Skip to main content

ഒരു തകര്‍ന്ന ഗെറ്റ് ടുഗദറിന്റെ കഥ അഥവാ സൌഹൃദം മറന്ന(?) കൂട്ടുകാരുടെ കഥ



        പത്താം ക്ലാസ്സിലെ വെക്കേഷന് ചെയ്യാം എന്ന കരുതി വെച്ചവയുടെ കൂട്ടത്തിലാദ്യ സഥാനം ശ്രീ ശാരദാ ദേവി ശിശുവിഹാര്‍ യു പി എസ് (എസ്.എസ്.ഡി.ശിശുവിഹാര്‍) യിലെ ഗെറ്റ് ടുഗദറിനായിരുന്നു. ഗൃഹാതുരത ചിക്കിച്ചികയുമ്പോഴൊക്കെ മനസ്സ് ചെന്നെത്തുന്നത് സ്ക്കൂളിന്റെ  പടിവാതിലില്‍ തന്നെയായിരുന്നു. ഏപ്രില്‍ അവസാനത്തോടെ ഈ ആഗ്രഹം ശക്തമായിടത്താണ് കഥ ആരംഭിയ്ക്കുന്നത്.

          പത്തിലെ പുസ്തകങ്ങളും ബുക്കുകളും വലിയ ബാഗിലാക്കി തട്ടിനുമുകളിലേയ്ക്ക്  വെച്ചുവെങ്കിലും കാലമിത്രയുമായിട്ടും മനസ്സിലെയും ഷെല്‍ഫിലെയും അപഡേറ്റുകളിലൊന്നാം സ്ഥാനം ഓട്ടോഗ്രാഫുകള്‍ക്കു തന്നെയായിരുന്നു. മറ്റെല്ലാ സ്ക്കൂളുകളും സമ്മാനിച്ച വേദനയ്ക്ക് പരിഹാരമെന്നോണം മനസ്സിലെ മുറിവുണക്കുന്നതും എസ്.എസ് ഡി യിലെ ഓട്ടോഗ്രാഫ് ബുക്ക തന്നെയായിരുന്നു. ആ ബുക്കുകളിലെ പേജുകളോരോന്നും എന്നോടെന്നും സൌഹൃദം വെച്ചു പുലര്‍ത്തി. കാലം ഭ്രമണം ചെയ്യുമ്പോള്‍ കാലഹരണപ്പെടുന്ന നമ്പറുകളായിട്ടും ഞാനോര്‍മ്മപുതുക്കിയത് സ്ക്കൂളിന്റെ പുതുമ നഷ്ടപ്പെടാത്ത  ഓര്‍മ്മകളിലൂടെയായിരുന്നു.


          സ്ക്കൂളെനിയ്ക്കു സമ്മാനിച്ച വിലമതിയ്ക്കാനാകാത്ത ജീവിതസമ്പത്തുകള്‍ (സ്ക്കൂള്‍ പത്രം, സ്ക്കൂള്‍ റേഡിയോ, സ്പന്ദനം ശബ്ദമാസിക, സ്ക്കൂള്‍ തപാലാഫീസ്, കൃഷിപാഠങ്ങള്‍, ഇവയിലെല്ലാം അദ്ധ്യാപകര്‍ക്കൊപ്പം തന്നെ പ്രാധാന്യം ലഭിയ്ക്കുന്ന കുട്ടികള്‍) എന്നെ ഊന്നുവടികളില്ലാതെ ഉറപ്പിച്ചു നിര്‍ത്തുമ്പോള്‍ എന്റെ നട്ടെല്ല് നിവര്‍ന്ന് തന്നെ നില്‍ക്കുന്നതിന് കാരണം ഈ വിദ്യാലയം തന്നെയാണെന്ന് പലവേദികളിലും ഞാന്‍ മടികൂടാതെ പറഞ്ഞു. പിന്നീട് മത്സരവേദികളില്‍ കണ്ടുമുട്ടുന്ന എന്റെ ശിശുവിഹാര്‍ കൂട്ടൂകാരില്‍ പലരും ശിശുവിഹാറിനെ അത്രമേല്‍ സ്നേഹിയ്ക്കുന്നില്ലെങ്കിലും അതിനുമേല്‍ കടന്നാക്രമണം നടത്താന്‍ ഞാന്‍ തയ്യാറല്ല.മനസ്സ് തുറന്ന് സ്നേഹിയ്ക്കുന്നവര്‍ക്ക് മാത്രമേ ശിശുവിഹാര്‍ ഗേറ്റ് തുറന്ന കൊടുക്കുമായിരുന്നുള്ളു എന്ന എന്റെ ധാരണ തെറ്റ് ആയിരുന്നുവെന്ന് ഇപ്പോള്‍ ഞാന്‍ തിരിച്ചറിയുന്നതിന്റെ കാരണം കൂടിയാണീക്കഥ.

