Skip to main content

വൈറ്റ്നറിനോട് തെറ്റിന് പറയാനുള്ളത്

തെറ്റുകള്‍ സ്വാഭാവികമാണ്
നിന്റെ ജന്മം
എന്റെ കാലനായിട്ടാണ്
എനിക്ക് നിന്നെ ഇഷ്ട്ടമല്ല
ഒരു ചെറിയ തെറ്റ് കണ്ടാല്‍ മതി ഉടനെ നീ വരും
എന്റെ  മുകളില്‍ വെള്ള പെയിന്റ് അടിക്കാനായ് ..
തെറ്റില്‍ നിന്നെ ശരി ഉണ്ടാകൂ...
ദയവു ചെയ്തു നീയും
ശരിയും കൂടി ഒരു ഒതു ഒത്തുതീര്‍പ്പ് ഉണ്ടാക്കിയിട്ട്
പോയാല്‍ മതി..
എന്ന് സ്വന്തം
തെറ്റ്

Comments

  1. മുട്ടായി മരത്തിന്‍റെയും പോസ്റ്റ്‌ കാര്‍ഡിന്റെയും അത്ര ഇഷ്ടപ്പെട്ടില്ല. ന്നാലും കൊള്ളാം.

    ReplyDelete
  2. എല്ലാ തെറ്റുകള്‍ക്കും വെള്ള പൂശാന്‍ നടക്കുന്ന വൈറ്റ്നറിന്റെ തെറ്റുകള്‍ ആര് ചൂണ്ടിക്കാണിക്കും...പലപ്പോഴും ശരികള്‍ക്ക്‌ മേലെ കൂടിയല്ലേ വൈറ്റ്നറിന്റെ താണ്ഡവനൃത്തം...നല്ല ചിന്ത ചിരുതക്കുട്ടീ...

    ReplyDelete
  3. എനിക്കും പറയാനുള്ളത് അതാണ്‌. ഇത്ര നന്നായി പറയുന്ന ചിരുതക്കുട്ടിയുടെ കാര്യം ഒന്ന് ഒത്തു തീര്‍പ്പാക്കിയിട്ടെ ഇനി ഞാനുമുല്ലോ.

    ReplyDelete
  4. ഇവിടെ വന്നത് എന്തായാലും തെറ്റായില്ല

    ReplyDelete
  5. 'തെറ്റില്‍ നിന്നേ ശരിയുണ്ടാവൂ'-നല്ല ചിന്ത.ഇനിയും ചിന്തിക്കൂ ചിരുതകുട്ടീ..

    ReplyDelete
  6. molude chintha valare valuthanu eniyum chikoo

    ReplyDelete
  7. ചെയ്യാന്‍ പോകുന്നത് തെറ്റാണെന്ന് തോന്നിയാല്‍ നമ്മള്‍ ഓര്‍ക്കും, പേടിക്കും ! ആരെ ? "ഈശ്വരനെ" അപ്പോള്‍ നമ്മുടെ കാല്‍ പുറകോട്ടു പോകാന്‍ തയ്യാറാകും അല്ലെ ....അതുപോലെ എഴുതികൊണ്ടിരിക്കുമ്പോള്‍ ഒരു ശ്രദ്ധിച്ചാല്‍ വൈട്നെരിന്റെ വെളുത്ത ചിരി കാണേണ്ടി വരില്ല.. അല്ല മോളെ ഈ വൈട്നെരിനും ബോറടിക്കത്തില്ലേ ....പാവം അവനും കുളിച്ചു കുട്ടപ്പനായി മെക്കൌപ്‌ ഒക്കെ ഇട്ടങ്ങനെ ഇരിക്കുകയല്ലേ ....മോളെ ഇപ്പോള്‍ അവനെ സര്‍ക്കാര്‍ ഓഫീസിലെ പിള്ളേര്‍ ഓടിച്ചിട്ട്‌ പിടിക്കുകയാ.....

