Thursday, February 17, 2011

ഒരു സ്കൂള്‍ (മരണ) യാത്ര

 
പുസ്തകങ്ങളും 
പുത്തന്‍ ബാഗും 
 ചോറുപോതിയും 
പുത്തന്‍ ഷൂസും കുടയും ഒക്കെയായ്
വാഹനത്തിന്റെ നേരെ ഓടുന്ന അമ്മ 
അമ്മയുടെ കയ്യില്‍ മുറുകെ പിടിച്ചിരിക്കുന്ന കുട്ടി
അമ്മയുടെ മനസ്സില്‍ ഒന്നും മാത്രം
നല്ലത് വരണെ ....

പക്ഷെ,
" ബാഗും കുടയും പിന്നെ കുട്ടികളും  എല്ലാം തിക്കി തിരുകുന്ന
 ഈ വാഹനത്തില്‍ നിന്ന്  ഒന്ന്‍  ശ്വാസം വിടാന്‍ പോലും എനിക്ക് പറ്റണില്ലല്ലോ?"
എന്നാലും അവര്‍ തങ്ങളുടെ കളിചിരികള്‍ക്കിടയില്‍ ആ അസ്വസ്ഥത മറന്നു .
പെട്ടന്നത് സംഭവിച്ചു..
കളിപ്പട്ടങ്ങളുടെയും  കളിചിരികളുടെയും  ലോകത്ത് നിന്നും അവര്‍ യാത്രയായി..


അതെ, 2011 ഫെബ്രുവരി 17 ന്   അത്  സംഭവിച്ചു .
അനാസ്ഥ ആരുടെ?
വണ്ടിക്കാരുടെയോ?
വിദ്യലയങ്ങളുടെയോ?
അതോ  വണ്ടി നേരത്തിനു വീട്ടിനു മുന്‍പില്‍ എത്തിച്ചാലും അവിടെ എത്താന്‍ താമസിക്കുന്ന മാതാപിതാക്കളുടെയും കുട്ടികളുടെയുമോ?

അറിയില്ല;;
എന്തായാലും  കുട്ടികളെ  സ്വസ്ഥമായി പറക്കാന്‍ അനുവദിക്കുക
അവര്‍ വളരട്ടെ വികസിക്കട്ടെ..

ഇനി  മൊട്ടുകള്‍ വിടരും മുമ്പേ കൊഴിയതിരിക്കട്ടെ..



2 comments:

  1. പാവം കുഞ്ഞുങ്ങള്‍.....

    എന്തായാലും കുട്ടികളെ സ്വസ്ഥമായി പറക്കാന്‍ അനുവദിക്കുക
    അവര്‍ വളരട്ടെ വികസിക്കട്ടെ..
    ഇനി മൊട്ടുകള്‍ വിടരും മുമ്പേ കൊഴിയതിരിക്കട്ടെ.

    ReplyDelete