Monday, May 2, 2011

ഉത്തരവാദി നിങ്ങളാണോ?

അവള്‍ യൂറിക്ക വായിക്കാന്‍ ആയി റൂമില്‍ പോയി...
ഫാനിന്റെയും  ലൈറ്റിന്റെയും    സ്വിച്ച്  ഒന്നിച്ചമര്‍ത്തി  അവള്‍ ബെഡ്   ഇല്‍  പോയി കിടന്നു...
യൂറിക്ക നിവര്‍ത്തി...
ഫാനിന്റെ ശബ്ദത്തിന്  വിപരീതം ആയി  മറ്റൊരു ശബ്ദം...
ഒരു പാവം പല്ലി നിലത്തു വീണിരിക്കുന്നു  ...
 അവള്‍ ഏന്തി വലിഞ്ഞു നോക്കി .
അയ്യോ,ആ പല്ലിയുടെ നേര്‍ത്ത ശരിരത്തില്‍ രക്തം കട്ട പിടിച്ചത് കാണാം...
അന്ത്യ ശ്വാസം കട്ടിലിനടിയില്‍ കിടന്നു വലിക്കാം എന്ന് ഓര്‍ത്തു പല്ലി കട്ടിലിനടിയിലേക്കു പോയി


അവള്‍ രാവിലെ ചെന്ന് നോക്കിയപ്പോള്‍ പല്ലിയെ കണ്ടില്ല...
പിന്നീടാണ് മനസ്സിലായത്‌ അതിനെ ഒരു എട്ടുകാലി എടുത്തു കൊണ്ടുപോയി എന്ന്...
അവിടെ പാതി അവശിഷ്ട്ടങ്ങള്‍ മാത്രം...
അതാ റൂമിന്റെ മുലയില്‍ വലയിലിരുന്നു എട്ടുകാലി കാപ്പി കഴിക്കുന്നു..
അവളതു വീക്ഷിച്ചതിന് ശേഷം ചായ കുടിക്കാന്‍  കുനിഞ്ഞതും..  

പെട്ടന്ന് അവള്‍ ഒരു കാഴ്ച കണ്ടു...
എട്ടുകാലിയെ ഓന്തച്ച്ചന്‍  പിടിച്ചു കഴിഞ്ഞിരിക്കുന്നു...
ഇന്നലെ മഴ കാണാന്‍ തുറന്നിട്ട ജനലില്‍ കൂടി പറമ്പില്‍ നിന്നും കയറിയതാകാം...

മുന്ന് കൊലപാതകങ്ങള്‍ കണ്ടു അന്ന് കിടക്കാന്‍  തുനിഞ്ഞപ്പോള്‍ ...
അതാ ഒരു ശൂ ശു  ശബ്ദം .
അത് മറ്റാരും ആയിരുന്നില്ല  - പാമ്പു തന്നെ.. 

ഈ ലോകം  എത്ര സങ്കീര്‍ണം ആണ്..
ഈ  പ്രകൃതിയുടെ ഒരു കാര്യം...

ഇനി താന്‍ ഈ റൂമില്‍ കിടക്കുന്നില്ലെന്നു പറഞ്ഞു അവള്‍ അമ്മയുടെ മടിയില്‍  ഇരുന്നു...
അപ്പോള്‍ ടിവി യില്‍ ഒരു വാര്‍ത്ത‍ വന്നു..-"തീവ്രവാദികള്‍ രണ്ടു മലയാളികളെ കൊന്നു"...

 
ഇത് പ്രകൃതിയുടെ "സങ്കീര്‍ണത തന്നെയാണോ"?

4 comments:

  1. അല്ല...ഇതാണ് മനുഷ്യഹൃദയത്തിന്റെ സങ്കീര്‍ണത....

    ReplyDelete
  2. ഇതാണ് പറയുന്നത് മനുഷ്യമൃഗങ്ങള്‍ ഉണ്ടെന്ന്‌.
    നല്ല എഴുത്ത്.തുടരുക.അഭിനന്ദനങ്ങള്‍ .

    ReplyDelete
  3. പ്രകൃതിയുടെ പ്രകൃതങ്ങൾ

    ReplyDelete
  4. തീവ്രവാദികള്‍ക്ക് അബദ്ധം പറ്റിയാതാവാനെ തരമുള്ളൂ

    ReplyDelete