Skip to main content

എന്ത് ചെയ്യണം ?

സ്വയം വര്‍ത്തമാനം പറയുവാനും 
ഉത്തരം ഉണ്ടാക്കുവാനും അവള്‍ക്കിഷ്ട്ടമാണ്...

സ്വയം വഴക്ക് പറയുവാനും 
ഉപദേശിക്കാനും അവള്‍ക്കിഷ്ട്ടമാണ്....

പലരെപ്പറ്റിയും  ചിന്തിക്കുവാനും
സ്വയം പേടിക്കുവാനും അവള്‍ക്കിഷ്ട്ടമാണ്...

തന്നെ സ്നേഹിക്കുന്നവര്‍ക്കായി 
എന്ത് ചെയ്തു നല്‍കാനും അവക്കിഷ്ട്ടമാണ്...

ഇഷ്ട്ടപ്പെട്ട പുസ്തകങ്ങള്‍ വായിക്കുവാനും 
അതിന്റെ വായനക്കുറിപ്പ്‌ എഴുതാതിരിക്കുവാനും  അവള്‍ക്കിഷ്ട്ടമാണ്...

മുഖം വിക്രുതമാക്കുവാനും (മുഖഭാവങ്ങളില്‍ ഭേദമായ മാറ്റങ്ങള്‍ ഉണ്ടാക്കുവാനും)
അതിലൂടെ  ആശ്വാസം  കണ്ടെത്തുവാനും അവള്‍ക്കിഷ്ട്ടമാണ്...

സ്വയം ആഹാരമുണ്ടാക്കുവാനും
അത് സ്വയം കഴിക്കാനും അവള്‍ക്കിഷ്ട്ടമാണ്...
(മറ്റുള്ളവരെ  അത് കഴിപ്പിച്ചു   അവരുടെ ഇഷ്ട്ടമില്ലായ്മ  കാണാന്‍  അവള്‍ക്കിഷ്ട്ടമല്ല .)
 

കഠിനമായി അധ്വാനിച്ച ശേഷം 
അവള്‍ ചോദിക്കാതെ അഭിനന്ദനം തരുന്നവരെ അവള്‍ക്കിഷ്ട്ടമാണ്...

അപ്രതീക്ഷിതമായ  അഭിനന്ദനത്തെക്കാള്‍ 
പ്രതീക്ഷിച്ച അഭിനന്ദനങ്ങലാണു   അവള്‍ക്കു ഏറെ ഇഷ്ട്ടം...

തന്റെ ആഗ്രഹങ്ങളെ മനസ്സിലാക്കുന്നവരെയും
അതിലേക്കുള്ള കാട് പിടിച്ച വഴി വെട്ടിതെളിക്കുന്നവരെയും അവള്‍ക്കിഷ്ട്ടമാണ്...

മുറുകെ കെട്ടിയ മനസ്സിന്റെ കയറ്‌ 
അല്‍പ്പം അയച്ചുതരു ഒരു യാചകനെ പോലും അവള്‍ക്കിഷ്ട്ടമാണ്...

പുറമേ ഗൌരവക്കാരിയെങ്കിലും 
അകം പാവത്താനായ അവള്‍ ഈ സമൂഹത്തോട് ചോദിക്കുന്നത് ഇത് മാത്രമാണ്
"ഒറ്റപ്പെടല്‍ മറക്കുവാന്‍ താന്‍  എന്ത് ചെയ്യണം"? 
  

Comments

  1. ഇത്രയും ഇഷ്ടങ്ങള്‍ ഉണ്ടായിട്ടും ഒറ്റപ്പെടലോ? ഇഷ്ടങ്ങളും ഇഷ്ടക്കാരും കുറവുള്ളവര്‍ക്കല്ലേ ഒറ്റപ്പെടല്‍ ?

    ReplyDelete
  2. ഇഷ്ട്ടപ്പെട്ട പുസ്തകങ്ങള്‍ വായിക്കുവാനും
    അതിന്റെ വായനക്കുറിപ്പ്‌ എഴുതാതിരിക്കുവാനും അവള്‍ക്കിഷ്ട്ടമാണ്...

