Tuesday, May 17, 2011

ഒന്നാം ദിവസം പൂര്‍ത്തിയാകുന്നു (ഭാഗം 5)

പിന്നീടു ഞങ്ങള്‍ പാടത്തേക്കു ഇറങ്ങി.മങ്കൊമ്പ് പാടത്തേക്കു.അവിടെ  പലരും തെന്നിവീണു.എല്ലാ ഗ്രൂപ്പ്‌ കാര്‍ക്കും ഓരോ വിഷയങ്ങള്‍ ഉണ്ടായിരുന്നു.ഞങ്ങള്‍ക്ക് കിട്ടിയത് പാടത്തെ ശത്രു കീടങ്ങളെയും മിത്ര കീടങ്ങളെയും കണ്ടെത്തുക എന്നതായിരുന്നു.ഞങ്ങള്‍ ഇരുപതു പേര്‍ക്കും  അവിടുത്തെ ശാശ്ത്ര ഗവേഷകരുടെ സഹായം ലഭിച്ചു.അവര്‍ ഞങ്ങള്‍ക്ക് ബാറ്റ് ,ക്ലോറോഫോം,കുപ്പി ഇവ നല്‍കി.ഞങ്ങളും അവരും ചേര്‍ന്ന് പാടത്ത് നിന്നും ചാഴി,മഹാനാറി ,തുമ്പി തുടങ്ങിയവയെ കണ്ട് പിടിച്ചു മയക്കി.അടുത്ത ദിവസം ഈ പ്രവര്‍ത്തനത്തിന്റെ ബാക്കി ചെയ്യാം എന്നവര്‍ നിര്‍ദ്ദേശം നല്‍കി.

ഞങ്ങള്‍ പാടത്ത് നിന്നും രോഗം വന്ന കതിരും,നല്ല കതിരുകളും പറിച്ചു."മലമ്പുഴ ഡാമിലോ ,മലങ്കര ഡാമിലോ നടാനാണോ ഇതെ"ന്ന് ഒരു കൊല്ലം കാരന്‍ എന്നോട് കളിയാക്കി ചോദിച്ചു.

തുടര്‍ന്ന് ഞങ്ങള്‍ക്ക് താമസ സൗകര്യം ഒരുക്കിയിരിക്കുന്ന സ്ഥലത്തേക്ക് പോയി.ഉച്ച ഭക്ഷണത്തിന് ശേഷം ഞങ്ങള്‍ വേണ്ടും ഗവേഷണ കേന്ദ്രത്തില്‍ തിരിച്ചെത്തി.

വൈകീട്ടോടെ ഹരിത വിപ്ലവത്തിന്റെ പിതാവ് സ്വാമിനാഥന്‍ സാറിന്റെ അമ്മയുടെ സഹോദരന്‍ ,കുട്ടനാടന്‍ കാര്‍ഷിക ഗവേഷകര്‍,തുടങ്ങിയവരുമായി അഭിമുഖം നടത്തി.എങ്കിലും മണ്ണില്‍ കൃഷി ചെയ്തു വിജയിച്ച ഒരു കര്‍ഷകന്റെ അഭാവം വേദിയില്‍ നന്നായി നിഴലിച്ചിരുന്നു.അവരുമായി സംവാദം നടത്താനായിരുന്നു പരിപാടി. തിരുവനന്തപുരത്ത് നിന്നും രണ്ടു പേര്‍ ചോദിച്ചതിനാല്‍ എനിക്ക് ചോദ്യം ചോദിയ്ക്കാന്‍ അവസരന്‍ കിട്ടിയില്ല.നിരവധി തവണ ചോദ്യ ശരങ്ങളുമായി എഴുന്നേറ്റു ,എങ്കിലും ചോദ്യം ചോദിയ്ക്കാന്‍ കഴിഞ്ഞില്ല.
തുടര്‍ന്ന് "കുട്ടനാടിനെ അറിയുക "എന്ന  സ്ലൈഡ് ഷോ ഞങ്ങള്‍ കണ്ടു.കാപ്പിയായി അവല്‍ കിട്ടിയത് പുത്തന്‍ അനുഭവം ആയിരുന്നു.
സംവാദവും ,പാട്ടുപാടലും ഒക്കെയായി നേരം രാത്രിയായി.
രാത്രി 9:30 യോടെ    ഞങ്ങള്‍ ഞങ്ങള്‍ക്ക് അനുവദിച്ച ഹാളില്‍ എത്തി.കുളി കഴിഞ്ഞു ചോറുണ്ടു..ഞങ്ങളുടെ പ്രൊജക്റ്റ്‌ അവതരണം കഴിഞ്ഞെങ്കിലും മറ്റു പല ഗ്രൂപ്പുകാരുടെയും കഴിഞ്ഞില്ലായിരുന്നു.
ഈ സമയത്ത് ഞങ്ങളുടെ ഗ്രൂപ്പിലെ കുട്ടികള്‍ തങ്ങളെ പറ്റിയും,സ്വന്തം ജില്ലയെ പറ്റിയും,ആഗ്രഹങ്ങളെ പറ്റിയും പറയാന്‍ ഞങ്ങളുടെ ഗ്രൂപ്പിലെ സാറുമ്മാര്‍  പറഞ്ഞു..തിരുവനന്തപുരത്തെ  കുറിച്ച് അധികം പറയാന്‍ ആയില്ല എന്ന് മാത്രമല്ല മറ്റു പല ജില്ലക്കാരും മനോഹരമായി തങ്ങളുടെ ജില്ലയെ കുറിച്ച് പറയുകയും ചെയ്തു.വ്യത്യസ്തമായ ഭാഷകളുടെ സങ്കലന രസം ഈ സമയത്താണ് ഞാന്‍ ഏറെ ആസ്വദിച്ചത്.

