Wednesday, May 4, 2011

മഴയുടെ ലീലാവിലാസങ്ങള്‍




പുത്തന്‍ സ്കൂളില്‍ നിന്നും മടങ്ങി വരവേ കരിയില തോട്ടത്തില്‍ ഒളിച്ചിരുന്ന
പിള്ളേരെപിടുത്തക്കാരനെ പോലെ ആകാശ തോപ്പില്‍  ഒളിച്ചിരുന്ന മത്തു പിടിപ്പിക്കുന്ന മഴ പൂത്തിരിയുടെ സന്തോഷത്തോടെ അവളെ നനക്കാനെത്തി.അവളുടെ പുള്ളിക്കുടയെ മഴയുടെ പ്രിയ ചങ്ങാതി  കാറ്റ് ഒടിച്ചു കളഞ്ഞു.കുടക്കമ്പി കരഞ്ഞെങ്കിലും അത് കേക്കാന്‍ അവളോ മഴയോ തയ്യാര്‍ ആയില്ല...

ഉണങ്ങിയ മുറിവിനെ  കുത്തി ഇളക്കുമ്പോള്‍ കിട്ടുന്ന സമാധാനത്തോടെ മഴ മണ്ണിനെ കുത്തിയിളക്കി.
പുത്തന്‍ ചെരുപ്പിന്റെ  വള്ളികള്‍ ചളിക്കുണ്ടില്‍ ഒട്ടിപ്പോയി.അവളതിനെ  വലിച്ചൂരി ...

ഇരുമുടിക്കെട്ട് തലയില്‍  ആണെങ്കില്‍ താന്‍ ഇടുപ്പില്‍ തങ്ങി നില്‍ക്കാം എന്ന് വീര വാദം പറഞ്ഞ ബാഗിന് ചാറ്റല്‍ മഴ കൊട്ട് കൊടുത്തു.പുത്തന്‍ ബാഗില്‍ കരിമ്പന്‍ വരുമെന്നറിഞ്ഞിട്ടും അവള്‍ മഴയെ ഓടിച്ചു വിട്ടില്ല...

തന്റെ  പിഞ്ചു  കൈകള്‍ മഴയത്ത് പിടിച്ചു അവള്‍ നിറകുടം തുളുമ്പാതെ കാത്തു.പുത്തന്‍ യുണിഫോം  നനഞ്ഞപ്പോള്‍ അതിന്റെ പശപശപ്പ് അവളെ അസ്വസ്ഥയാക്കി...

അവള്‍ വീട്ടില്‍ എത്തി തല  തോര്‍ത്തി..ദേഹം മുഴുവന്‍ കമ്പിളി പുതച്ചു കട്ടിലില്‍ വെച്ച കട്ടന്‍ കാപ്പി ഊതി ഊതി കുടിക്കവേ  അവള്‍  കമ്പിളിക്കിടയിലൂടെ ഒളിഞ്ഞു നോക്കി .നാളെ വരാം എന്നാ സന്ദേശവും ആയി മഴ യാത്രയായി. ഒരു മഴത്തുള്ളിയെ ബാക്കിയാക്കി...



* പ്രവീണ്‍ ചേട്ടന്റെ മഴ ഓര്‍മ (http://olappadakkam.blogspot.com/2011/04/blog-post_22.html ) കണ്ടപ്പോള്‍ തോന്നിയത്.




5 comments:

  1. This comment has been removed by the author.

    ReplyDelete
  2. രസായിട്ടുണ്ട്

    ReplyDelete
  3. ചിരുതേ നന്നായിട്ടുണ്ട് കേട്ടോ രസായിട്ട് എഴുതി. പിന്നെ കുറച്ച് അക്ഷരപ്പിശാചുക്കള്‍ ഉണ്ട്, പിശചുകളെ ഓടിച്ച് വിടുമല്ലോ അല്ലേ :). ഈ രണ്ടാം ചിരുതയ്ക്ക് നിന്നെ കാണിച്ച് കൊടുത്തത് ഞാനാ B-) ഹിഹി, നീയാണെന്ന് കരുതി ചെന്നപ്പോള്‍ വേറൊരു ചിരുത.

    ReplyDelete
  4. ഗോസ്റ്റ് -വരുക വായിക്കുക

    ചിരുതക്കുട്ടി
    ഇത് ഞാനാ ചിരുതക്കുട്ടി..തന്റെ ബ്ലോഗിന്റെ പേര് കേട്ടപ്പോള്‍ ശരിക്കും ഞാന്‍ അത്ഭുതപ്പെട്ടു ..കമന്റിനു നന്ദി..

    പ്രവീണ്‍ ചേട്ടാ ,അപ്പോള്‍ ഞങ്ങളെ തമ്മില്‍ പരിചയപ്പെടുതിയത്തിനും,കമന്റിനും നന്ദി.അക്ഷരപ്പിശക് മാറ്റി..

    ReplyDelete