Saturday, March 13, 2010

ചാലിയാറിന്റെ മനസ്സിലെ നൊമ്പരപ്പൂക്കള്‍

എന്റെ സ്കൂള്‍ അനുഭവങ്ങള്‍ ഇവിടെ തീരുന്നില്ല്ല..എങ്കിലും അതിനിനി അല്‍പ്പം വിരാമം ആവാം .

പുഴ ,ആറു,,തോട് ,,കടവ്, ,കര ,,മണല്‍, കയം ,..  ഇവയൊക്കെ നമുക്ക് പരിചിതമായ പദങ്ങള്‍ ആണല്ലോ??അതെ കേരളത്തനിമയുള്ള നദികളുമായി ചേര്‍ന്നുള്ള ദേശ നാമങ്ങള്‍ ഉള്ള എത്ര പേരുകള്‍ നമ്മുടെ നാട്ടില്‍  ഉണ്ട് .....അതെ ഞാന്‍ ഒന്നെഴുതി നോക്കി ..തീരും  തീരും എന്നോര്‍ത്തിട്ട് തീരുന്നുമില്ല ..കുറച്ചു പേരുകള്‍  ഞാന്‍ ഇവിടെ  പറയാം ....
തൊടുപുഴ ,ആലപ്പുഴ ,മാവേലിക്കര ,കരകുള, ഇരവികുളം ,അരുവിക്കര,നെയ്യാറ്റിന്‍ കര ,താമരക്കുളം.എറണാകുളം ,ശാര്‍ക്കര ,തൃക്കാക്കര,കുളത്തൂപുഴ ,മുവാറ്റു പുഴ ,കായംകുളം ,അമ്പലപ്പുഴ ,വാഴക്കുളം ,ചെട്ടിക്കുളങ്ങര ,പുല്ലു കുളങ്ങര ,മുരിക്കും പുഴ ,ആമയിഴഞ്ഞ്ജന്‍  തോട് ,വടകര ,ദേവികുളം ,കരമന ,കരകുളം ,ഇത്തിക്കര,കുണ്ടമന്‍ കടവ് ,വെള്ളയക്കടവ് ,വള്ളക്കടവ് ,മുണ്ടക്കയം,കൊട്ടാരക്കര ,ആക്കുളം മരുതും കുഴി ,ആറന്മുള ,ഉതിയന്‍ കുളങ്ങര ,കാഞ്ഞിരം കുളം ,ശ്രീ കാകുളം ,വാളയാര്‍,പറമ്പിക്കുളം ,കാഞ്ഞിരം കുളം ,ചൂട്ടനിക്കാര്‍ ,ചിറ്റാനിക്കര,കരിമ്പുഴ ,ചെങ്ങര,ബിദാര്‍,മന്നക്കര. ,മണലി,നീര്‍പ്പുഴ,പള്ളിക്കര ,കുരീപ്പുഴാ ,മുന്നാര്‍ ,എറിക്കുളം,വല്ലപ്പുഴ. ,   അങ്ങനെ അങ്ങനെ....

.കഴിഞ്ഞ ദിവസം ആണ് ഞാന്‍ ചാലിയാറിനെ കുറിച്ച് ഒരു ചെറിയ ബുക്ക്‌ വായിച്ചത്..വായിച്ചപ്പോള്‍ ആണ് മനസ്സിലായത് .. ചാലിയാര്‍  എന്നോട് പറഞ്ഞ കഥകള്‍ ഇവിടെ പറയാമല്ലോ എന്ന് ..അതെ..സന്തോഷം .പങ്കു വെച്ചാല്‍ ഇരട്ടിയാവും,,സങ്കടം പങ്കു വെച്ചാല്‍ പകുതിയാകും എന്നൊക്കെ...

നിബന്ധന :-:- ഇപ്പോള്‍ ഞാന്‍ മറ്റൊരു നദി   ആണ്  എന്ന് കരുതി ..‌ ചാലിയാര്‍ നമ്മുടെ അടുത്ത സുഹൃത്ത്‌ ആണ് എന്ന് മനസ്സിലാക്കി .   മാത്രമേ ഈ  പോസ്റ്റ്‌ വായിക്കാവൂ..അപ്പോള്‍ മനസ്സിലാവും പാവം ചാലിയാറിന്റെ ജീവിതം,,,

