Skip to main content

'വിഞ്ജാനകേന്ദ്രങ്ങള്‍' തടവറകള്‍ ആകുമ്പോള്‍


എന്ത് ചെയ്യണമെന്നറിയാതെ
വരണ്ട ചുണ്ടുകളിലെ   തൊലി
കടിച്ചുപൊളിക്കുകയായിരുന്നു  നന്ദന ...
അവളുടെ മുമ്പിലുള്ളത് ഒരായിരം പുസ്തകക്കൂട്ടുകളാണ്
എന്നാല്‍ അവളിലെ ചിത്രകാരി നിറക്കുട്ടുകള്‍ അന്വേഷിച്ചു
പമ്പയാറു കടന്നിരിക്കുന്നു .
നിവര്‍ന്ന പുസ്തകങ്ങള്‍ അവള്‍ക്കു നേരെ
കൊഞ്ചനം കുത്തുമ്പോള്‍
അടഞ്ഞവ    പോയ്മുഖവുമായി പതിയെ ചിരിക്കുകയാണ്
ഒന്ന് തുറക്കാന്‍ അവ തന്റെ മുന്‍പില്‍ അക്ഷമരായി ഇരിക്കുകയാണെന്നവള്‍ക്കറിയാം...
ബോക്സ് തുറന്നു പേന പുറത്തു ചാടിയിരിക്കുന്നു. 
അവളുടെ തുപ്പല് പറ്റിപ്പറ്റി അതിന്റെ ക്യാപ്പിന്റെ നിറം മങ്ങിയിരിക്കുന്നു.
ചാമ്പങ്ങ  മൂക്ക് പോലെ ഇരിക്കുന്ന റബ്ബര്‍ അതിന്റെ പൊടിയില്‍ കിടന്നുരുളുകയാണ്.
തന്റെ സ്കേയ്ല്‍ മാറിപ്പോകാതിരിക്കാന്‍
അവള്‍ അതില്‍ കോറിയിട്ട  'N' എന്ന അടയാളം
മാറ്റത്തിന് വിധേയമായി ഒരു സാത്താന്റെ രൂപം കൈവരിച്ചിരിക്കുന്നു.
പെന്‍സില്‍കട്ടര്‍ ‍ അവിടെ  വായ പൊളിച്ചിരിക്കുകയാണ്.
ഇരയായി അവളുടെ കയ്യില്‍ നിന്നും ഒരു പെന്‍സില്‍ വീഴാന്‍ ആണ്  കട്ടര്‍ ഇത്ര ക്ഷമയോടെ ഇരിക്കുന്നത്.
നല്ല ഷേപ്പ് കിട്ടുവനായി അതിന്റെ വായില്‍ ചെന്ന് തല ഇടുമ്പോള്‍ തന്റെ ജീവിതം തീര്‍ന്നുകൊണ്ടിരിക്കുന്ന കാര്യം പെന്‍സില്‍ അറിയുന്നുണ്ടോ ആവോ?

അപ്പോളാണ് അടുത്തമുറിയിലെ ക്ലോക്ക് ആടിയത്..
മണി വൈകീട്ട് ആറരയായിരിക്കുന്നു.
ട്യൂഷന് പോകാന്‍ നേരമായിരിക്കുന്നു.
കണ്ടുമടുത്ത നീല ബാഗെടുത്തു.
അതിനുള്ളിലേക്ക് അവള്‍ പുസ്തകങ്ങളും നോട്ടുകളും ഒന്നൊന്നായിട്ടു..
മേശപ്പുറത്തു നിരന്നു കിടന്ന കട്ടറും റബ്ബറും  പേനയും എങ്കിലും എല്ലാം അവള്‍ ബോക്സ് എന്ന  തടവറയിലിട്ടു.
അവള്‍ മനസ്സില്ലാ മനസ്സോടെ ചെരുപ്പിട്ടു..
അവള്‍ നടക്കുകയാണ് തന്റെ കഴിവിനെ തടവറയിലിടുന്ന ട്യൂഷന്‍ ക്ലാസ്സിലേക്ക് ....
അപ്പോഴതാ ഒരു തണുത്ത കാറ്റ് വീശി
ഈട്സ് ടൈം ടു ഗെറ്റ് അപ്..ദ ടൈം ഈസ് 6.30..
അയ്യോ  ഇത് ജീവിതം തന്നെയാണ്.. ട്യൂഷന് പോകാന്‍ നേരമായി
അവള്‍ കണ്ണ് തിരുമ്മി...
മുന്നില്‍ കാണാനിരിക്കുന്ന ഭയാനകമായ കാഴ്ചകള്‍  അവളെ പേടിപ്പിക്കാതിരിക്കട്ടെ....