    ReplyDelete
  8. എല്ലാ കമന്റുകള്‍ക്കും നന്ദി ..
    @ SULFI ഒത്തു തീര്‍പ്പാക്കാന്‍ എല്ലാവരും വന്നാല്‍ കാര്യം ജോറാകും..
    @ എറക്കാടൻ /:അല്ലെങ്കിലും ചിരുതകുട്ടിക്കു തെറ്റ് പറ്റാന്‍ വഴിയില്ല ..
    @ ചാണ്ടിക്കുഞ്ഞ് whitnerinte തെറ്റ് ചൂണ്ടിക്കാട്ടാന്‍ ഇനിയും ആളുകള്‍ വരാനിരിക്കുന്നതെ ഉള്ളു.
    @ സജന സര്‍ക്കാര്‍ ഓഫീസുകളില്‍ വെല്ലപുശല്ലേ ഉള്ളു

    ReplyDelete
  9. ചിരുതക്കുട്ടീ,വെള്ളപൂശാതെ ശരിയാക്കി മാറ്റിപ്പണിഞ്ഞെങ്കില്‍ നന്നായേനെ...
    അസ്സലു രചന

    ReplyDelete

Post a Comment

Popular posts from this blog

സ്വപ്നം ഉറക്കമുണര്‍ന്നപ്പോള്‍!

ഒരു നാള്‍ ഇളനീര്‍ ആകുമെന്ന  മോഹത്തോടെ ജനിച്ചു.. അതിന് മുന്നേ ഞെട്ടറ്റു  താഴേക്കു .... വീഴും വഴി അത് ഏറ്റു   വാങ്ങിയ നായക്ക്, കരയനൊരു കാരണം പറഞ്ഞു കിട്ടി! ഇത് കണ്ടു പൊട്ടിച്ചിരിച്ച കുഞ്ഞിന്റെ കാലില്‍ ആവുന്നിടത്തോളം വിഷം കുത്തിവെച്ച ചോണന്‍, വീട് തകര്‍ത്തതിന്റെ പ്രതികാരം തീര്‍ത്തു... കാലിലെ വേദന സഹിക്കവയ്യാതെ ഓടിയ കുഞ്ഞ്... ഓടിയ തിടുക്കത്തില്‍ കൈതട്ടി, പെട്ടിക്കൂട്ടിലെ മീന്‍കൂട്  പൊട്ടി!  വെള്ളത്തുള്ളികളില്‍ ആരും അറിയാതെ കരഞ്ഞ മത്സ്യം ആത്മഹത്യക്കൊരുങ്ങി..! അത് വേണ്ടെന്നു പറയാന്‍  തുടങ്ങിയ ചില്ലിന്റെ കൊങ്ങക്കവന്‍ പിടിച്ചു... കയ്യില്‍ കയറി കോറിച്ച്  ചോര തൂവി. പുത്തന്‍ ചോരയുടെ നിറവും മണവും പുതനുടുപ്പിനെ വിഷമിപ്പിച്ചതാവില്ല എങ്കിലും പിന്നീട് സംസാരിച്ചത്  പുളിയുടെ കമ്പ് ആയിരുന്നു...  മച്ചിങ്ങ പോലെ വീര്‍ത്ത കവിളും, നായയുടെ രോദനത്തിന്റെ  ശബ്ദവും, ചോണനുണ്ടായ  ഈര്‍ഷ്യയും, ആത്മഹത്യക്കൊരുങ്ങിയ മീനിന്റെ മരണ    വെപ്രാളവും! കൊങ്ങക്ക്‌ പിടിക്കുന്ന വേദന അവന്റെ ഹൃദയത്തിനുണ്ടായി , പിന്നെ തൊണ്ടക്കും... ഒടുവില്‍ കണ്ണും ഒന്ന് ചീറ്റി.... ഒരു സ്വപ്നത്തില്‍ നിന്നുണര്‍ന്ന അവ