ഞാന്‍ ചാലിയാര്‍ .നൂറ്റി അറുപതു കി മീയില്‍  അധികം  ഒഴുകി ......ജനങ്ങള്‍ക്ക്‌ സംസ്കാരത്തിന്റെ പഴമ പകര്‍ന്നു നല്‍കിക്കൊണ്ട് ....വഴികാട്ടിയായി  ഒരു നേരത്തെ ആഹാരം നല്‍കിക്കൊണ്ട്  ,,ദാഹ ശമനി ആയി ... ഭൂമിക്കു കുളിര്‍ നല്‍കിക്കൊണ്ട് ....താങ്ങായി ,.......തണലായി  ........ഇന്ന് ഞാന്‍ ഒഴുകുന്നു.........എന്നെ രക്ഷിക്കുന്നതിനു വേണ്ടി നീ ചെയ്ത എല്ലാ നല്ല കര്‍മ്മത്തിനും കെ റഹ്മാന്‍ ..നന്ദി  നിനക്ക് നന്ദി (ആ നല്ല മനുഷ്യന്‍ ആണ് എന്റെ ജീവിതം സംരക്ഷിക്കാം ഏറെ പരിശ്രമിച്ചത് ..)ഇന്ന് ഞാന്‍ ആരെങ്കിലും ആയി അറിയപ്പെടുന്നു എങ്കില്‍ അതിനു ഉടമസ്ഥന്‍ നീ  തന്നെ ..
നദി ഒഴുകിയാല്‍ കടലിലോളം എന്ന് പറയും പോലെ ...കോഴിക്കോട് ,മലപ്പുറം ജില്ലകളുടെ വിവിധ സ്ഥലങ്ങളിലൂടെ ഒഴുകി .ഒടുവില്‍ കേരളത്തിലെ നാല്‍പ്പത്തി ഒന്ന് നദികളും അവസാനം എത്തുന്ന അറബിക്കടലില്‍ ഒടുവില്‍ ഞാനും എത്തുന്നു..
വളരെ കാലം മുമ്പാണ് എന്നെ ചരക്കു ഗതാഗതത്തിനു ഉപയോഗിച്ചിരുന്നു.നിലംബൂര്‍  വനത്തിലെ മരങ്ങള്‍ ഒഴുകിവരാന്‍ ഞാന്‍ ഒരു സഹായ ഹസ്തം കൂടി ആയിരുന്നു ഈ മാനവര്‍ക്ക് .പറയന്‍ മറന്നു പോര്‍ച്ചുഗീസുകാര്‍ ബേപ്പൂര്‍ അഴിമുഖത് കെട്ടിയ കോട്ട ചാലിയം കോട്ട എന്നാണ് അറിയപ്പെടുന്നത്  എന്ന് ഞാന്‍ അല്‍പ്പം അഭിമാനത്തോടെ പറയട്ടെ .
    ഇങ്ങനെ ഒക്കെ വളരെ സുന്ദരമായ എന്റെ ഭൂതകാലം .നദികളുടെ നാടായ കേരളം.സാംസ്കാരിക തനിമയുടെ കളിത്തൊട്ടില്‍ ആണ് നദികള്‍...ഇങ്ങനെ ഒക്കെ എന്നെയും എന്റെ വര്‍ഗതെയും ഒക്കെ പാടിപ്പുകഴ്ത്തിയപ്പോള്‍  ഞാന്‍ ഓര്‍ത്തില്ല അവര്‍ എന്നെ മരണത്തിന്റെ ..മലിനീകരണത്തിന്റെ ആഴമേറിയ ..ഒരിക്കലും മോചിക്കപ്പെടാത്ത ...വേണ്ട ഞാന്‍ മറ്റൊന്നും പറയുന്നില്ല ..പക്ഷെ ...എന്റെ ജീവിതത്തില്‍ അവര്‍ ചെയ്ത ക്രൂരതകളെയും അടച്ചുമൂടുവാന്‍ എനിക്ക് വയ്യ ...എങ്കിലും ആ മാപ്പില്ലാത്ത ആ ക്രൂരതകളുടെ ആരംഭം ഞാന്‍ വെളിപ്പെടുത്താം .
മാവൂരില്‍ ബിര്‍ള ഗ്രൂപ്പിന്റെ ഉടമസ്ഥതയില്‍ ഗ്രാസിം indusries എന്ന വ്യവസായ സ്ഥാപനം ആരംഭിച്ചതുമുതല്‍ ഈ കമ്പനി പ്രകൃതിയുടെ വിലമതിക്കാനാവാത്ത  വരടനം ആയ  ജലത്തെ നശിപ്പിക്കാന്‍ തുടങ്ങി ..പക്ഷെ..റഹ്മാന്‍ എന്ന എന്റെ  ഈശ്വരന്‍ അതു മനസ്സിലാക്കി.
ഇന്ന് മനുഷ്യന്‍ തന്റെ സ്വാര്‍ത്ഥ താല്പ്പര്യങ്ങള്‍ക്ക്  വേണ്ടി പ്രകൃതിയെ നിഷ്കരുണം നശിപ്പിച്ചുകൊണ്ടിരിക്കുകയാണ് ..എങ്കിലും അതെ ജാതിയില്‍ പിറന്ന ഒരുവന്‍ തന്നെ എന്നെ രക്ഷിക്കാന്‍ വന്നതില്‍ സന്തോഷം ,
എന്നെ ഒരമ്മയായി കണ്ടു    എന്നിലെ മാലിന്യങ്ങള്‍ നീക്കം ചെയ്തു സ്വന്തം ആരോഗ്യം നഷട്ടപ്പെടുത്തി എന്റെ ആരോഗ്യവും നാടിന്റെ ഉയര്‍ച്ചയും സ്വപ്നം കണ്ട റഹ്മാന്‍  മാറ്റുള്ളവരില്‍  നിന്നും  വ്യത്യസ്തനാവുന്നു ..റഹ്മാന്റെ മനസ്സിന്റെ അടിത്തട്ടില്‍ എന്നോടുള്ള സ്നേഹം അനന്തം ആണ് ,.
 പത്ര പ്രകീര്‍ത്തനങ്ങളും പ്രശസ്തിയും അല്ല കാര്യം ..പ്രകൃതിയെ സംരക്ഷിക്കുവാനായി മനുഷ്യകുലത്തില്‍ നിന്നും എത്തിയ സ്നേഹക്കതിരും കൂടി ആണ് റഹ്മാന്‍ ..
പിന്നെ മറ്റൊരു സങ്കട വാര്‍ത്ത രാഷ്ട്ട്രീയ പ്രവര്‍ത്തകര്‍ക്കും മറ്റു ഉന്നത  ഉദ്യോഗസ്ഥര്‍ക്കും പണം {കൈക്കൂലി }നല്‍കി ആ കമ്പനി ഉടമസ്ഥര്‍ പോക്കെറ്റില്‍ ആക്കി .