          ഈ സമയത്താണ് അറിവിന്റെയും, സൌഹൃദത്തിന്റെയും, പ്രതികരണത്തിന്റെയും, കണ്ടെത്തലിന്റെയും  മേഖലകള്‍ പരക്കെ തുറന്നിടുന്ന സോഷ്യല്‍ നെറ്റ് വര്‍ക്കിങ്ങ് സൈ‌റ്റുകളിലൂടെ ശിശുവിഹാറിലെ ചില സുഹൃത്തുക്കളെ കാണുവാനിടയായത്.

          ആഹ്ലാദത്തിന്റെ അതിര് കാണാതെ റിക്വസ്റ്റുകളയച്ചപ്പോള്‍ അതിരിന്റെ അതിര്‍ത്തി വീണ്ടും വര്‍ദ്ധിപ്പിച്ച് എന്റെ കൂട്ടുകാര്‍ മറുപടിയേകി. അങ്ങനെ ഗെറ്റ്ടുഗദര്‍ ചര്‍ച്ചയായി.അതിന് നല്ല പ്രതികരണം ലഭിച്ചു. മേയ് പന്ത്രണ്ടാം തീയതി ചര്‍ച്ച നടത്തിയപ്പോള്‍ പതിനാലിന് സ്ക്കൂളില്‍പ്പോയി ഗെറ്റ് ടുഗദറിറിന്റെ കാര്യം സംസാരിച്ച് ഡേറ്റ്  ഫിക്സ് ചെയ്യുവാനും തീരുമാനിച്ചു. ഹൃദയത്തിനുമേലെ പരന്ന ആഹ്ലാദത്തിന്റെ പാലാഴിയ്ക്കുമേല്‍ നീന്തിത്തുടിച്ച മനസ്സ് ഓര്‍മ്മകളിലേയ്ക്ക് ഊളിയിടാന്‍ വെമ്പിക്കൊണ്ടേയിരുന്നു.

          പതിമൂന്നിന് വിളിച്ചപ്പോള്‍ പിറ്റേന്ന് വരാമെന്നു സമ്മതിച്ചു. പിറ്റേന്ന് രാവിലെ ഒന്നുകൂടെ ഉറപ്പിനായ് വിളിച്ചപ്പോള്‍ ട്യൂഷനുണ്ടെന്നും, ഇന്ന് വരാനാവില്ലെന്നും മറുപടി. പതിനൊന്നാം ക്ലാസ്സിലേയ്ക്കുള്ള തയ്യാറെടുപ്പിനായ് ട്യൂഷന്‍ ക്ലാസ്സിലേയ്ക്കോടിയ കൂട്ടുകാരെ വിമര്‍ശിക്കുവാനോ നാളെ സ്ക്കൂളിലൊന്ന് വന്നിട്ട് പോയാല്‍ പോരെ എന്ന ചോദിയ്ക്കുവാനോ മൂന്ന് വര്‍ഷം പഴകിയ സൌഹൃദത്തന് ശക്തി പോരായിരുന്നു. പിന്നീടൊരിയ്ക്കല്‍ സ്ക്കൂളില്‍ വന്ന് ഡേറ്റ് ഫിക്സ് ചെയ്യാം എന്നായി മറുപടി.

