Skip to main content

ബോട്ട് യാത്ര വിശേഷങ്ങള്‍ (ഭാഗം 6 )

പിറ്റേന്നു രാവിലെ അഞ്ചു മണിക്ക് ഞാന്‍ ഉണര്‍ന്നപ്പോഴേക്കും ബാത്രൂമില്‍ ക്യൂ തിരുവനന്തപുരം വരെ എതിയതൈയ് കണ്ടു അന്ധാളിച്ചു പോയി.കട്ടന്‍ കാപ്പി കുടിച്ചുകൊണ്ടിരുന്നപ്പോഴും "മലമ്പുഴ" എന്ന് പറഞ്ഞു കളിയാക്കാന്‍ കൂട്ടുകാര്‍  ഏറി  വന്നു.മണ്ടത്തരം  പറ്റി  വാല് മുറിഞ്ഞു നിന്ന ഞാന്‍ പശക്കായി ഓടിയില്ല.


രാവിലെ തന്നെ ഞങ്ങള്‍ റെഡിയായി.ഞങ്ങള്‍ ഇന്ന് ബോട്ട് യാത്ര നടത്തും.വേമ്പനാട് കായലിലൂടെ ആണ് യാത്ര. പമ്പ,മണിമല,അച്ചന്‍കോവില്‍,എന്നിവയുടെ സംഗമം   കാണുക എന്നതാണ്  പ്രധാന  യാത്രോദ്ദേശ്യം .
മിക്ക കൂട്ടുകാരും ക്യാമറ എടുത്തിരുന്നു.ക്യാമറ എടുത്തു ഫോട്ടോ എടുത്തു കൊണ്ടിരുന്നാല്‍ പ്രകൃതി സൌന്ദര്യം ആസ്വദിക്കാനുള്ള അവസരം നഷ്ട്ടപ്പെടുമെന്നു വിശ്വസിച്ചു /സമാധാനിച്ചു   (ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് മൊബൈല്‍ ഫോട്ടോ എടുക്കുവാനുള്ള ശാസ്ത്ര സാങ്കേതിക   വിദ്യ ഇതുവരെയും കണ്ടെതിയിട്ടില്ലാത്തത് കാരണം) ബോട്ടിന്റെ മുകളില്‍ കയറി.ബാലപ്രതിഭകള്‍ എല്ലാം ബോട്ടില്‍ ഉണ്ടായിരുന്നു.400 പേര്‍ക്ക് കയറാവുന്ന ബോട്ടില്‍ ഞങ്ങള്‍ 200 പേര്‍ കയറി.

യാത്രകളില്‍ പാട്ട് പാടാറുണ്ടായിരുന്ന  ഞാന്‍ മിണ്ടാതിരിക്കണമെന്നു വച്ചപ്പോള്‍ ഒരു  പരിഷത്ത് ചേട്ടന്‍ പറഞ്ഞു പാട്ട് പാടിയില്ലെങ്കില്‍ സര്‍ട്ടിഫിക്കറ്റു  തരില്ല എന്ന്.{ശടെ}-ഞാന്‍ ചാടി എഴുന്നേറ്റു കുറെ പാട്ടുകള്‍ പാടി.
ഞങ്ങള്‍ സംഗമ ഭൂമി കണ്ടു.പിന്നെ തോമസ്‌ ചാണ്ടിയുടെ വീട് കണ്ടു.കഴിഞ്ഞ തവണ കുട്ടനാടിനെ കുറിച്ച് (എട്ടില്‍) സാമുഹ്യ ശാസ്ത്രത്തില്‍ ഒരു പാഠം ഉണ്ടായിരുന്നു.അതുപോലെ തന്നെയാണ് കുട്ടനാടിപ്പോഴും.വീടുകളില്‍ കാറുകള്‍ ഒതുക്കിയിട്ടിരിക്കുന്നത്  പോലെ ആണ് ബോട്ടുകള്‍ ഒതുക്കിയിട്ടിരിക്കുന്നത്.