Comments

 1. പെന്‍സിലും കട്ടറും സ്കയിലും ഉള്ള പുസ്തകങ്ങളുടെ ലോകം ഒരു തടവറയാകാതിരിക്കട്ടെ.
  നന്നായിരിക്കുന്നു കവിതക്കുട്ടി. എഴുത്ത് ഇഷ്ടപ്പെട്ടു.
  ഇനിയും ധാരാളം എഴുതുക. ഭാവുകങ്ങള്‍.

  ReplyDelete
 2. "കണ്ടുമടുത്ത നീല ബാഗെടുത്തു.
  അതിനുള്ളിലേക്ക് അവള്‍ പുസ്തകങ്ങളും നോട്ടുകളും ഒന്നൊന്നായിട്ടു.". ചിരുതകുട്ടിയുടെ സ്വപ്നങ്ങള്‍ തടവറയില്‍ മൂടപെടാതെ, കഴിവുകള്‍ പുറത്തു ചാടട്ടെ... നന്നായി എഴുതി, തുടര്‍ന്നും വരണമെങ്കില്‍ ഇനിയും എഴുതുക.
  പുതുവത്സരാശംസകള്‍....

  ReplyDelete
 3. Netha Hussain :ഇല്ല ഒരിക്കലും പെന്‍സിലും കട്ടറും സ്കയിലും ഉള്ള പുസ്തകങ്ങളുടെ ലോകം ഒരു തടവറയാകില്ല എനിക്കും എന്റെ മനസ്സിനും

  elayoden നന്ദി ......
  ഈ രണ്ടായിരത്തി പതിനൊന്നു എല്ലാ ബ്ലോഗര്‍മാര്‍ക്കും നല്ല വര്‍ഷമാകട്ടെ...(എല്ലാവര്‍ക്കും)

  ReplyDelete
 4. പുതുവര്‍ഷത്തില്‍ ചിരുതകുട്ടിയില്‍ നിന്ന് കൂടുതല്‍ തീപ്പൊരികള്‍ ഉണ്ടാകട്ടെ

  പുതുവത്സരാശംസകള്‍....

  ReplyDelete
 5. കണ്ടു കണ്ടു കേട്ടോ നന്ദനെ നിന്റെ കളികള്‍ .
  ഇനി ഇഷ്ട്ടമില്ലാത്ത ട്യുഷന്‍ ക്ലാസ്സില്‍ പോകേണ്ട കേട്ടോ....

  ReplyDelete
 6. ചിന്തകള്‍ക്ക് ഉയരം കുടുന്നു ...
  ആള്‍ ദി ബെസ്റ്റ്

  ReplyDelete
 7. ഞാനൊരു മാഷ് ആണേ....

