Skip to main content

ആര്‍ക്കൊക്കെയോ വേണ്ടി അല്ല?

ചിലര്‍ മനസ്സിലാക്കുന്നതി വേണ്ടി ...
ചിലരെക്കുറിച്ച് ...
ചിലര്‍ക്ക് വേണ്ടി...


ഉള്ളത്
ഉള്ളതുപോലെ പറഞ്ഞാല്‍
ഉള്ളിലുള്ളതിനു
ഉള്ളു കിട്ടും

ഇല്ലാത്തതു
വല്ലാതെ വലിച്ചു നീട്ടി പറഞ്ഞാല്‍
പുല്ലിന്റെ വിലപോലും സമുഹത്തില്‍ കിട്ടില്ല

അറിഞ്ഞിട്ടും
പുറത്തു പറയാതിരുന്നാല്‍
അറിവുള്ള
മനസ്സിന് അറിവില്‍ അര്‍മാദിക്കാന്‍
കഴിയില്ല  



                   (മനസ്സ്  തുറക്കുന്ന  തോന്നലുകള്‍ )

Comments

  1. nalla chinthakal chiruthakutty.iniyum ehuthuu

    ReplyDelete
  2. "ചിലര്‍ മനസ്സിലാക്കുന്നതി വേണ്ടി ...
    ചിലരെക്കുറിച്ച് ...
    ചിലര്‍ക്ക് വേണ്ടി..."

    നമ്മള്‍ ആ കൂട്ടത്തിലില്ലല്ലോ അല്ലേ ചിരുതക്കുട്ടീ....

    ReplyDelete
  3. നല്ല ചിന്തകള്‍..

    ReplyDelete
  4. എന്താ ചിരുതക്കുട്ടി ഇപ്പൊ ഇങ്ങനെ ഒക്കെ തോന്നാന്‍?
    ക്ലാസ്സ്‌ റൂം എക്സ്പീരിയന്‍സ് ആയിരിക്കും എന്ന് കരുതുന്നു..

    ReplyDelete
  5. നന്ദി ഉണ്ട് കേട്ടോ :: nowhereboy
    aiii നമ്മുടെ ഇടയിലും ഇത്തരം സ്വഭാവം ഉള്ളവര്‍ ഉണ്ടാകാം...
    പക്ഷേ ഇപ്പോള്‍ ഇവിടെയെങ്കും അവരില്ലെന്നു തോന്നുന്നു.... ::ചാണ്ടിക്കുഞ്ഞ്
    ക്ലാസ്സ്‌ റൂം എക്സ്പീരിയന്‍സ് തന്നെ എന്നത് വാസ്തവം....:: Kavya

    ReplyDelete
  6. ഈ ബ്ലോഗില്‍ ക്ലാസ്സ്‌ റൂം ചിന്തകള്‍ എണ്ണ ഒരു ലേബല്‍ എടുത്തു കൂടെ ...

    ReplyDelete
  7. Good Chintha
    "Illathathu Vallathe valichu neetti paranjal pullinte vila polum
    samuhathil kittilla"
    Itharu manasilakkunnu Ellayidathum Enik Onnamanakanam Ennalle Ellavarum chinthikoo.

    ReplyDelete
  8. അത് ശരിയാണ് shylaja
    എങ്കിലും
    എല്ലായിടത്തും വെറുതെ ഒന്നമാനായിട്ടു കാര്യമില്ലല്ലോ ...

    ഇനിയൊരു കവിത കൂടി ഇവിടെ ഞാന്‍ ഇട്ടാല്‍ ക്ലാസ് റൂം ചിന്തകള്‍ എന്ന പേരില്‍ ഒരു ലാബില്‍ ഇടാം (ജയ )

    ReplyDelete

Post a Comment

Popular posts from this blog

സ്വപ്നം ഉറക്കമുണര്‍ന്നപ്പോള്‍!