 ബുക്കുകളില്‍ മാത്രം കണ്ടിരുന്ന കുട്ടനാടിനെയും,പ്രകാശ   സംശ്ലേഷണം നന്നായി ആസ്വദിക്കുന്ന തെങ്ങുകളുടെയും ഞങ്ങള്‍  നേരില്‍ കണ്ടു.
 ഹൌസ് ബോട്ട് യാത്രക്കാര്‍ ഞങ്ങള്‍ക്ക് യാത്രാ മംഗളങ്ങള്‍ നേര്‍ന്നു.എങ്കിലും ബോട്ടിന് പിറകിലെ കുഴലില്‍ നിന്നും വരുന്ന മലിന ജലം കായലില്‍ എത്തുന്നത് കണ്ടപ്പോള്‍ സങ്കടം തോന്നി.

 യമഹ വെച്ച തോണിക്കാര്‍ -ആഫ്രിക്കന്‍ പായലുകള്‍ - വേമ്പനാട് കായലിലെ വെള്ളം വീടുകളില്‍ എത്തിക്കാന്‍ നിര്‍മിച്ച പ്രവര്‍ത്തനരഹിതമായ  ടാങ്കുകള്‍- തോണികള്‍ വഴി ടാങ്കെര്‍  ജലം(ശുദ്ധ ജലം  )  ജനങ്ങള്‍ വാങ്ങുന്നത്- കൃഷി ചെയ്യാത്ത നിലങ്ങള്‍ ,ഒക്കെ എന്നില്‍ പ്രതികരണ ത്വര  നിറച്ചു.എങ്കിലും ആരോടാണ്  ഈ ത്വര പ്രയോഗിക്കേണ്ടത്?

ഗ്യാസ് കുറ്റികള്‍ തോണികളില്‍ വരുന്നതും, മീന്‍ ചുണ്ടയിടുന്നവരും തോണിക്കാരും ഗ്രാമത്തിന്റെ വിശുദ്ധി നല്‍കുന്നവതന്നെയായിരുന്നു.
അവിടെ വെച്ച് ഞങ്ങള്‍ കാപ്പി കുടിച്ചു. ചിരുതക്കുട്ടിയുടെ ബ്ലോഗ്‌ വായിക്കാറുണ്ടെന്നു    പറഞ്ഞ പരിഷത്ത് പ്രവര്‍ത്തകനെ ഞാന്‍ ഒരിക്കലും മറക്കത്തില്ല.
ചായകുടിക്കവേ പുത്തന്‍ ബാഗിലേക്കു ചായ മറിഞ്ഞതും അതു ഉണക്കിയതുമെല്ലാം ഈ യാത്രയുടെ ഓര്‍മയായി മാറട്ടെ എന്ന് പറഞ്ഞു മറ്റൊരു പരിഷത്ത് പ്രവര്‍ത്തകന്‍.

ബ്ലോഗിങ് ഇഷ്ട്ടമാണ് എന്ന് പറഞ്ഞപ്പോള്‍  ഒരാളുടെ ബ്ലോഗ്‌ വായിക്കാനും ഒരു പരിഷത്ത്‌ ചേട്ടന്‍ നിര്‍ദ്ദേശിച്ചു.എന്നാല്‍ ഞാന്‍ ആ ബ്ലോഗിന്റെ പേര് ഞാന്‍ വീണ്ടും    മറന്നു.ദയവു ചെയ്തു  രാജന്‍ സര്‍ എനിക്ക ബ്ലോഗിന്റെ പേര് ഒന്ന് കൂടി പറഞ്ഞു തരണം.ഞങ്ങള്‍ വര്‍ത്തമാനം പറഞ്ഞു ഒടുവില്‍ ടോട്ടോച്ചാനിലും,ശിശുവിഹാറിലും എത്തി.അതെ ഞാന്‍ എന്‍ സങ്കല്‍പ്പ വായു വിമാനത്തില്‍ എത്തി.