    ആ ഇഷ്ടത്തോടു ച്ചിരി വിയോജിപ്പുണ്ട്

    ReplyDelete

Post a Comment

Popular posts from this blog

എന്റെ മഴ അനുഭവം

അങ്ങനെഒരുമഴക്കാലത്ത്


മഴ പ്രകൃതിയുടെ വരദാനമാണ് .മഴയത്ത് ഒരു ദിവസം എങ്കില്‍ ഒരു ദിവസം നന്നായി നനയുക എന്നത് എന്റെ ആഗ്രഹമായിരുന്നു .എന്റെ സ്വന്തം നാടായ ഇടുക്കിയില്‍ എന്റെ അഞ്ചാം ക്ലാസ്സ് ജീവിതത്തിനിടയില്‍ ആണ് സംഭവം .പുതിയ സ്‌കൂളില്‍ പോകുവാന്‍ പുത്തനുടുപ്പും കുടയും ബാഗും ആയി ഞാന്‍ റെഡി ആയി നിന്നു. പുത്തന്‍ കുട പുതിയ കൂട്ടില്‍ തന്നെ എടുത്തു വെക്കാന്‍ പല തവണ ഓര്‍ത്തുതാണ് .പക്ഷെ ....എടുക്കാന്‍ മറന്നു.

സ്‌കൂളില്‍ പുതിയ കുട്ടികള്‍ക്ക്‌ പ്രവേശനോത്സവം ഉണ്ടായിരുന്നു . . അതി ഗംഭീരമായ ഒന്നു.പാടത്തിന്റെ കരയിലൂടെയാണ് വീടിലെത്തെണ്ടത്. പ്രവേശനോത്സവത്തിനു ശേഷം ഞങ്ങള്‍ പിരിഞ്ഞു .

ഇടവപ്പാതിയിലെ മഴ നനയുക, അതും അച്ഛനും അമ്മയും ഒന്നുമറിയാതെ . അത് എന്റെ സ്വപ്നമായിരുന്നു .പെട്ടന്ന് കറുത്ത കാര്‍മേഘങ്ങള്‍ മാനത്ത് നിറഞ്ഞു .ഇടിയും മിന്നലും എത്തി .ചറ പറ എന്ന് മഴ ആരംഭിച്ചു..കു‌ട്ടുകാര്‍ കുട വാഗ്ദാനം ചെയ്തെങ്കിലും ഞാന്‍ അത് തിരസ്കരിച്ചു .

മഴ നല്ലത് പോലെ നനഞ്ഞു. ടാറിടാത്ത വഴികളിലെ വെള്ളത്തില്‍ കാല്‍ നനച്ചു .പുത്തന്‍ ഉടുപ്പാകെ നനഞ്ഞു .ചെളി തെറുപ്പിച്ച് ഞാന്‍ മഴയെ സ്വാഗതം ചെയ്തു.. കണ്ടത്തിന്‍ ചെര…

അവധിക്കാലം അത്ഭുത കാലം...(എന്റെ അവധിക്കാല ചിന്തുകള്‍)

ഇതെന്റെ  അവധിക്കാലത്തെ പറ്റിയുള്ള സുദീര്‍ഘമായ ഒരു ഓര്‍മക്കുറിപ്പാണ് ....

21/4/2010
എന്തെങ്കിലും എഴുതണം എന്നോര്‍ത്തപ്പോഴെ
ടെറസ്സിന്റെ മുകളില്‍ ഇരുന്നെഴുതാം എന്ന് മനസ്സ് പറഞ്ഞു.
പതിവുപോലെ ഉപ്പേരി ,പക്കാവട ,കുട ,പായ  ,ജീരകവെള്ളം,തുടങ്ങിയ സാധന സാമഗ്രികളുമായി എണി കയറി ഞാന്‍ മുകളില്‍ എത്തി.എന്റെ കറുത്ത പാന്റില്‍ അപ്പോഴേ വെള്ള പെയിന്റ് സ്ഥാനം പിടിച്ചിരുന്നു.