എന്റെ മഴ അനുഭവം

അങ്ങനെ ഒരു മഴക്കാലത്ത് മഴ പ്രകൃതിയുടെ വരദാനമാണ് .മഴയത്ത് ഒരു ദിവസം എങ്കില്‍ ഒരു ദിവസം നന്നായി നനയുക എന്നത് എന്റെ ആഗ്രഹമായിരുന്നു .എന്റെ സ്വന്തം നാടായ ഇടുക്കിയില്‍ എന്റെ അഞ്ചാം ക്ലാസ്സ് ജീവിതത്തിനിടയില്‍ ആണ് സംഭവം .പുതിയ സ്‌കൂളില്‍ പോകുവാന്‍ പുത്തനുടുപ്പും കുടയും ബാഗും ആയി ഞാന്‍ റെഡി ആയി നിന്നു. പുത്തന്‍ കുട പുതിയ കൂട്ടില്‍ തന്നെ എടുത്തു വെക്കാന്‍ പല തവണ ഓര്‍ത്തുതാണ് .പക്ഷെ ....എടുക്കാന്‍ മറന്നു. സ്‌കൂളില്‍ പുതിയ കുട്ടികള്‍ക്ക്‌ പ്രവേശനോത്സവം ഉണ്ടായിരുന്നു . . അതി ഗംഭീരമായ ഒന്നു.പാടത്തിന്റെ കരയിലൂടെയാണ് വീടിലെത്തെണ്ടത്. പ്രവേശനോത്സവത്തിനു ശേഷം ഞങ്ങള്‍ പിരിഞ്ഞു . ഇടവപ്പാതിയിലെ മഴ നനയുക, അതും അച്ഛനും അമ്മയും ഒന്നുമറിയാതെ . അത് എന്റെ സ്വപ്നമായിരുന്നു .പെട്ടന്ന് കറുത്ത കാര്‍മേഘങ്ങള്‍ മാനത്ത് നിറഞ്ഞു .ഇടിയും മിന്നലും എത്തി .ചറ പറ എന്ന് മഴ ആരംഭിച്ചു..കു‌ട്ടുകാര്‍ കുട വാഗ്ദാനം ചെയ്തെങ്കിലും ഞാന്‍ അത് തിരസ്കരിച്ചു . മഴ നല്ലത് പോലെ നനഞ്ഞു. ടാറിടാത്ത വഴികളിലെ വെള്ളത്തില്‍ കാല്‍ നനച്ചു .പുത്തന്‍ ഉടുപ്പാകെ നനഞ്ഞു .ചെളി തെറുപ്പിച്ച് ഞാന്‍ മഴയെ സ്വാഗതം ചെയ്തു.. കണ്ടത

എ ടി എം കൌണ്ടറും അതിനു മുന്നില്‍ നില്‍ക്കുന്നവരും

കൈ നിറയെ പണം ഉണ്ട്, പക്ഷേ രാപകലോളം വായും തുറന്നു നില്‍പ്പാണ്. സ്വയം ഒന്നും എടുക്കില്ല! പക്ഷേ! ആര് എത്ര ചോദിച്ചാലും അര്‍ഹത ഉണ്ട് എങ്കില്‍ മനസ്സ് പിളര്‍ന്നു കൊടുക്കും! ഈ ലോകത്ത് ആര്‍ക്കും ഒന്നും സ്വന്തം അല്ലെന്നു ബോധ്യം ഉള്ളത് കൊണ്ട് ആകാം, ഈ തിരിച്ചറിവ് ഉള്‍ക്കൊണ്ടു ദാന ശീലത്തില്‍ ഏര്‍പ്പെടുന്നത്. ചിലപ്പോള്‍ മാത്രം , ചില്ലറക്ക് വന്നവരെ ചില്ലറ കൊടുക്കാതെ പറ്റിച്ചും, ആവശ്യത്തിനു വന്നവരോട് ഇല്ലെന്നു പറഞ്ഞും നില്‍ക്കും! പക്ഷേ,  വേറെ ഒരു കാര്യം, ജീവിതത്തിന്റെ കരിഞ്ഞ പുല്ലിനു വെള്ളം തളിക്കാനോ പച്ചപ്പുലിനു വളം ഇടാനോ ആയി രാത്രികളില്‍ വരുന്നവര്‍ക്ക്ക് മുന്നില്‍ മിണ്ടാതെ നില്‍ക്കും. ഒരു മൂക  സാക്ഷിയായി. എതിര്‍ക്കാന്‍ മനുഷ്യന്‍ അല്ലല്ലോ! ഒടുവില്‍ തിരച്ചിലില്‍, ഈ മിണ്ടാപ്പുച്ച മുഖം നോക്കാതെ, കരിഞ്ഞ പുല്ലിനു വെള്ളം തളിക്കാനും പച്ചപ്പുലിനു വളം ഇടാനും വന്നവരെ ഒരേ ഇടത്തേക്ക്   വിടുന്നു. ദൈവത്തിന്റെ അദൃശ്യമായ കയ്യായി!!!! കാണുമ്പോള്‍ അത് നേരിട്ട് പറയാനും തിരുത്താനും ഉള്‍ക്കൊള്ളാനും ഉള്ള കഴിവ് മനുഷ്യനുണ്ടാകട്ടെ !!!