കരിക്കിനാല്‍ തറവാട്ടിലെ
കോലായിലിരുന്നു കൊച്ചുവര്‍ത്തമാനം പറയുന്നതിനിടെയാണ്
കേശവന് നായര്‍ പാഞ്ഞു വരുന്ന കുഞ്ഞവറാനെ കാണുക ..
കഞ്ഞിയും കറിയും പോലും ഇല്ലാതെ
കുത്തിയൊലിക്കുന്ന മഴയത്തും
കാഞ്ഞ വെയിലത്തും
കടകളിലും കൂരകളിലും കിടന്നുറങ്ങുന്ന കുഞ്ഞവറാന്
കരിപ്പാടം ഗ്രാമത്തിലെ കള്ളനായി കാലങ്ങളായി വേഷമിടുന്നുണ്ട്.
കുഞ്ഞന്റെ പുറകെ കുര്‍ത്ത തൊപ്പിയും കട്ടിയുള്ള വടിയും കുട്ടിയുടുപ്പുമായി
കരിപ്പാടം പോലീസ്
കലിതുള്ളി കൂടെ എപ്പൊഴും ഉണ്ടാകും .
എന്നാല്‍ കുറച്ചു ദിവസമായി കുഞ്ഞവറാന് അപ്രത്യക്ഷനായിട്ടു..
ഗ്രാമത്തിലെ കൊച്ചു കള്ളങ്ങള്‍ ചെയ്തു കാല് വയര്‍ നിറച്ചിരുന്ന കുഞ്ഞന്‍ പകരം
ഇന്നു കാടും മലയും കടപട ഇടിച്ചുനിരത്തി പരസ്യമായി പൊതുമുതല്‍ കക്കുന്ന ഭുമാഫിയകളും ആനമുഖിയനുമൊക്കെ കൊണ്ട് കരിപ്പാടത്തിന്റെ മുഖത്ത്
ശരിക്കും കറുത്ത പാടുകള്‍ വീണിരിക്കുന്നു...
:) ഇഷ്ടായിട്ടോ, അവസാനം കുറചൂടെ ഭംഗിയാക്കാരുന്നു
ReplyDeleteകറുത്ത പാടല്ല. മുഖംതന്നെ കാണാതായിരിക്കുന്നു.
ReplyDeleteനന്നായിട്ടുണ്ട് ചിരുതക്കുട്ടിയുടെ ഈ ചിന്ത . .തികച്ചും പ്രസക്തം. .ശക്തമായ ഒരു ഓര്മപെടുത്തല്. ..
ReplyDelete