അവധിക്കാലത്തെ ഓര്‍മകളുടെ അയവിറക്കുകാലം എന്നു വിശേഷിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.ജീവിതം എന്ന അനന്തമായ നീലാകാശത്തെ മനസ്സിലാക്കുവാനും അത് ആസ്വദിക്കുവാനും മനസ്സിനു ലഭിച്ച ഒരു സമ്മാനമാണ് വേനലവധി എന്ന് ഞാന്‍ വിശ്വസിക്കുന്നു.
തുടക്കം
                        മാര്‍ച്ച്‌ മുപ്പതിന് എന്റെ എട്ടാം ക്ലാസ്സിലെ പരീക്ഷ അവസാനിച്ചു .അതെ ,ഇനി ഞാന്‍ എന്റെ ഇക്കൊല്ലത്തെ (പഴകിയ )ലേബര്‍ ഇന്ത്യകള്‍  തപ്പിപ്പിടിച്ചെടുത്തു .സ്വയം വില്‍ക്കപ്പെടാന്‍ ജീവിതം സമര്‍പ്പിച്ച മറ്റൊരു  കൂട്ടം  പുസ്തകക്കെട്ടുകളിലേക്ക് ഇതിനെയും ഇട്ടു..രണ്ടു മാസം പിരിയണം എന്ന സങ്കടത്തോടെയും,രണ്ടു മാസം കാണേണ്ട എന്ന സന്തോഷത്തോടെയും   ഞാന്‍ പുസ്തകങ്ങളെ    കീറച്ചാക്കിന്റെ  ഉള്ളിലേക്ക് ഏത…

സ്വപ്നം ഉറക്കമുണര്‍ന്നപ്പോള്‍!

ഒരു നാള്‍ ഇളനീര്‍ ആകുമെന്ന  മോഹത്തോടെ ജനിച്ചു..
അതിന് മുന്നേ ഞെട്ടറ്റു  താഴേക്കു ....
വീഴും വഴി അത് ഏറ്റു   വാങ്ങിയ നായക്ക്,
കരയനൊരു കാരണം പറഞ്ഞു കിട്ടി!

ഇത് കണ്ടു പൊട്ടിച്ചിരിച്ച കുഞ്ഞിന്റെ കാലില്‍
ആവുന്നിടത്തോളം വിഷം കുത്തിവെച്ച ചോണന്‍,
വീട് തകര്‍ത്തതിന്റെ പ്രതികാരം തീര്‍ത്തു...

കാലിലെ വേദന സഹിക്കവയ്യാതെ ഓടിയ കുഞ്ഞ്...

ഓടിയ തിടുക്കത്തില്‍ കൈതട്ടി,
പെട്ടിക്കൂട്ടിലെ മീന്‍കൂട്  പൊട്ടി!
 വെള്ളത്തുള്ളികളില്‍ ആരും അറിയാതെ കരഞ്ഞ മത്സ്യം
ആത്മഹത്യക്കൊരുങ്ങി..!

അത് വേണ്ടെന്നു പറയാന്‍  തുടങ്ങിയ ചില്ലിന്റെ കൊങ്ങക്കവന്‍ പിടിച്ചു...
കയ്യില്‍ കയറി കോറിച്ച്  ചോര തൂവി.
പുത്തന്‍ ചോരയുടെ നിറവും മണവും
പുതനുടുപ്പിനെ വിഷമിപ്പിച്ചതാവില്ല എങ്കിലും
പിന്നീട് സംസാരിച്ചത്  പുളിയുടെ കമ്പ് ആയിരുന്നു...

 മച്ചിങ്ങ പോലെ വീര്‍ത്ത കവിളും,
നായയുടെ രോദനത്തിന്റെ  ശബ്ദവും,
ചോണനുണ്ടായ  ഈര്‍ഷ്യയും,
ആത്മഹത്യക്കൊരുങ്ങിയ മീനിന്റെ മരണ    വെപ്രാളവും!

കൊങ്ങക്ക്‌ പിടിക്കുന്ന വേദന
അവന്റെ ഹൃദയത്തിനുണ്ടായി ,
പിന്നെ തൊണ്ടക്കും...
ഒടുവില്‍ കണ്ണും ഒന്ന് ചീറ്റി....

ഒരു സ്വപ്നത്തില്‍ നിന്നുണര്‍ന്ന അവന്റെ മേലാകെ ചൂടായിരുന്നു...