അങ്ങനെ ഞങ്ങള്‍ തിരിച്ചു വേണ്ടും മങ്കൊമ്പ് കരയില്‍ എത്തി.
പരിഷത്തിനു ഒരായിരം നന്ദി വീട്ടുകാരുടെ ചട്ടക്കൂടുകള്‍ക്കപ്പുറത്തെ  ഒരു ബോട്ട് യാത്ര സമ്മാനിച്ചതിന് :)

Comments

  1. നന്നായി ചിരുതക്കുട്ടി യാത്രാവിശേഷങ്ങള്‍ ...എല്ലാ ഭാവുകങ്ങളും ......സസ്നേഹം

    ReplyDelete
  2. ആസ്വദിച്ച് വായിച്ചു

    ReplyDelete

Post a Comment

Popular posts from this blog

സ്വപ്നം ഉറക്കമുണര്‍ന്നപ്പോള്‍!

ഒരു നാള്‍ ഇളനീര്‍ ആകുമെന്ന  മോഹത്തോടെ ജനിച്ചു.. അതിന് മുന്നേ ഞെട്ടറ്റു  താഴേക്കു .... വീഴും വഴി അത് ഏറ്റു   വാങ്ങിയ നായക്ക്, കരയനൊരു കാരണം പറഞ്ഞു കിട്ടി! ഇത് കണ്ടു പൊട്ടിച്ചിരിച്ച കുഞ്ഞിന്റെ കാലില്‍ ആവുന്നിടത്തോളം വിഷം കുത്തിവെച്ച ചോണന്‍, വീട് തകര്‍ത്തതിന്റെ പ്രതികാരം തീര്‍ത്തു... കാലിലെ വേദന സഹിക്കവയ്യാതെ ഓടിയ കുഞ്ഞ്... ഓടിയ തിടുക്കത്തില്‍ കൈതട്ടി, പെട്ടിക്കൂട്ടിലെ മീന്‍കൂട്  പൊട്ടി!  വെള്ളത്തുള്ളികളില്‍ ആരും അറിയാതെ കരഞ്ഞ മത്സ്യം ആത്മഹത്യക്കൊരുങ്ങി..! അത് വേണ്ടെന്നു പറയാന്‍  തുടങ്ങിയ ചില്ലിന്റെ കൊങ്ങക്കവന്‍ പിടിച്ചു... കയ്യില്‍ കയറി കോറിച്ച്  ചോര തൂവി. പുത്തന്‍ ചോരയുടെ നിറവും മണവും പുതനുടുപ്പിനെ വിഷമിപ്പിച്ചതാവില്ല എങ്കിലും പിന്നീട് സംസാരിച്ചത്  പുളിയുടെ കമ്പ് ആയിരുന്നു...  മച്ചിങ്ങ പോലെ വീര്‍ത്ത കവിളും, നായയുടെ രോദനത്തിന്റെ  ശബ്ദവും, ചോണനുണ്ടായ  ഈര്‍ഷ്യയും, ആത്മഹത്യക്കൊരുങ്ങിയ മീനിന്റെ മരണ    വെപ്രാളവും! കൊങ്ങക്ക്‌ പിടിക്കുന്ന വേദന അവന്റെ ഹൃദയത്തിനുണ്ടായി , പിന്നെ തൊണ്ടക്കും... ഒടുവില്‍ കണ്ണും ഒന്ന് ചീറ്റി.... ഒരു സ്വപ്നത്തില്‍ നിന്നുണര്‍ന്ന അവ

