Saturday, February 12, 2011

ബലിക്കാക്കകള്‍

സമത്വം! എന്ന വിലയേറിയ വീക്ഷണത്തിന് അടിത്തറപാകേണ്ടത് സ്കൂളുകളില്‍ നിന്നുമാണ്.എന്നാല്‍ ഈ അടിത്തറ ഇളക്കിക്കളഞ്ഞ ഒരു സ്കൂളില്‍ ജീവിക്കേണ്ടി വന്ന ഒരു ബാലിക...അവളുടെ നൊമ്പരങ്ങളാണിതില്‍ .അതിനാല്‍ ഇവിടെ ഈണത്തിനോ/വര്‍ണ്ണനക്കൊ ഉള്ള സ്ഥാനം പരിമിതമാണ്.


വിചിത്രം വിശാലം വിസ്ത്രുതമീ ലോകം
ബലിക്കാക്കകളൊരായിരം പറന്നുപൊങ്ങുന്നു.
അറിയുന്നുവോ നിങ്ങളവയെ ഒന്നിനെയെങ്കിലും
ഓര്‍ക്കാന്‍ വഴികളേറെയൊന്നുമില്ല.


എന്തായാലും നാളെ നീയുമൊരു ബലിക്കാക്കയായ് മാറും
ബലിക്കല്ലില്‍ തല തല്ലി ചാകേണ്ടിയും വരും...
സംശയം ഒട്ടുമില്ല സോദരരേ....
നിങ്ങള്‍ ഈ ജീവിത്തില്‍ ചെയ്ത പാപങ്ങള്‍ക്ക് ഫലമനുഭവിക്കാന്‍
ബലിക്കാക്കയായ് മാറിയേ പററൂ !!

മുന്‍ജമ്നങ്ങളില്‍ പാപങ്ങളേറെ ചെയ്തവരാണ് ഇന്നത്തെ ബലിക്കാക്കകള്‍
നല്കൂ നിങ്ങളുടെ ഉപ്പു ചോറില്‍ നിന്നൊരല്പ്പമതിനായ്..
ചോറില്‍ ഉപ്പില്ലെങ്കില്‍ ദയവായ് അരുതേ നല്‍കരുതേ..
ഭേതമതിലുമവര്‍ക്ക് വിഷം നല്കുന്നതത്രേ വീരോചിതം.


നാളത്തെ ബലിക്കാക്കളേ,
എന്നു വെറുതേ വിളിപ്പിക്കുന്നതെന്തിന്??
നിങ്ങള്‍ ഇപ്പോള്‍ തെറ്റ് ചെയ്യുന്നുവെന്ന് നിങ്ങള്‍ക്കുറപ്പുണ്ടെങ്കില്‍  നിര്‍ത്തിക്കൂടെ....
സമത്വമവകാശപ്പെടുന്ന സ്കൂളുകളില്‍ നിന്നു തന്നെ ബലിക്കാക്കകളുയരുന്നു...
കാരണമിതല്ലോ വിദ്യാലയങ്ങളിലുമില്ല സമത്വം...


പണ്ട് നിര്‍ബന്ധിച്ചടപ്പിച്ച
അധികാരത്തിന്റെ കണ്ണുകളിലൂടെ
ഉയര്‍ന്നവരെ നോക്കി കണ്ണുചിമ്മുകയും
താഴ്ന്നവരെ നോക്കി കണ്ണിറുക്കുകയും
ചെയ്യുവാനിനിയും തുനിയരുതേ മാഷേ...

 
നിങ്ങളുടെ ജരബാധിച്ച താടിരോമങ്ങളില്‍
വസിക്കുന്ന പേനുകളെയെങ്കിലും ബലിക്കാക്കകളാക്കരുതേ.....

5 comments:

 1. ചിരുതക്കൂട്ടീ,
  'പണ്ട് നിര്‍ബന്ധിച്ചടപ്പിച്ച
  അധികാരത്തിന്റെ കണ്ണുകളിലൂടെ
  ഉയര്‍ന്നവരെ നോക്കി കണ്ണുചിമ്മുകയും
  താഴ്ന്നവരെ നോക്കി കണ്ണിറുക്കുകയും
  ചെയ്യുവാനിനിയും തുനിയരുതേ മാഷേ..'

