Skip to main content

ഇനി ഇങ്ങനെയും ചില ദിവസങ്ങള്‍

ബ്രഷെ ബ്രഷെ നിന്ന്ക്കൊണ്ട് എന്താണ് പ്രയോജനം എന്ന് ചോദിക്കുന്നതിലര്‍ഥമില്ല    . എന്നാല്‍ ഞാന്‍ എന്റെ കാര്യം പറയാം.നിന്നെ പണ്ട് ഞാന്‍ ഏറെ സ്നേഹിച്ചിരുന്നു.ഞാനും അപ്പുപ്പനും മരിചേട്ടന്റെ വീട്ടില്‍  പാല്‍ വാങ്ങാന്‍  ചെല്ലുമ്പോഴും,അവിടുത്തെ മഴ നനഞ്ഞ ഇലഞ്ഞി പൂവിന്റെ    ഗന്ധം  ആസ്വദിക്കുമ്പോഴും എല്ലാം .

ഇന്ന് ഞാന്‍ നിന്നെ വെറുക്കുന്നു .സത്യം.രാവിലെ ഉണര്‍ന്നാല്‍ പിന്നെ നെയും ആയുള്ള  പട വെട്ടലില്‍ ജയിക്കണം.  പിന്നെ ഉറക്കമെന്ന വ്യായാമത്തിനു വിട ചൊല്ലുകയും വേണമല്ലോ.ഞാന്‍ പദവെട്ടല്‍ ആരഭിക്കുമ്പോള്‍  അടുക്കളയില്‍ നിന്നും മുത്തശ്ശിയുടെ ശകാരം കേള്‍ക്കാം.പെണ്ണിന് വയസ്സ് പതിനാലായി.താമസിച്ചു എഴുന്നേറ്റു  പഠിച്ചുപോയി  .

പഴയ പോസ്റ്റ്‌ ഓര്‍മിപ്പിച്ചു വന്നു മാത്രം. ഇനി ഞാന്‍ അങ്ങനെ ഒരു ശകാരത്തിനു വഴിയാകില്ല.കാരണം ഞാന്‍ ബ്രുഷുപോലും ഉണരുന്നതിനു മുന്‍പേ ഞാന്‍ ഉണര്‍ന്നു തുടങ്ങി.ഇനി ജീവിതത്തിനു തിരക്കേറുകയാണ് .ഈ വഴി മറക്കില്ല.പക്ഷെ ,ഇനി ഇവിടേക്കുള്ള യാത്രയുടെ എണ്ണം കുറയും.അത്രയും പെട്രോള്‍ ലാഭിക്കമെന്നല്ല .അത്രയും ക്ഷിണം  കുറയുമെന്നത്‌ കൊണ്ട് മാത്രം.
                                                           ഇനിയും  കാണാം...
                                                                      സ്വന്തം ചിരുത

Comments

  1. hai chiruthakutty..........
    Brush umayulla gusthipiduthamalla, alaram cloack nodulla swakarya paribhavam parachilayirunnu ithrayum nal.
    Ini ravile 6 manikkeneettu tution ennum paranju pokanda. Nerathe chennillenkil teacher chooral kashayam tharum ennu pedikkanda......

    Athe... njan ini college lekkanu. Bhouthikasasthrathe ishtappedunnu. college le ente adya divasathe orthu ippoze akamshayilanu......

    Ettam class kariyaya ee chiruthakkuttikku ella vida asamsakalum nerunnu.......


    Ennu

    VELICHAM

    ReplyDelete

Post a Comment

Popular posts from this blog

സ്വപ്നം ഉറക്കമുണര്‍ന്നപ്പോള്‍!

ഒരു നാള്‍ ഇളനീര്‍ ആകുമെന്ന  മോഹത്തോടെ ജനിച്ചു.. അതിന് മുന്നേ ഞെട്ടറ്റു  താഴേക്കു .... വീഴും വഴി അത് ഏറ്റു   വാങ്ങിയ നായക്ക്, കരയനൊരു കാരണം പറഞ്ഞു കിട്ടി! ഇത് കണ്ടു പൊട്ടിച്ചിരിച്ച കുഞ്ഞിന്റെ കാലില്‍ ആവുന്നിടത്തോളം വിഷം കുത്തിവെച്ച ചോണന്‍, വീട് തകര്‍ത്തതിന്റെ പ്രതികാരം തീര്‍ത്തു... കാലിലെ വേദന സഹിക്കവയ്യാതെ ഓടിയ കുഞ്ഞ്... ഓടിയ തിടുക്കത്തില്‍ കൈതട്ടി, പെട്ടിക്കൂട്ടിലെ മീന്‍കൂട്  പൊട്ടി!  വെള്ളത്തുള്ളികളില്‍ ആരും അറിയാതെ കരഞ്ഞ മത്സ്യം ആത്മഹത്യക്കൊരുങ്ങി..! അത് വേണ്ടെന്നു പറയാന്‍  തുടങ്ങിയ ചില്ലിന്റെ കൊങ്ങക്കവന്‍ പിടിച്ചു... കയ്യില്‍ കയറി കോറിച്ച്  ചോര തൂവി. പുത്തന്‍ ചോരയുടെ നിറവും മണവും പുതനുടുപ്പിനെ വിഷമിപ്പിച്ചതാവില്ല എങ്കിലും പിന്നീട് സംസാരിച്ചത്  പുളിയുടെ കമ്പ് ആയിരുന്നു...  മച്ചിങ്ങ പോലെ വീര്‍ത്ത കവിളും, നായയുടെ രോദനത്തിന്റെ  ശബ്ദവും, ചോണനുണ്ടായ  ഈര്‍ഷ്യയും, ആത്മഹത്യക്കൊരുങ്ങിയ മീനിന്റെ മരണ    വെപ്രാളവും! കൊങ്ങക്ക്‌ പിടിക്കുന്ന വേദന അവന്റെ ഹൃദയത്തിനുണ്ടായി , പിന്നെ തൊണ്ടക്കും... ഒടുവില്‍ കണ്ണും ഒന്ന് ചീറ്റി.... ഒരു സ്വപ്നത്തില്‍ നിന്നുണര്‍ന്ന അവ