  ReplyDelete

Post a Comment

Popular posts from this blog

എന്റെ മഴ അനുഭവം

അങ്ങനെഒരുമഴക്കാലത്ത്


മഴ പ്രകൃതിയുടെ വരദാനമാണ് .മഴയത്ത് ഒരു ദിവസം എങ്കില്‍ ഒരു ദിവസം നന്നായി നനയുക എന്നത് എന്റെ ആഗ്രഹമായിരുന്നു .എന്റെ സ്വന്തം നാടായ ഇടുക്കിയില്‍ എന്റെ അഞ്ചാം ക്ലാസ്സ് ജീവിതത്തിനിടയില്‍ ആണ് സംഭവം .പുതിയ സ്‌കൂളില്‍ പോകുവാന്‍ പുത്തനുടുപ്പും കുടയും ബാഗും ആയി ഞാന്‍ റെഡി ആയി നിന്നു. പുത്തന്‍ കുട പുതിയ കൂട്ടില്‍ തന്നെ എടുത്തു വെക്കാന്‍ പല തവണ ഓര്‍ത്തുതാണ് .പക്ഷെ ....എടുക്കാന്‍ മറന്നു.

സ്‌കൂളില്‍ പുതിയ കുട്ടികള്‍ക്ക്‌ പ്രവേശനോത്സവം ഉണ്ടായിരുന്നു . . അതി ഗംഭീരമായ ഒന്നു.പാടത്തിന്റെ കരയിലൂടെയാണ് വീടിലെത്തെണ്ടത്. പ്രവേശനോത്സവത്തിനു ശേഷം ഞങ്ങള്‍ പിരിഞ്ഞു .

ഇടവപ്പാതിയിലെ മഴ നനയുക, അതും അച്ഛനും അമ്മയും ഒന്നുമറിയാതെ . അത് എന്റെ സ്വപ്നമായിരുന്നു .പെട്ടന്ന് കറുത്ത കാര്‍മേഘങ്ങള്‍ മാനത്ത് നിറഞ്ഞു .ഇടിയും മിന്നലും എത്തി .ചറ പറ എന്ന് മഴ ആരംഭിച്ചു..കു‌ട്ടുകാര്‍ കുട വാഗ്ദാനം ചെയ്തെങ്കിലും ഞാന്‍ അത് തിരസ്കരിച്ചു .

മഴ നല്ലത് പോലെ നനഞ്ഞു. ടാറിടാത്ത വഴികളിലെ വെള്ളത്തില്‍ കാല്‍ നനച്ചു .പുത്തന്‍ ഉടുപ്പാകെ നനഞ്ഞു .ചെളി തെറുപ്പിച്ച് ഞാന്‍ മഴയെ സ്വാഗതം ചെയ്തു.. കണ്ടത്തിന്‍ ചെര…

അവധിക്കാലം അത്ഭുത കാലം...(എന്റെ അവധിക്കാല ചിന്തുകള്‍)

ഇതെന്റെ  അവധിക്കാലത്തെ പറ്റിയുള്ള സുദീര്‍ഘമായ ഒരു ഓര്‍മക്കുറിപ്പാണ് ....

21/4/2010
എന്തെങ്കിലും എഴുതണം എന്നോര്‍ത്തപ്പോഴെ
ടെറസ്സിന്റെ മുകളില്‍ ഇരുന്നെഴുതാം എന്ന് മനസ്സ് പറഞ്ഞു.
പതിവുപോലെ ഉപ്പേരി ,പക്കാവട ,കുട ,പായ  ,ജീരകവെള്ളം,തുടങ്ങിയ സാധന സാമഗ്രികളുമായി എണി കയറി ഞാന്‍ മുകളില്‍ എത്തി.എന്റെ കറുത്ത പാന്റില്‍ അപ്പോഴേ വെള്ള പെയിന്റ് സ്ഥാനം പിടിച്ചിരുന്നു.