  ഇതു വായിച്ചപ്പോഴാണ് ആരാണ് ഇന്ന് പാപം ചെയ്യുന്ന നാളത്തെ ബലിക്കാക്കകളെന്ന് മനസ്സിലായത്.
  എഴുതിയപ്പോള്‍ വികാരമാണ് ചിന്തയേക്കാള്‍ മുന്നിട്ട് നിന്നതെന്ന് തോന്നുന്നു. അതുകൊണ്ടാവാം ഭാഷയിലും ആശയത്തിലും ചെറിയ പൊരുത്തക്കേടുകള്‍. എഴുതുവാന്‍ തിരഞ്ഞെടുത്ത വിഷയം എത്ര ആഴത്തില്‍ ചിരുതക്കുട്ടിയെ സ്പര്‍ശിച്ചുവെന്നു മനസ്സിലാക്കനാവുന്നുണ്ടു്.അഭിനന്ദനങ്ങള്‍.

  ReplyDelete
 2. ചില വരികള്‍ സ്ഥാനം മാറ്റിയാല്‍ കൂടുതല്‍ നന്നാകുമെന്ന് തോന്നി.എഴുത്തുകാരിയുടെ സ്വാതന്ത്ര്യത്തിന്മീലുള്ള കടന്നു കയറ്റമാണെന്ന് തോന്നുന്നെങ്കില്‍ ഇതു ഡെലീറ്റ് ചെയ്തോളൂ..

  വിചിത്രം വിശാലം വിസ്തൃതമീ ലോകം
  ബലിക്കാക്കകളൊരായിരം പറന്നുപൊങ്ങുന്നു.
  അറിയുന്നുവോ നിങ്ങളവയെ ഒന്നിനെയെങ്കിലും
  ഓര്‍ക്കാന്‍ വഴികളേറെയൊന്നുമില്ല.

  മുന്‍ജന്മങ്ങളില്‍ പാപങ്ങളേറെ ചെയ്തവരാണ് ഇന്നത്തെ ബലിക്കാക്കകള്‍
  നല്കൂ നിങ്ങളുടെ ഉപ്പു ചോറില്‍ നിന്നൊരല്പ്പമതിനായ്..
  ചോറില്‍ ഉപ്പില്ലെങ്കില്‍ ദയവായ് അരുതേ നല്‍കരുതേ..
  ഭേദമതിലുമവര്‍ക്ക് വിഷം നല്കുന്നതത്രേ !

  എന്തായാലും നാളെ നിങ്ങളും ബലിക്കാക്കകളായി മാറും
  ബലിക്കല്ലില്‍ തല തല്ലി ചാകേണ്ടിയും വരും ,നിശ്ചയം...
  നിങ്ങള്‍ ഈ ജീവിത്തില്‍ ചെയ്ത പാപങ്ങള്‍ക്ക് ഫലമനുഭവിക്കാന്‍
  ബലിക്കാക്കയായ് മാറിയേ പററൂ !!

  നാളത്തെ ബലിക്കാക്കളേ,
  എന്നു വെറുതേ വിളിപ്പിക്കുന്നതെന്തിന്??
  നിങ്ങള്‍ ഇപ്പോള്‍ തെറ്റ് ചെയ്യുന്നുവെന്ന് നിങ്ങള്‍ക്കുറപ്പുണ്ടെങ്കില്‍ നിര്‍ത്തിക്കൂടെ....
  സമത്വമവകാശപ്പെടുന്ന സ്കൂളുകളില്‍ നിന്നു ബലിക്കാക്കകളുയരുന്നു...
  കാരണമിതല്ലോ വിദ്യാലയങ്ങളിലുമില്ല സമത്വം...

  പണ്ട് നിര്‍ബന്ധിച്ചടപ്പിച്ച
  അധികാരത്തിന്റെ കണ്ണുകളിലൂടെ
  ഉയര്‍ന്നവരെ നോക്കി കണ്ണുചിമ്മുകയും
  താഴ്ന്നവരെ നോക്കി കണ്ണ് തുറിക്കുകയും
  ചെയ്യുവാനിനിയും തുനിയരുതേ മാഷേ...
  നിങ്ങളുടെ ജരബാധിച്ച താടിരോമങ്ങളില്‍
  വസിക്കുന്ന പേനുകളെയെങ്കിലും ബലിക്കാക്കകളാക്കരുതേ...


  ഒന്നു പറഞ്ഞോട്ടെ ചിരുതക്കുട്ടീ , ഈ ലോകം എല്ലായ്പ്പോഴും നന്മകള്‍ മാത്രം വിളമ്പുന്നവയല്ല.ഏതു സമൂഹത്തിലുമുണ്ടാകും ചില പുഴുക്കുത്തുകള്‍. സാരമില്ല നല്ല നാളെകള്‍ ദൂരെയല്ല എന്നു വിശ്വസിക്കൂ..

  ReplyDelete
 3. Samathwam Athinte Vilayenth ?
  Swardhatha Niranja Ee Lokathil evidya 'Samathwam'.....allee....
  Good Nannayittund keto......

  ReplyDelete