എന്റെ മഴ അനുഭവം

അങ്ങനെ ഒരു മഴക്കാലത്ത് മഴ പ്രകൃതിയുടെ വരദാനമാണ് .മഴയത്ത് ഒരു ദിവസം എങ്കില്‍ ഒരു ദിവസം നന്നായി നനയുക എന്നത് എന്റെ ആഗ്രഹമായിരുന്നു .എന്റെ സ്വന്തം നാടായ ഇടുക്കിയില്‍ എന്റെ അഞ്ചാം ക്ലാസ്സ് ജീവിതത്തിനിടയില്‍ ആണ് സംഭവം .പുതിയ സ്‌കൂളില്‍ പോകുവാന്‍ പുത്തനുടുപ്പും കുടയും ബാഗും ആയി ഞാന്‍ റെഡി ആയി നിന്നു. പുത്തന്‍ കുട പുതിയ കൂട്ടില്‍ തന്നെ എടുത്തു വെക്കാന്‍ പല തവണ ഓര്‍ത്തുതാണ് .പക്ഷെ ....എടുക്കാന്‍ മറന്നു. സ്‌കൂളില്‍ പുതിയ കുട്ടികള്‍ക്ക്‌ പ്രവേശനോത്സവം ഉണ്ടായിരുന്നു . . അതി ഗംഭീരമായ ഒന്നു.പാടത്തിന്റെ കരയിലൂടെയാണ് വീടിലെത്തെണ്ടത്. പ്രവേശനോത്സവത്തിനു ശേഷം ഞങ്ങള്‍ പിരിഞ്ഞു . ഇടവപ്പാതിയിലെ മഴ നനയുക, അതും അച്ഛനും അമ്മയും ഒന്നുമറിയാതെ . അത് എന്റെ സ്വപ്നമായിരുന്നു .പെട്ടന്ന് കറുത്ത കാര്‍മേഘങ്ങള്‍ മാനത്ത് നിറഞ്ഞു .ഇടിയും മിന്നലും എത്തി .ചറ പറ എന്ന് മഴ ആരംഭിച്ചു..കു‌ട്ടുകാര്‍ കുട വാഗ്ദാനം ചെയ്തെങ്കിലും ഞാന്‍ അത് തിരസ്കരിച്ചു . മഴ നല്ലത് പോലെ നനഞ്ഞു. ടാറിടാത്ത വഴികളിലെ വെള്ളത്തില്‍ കാല്‍ നനച്ചു .പുത്തന്‍ ഉടുപ്പാകെ നനഞ്ഞു .ചെളി തെറുപ്പിച്ച് ഞാന്‍ മഴയെ സ്വാഗതം ചെയ്തു.. കണ്ടത

എ ടി എം കൌണ്ടറും അതിനു മുന്നില്‍ നില്‍ക്കുന്നവരും

കൈ നിറയെ പണം ഉണ്ട്, പക്ഷേ രാപകലോളം വായും തുറന്നു നില്‍പ്പാണ്. സ്വയം ഒന്നും എടുക്കില്ല! പക്ഷേ! ആര് എത്ര ചോദിച്ചാലും അര്‍ഹത ഉണ്ട് എങ്കില്‍ മനസ്സ് പിളര്‍ന്നു കൊടുക്കും! ഈ ലോകത്ത് ആര്‍ക്കും ഒന്നും സ്വന്തം അല്ലെന്നു ബോധ്യം ഉള്ളത് കൊണ്ട് ആകാം, ഈ തിരിച്ചറിവ് ഉള്‍ക്കൊണ്ടു ദാന ശീലത്തില്‍ ഏര്‍പ്പെടുന്നത്. ചിലപ്പോള്‍ മാത്രം , ചില്ലറക്ക് വന്നവരെ ചില്ലറ കൊടുക്കാതെ പറ്റിച്ചും, ആവശ്യത്തിനു വന്നവരോട് ഇല്ലെന്നു പറഞ്ഞും നില്‍ക്കും! പക്ഷേ,  വേറെ ഒരു കാര്യം, ജീവിതത്തിന്റെ കരിഞ്ഞ പുല്ലിനു വെള്ളം തളിക്കാനോ പച്ചപ്പുലിനു വളം ഇടാനോ ആയി രാത്രികളില്‍ വരുന്നവര്‍ക്ക്ക് മുന്നില്‍ മിണ്ടാതെ നില്‍ക്കും. ഒരു മൂക  സാക്ഷിയായി. എതിര്‍ക്കാന്‍ മനുഷ്യന്‍ അല്ലല്ലോ! ഒടുവില്‍ തിരച്ചിലില്‍, ഈ മിണ്ടാപ്പുച്ച മുഖം നോക്കാതെ, കരിഞ്ഞ പുല്ലിനു വെള്ളം തളിക്കാനും പച്ചപ്പുലിനു വളം ഇടാനും വന്നവരെ ഒരേ ഇടത്തേക്ക്   വിടുന്നു. ദൈവത്തിന്റെ അദൃശ്യമായ കയ്യായി!!!! കാണുമ്പോള്‍ അത് നേരിട്ട് പറയാനും തിരുത്താനും ഉള്‍ക്കൊള്ളാനും ഉള്ള കഴിവ് മനുഷ്യനുണ്ടാകട്ടെ !!!