അവധിക്കാലത്തെ ഓര്‍മകളുടെ അയവിറക്കുകാലം എന്നു വിശേഷിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.ജീവിതം എന്ന അനന്തമായ നീലാകാശത്തെ മനസ്സിലാക്കുവാനും അത് ആസ്വദിക്കുവാനും മനസ്സിനു ലഭിച്ച ഒരു സമ്മാനമാണ് വേനലവധി എന്ന് ഞാന്‍ വിശ്വസിക്കുന്നു.
തുടക്കം
                        മാര്‍ച്ച്‌ മുപ്പതിന് എന്റെ എട്ടാം ക്ലാസ്സിലെ പരീക്ഷ അവസാനിച്ചു .അതെ ,ഇനി ഞാന്‍ എന്റെ ഇക്കൊല്ലത്തെ (പഴകിയ )ലേബര്‍ ഇന്ത്യകള്‍  തപ്പിപ്പിടിച്ചെടുത്തു .സ്വയം വില്‍ക്കപ്പെടാന്‍ ജീവിതം സമര്‍പ്പിച്ച മറ്റൊരു  കൂട്ടം  പുസ്തകക്കെട്ടുകളിലേക്ക് ഇതിനെയും ഇട്ടു..രണ്ടു മാസം പിരിയണം എന്ന സങ്കടത്തോടെയും,രണ്ടു മാസം കാണേണ്ട എന്ന സന്തോഷത്തോടെയും   ഞാന്‍ പുസ്തകങ്ങളെ    കീറച്ചാക്കിന്റെ  ഉള്ളിലേക്ക് ഏത…

സ്വപ്നം ഉറക്കമുണര്‍ന്നപ്പോള്‍!

ഒരു നാള്‍ ഇളനീര്‍ ആകുമെന്ന  മോഹത്തോടെ ജനിച്ചു..
അതിന് മുന്നേ ഞെട്ടറ്റു  താഴേക്കു ....
വീഴും വഴി അത് ഏറ്റു   വാങ്ങിയ നായക്ക്,
കരയനൊരു കാരണം പറഞ്ഞു കിട്ടി!

ഇത് കണ്ടു പൊട്ടിച്ചിരിച്ച കുഞ്ഞിന്റെ കാലില്‍
ആവുന്നിടത്തോളം വിഷം കുത്തിവെച്ച ചോണന്‍,
വീട് തകര്‍ത്തതിന്റെ പ്രതികാരം തീര്‍ത്തു...

കാലിലെ വേദന സഹിക്കവയ്യാതെ ഓടിയ കുഞ്ഞ്...

ഓടിയ തിടുക്കത്തില്‍ കൈതട്ടി,
പെട്ടിക്കൂട്ടിലെ മീന്‍കൂട്  പൊട്ടി!
 വെള്ളത്തുള്ളികളില്‍ ആരും അറിയാതെ കരഞ്ഞ മത്സ്യം
ആത്മഹത്യക്കൊരുങ്ങി..!

അത് വേണ്ടെന്നു പറയാന്‍  തുടങ്ങിയ ചില്ലിന്റെ കൊങ്ങക്കവന്‍ പിടിച്ചു...
കയ്യില്‍ കയറി കോറിച്ച്  ചോര തൂവി.
പുത്തന്‍ ചോരയുടെ നിറവും മണവും
പുതനുടുപ്പിനെ വിഷമിപ്പിച്ചതാവില്ല എങ്കിലും
പിന്നീട് സംസാരിച്ചത്  പുളിയുടെ കമ്പ് ആയിരുന്നു...

 മച്ചിങ്ങ പോലെ വീര്‍ത്ത കവിളും,
നായയുടെ രോദനത്തിന്റെ  ശബ്ദവും,
ചോണനുണ്ടായ  ഈര്‍ഷ്യയും,
ആത്മഹത്യക്കൊരുങ്ങിയ മീനിന്റെ മരണ    വെപ്രാളവും!

കൊങ്ങക്ക്‌ പിടിക്കുന്ന വേദന
അവന്റെ ഹൃദയത്തിനുണ്ടായി ,
പിന്നെ തൊണ്ടക്കും...
ഒടുവില്‍ കണ്ണും ഒന്ന് ചീറ്റി....

ഒരു സ്വപ്നത്തില്‍ നിന്നുണര്‍ന്ന അവന്റെ മേലാകെ ചൂടായിരുന്നു...