          പിന്നീട് ഗെറ്റ് ടുഗദറിന് അല്‍പ്പം താത്പര്യമുള്ള  രണ്ട് പേര്‍ 16 ന് വരാമെന്ന് സമ്മതിച്ചു. 14ന് അവര്‍ക്ക് സമയമില്ലാത്തതിനാലല്ലേ എന്നോര്‍ത്ത് 16ന് ഞാന്‍ റെഡിയായി. ഒന്നുകൂടി വിളിച്ചപ്പോള്‍ മറുപടി കിട്ടി. മനസ്സ് ചിതറിത്തെറിച്ചു. ഒരാള്‍ക്ക് ആധാറിന് ഫോട്ടോ എടുക്കുവാന്‍ പോകണം മറ്റൊരാള്‍ക്ക്  വീട് മാറ്റം.

          അമ്മ പറഞ്ഞു ഇനി ടീച്ചറിനെ വിളിച്ച് 21 ന് സമ്മതമാണോ എന്നു അന്വേഷിയ്ക്കാന്‍ . ടീച്ചര്‍ സ്ക്കൂളില്‍ കൂടാനനുവാദം നല്‍കി.  17നും 18നും ഓട്ടോഗ്രാഫിലെ പേജുകളിലെ നമ്പര്‍ കണ്ടെത്തിയും, കിട്ടിയ നമ്പറുകാരില്‍ നിന്നും മറ്റുള്ളവരുടെ നമ്പര്‍ ചോദിച്ചും ,ഫോണ്‍ എടുക്കാത്തവര്‍ക്ക മെസ്സേജയച്ചും, നോക്കി. അങ്ങനെ  ഇരുപതോളം പോരൊത്തു. ഗെറ്റ് ടുഗദറിന് എല്ലാവര്‍ക്കും സുസമ്മതം. ഇരുപതാം തീയതി വിളിച്ച് ഓര്‍മ്മിപ്പിയ്ക്കാമെന്നും പറഞ്ഞ് സന്തോഷമായുറങ്ങി. പിറ്റേന്നായപ്പോള്‍ ഉറപ്പായും വരുമെന്ന് ഞാന്‍ കരുതിയ കൂട്ടുകാര്‍ ട്യൂഷനും, തയ്യലും, വെക്കേഷന്‍ ക്ലാസ്സും യാത്രയുമൊക്കെയായി ബിസിയാണത്ര! ഹാ എന്തേലുമാകട്ടെ !! ഇരുപതാം തീയതി വിളിച്ചപ്പോളാകട്ടെ 10 പേര്‍ ഉറപ്പായുമുണ്ടാകുമെന്ന് മറുപടി കിട്ടി.

          21 ന് ഞാന്‍ റെഡിയായി, ക്യാമറയുള്‍പ്പെടെയെല്ലാമെടുത്തു വെച്ചു. ഒന്നുകൂടെ വിളിച്ചു . അപ്പോള്‍ അ‍ഞ്ച് പേരെ മാത്രമേ കിട്ടിയുള്ളു. പിന്നീടുണ്ടായതെല്ലാം യാന്ത്രികമെന്നോണമാണ് ഞാന്‍ കേട്ടത്. ഞാനാദ്യം വിളിച്ചപ്പോള്‍ പനിയും ഛര്‍ദ്ദിയുമായി ഹോസ്പ്പിറ്റലിണെന്ന് ഒരാള്‍. അവള്‍ക്ക് പനിയായതിനാല്‍ ഞാനുമില്ലെന്നുമെനിയ്ക്കും പനിയാണെന്നും മറ്റൊരാള്‍... 10ല്‍ ആയിട്ടും എന്നോട്  മിണ്ടുവാനമ്മയെ ഏല്‍പ്പിച്ച് മറ്റൊരു വിരുതനൊളിച്ചോടി. കാരണങ്ങള്‍ കണ്ടെത്തുന്നതില്‍ വൈദഗ്ധ്യം നേടിയ മാതാപിതാക്കളും കുട്ടികളും എന്നെ വരുന്നില്ലെന്നറിയിച്ചു. വിശ്വാസയോഗ്യമായ കാരണങ്ങള്‍ കുറവായിരുന്നുവെങ്കിലും ചിരിച്ചുകൊണ്ട് മറ്റൊരിക്കല്‍ കൂടാമെന്ന് ഞാനും പറഞ്ഞു. അതെ, ആ വിദ്യാലയത്തിന്റെ കൂട്ടുകാരിലൂടെ ഞാന്‍ ഉയര്‍ത്തിക്കെട്ടിയ നിലകളോരൊന്നും നിലതെറ്റുകയാണ്...

