Skip to main content

ഭുമിടെ അവകാശികള്‍


സുഹറ മുറ്റത്തിരുന്നു എന്തോ കാര്യായിട്ട് ചിന്തിക്കുയാണ്. അപ്പളാണ് ഉമ്മാ  കുറ്റിചൂലുമായി  ഒരു പാറ്റയെ കൊന്നു കളയുന്നത് ഓള്  കണ്ടത്.
ഉമ്മാ "ഞാന്‍ ന്റെ കൂട്ടുകാരിയെ തല്ലുന്നതിനേക്കാള്‍ പ്രശ്നം എന്നെക്കാളും മൂത്തോരെ  തല്യാലാന്നാണ് ഉമ്മാ പരഞ്ഞെക്കണതു .ഞമ്മടെ ഒക്കെ പൂര്‍വികര്‍ ആണ് ഈ കൊരങ്ങനും പാറ്റേം  പല്ലിം എല്ലാം.ഉമ്മാ ഇപ്പേ  അതില്‍ ഒരെണ്ണത്തിനെ  തല്ല മാത്രല്ല കൊല്ലേം ചെയ്തു.അതൊക്കെ വലിയ പാപാ.മനുഷ്യന്മാര് മനുഷ്യന്മാരെ കൊന്നലെ ജയിലില്‍ പിടിച്ചു ഇടത്തോല്ലോ  ?

 "ഇതാണോ കാപ്പി കുടി കഴിഞ്ഞു മുറി വൃത്തിയാക്കാന്‍ അന്നോട്‌ പറഞ്ഞിട്ട്,"ജ്ജ്  ആലോശി ചോണ്ടിരുന്നെ?മുറി മുഴുക്കനും ചിലന്തിവലയാ നാളെ, ഇത്തയും  കുട്ടോയോളുംഒക്കെ വരും, ഒരൊക്കെ വരുമ്പോ,ഇതും പറഞ്ഞിട്ടിരുന്നാ മതി.എന്റെ വായിന്നു ഒന്നും കേള്‍ക്കേണ്ടേ  പോയി   വടക്കേലെ മുറി ചെലെന്തി  ചൂലുകൊണ്ട്  നന്നാക്കു.പെണ്ണിന് പണി ചെയ്യാന്‍ കഴിയില്ല .അദ്ദന്നെ ജ്ജിന് ഇനിവെല്ല സംശയോ ഒണ്ടച്ചാല്‍  അപ്പേ   ഉത്തരം പറയാം.ഹല്ലാ പെണ്ണിന്റെ ഒരു ഫിലോസഫി."

"മനുഷ്യന്മാര് മനുഷ്യന്മാരെ കൊന്നാലും,വലിയ ജീവികളെ കൊന്നലുമോക്കെയെ അത് തെറ്റും കൊലപാതകവും ഒക്കെ ആവുള്ളൂ?അത് ശരിയല്ല,സര്‍വ്വതും പരസ്പര ബന്ധിതാന്നല്ലേ മ്മടെ ബഷീര്‍ ഇക്ക പറയണെതു.എന്തെ മ്മളത് ചിന്തിക്കണില്ല.എല്ലാരും ഭുമിടെ അവകാശികളാ."ഇതൊക്കെ നമ്മള് കൊറേ പേര് പറഞ്ഞോണ്ട് നടന്നിട്ട് ഒരു കാര്യമില്ല."


"സുഹറ ഞാന്‍ പത്തകോല് എടുക്കണോ".
അവള്‍ മനസ്സില്ല മനസ്സോടെ ചെലെന്തി  ചൂലു തപ്പാന്‍ വിറകുപുരയിലേക്കു നീങ്ങി. 


Comments

 1. nannaayi ezhuthiyitund.malappuram bhaashayaano nee udheshicheeee???????????

  ReplyDelete
 2. aanenkil kurachu koodi nannakkanam kto??????

  ReplyDelete
 3. നന്നായിക്കുണൂ..
  ഇടക്ക് മ്മളെ അവിടേം വന്നു പോകണേ..

