Thursday, May 19, 2011

ബാലാ ശാസ്ത്ര കോണ്‍ഗ്രസ് - എന്ന ഇരട്ടി മധുരം

ചോറ് കഴിച്ചതിനു  ശേഷം ഞാന്‍ വരവേ,ഒരു ചേട്ടന്‍ "കവിതയല്ലേ? ബ്ലോഗ്‌ കൊള്ളാം...ഇനിയും എഴുതണം...ചിരുതക്കുട്ടി ക്ക് ആശംസകള്‍ "എന്നൊക്കെ പറഞ്ഞു...
എന്നാല്‍ ആ ചേട്ടന്റെ   പേര് ചോദിക്കുവാണോ ഓട്ടോ ഗ്രാഫ്   വാങ്ങാനോ  കഴിഞ്ഞില്ല.അപ്പോഴേക്കും മങ്കൊമ്പിലേക്ക്  പോകുവാനുള്ള വണ്ടി വന്നിരുന്നു.അതിനാലാണ് പരിചയപ്പെടാന്‍ കഴിയാതെ പോയത്.എന്നാല്‍ ചേട്ടന്‍ മങ്കൊമ്പില്‍ വരുമെന്ന് എന്നോട് പറഞ്ഞു.അങ്ങനെ ഞങ്ങള്‍ വീണ്ടും മങ്കൊമ്പില്‍ എത്തി. മങ്കൊമ്പിനെകുറിച്ച് ഒരു സ്ലൈഡ് ഷോ ഉണ്ടായിരുന്നു.
 ഇന്നലെ നടത്തിയ പ്രൊജക്റ്റ്‌ ഗ്രൂപ്പില്‍ഒരാള്‍  അവതരിപ്പിക്കണം എന്ന് പറഞ്ഞു.ആ അവസരം  എനിക്കല്ലായിരുന്നു. പ്രൊജക്റ്റ്‌ അവതരണത്തിന്  ശേഷം ഞങ്ങള്‍ പാട്ട് പാടി.സര്‍ട്ടിഫിക്കറ്റു വിതരണം ചെയ്തു.
രണ്ടു ദിവസം ഇവിടെ വന്നിട്ട് ഈ സ്ടജില്‍ ഒന്ന് കയറാന്‍ പോലും ആയില്ലെങ്കില്‍ .....ലജ്ജാവഹം....
അഭിപ്രായം പറയാന്‍ വിളിച്ചപ്പോള്‍ ഞാന്‍ ഓടി സ്റ്റേജില്‍ കയറി പറഞ്ഞു.പരിപാടിയെക്കുറിച്ച് പറഞ്ഞതിന് ശേഷം പരിഷത് പ്രവര്‍ത്തകരുടെ നല്ല കാര്യങ്ങളെ അഭിനന്ദിക്കുകയും,പോരായ്മകളെ വിമര്‍ശിക്കുകയും ചെയ്തു.


പിന്നെ ഞാന്‍ എന്റെ ബ്ലോഗിനെ കുറിച്ച് പറഞ്ഞു.അങ്ങനെയെങ്കിലും  കുറെ പേര്‍ എന്റെ ബ്ലോഗ്‌  കാണട്ടെ എന്ന് കരുതി.വന്ന ദിവസം തന്നെ "ശ്രുതി "  എന്ന  കുട്ടി  eureka യിലൂടെ എന്നെ തിരിച്ചറിഞ്ഞതിലുള്ള  സന്തോഷവും കൂടിയാണ് എന്റെ അഭിപ്രായ പ്രകടനത്തില്‍ പുറത്തു ചാടിയത്.

അപ്പോഴും മറ്റേ ചേട്ടനെ കണ്ടില്ല.ഞാന്‍ കുറെ തിരഞ്ഞു  "ഇനിയും ബ്ലോഗ്‌ വായിക്കണം,എവിടെയെങ്കിലും വെച്ച് വിണ്ടും   കാണാം,ഒരിക്കലും ചിരുതയെ മറക്കരുത്" എന്നൊക്കെ പറയണമെന്നുണ്ടായിരുന്നെങ്കിലും അതിനു സാധിച്ചില്ല.ആ സങ്കടം ബാക്കിയാക്കി ഞാന്‍ പോന്നു.

