Monday, December 13, 2010

ഭുത വര്‍ത്തമാനങ്ങള്‍

ബ്രഷേ ബ്രഷേ നിന്നെക്കൊണ്ടു എന്താണ് ഉപയോഗം 
എന്ന് ചോദിക്കുന്നതില്‍ അര്‍ഥമില്ല
എന്നാല്‍ ഞാന്‍ എന്റെ കാര്യം പറയാം
ഞാന്‍ നിന്നെ പണ്ട്  വളരെ സ്നേഹിച്ചിരുന്നു..
ഞാനും അപ്പുപ്പനും
മാരിചേട്ടന്റെ വീട്ടില്‍
പാല്‍ വാങ്ങല്‍ ചെല്ലുമ്പോഴും
അവിടുത്തെ ഇലഞ്ഞി  പുവിന്റെ ഗന്ധം  
ആസ്വദിക്കുമ്പോഴും എല്ലാം...

ഇന്ന് ഞാന്‍ നിന്നെ വെറുക്കുന്നുണ്ട്  സത്യം
രാവിലെ ഉണര്‍ന്നാല്‍ പിന്നെ നീയുമായുള്ള
യുദ്ധത്തില്‍ വിജയിക്കണം
പിന്നെ ഉറക്കം എന്ന വ്യായാമത്തിന്
വിട ചൊല്ലുകയും വേണമല്ലോ..
ഞാന്‍ നീയുമായുള്ള പടവെട്ടാല്‍ ആരംഭിക്കുംബോള്‍ 
അടുക്കളയില്‍ നിന്നും മുത്തശ്ശിയുടെ
ശകാരം  കേ
ള്‍ക്കം
പെണ്ണിന്  വയസ്സ് പതിമുന്നായി.
താമസിച്ചെഴുന്നേറ്റ്  പഠിച്ചു  പോയി
എന്ന് 

പണ്ട് ഞാന്‍ ഇത്  കേട്ട് മടുക്കാറില്ലായിരുന്നു
കാരണം ഇത് ഞാന്‍  
കേള്‍ക്കാറില്ലായിരുന്നു   
 

4 comments:

  1. അപ്പോള്‍ രാവിലെ എഴുന്നേല്‍ക്കുന്ന ശീലമൊന്നുമില്ല അല്ലേ? കൊള്ളാം...

    ReplyDelete
  2. ചിരുത കുട്ടീ ...കൊള്ളാം ....

    ReplyDelete
  3. "താമസിച്ചെഴുന്നേറ്റ് പഠിച്ചു പോയി "
    എന്നാലും പഠിക്കുന്നുണ്ടല്ലോ

    ReplyDelete
  4. ചിരുതകുട്ടീ.. പേരൊന്നു മാറ്റിയാലോ?
    ചീത്തക്കുട്ടി എന്നാക്കാം...
    ദേ... ഞാന്‍ ഓടി... :D

    ReplyDelete