കിടക്കാന്‍ പായില്ലതിരുന്നവരും,കൊണ്ടുവന്ന മൊബൈല്‍ ചര്‍ഗേര്‍ നഷ്ട്ടപ്പെട്ടവരും,കുളിക്കാന്‍ ക്യൂ നിന്ന് മടുത്തവരും,പേപ്പര്‍ വിരിച്ചു കിടന്നവരും,വര്‍ത്തമാനം പറഞ്ഞു തളര്‍ന്നവരും ,വര്‍ത്തമാനം പറഞ്ഞു തീരാത്തവരും ,പരിചയപ്പെടലിന്റെ ഹരം ബഹളത്തിലൂടെ തുടരുന്നവരും എല്ലാം കൊണ്ട് ഹാള്‍ നിറഞ്ഞിരുന്നു.

ഒരു ദിവസത്തെ പ്രവര്‍ത്തനങ്ങള്‍ തല്ക്കാലം പെട്ടിയില്‍  വെച്ച് പൂട്ടി ഞങ്ങള്‍ ഉറങ്ങി.10 comments:

 1. ചിരുത കുട്ടിയുടെ വിശേഷം പുതുതായി വല്ലതും വന്നോ എന്നറിയാന്‍ ഈ ബ്ലോഗ്‌ നോക്കിയതായിരുന്നു.. വന്നില്ലല്ലോ എന്ന വിഷമത്തില്‍ കമന്റ് നോക്കി തിരിച്ചു ബ്ലോഗില്‍ വന്നപ്പോള്‍ പോസ്റ്റ്‌ റെഡി.. അപ്പോള്‍ മങ്കൊമ്പ് കോണ്ഗ്രസ് ഗംഭീര അനുഭവം ആയിരുന്നല്ലേ.. വരേണ്ടതായിരുന്നു നിങ്ങള്കൊപ്പം മിസ്‌ ചെയ്തു... ശ്ശെ!!

  --

  ReplyDelete
 2. ഞാനും ഉറങ്ങി

  ReplyDelete
 3. എന്റെ ബ്ലോഗിനായി ഇങ്ങനെ കാത്തിരിക്കുന്ന ഒരാളെ ആദ്യം കാണുവാ.

  ചേട്ടന് ശരിക്കും മിസ്സ്‌ ചെയ്തു. സാരല്യ അടുത്ത തവണ വരാം...

  ReplyDelete
 4. ചിരുതക്കുട്ടി ആദ്യമായാണ് ഇവിടെ. വന്നത് വെറുതെ ആയില്ല. നന്നായിട്ടുണ്ട്............സസ്നേഹം

  ReplyDelete
 5. ബൂലോകത്തിനു വേണ്ടി ബാലശാസ്ത്ര കോണ്ഗ്രസ് വിശേഷങ്ങളുമായി മങ്കൊമ്പില്‍ നിന്നും ചിരുതക്കുട്ടി

  ReplyDelete
 6. ആലപ്പുഴയിലെ പരിപാടിയില്‍ പങ്കെടുത്ത എന്റെ ഒരു സുഹൃത്ത് ചിരുതക്കുട്ടിയുടെ ബ്ലോഗിനെപ്പറ്റി പറഞ്ഞിരുന്നു. മുന്നേ കേട്ടിരുന്നത് കൊണ്ട് അത്ഭുതമൊന്നും തോന്നിയില്ല..
  ചിരുതക്കുട്ടിയല്ലേ... ആളും ബ്ലോഗും മോശമാകുമോ!!

  പരീക്ഷണങ്ങള്‍ നിര്‍ത്തണ്ട.. തുടരുക..

  ReplyDelete
 7. ഒരു യാത്രികന്‍:
  കമന്റിനു വളരെ നന്ദി.

  sony :ബൂലോകത്തിനു വേണ്ടി ബാലശാസ്ത്ര കോണ്ഗ്രസ് വിശേഷങ്ങളുമായി മങ്കൊമ്പില്‍ നിന്നും ചിരുതക്കുട്ടി.എനിക്ക് കമന്റ്‌ ഇഷ്ട്ടായി.

  ടോട്ടോചാന്‍ (edukeralam): ഇന്നിയും വര. വായിക്കുക.പിന്നെ എനിക്ക് ടോട്ടോചാനെ ഭയങ്കര ഇഷ്ട്ടമ..:)

  ReplyDelete
 8. ചിരുതക്കുട്ടിയും ഒരു ടോട്ടോചാന്‍ തന്നെ, ഒരു കൊബായാഷി മാസ്റ്ററുടെ കുറവേയുണ്ടാകൂ...

  ReplyDelete
 9. ഒരായിരം നന്ദി :ടോട്ടോചാന്‍ (edukeralam)

  ReplyDelete