യാത്ര തിരിക്കവെ അശോകന്‍ മാഷിനെ പരിചയപ്പെട്ടു.അദ്ദേഹത്തിന്റെ ബ്ലോഗ്‌ ഞാന്‍ വായിക്കാമെന്ന് പറഞ്ഞു.
 ട്രെയിനില്‍ വെച്ച് ഞങ്ങള്‍ സാമുഹ്യ രാഷ്ട്രീയ ചിന്തകള്‍ പങ്കു വെച്ച്.അത് അല്‍പ്പമെങ്കിലും മറ്റു യാത്രക്കാരെ അലോസരപ്പെടുത്തി എങ്കില്‍ ക്ഷമിക്കുക.പിന്നെ ഞങ്ങള്‍ക്ക് അവിടെ വെച്ചൊരു ഓട്ടോഗ്രാഫ് ബുക്ക് കിട്ടിയിരുന്ന കൂടയുള്ളവരുടെ ഓട്ടോഗ്രാഫ്  വാങ്ങിച്ചു.പിന്നെ അത് വായിച്ചു  കൊണ്ടിരുന്നു.അങ്ങനെ മൂന്നു മണിക്കൂര്‍ പോയതറിഞ്ഞില്ല .


അപ്പോഴാണ്‌ അച്ഛന്‍ ഫോണില്‍ വിളിച്ചു പറയുന്നത് എനിക്ക് "Media Research Institute"ഇന്റെ ഉപന്യാസ മത്സരത്തില്‍ സമ്മാനം ഉണ്ടെന്നു.
"Media Research Institute "പരിപാടി നടന്നിട്ട് അഞ്ചു മാസത്തില്‍ അധികം ആയിരിക്കുന്നു.റിസള്‍ട്ട്‌ പറയാത്തതിനാല്‍ അതിന്റെ സംഖാടകനെ  ഞാന്‍ ഫോണില്‍ വിളിച്ചു വഴക്കുണ്ടാക്കിയിരുന്നു.അദ്ദേഹം എന്നോട് സദയം ക്ഷമിക്കുക.

എല്ലാവരെയും കൂട്ടിക്കൊണ്ടു പോകാന്‍ മാതാപിതാക്കള്‍ വന്നിരുന്നു.ഞാന്‍ അച്ഛന്റെ കൂടെ വീട്ടിലെത്തി.
ഈ ബാലാ ശാസ്ത്ര കോണ്‍ഗ്രസ്‌ നല്‍കിയ ഇരട്ടി മധുരം ഞാന്‍ ഇവിടെ കൂടി പങ്കുവെക്കുന്നു...


3 comments:

  1. ബാലശാസ്ത്ര കൊണ്ഗ്രസ്സിലെ ശാസ്ത്ര ചര്‍ച്ചകള്‍ ഒന്നും പുറത്തു വന്നില്ലല്ലോ

    ReplyDelete
  2. പ്രിയ ചിരുതക്കുട്ടീ,
    ഞങ്ങളുടെ മേഖലയില്‍ നിന്നും ഒരാളെ തെരഞ്ഞെടുത്ത് ബാലശാസ്ത്ര കോണ്‍ഗ്രസ്സിലേക്ക് അയച്ചിരുന്നു. അതുകൊണ്ട് തന്നെ അതിനെക്കുറിച്ചുള്ള വിവരങ്ങളറിയാനായി താല്‍പര്യപൂര്‍വ്വം കാത്തിരിക്കുകയായിരുന്നു. അപ്പോഴാണ് ഈ ബ്ലോഗ് കണ്ടത്. വളരെ നന്നായി ഈ എഴുത്ത്. എല്ലാ വിധ ആശംസകളും...

    ReplyDelete