എന്നാല്‍ റഹ്മാന്‍ ..എന്റെ ജീവിതത്തിനു താങ്ങും   തണലും ആയി മാറി.
രോഗശയ്യയില്‍  കാന്‍സര്‍ എന്ന രോഗത്തിന് അടിമ ആയപ്പോഴും റഹ്മാന്‍ എനിക്ക് വേണ്ടി പോരാടി ജനങ്ങള്‍ക്കായി  പോരാടി .റഹ്മാന്റെ നിസ്വാര്‍ത്ഥം ആയ കര്‍മ്മങ്ങള്‍ക്ക്  ഫലം കണ്ടു തുടങ്ങി .ഞാന്‍ ഇന്ന് ഫിനിക്സ് പക്ഷിയെപ്പോലെ റഹ്മാന്റെ കറുത്ത് ഉള്‍ക്കൊണ്ടു ഉയര്‍ന്നു പറക്കുകയാണ് .ഇന്ന് ഞാന്‍ ഒഴുകുന്നു താങ്ങായി  ...തണല്‍ ആയി ..ദാഹ ജലം നല്‍കി .


കൊടും വേനലില്‍ ഇന്ന് കേരളം ചുട്ടു പൊള്ളുന്നു ..വേനല്‍ക്കാലം ഇനിയും വരാന്‍  ഇരിക്കുന്നത്തെ ഒള്ളു . കേരളത്തിലെ ഒട്ടേറെ ജല  സംഭരണികള്‍ ഇന്നും മലിനീകരണത്തിന്റെ പിടിയില്‍ അമര്‍ന്നുകൊണ്ടിരിക്കുന്നു.ഓര്‍ക്കുക ഇനി ഒരു യുദ്ധം ഉണ്ടെങ്കില്‍ അത്  ജലത്തിന് വേണ്ടി തന്നെ .ആയിരിക്കും ..പ്രകൃതിക്കും പ്രതികാരിക്കനാവും എന്ന തിരിച്ചറിവ് അടുത്തിടെ ചിലരുടെ ശരീരങ്ങളിലെ പോള്ളലുകള്‍ എങ്കിലും തെളിയിച്ചു കാണും ,..സൂര്യ താപവും, സൂര്യാഖാതവും ,കാറ്റ് തീയും,നാല്‍പ്പത്തി ഡിഗ്രിയില്‍ അധികം ചൂടും,ജല സംഭരണികളിലെ വെള്ളത്തിന്റെ   കുറവും എല്ലാം   ,എല്ലാം ഇനി കേരളത്തില്‍ പുത്തന്‍ കാഴ്ച അല്ലതാകുമോ??
കരുതിയിരിക്കുക :::ഒന്നോ രണ്ടോ..ആളുകള്‍ മാത്രം  പ്രകൃതിയെ സംരക്ഷിച്ചതുകൊണ്ടായില്ല എല്ലാവരും ചര്‍ച്ചകള്‍ കേള്‍ക്കുക മാത്രം ചെയ്തുന്നവരാണ് ..പ്രവൃത്തിയില്‍ ഇതൊന്നും കൊണ്ടുവരുന്നില്ല ഈ ബഹുഭുരിപഷത്തിന്റെ ദീര്‍ഖവീക്ഷണം ഇല്ലാത്ത  പ്രവര്‍ത്തനം കൊണ്ട്  ഇല്ലാതായി പോകുന്നത്  നമ്മുടെ സ്വന്തം ഭൂമിയാണ്‌

2 comments:

  1. എന്റെ ചിരുതകുട്ടീ..,എന്ത് മാത്രം ചിന്തകളാ പങ്കു വെച്ചിരിക്കുന്നെ..ശരിക്കും നൊമ്പരം ഉണര്‍ത്തുന്ന ചിന്തകള്‍...
    നന്നായി എഴുതുക..ഇനിയും..ഇനിയും..

    ReplyDelete
  2. havu oru comment enkilum varane ennorthu ippol ivide vanna enikku santhosham thannathinu thankx..

    ReplyDelete