ഒരു നാള്‍ ഇളനീര്‍ ആകുമെന്ന  മോഹത്തോടെ ജനിച്ചു.. അതിന് മുന്നേ ഞെട്ടറ്റു  താഴേക്കു .... വീഴും വഴി അത് ഏറ്റു   വാങ്ങിയ നായക്ക്, കരയനൊരു കാരണം പറഞ്ഞു കിട്ടി! ഇത് കണ്ടു പൊട്ടിച്ചിരിച്ച കുഞ്ഞിന്റെ കാലില്‍ ആവുന്നിടത്തോളം വിഷം കുത്തിവെച്ച ചോണന്‍, വീട് തകര്‍ത്തതിന്റെ പ്രതികാരം തീര്‍ത്തു... കാലിലെ വേദന സഹിക്കവയ്യാതെ ഓടിയ കുഞ്ഞ്... ഓടിയ തിടുക്കത്തില്‍ കൈതട്ടി, പെട്ടിക്കൂട്ടിലെ മീന്‍കൂട്  പൊട്ടി!  വെള്ളത്തുള്ളികളില്‍ ആരും അറിയാതെ കരഞ്ഞ മത്സ്യം ആത്മഹത്യക്കൊരുങ്ങി..! അത് വേണ്ടെന്നു പറയാന്‍  തുടങ്ങിയ ചില്ലിന്റെ കൊങ്ങക്കവന്‍ പിടിച്ചു... കയ്യില്‍ കയറി കോറിച്ച്  ചോര തൂവി. പുത്തന്‍ ചോരയുടെ നിറവും മണവും പുതനുടുപ്പിനെ വിഷമിപ്പിച്ചതാവില്ല എങ്കിലും പിന്നീട് സംസാരിച്ചത്  പുളിയുടെ കമ്പ് ആയിരുന്നു...  മച്ചിങ്ങ പോലെ വീര്‍ത്ത കവിളും, നായയുടെ രോദനത്തിന്റെ  ശബ്ദവും, ചോണനുണ്ടായ  ഈര്‍ഷ്യയും, ആത്മഹത്യക്കൊരുങ്ങിയ മീനിന്റെ മരണ    വെപ്രാളവും! കൊങ്ങക്ക്‌ പിടിക്കുന്ന വേദന അവന്റെ ഹൃദയത്തിനുണ്ടായി , പിന്നെ തൊണ്ടക്കും... ഒടുവില്‍ കണ്ണും ഒന്ന് ചീറ്റി.... ഒരു സ്വപ്നത്തില്‍ നിന്നുണര്‍ന്ന അവ

എന്റെ മഴ അനുഭവം

അങ്ങനെ ഒരു മഴക്കാലത്ത് മഴ പ്രകൃതിയുടെ വരദാനമാണ് .മഴയത്ത് ഒരു ദിവസം എങ്കില്‍ ഒരു ദിവസം നന്നായി നനയുക എന്നത് എന്റെ ആഗ്രഹമായിരുന്നു .എന്റെ സ്വന്തം നാടായ ഇടുക്കിയില്‍ എന്റെ അഞ്ചാം ക്ലാസ്സ് ജീവിതത്തിനിടയില്‍ ആണ് സംഭവം .പുതിയ സ്‌കൂളില്‍ പോകുവാന്‍ പുത്തനുടുപ്പും കുടയും ബാഗും ആയി ഞാന്‍ റെഡി ആയി നിന്നു. പുത്തന്‍ കുട പുതിയ കൂട്ടില്‍ തന്നെ എടുത്തു വെക്കാന്‍ പല തവണ ഓര്‍ത്തുതാണ് .പക്ഷെ ....എടുക്കാന്‍ മറന്നു. സ്‌കൂളില്‍ പുതിയ കുട്ടികള്‍ക്ക്‌ പ്രവേശനോത്സവം ഉണ്ടായിരുന്നു . . അതി ഗംഭീരമായ ഒന്നു.പാടത്തിന്റെ കരയിലൂടെയാണ് വീടിലെത്തെണ്ടത്. പ്രവേശനോത്സവത്തിനു ശേഷം ഞങ്ങള്‍ പിരിഞ്ഞു . ഇടവപ്പാതിയിലെ മഴ നനയുക, അതും അച്ഛനും അമ്മയും ഒന്നുമറിയാതെ . അത് എന്റെ സ്വപ്നമായിരുന്നു .പെട്ടന്ന് കറുത്ത കാര്‍മേഘങ്ങള്‍ മാനത്ത് നിറഞ്ഞു .ഇടിയും മിന്നലും എത്തി .ചറ പറ എന്ന് മഴ ആരംഭിച്ചു..കു‌ട്ടുകാര്‍ കുട വാഗ്ദാനം ചെയ്തെങ്കിലും ഞാന്‍ അത് തിരസ്കരിച്ചു . മഴ നല്ലത് പോലെ നനഞ്ഞു. ടാറിടാത്ത വഴികളിലെ വെള്ളത്തില്‍ കാല്‍ നനച്ചു .പുത്തന്‍ ഉടുപ്പാകെ നനഞ്ഞു .ചെളി തെറുപ്പിച്ച് ഞാന്‍ മഴയെ സ്വാഗതം ചെയ്തു.. കണ്ടത