          അവസാനം വരുവാന്‍ തയ്യാറായി രണ്ട് പേര്‍ മാത്രം. അതിലൊരാളും ആരുമില്ലാത്തതിനാല്‍ പരിപാടിയില്‍ നിന്നും ഒഴിഞ്ഞുമാറി. ഇനിയൊരിക്കല്‍ പരിപാടി വെച്ചിട്ടെന്ന അറിയിച്ചാല്‍ മതിയെന്ന ഉത്തരവുമായവന്‍.

          ഞാന്‍ മുഖം തന്നെ മറന്ന് പോയി, വെറുതെ വിളിച്ചപ്പോള്‍ കിട്ടിയ, ഒന്നൊത്തുകൂടാനെന്നേക്കാളേറെ ആഗ്രഹിച്ച ,എന്നോടേറെ മിണ്ടിയ, മറ്റൊരു ഡിവിഷനിലെ  അഖിലെന്ന കൂട്ടുകാരനില്‍ മാത്രമാണ് വറ്റാത്ത സൌഹൃദം ഞാന്‍ കണ്ടത്. ഈ ഗെറ്റ് ടുഗദറില്‍ നിന്നെല്ലാവരും പിന്മാറിയെന്നും പിന്നൊരിയ്ക്കല്‍ കൂടാമെന്നും, ഞാനും ഈ ഗെറ്റ് ടുഗദര്‍ ഏറെ ആഗ്രഹിച്ചിരുന്നെന്നും  പറഞ്ഞ് കോള്‍ നിര്‍ത്തിയ ഞാന്‍ നിന്റെ ആഗ്രഹത്തിന് വിലങ്ങുതടിയായിയെങ്കില്‍ ക്ഷമിയ്ക്കുക.

  • സൌഹൃദത്തിന്റെ ആഴം  എത്രമേലഗാധവും, വിസ്തൃതവുമാണെങ്കിലും പിന്നീടൊരിയ്ക്കല്‍ കണ്ടുമുട്ടുവാനും, കൂട്ടായ്മയില്‍ പങ്കെടുത്ത് സൌഹൃദം പങ്കിടുവാനും തയ്യാറല്ലെങ്കില്‍ ഓട്ടോഗ്രാഫില്‍ അവരെഴുതിയ വാക്കുകള്‍ പോലെ ആ സൌഹൃദം അര്‍ത്ഥ ശൂന്യമാണ്.
  • വിശ്വാസയോഗ്യമല്ലാത്ത കാരണങ്ങള്‍ പറഞ്ഞ് ഒളിച്ചോടുന്ന ഓരോരുത്തരും നഷ്ടപ്പെടുത്തുന്നത് കണ്ടുമുട്ടലിന്റെ രസവും, പങ്കുവെയ്ക്കലിന്റെ ആഹ്ലാദവുമാണ്.
  • സംഘാടകന്റെ മനസ്സ് തിരിച്ചറിയാത്ത പ്രതിനിധികള്‍ ഹൃദയശൂന്യരാണ്.
  •  ഭൂതകാലം നല്‍കിയ ഓര്‍മ്മകള്‍ക്കുമേല്‍ കളങ്കം ചാര്‍ത്തുന്ന സുഹൃത്തുകളെയല്ല ഒരു സ്കക്കൂളിനാവശ്യം.

പരിപാടി ചീറ്റിയതറിഞ്ഞ് എല്ലാവരും നിന്നെപ്പോലയല്ല അവര്‍ക്ക വേറെ പണിയുണ്ടെന്ന പറഞ്ഞൂ ഒരാള്‍!ഞാന്‍ തുറന്നു സമ്മതിയ്ക്കുന്നുവെന്റെ പരാജയം. പക്ഷേ! ഇനിയിതാവര്‍ത്തിയ്ക്കില്ല തന്നെ.