എന്റെ മഴ അനുഭവം

അങ്ങനെ ഒരു മഴക്കാലത്ത് മഴ പ്രകൃതിയുടെ വരദാനമാണ് .മഴയത്ത് ഒരു ദിവസം എങ്കില്‍ ഒരു ദിവസം നന്നായി നനയുക എന്നത് എന്റെ ആഗ്രഹമായിരുന്നു .എന്റെ സ്വന്തം നാടായ ഇടുക്കിയില്‍ എന്റെ അഞ്ചാം ക്ലാസ്സ് ജീവിതത്തിനിടയില്‍ ആണ് സംഭവം .പുതിയ സ്‌കൂളില്‍ പോകുവാന്‍ പുത്തനുടുപ്പും കുടയും ബാഗും ആയി ഞാന്‍ റെഡി ആയി നിന്നു. പുത്തന്‍ കുട പുതിയ കൂട്ടില്‍ തന്നെ എടുത്തു വെക്കാന്‍ പല തവണ ഓര്‍ത്തുതാണ് .പക്ഷെ ....എടുക്കാന്‍ മറന്നു. സ്‌കൂളില്‍ പുതിയ കുട്ടികള്‍ക്ക്‌ പ്രവേശനോത്സവം ഉണ്ടായിരുന്നു . . അതി ഗംഭീരമായ ഒന്നു.പാടത്തിന്റെ കരയിലൂടെയാണ് വീടിലെത്തെണ്ടത്. പ്രവേശനോത്സവത്തിനു ശേഷം ഞങ്ങള്‍ പിരിഞ്ഞു . ഇടവപ്പാതിയിലെ മഴ നനയുക, അതും അച്ഛനും അമ്മയും ഒന്നുമറിയാതെ . അത് എന്റെ സ്വപ്നമായിരുന്നു .പെട്ടന്ന് കറുത്ത കാര്‍മേഘങ്ങള്‍ മാനത്ത് നിറഞ്ഞു .ഇടിയും മിന്നലും എത്തി .ചറ പറ എന്ന് മഴ ആരംഭിച്ചു..കു‌ട്ടുകാര്‍ കുട വാഗ്ദാനം ചെയ്തെങ്കിലും ഞാന്‍ അത് തിരസ്കരിച്ചു . മഴ നല്ലത് പോലെ നനഞ്ഞു. ടാറിടാത്ത വഴികളിലെ വെള്ളത്തില്‍ കാല്‍ നനച്ചു .പുത്തന്‍ ഉടുപ്പാകെ നനഞ്ഞു .ചെളി തെറുപ്പിച്ച് ഞാന്‍ മഴയെ സ്വാഗതം ചെയ്തു.. കണ്ടത

എ ടി എം കൌണ്ടറും അതിനു മുന്നില്‍ നില്‍ക്കുന്നവരും

കൈ നിറയെ പണം ഉണ്ട്, പക്ഷേ രാപകലോളം വായും തുറന്നു നില്‍പ്പാണ്. സ്വയം ഒന്നും എടുക്കില്ല! പക്ഷേ! ആര് എത്ര ചോദിച്ചാലും അര്‍ഹത ഉണ്ട് എങ്കില്‍ മനസ്സ് പിളര്‍ന്നു കൊടുക്കും! ഈ ലോകത്ത് ആര്‍ക്കും ഒന്നും സ്വന്തം അല്ലെന്നു ബോധ്യം ഉള്ളത് കൊണ്ട് ആകാം, ഈ തിരിച്ചറിവ് ഉള്‍ക്കൊണ്ടു ദാന ശീലത്തില്‍ ഏര്‍പ്പെടുന്നത്. ചിലപ്പോള്‍ മാത്രം , ചില്ലറക്ക് വന്നവരെ ചില്ലറ കൊടുക്കാതെ പറ്റിച്ചും, ആവശ്യത്തിനു വന്നവരോട് ഇല്ലെന്നു പറഞ്ഞും നില്‍ക്കും! പക്ഷേ,  വേറെ ഒരു കാര്യം, ജീവിതത്തിന്റെ കരിഞ്ഞ പുല്ലിനു വെള്ളം തളിക്കാനോ പച്ചപ്പുലിനു വളം ഇടാനോ ആയി രാത്രികളില്‍ വരുന്നവര്‍ക്ക്ക് മുന്നില്‍ മിണ്ടാതെ നില്‍ക്കും. ഒരു മൂക  സാക്ഷിയായി. എതിര്‍ക്കാന്‍ മനുഷ്യന്‍ അല്ലല്ലോ! ഒടുവില്‍ തിരച്ചിലില്‍, ഈ മിണ്ടാപ്പുച്ച മുഖം നോക്കാതെ, കരിഞ്ഞ പുല്ലിനു വെള്ളം തളിക്കാനും പച്ചപ്പുലിനു വളം ഇടാനും വന്നവരെ ഒരേ ഇടത്തേക്ക്   വിടുന്നു. ദൈവത്തിന്റെ അദൃശ്യമായ കയ്യായി!!!! കാണുമ്പോള്‍ അത് നേരിട്ട് പറയാനും തിരുത്താനും ഉള്‍ക്കൊള്ളാനും ഉള്ള കഴിവ് മനുഷ്യനുണ്ടാകട്ടെ !!!