Tuesday, May 24, 2011

ആലിപ്പഴം

 പുറത്തു മഴ മണ്ണിനെ കുത്തി നോവിക്കുകയാണ്. ഉമ്മാച്ചു കസേരയിലിരുന്നു തന്റെ കാല്‍ കൊണ്ട്  ആകാശത്ത് നിന്നും ഓടില്‍ തട്ടി വരുന്ന മഴത്തുള്ളിയെ  ആഞ്ഞാഞ്ഞു പിടിച്ചു-പിടിച്ചില്ലെന്ന മട്ടില്‍ കളിക്കുകയായിരുന്നു..പെട്ടന്നാണ് ഒരു കട്ടികൂടിയ  തണുപ്പ് അവന്റെ  നനായാതിരുന്ന മുട്ടുകളില്‍ തട്ടി വീണു പൊട്ടിയത്.അവനു ദേഷ്യമായി.ആരാണ് ഇതിനു ഉത്തരവാദി.അവന്‍ ഓടിലെ ഓട്ടയിലൂടെ മുകളിലേക്ക് നോക്കി.കരിമുകിലമ്മയുടെ    കയ്യിലിരുന്നു ഞെങ്ങിപ്പോട്ടാതെ വഴുതി വീണ ഒരു വികൃതി ആലിപ്പഴമാണ്, മുട്ടിലെ മുറിവുണങ്ങാന്‍ സ്കൂള്‍  ലീവ് എടുത്തിരുന്ന ഉമ്മാച്ചുവിന്റെ  മുട്ടില്‍ വീണത്‌.പക്ഷെ,ആലിപ്പഴം അവന്‍ മുറ്റത്ത്‌ ഏറെ തപ്പിയെങ്കിലും അപ്പോഴേക്കും ആലിപ്പഴതിന്റെ വികൃതി തീര്‍ന്നിരുന്നു.

4 comments:

 1. ചിരുതക്കുട്ടീ.... ആലിപ്പഴം വീഴുന്നതു കണ്ടിട്ടുണ്ടോ....?

  ReplyDelete
 2. ഇത് വരെയും ഞാന്‍ ആലിപ്പഴം വീഴുന്നതു കണ്ടിട്ടില്ല
  കമന്റുകള്‍ക്കു നന്ദി.

  ReplyDelete
 3. ആലിപ്പഴം....
  ഇന്നൊന്നൊന്നായെന്‍ മുറ്റത്തെന്നും.....

  ReplyDelete