  ReplyDelete

Post a Comment

Popular posts from this blog

എന്റെ മഴ അനുഭവം

അങ്ങനെഒരുമഴക്കാലത്ത്


മഴ പ്രകൃതിയുടെ വരദാനമാണ് .മഴയത്ത് ഒരു ദിവസം എങ്കില്‍ ഒരു ദിവസം നന്നായി നനയുക എന്നത് എന്റെ ആഗ്രഹമായിരുന്നു .എന്റെ സ്വന്തം നാടായ ഇടുക്കിയില്‍ എന്റെ അഞ്ചാം ക്ലാസ്സ് ജീവിതത്തിനിടയില്‍ ആണ് സംഭവം .പുതിയ സ്‌കൂളില്‍ പോകുവാന്‍ പുത്തനുടുപ്പും കുടയും ബാഗും ആയി ഞാന്‍ റെഡി ആയി നിന്നു. പുത്തന്‍ കുട പുതിയ കൂട്ടില്‍ തന്നെ എടുത്തു വെക്കാന്‍ പല തവണ ഓര്‍ത്തുതാണ് .പക്ഷെ ....എടുക്കാന്‍ മറന്നു.

സ്‌കൂളില്‍ പുതിയ കുട്ടികള്‍ക്ക്‌ പ്രവേശനോത്സവം ഉണ്ടായിരുന്നു . . അതി ഗംഭീരമായ ഒന്നു.പാടത്തിന്റെ കരയിലൂടെയാണ് വീടിലെത്തെണ്ടത്. പ്രവേശനോത്സവത്തിനു ശേഷം ഞങ്ങള്‍ പിരിഞ്ഞു .

ഇടവപ്പാതിയിലെ മഴ നനയുക, അതും അച്ഛനും അമ്മയും ഒന്നുമറിയാതെ . അത് എന്റെ സ്വപ്നമായിരുന്നു .പെട്ടന്ന് കറുത്ത കാര്‍മേഘങ്ങള്‍ മാനത്ത് നിറഞ്ഞു .ഇടിയും മിന്നലും എത്തി .ചറ പറ എന്ന് മഴ ആരംഭിച്ചു..കു‌ട്ടുകാര്‍ കുട വാഗ്ദാനം ചെയ്തെങ്കിലും ഞാന്‍ അത് തിരസ്കരിച്ചു .

മഴ നല്ലത് പോലെ നനഞ്ഞു. ടാറിടാത്ത വഴികളിലെ വെള്ളത്തില്‍ കാല്‍ നനച്ചു .പുത്തന്‍ ഉടുപ്പാകെ നനഞ്ഞു .ചെളി തെറുപ്പിച്ച് ഞാന്‍ മഴയെ സ്വാഗതം ചെയ്തു.. കണ്ടത്തിന്‍ ചെര…

അവധിക്കാലം അത്ഭുത കാലം...(എന്റെ അവധിക്കാല ചിന്തുകള്‍)

ഇതെന്റെ  അവധിക്കാലത്തെ പറ്റിയുള്ള സുദീര്‍ഘമായ ഒരു ഓര്‍മക്കുറിപ്പാണ് ....

21/4/2010
എന്തെങ്കിലും എഴുതണം എന്നോര്‍ത്തപ്പോഴെ
ടെറസ്സിന്റെ മുകളില്‍ ഇരുന്നെഴുതാം എന്ന് മനസ്സ് പറഞ്ഞു.
പതിവുപോലെ ഉപ്പേരി ,പക്കാവട ,കുട ,പായ  ,ജീരകവെള്ളം,തുടങ്ങിയ സാധന സാമഗ്രികളുമായി എണി കയറി ഞാന്‍ മുകളില്‍ എത്തി.എന്റെ കറുത്ത പാന്റില്‍ അപ്പോഴേ വെള്ള പെയിന്റ് സ്ഥാനം പിടിച്ചിരുന്നു.

