ഈ കുറിപ്പ് എന്റെ ഡയറിയില്‍ എഴുതിയപ്പോള്‍ എനിക്ക് വയസ്സ് 8
17 /3 /06.
എല്‍ പി വിഭാഗത്തിലെ ഏറ്റവും മുതിര്‍ന്ന ക്ലാസ്സിലാണ് ഞാന്‍ പഠിക്കുന്നത് .കൂടാതെ എല്‍ പി യിലെ വായന മൂലയുടെ ലീഡര്‍ കൂടിയാണ് .ഇന്നു ഞാന്‍ നേരത്തെ തന്നെ ഉണര്‍ന്നു .ഇന്നലെ ശരിക്കും ഞാന്‍ ഉറങ്ങിയിട്ടില്ല .രാത്രി മുഴുവനും സ്കൂള്‍ വാര്‍ഷികത്തെ കുറിച്ചുള്ള സ്വപ്നങ്ങള്‍ ആയിരുന്നു .എന്നും എന്നെയാണ് എല്ലാവരും വിളിച്ചു ഉണര്‍ത്തുക ,എന്നാല്‍ ഇന്നു ഞാന്‍ നേരത്തെ ഉണര്‍ന്നു എല്ലാവരെയും എഴ്ഹുന്നേല്പ്പിച്ചു .എന്റെ അച്ചനാണ് സ്കൂള്‍ ലെ പി ടി എ പ്രസിഡണ്ട് .ഒന്‍പതു മണിക്ക് തന്നെ സ്കൂള്‍ ലേക്ക് പുറപ്പെട്ടു .ഞാന്‍ നേരത്തെ ചെന്നു മുന്പില് സീറ്റ് പിടിച്ചു .പൊതു യോഗം നടത്തുന്ന ഹാള്‍ ഒരുക്കി.
ഞങ്ങളുടെ പ്രിയപ്പെട്ട ഏലിയമ്മ ടീച്ചറും ,ഇബ്രാഹിം കുട്ടി സിറും ,ഈ വര്‍ഷം വിരമിക്കുകയാണ് .അവര്‍ക്കുള്ള യാത്ത്രയയപ്പ് യോഗത്തില്‍ സ്കൂള്‍ supporting group member ആയ ഗോപാലകൃഷ്ണന് സര് സംസാരിച്ചു .അതിന് ശേഷം കുട്ടികള്‍ക്ക് അവരുടേതായ ഭാവന ഉണ്ട് എന്ന് പറഞ്ഞു .ഒന്നും രണ്ട് കുട്ടിക്കവിതകളും ചൊല്ലി .
പിന്നീട് അദ്ദേഹം ചൊല്ലിയ വരികള്‍ കേട്ടപ്പോള്‍ ഞാന്‍ ആദ്യം ഒന്നു ഞെട്ടി ....!!!!
മുറ്റത്ത് ഞാന്‍ ഒരു ചീര നട്ടു പുതുമഴ പെയ്തപ്പോള്‍ ആര്‍ത്തു പൊങ്ങി പൊട്ടിച്ചിരിച്ചിട്ടു ചീര പൊങ്ങി
ചെഞ്ചീര പൊങ്ങിയത് എന്റെ ഒപ്പം
അത് എഴുതിയത് ഞാന്‍ ആയിരുന്നു . 'eureka' യില്‍ പ്രസിദ്ധീകരിച്ചു വന്ന എന്റെ കവിത ആയിരുന്നു അത്.
കവിത ചൊല്ലിയ ഗോപാലകൃഷ്ണന് സര് ഇതു എഴുതിയത് ആരാണ് എന്ന് ചോദിചു..കുട്ടുകാര്‍ എന്റെ പേര് വിളിച്ചു പറഞ്ഞു .എന്റെ ആഹ്ലാദത്തിനു അതിരില്ലായിരുന്നു .
ഇതിന് ശേഷമുള്ള കലാപരിപാടികളുടെ അവതാരക ഞാന്‍ ആയിരുന്നു ..അതിനാല്‍ തന്നെ ഇത്തവണ മുഴുവന്‍ പരിപാടികളും കാണാന്‍ കഴിഞ്ഞു ...............പരിപാടികള്‍ക്ക് ശേഷം ഞാന്‍ ഒരു ഐസ് ഉം വാങ്ങി വീട്ടിലേക്ക് മടങ്ങി ...... എനിക്ക് ഈ അനുഭവം മറക്കാനാവില്ല ...................ഓര്മ .

Comments
Post a Comment