സ്വയം വര്‍ത്തമാനം പറയുവാനും
ഉത്തരം ഉണ്ടാക്കുവാനും അവള്‍ക്കിഷ്ട്ടമാണ്...
സ്വയം വഴക്ക് പറയുവാനും
ഉപദേശിക്കാനും അവള്‍ക്കിഷ്ട്ടമാണ്....
പലരെപ്പറ്റിയും ചിന്തിക്കുവാനും
സ്വയം പേടിക്കുവാനും അവള്‍ക്കിഷ്ട്ടമാണ്...
തന്നെ സ്നേഹിക്കുന്നവര്‍ക്കായി
എന്ത് ചെയ്തു നല്‍കാനും അവക്കിഷ്ട്ടമാണ്...
ഇഷ്ട്ടപ്പെട്ട പുസ്തകങ്ങള്‍ വായിക്കുവാനും
അതിന്റെ വായനക്കുറിപ്പ് എഴുതാതിരിക്കുവാനും അവള്‍ക്കിഷ്ട്ടമാണ്...
മുഖം വിക്രുതമാക്കുവാനും (മുഖഭാവങ്ങളില്‍ ഭേദമായ മാറ്റങ്ങള്‍ ഉണ്ടാക്കുവാനും)
അതിലൂടെ ആശ്വാസം കണ്ടെത്തുവാനും അവള്‍ക്കിഷ്ട്ടമാണ്...
സ്വയം ആഹാരമുണ്ടാക്കുവാനും
അത് സ്വയം കഴിക്കാനും അവള്‍ക്കിഷ്ട്ടമാണ്...
(മറ്റുള്ളവരെ അത് കഴിപ്പിച്ചു അവരുടെ ഇഷ്ട്ടമില്ലായ്മ കാണാന്‍ അവള്‍ക്കിഷ്ട്ടമല്ല .)
കഠിനമായി അധ്വാനിച്ച ശേഷം
അവള് ചോദിക്കാതെ അഭിനന്ദനം തരുന്നവരെ അവള്‍ക്കിഷ്ട്ടമാണ്...
അപ്രതീക്ഷിതമായ അഭിനന്ദനത്തെക്കാള്‍
പ്രതീക്ഷിച്ച അഭിനന്ദനങ്ങലാണു അവള്‍ക്കു ഏറെ ഇഷ്ട്ടം...
തന്റെ ആഗ്രഹങ്ങളെ മനസ്സിലാക്കുന്നവരെയും
അതിലേക്കുള്ള കാട് പിടിച്ച വഴി വെട്ടിതെളിക്കുന്നവരെയും അവള്‍ക്കിഷ്ട്ടമാണ്...
മുറുകെ കെട്ടിയ മനസ്സിന്റെ കയറ്
അല്‍പ്പം അയച്ചുതരു ഒരു യാചകനെ പോലും അവള്‍ക്കിഷ്ട്ടമാണ്...
പുറമേ ഗൌരവക്കാരിയെങ്കിലും
അകം പാവത്താനായ അവള് ഈ സമൂഹത്തോട് ചോദിക്കുന്നത് ഇത് മാത്രമാണ്
"ഒറ്റപ്പെടല്‍ മറക്കുവാന്‍ താന്‍ എന്ത് ചെയ്യണം"?
ഇത്രയും ഇഷ്ടങ്ങള്‍ ഉണ്ടായിട്ടും ഒറ്റപ്പെടലോ? ഇഷ്ടങ്ങളും ഇഷ്ടക്കാരും കുറവുള്ളവര്ക്കല്ലേ ഒറ്റപ്പെടല്‍ ?
ReplyDeleteഇഷ്ട്ടപ്പെട്ട പുസ്തകങ്ങള്‍ വായിക്കുവാനും
ReplyDeleteഅതിന്റെ വായനക്കുറിപ്പ് എഴുതാതിരിക്കുവാനും അവള്‍ക്കിഷ്ട്ടമാണ്...
ആ ഇഷ്ടത്തോടു ച്ചിരി വിയോജിപ്പുണ്ട്