അവധിക്കാലത്തെ ഓര്‍മകളുടെ അയവിറക്കുകാലം എന്നു വിശേഷിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.ജീവിതം എന്ന അനന്തമായ നീലാകാശത്തെ മനസ്സിലാക്കുവാനും അത് ആസ്വദിക്കുവാനും മനസ്സിനു ലഭിച്ച ഒരു സമ്മാനമാണ് വേനലവധി എന്ന് ഞാന്‍ വിശ്വസിക്കുന്നു.
തുടക്കം
                        മാര്‍ച്ച്‌ മുപ്പതിന് എന്റെ എട്ടാം ക്ലാസ്സിലെ പരീക്ഷ അവസാനിച്ചു .അതെ ,ഇനി ഞാന്‍ എന്റെ ഇക്കൊല്ലത്തെ (പഴകിയ )ലേബര്‍ ഇന്ത്യകള്‍  തപ്പിപ്പിടിച്ചെടുത്തു .സ്വയം വില്‍ക്കപ്പെടാന്‍ ജീവിതം സമര്‍പ്പിച്ച മറ്റൊരു  കൂട്ടം  പുസ്തകക്കെട്ടുകളിലേക്ക് ഇതിനെയും ഇട്ടു..രണ്ടു മാസം പിരിയണം എന്ന സങ്കടത്തോടെയും,രണ്ടു മാസം കാണേണ്ട എന്ന സന്തോഷത്തോടെയും   ഞാന്‍ പുസ്തകങ്ങളെ    കീറച്ചാക്കിന്റെ  ഉള്ളിലേക്ക് ഏത…

സ്വപ്നം ഉറക്കമുണര്‍ന്നപ്പോള്‍!

ഒരു നാള്‍ ഇളനീര്‍ ആകുമെന്ന  മോഹത്തോടെ ജനിച്ചു..
അതിന് മുന്നേ ഞെട്ടറ്റു  താഴേക്കു ....
വീഴും വഴി അത് ഏറ്റു   വാങ്ങിയ നായക്ക്,
കരയനൊരു കാരണം പറഞ്ഞു കിട്ടി!

ഇത് കണ്ടു പൊട്ടിച്ചിരിച്ച കുഞ്ഞിന്റെ കാലില്‍
ആവുന്നിടത്തോളം വിഷം കുത്തിവെച്ച ചോണന്‍,
വീട് തകര്‍ത്തതിന്റെ പ്രതികാരം തീര്‍ത്തു...

കാലിലെ വേദന സഹിക്കവയ്യാതെ ഓടിയ കുഞ്ഞ്...

ഓടിയ തിടുക്കത്തില്‍ കൈതട്ടി,
പെട്ടിക്കൂട്ടിലെ മീന്‍കൂട്  പൊട്ടി!
 വെള്ളത്തുള്ളികളില്‍ ആരും അറിയാതെ കരഞ്ഞ മത്സ്യം
ആത്മഹത്യക്കൊരുങ്ങി..!

അത് വേണ്ടെന്നു പറയാന്‍  തുടങ്ങിയ ചില്ലിന്റെ കൊങ്ങക്കവന്‍ പിടിച്ചു...
കയ്യില്‍ കയറി കോറിച്ച്  ചോര തൂവി.
പുത്തന്‍ ചോരയുടെ നിറവും മണവും
പുതനുടുപ്പിനെ വിഷമിപ്പിച്ചതാവില്ല എങ്കിലും
പിന്നീട് സംസാരിച്ചത്  പുളിയുടെ കമ്പ് ആയിരുന്നു...

 മച്ചിങ്ങ പോലെ വീര്‍ത്ത കവിളും,
നായയുടെ രോദനത്തിന്റെ  ശബ്ദവും,
ചോണനുണ്ടായ  ഈര്‍ഷ്യയും,
ആത്മഹത്യക്കൊരുങ്ങിയ മീനിന്റെ മരണ    വെപ്രാളവും!

കൊങ്ങക്ക്‌ പിടിക്കുന്ന വേദന
അവന്റെ ഹൃദയത്തിനുണ്ടായി ,
പിന്നെ തൊണ്ടക്കും...
ഒടുവില്‍ കണ്ണും ഒന്ന് ചീറ്റി....

ഒരു സ്വപ്നത്തില്‍ നിന്നുണര്‍ന്ന അവന്റെ മേലാകെ ചൂടായിരുന്നു...