എ ടി എം കൌണ്ടറും അതിനു മുന്നില്‍ നില്‍ക്കുന്നവരും

കൈ നിറയെ പണം ഉണ്ട്, പക്ഷേ രാപകലോളം വായും തുറന്നു നില്‍പ്പാണ്. സ്വയം ഒന്നും എടുക്കില്ല! പക്ഷേ! ആര് എത്ര ചോദിച്ചാലും അര്‍ഹത ഉണ്ട് എങ്കില്‍ മനസ്സ് പിളര്‍ന്നു കൊടുക്കും! ഈ ലോകത്ത് ആര്‍ക്കും ഒന്നും സ്വന്തം അല്ലെന്നു ബോധ്യം ഉള്ളത് കൊണ്ട് ആകാം, ഈ തിരിച്ചറിവ് ഉള്‍ക്കൊണ്ടു ദാന ശീലത്തില്‍ ഏര്‍പ്പെടുന്നത്. ചിലപ്പോള്‍ മാത്രം , ചില്ലറക്ക് വന്നവരെ ചില്ലറ കൊടുക്കാതെ പറ്റിച്ചും, ആവശ്യത്തിനു വന്നവരോട് ഇല്ലെന്നു പറഞ്ഞും നില്‍ക്കും! പക്ഷേ,  വേറെ ഒരു കാര്യം, ജീവിതത്തിന്റെ കരിഞ്ഞ പുല്ലിനു വെള്ളം തളിക്കാനോ പച്ചപ്പുലിനു വളം ഇടാനോ ആയി രാത്രികളില്‍ വരുന്നവര്‍ക്ക്ക് മുന്നില്‍ മിണ്ടാതെ നില്‍ക്കും. ഒരു മൂക  സാക്ഷിയായി. എതിര്‍ക്കാന്‍ മനുഷ്യന്‍ അല്ലല്ലോ! ഒടുവില്‍ തിരച്ചിലില്‍, ഈ മിണ്ടാപ്പുച്ച മുഖം നോക്കാതെ, കരിഞ്ഞ പുല്ലിനു വെള്ളം തളിക്കാനും പച്ചപ്പുലിനു വളം ഇടാനും വന്നവരെ ഒരേ ഇടത്തേക്ക്   വിടുന്നു. ദൈവത്തിന്റെ അദൃശ്യമായ കയ്യായി!!!! കാണുമ്പോള്‍ അത് നേരിട്ട് പറയാനും തിരുത്താനും ഉള്‍ക്കൊള്ളാനും ഉള്ള കഴിവ് മനുഷ്യനുണ്ടാകട്ടെ !!!