Comments

  1. വലിയ സങ്കടമായി അല്ലേ? ചിലപ്പോളൊക്കെ അങ്ങിനെയാണ്. എല്ലാര്‍ക്കും കാണും ഓരോ ഒഴിവുകഴിവുകള്‍. വിലയില്ലാത്ത സൌഹൃദങ്ങള്‍ക്കായി നേരം കളയാനിട വന്നില്ലല്ലോ എന്ന് കരുതാം.

    ReplyDelete
  2. ഇങ്ങനെയൊക്കെത്തന്നെ ലോകം.

    ഭാഗ്യവശാൽ എന്റെ ചില സ്കൂൾ സുഹൃത്തുക്കളെ എങ്കിലും ഇടയ്ക്കൊക്കെ കാണാൻ അവസരമുണ്ടാവുന്നുണ്ട്.

    ചിലരെയൊക്കെ ഫെയ്സ് ബുക്ക് വഴി പൊക്കി!

    ReplyDelete
  3. കൂട്ടുകാരിലൂടെ മാത്രം അല്ലല്ലോ സ്കൂളിനെ സ്നേഹിക്കേണ്ടത്....
    കമന്റുകള്‍ക്കു എല്ലാം നന്ദി...

    ReplyDelete
  4. ഇതിനൊരു മറുവശം കൂടിയുണ്ട് അതറിയുവാൻ എന്റെ സുഖാനുഭവങ്ങൾക്ക് ഭംഗം വരുത്തിയതാര് (who moved my chease ) എന്ന പുസ്ഥകം വായിക്കുക വായനശാലയിൽ തപ്പിയാൽ കിട്ടാതിരിക്കില്ല

    ReplyDelete
    Replies
    1. ഇത് ലൈബ്രററിയില്‍ ബുക്ക്‌ ചെയ്തിട്ടിട്ടുണ്ട്...വായിക്കാം

      Delete
  5. സാരമില്ല ചിരുതക്കുട്ടി... പത്താം ക്ലാസ്സ്‌ വരെയുള്ള്‌ സൗഹൃദത്തിന്റെ അഴം എത്രയേ കാണു...

    ReplyDelete
  6. നചികേതസിന്റെ മറുപടി സത്യാണ്. സൗഹൃദങ്ങൾ ഇനി ണ്ടാകാനിരിക്കുന്നതേയുള്ളൂ. ചിരുതക്കുട്ടിയുടെ അത്ര പക്വത സാധാരണ സ്കൂൾ കുട്ടികൾക്ക് കാണാറില്ല.മരണം വരെ നില നിൽക്കുന്ന ഒരു കിടിലൻ സൗഹൃദവലയം ചിരുതക്കുട്ടിക്ക് ണ്ടാവും നോക്കിക്കോ..

    ReplyDelete

Post a Comment

Popular posts from this blog

സ്വപ്നം ഉറക്കമുണര്‍ന്നപ്പോള്‍!

ഒരു നാള്‍ ഇളനീര്‍ ആകുമെന്ന  മോഹത്തോടെ ജനിച്ചു.. അതിന് മുന്നേ ഞെട്ടറ്റു  താഴേക്കു .... വീഴും വഴി അത് ഏറ്റു   വാങ്ങിയ നായക്ക്, കരയനൊരു കാരണം പറഞ്ഞു കിട്ടി! ഇത് കണ്ടു പൊട്ടിച്ചിരിച്ച കുഞ്ഞിന്റെ കാലില്‍ ആവുന്നിടത്തോളം വിഷം കുത്തിവെച്ച ചോണന്‍, വീട് തകര്‍ത്തതിന്റെ പ്രതികാരം തീര്‍ത്തു... കാലിലെ വേദന സഹിക്കവയ്യാതെ ഓടിയ കുഞ്ഞ്... ഓടിയ തിടുക്കത്തില്‍ കൈതട്ടി, പെട്ടിക്കൂട്ടിലെ മീന്‍കൂട്  പൊട്ടി!  വെള്ളത്തുള്ളികളില്‍ ആരും അറിയാതെ കരഞ്ഞ മത്സ്യം ആത്മഹത്യക്കൊരുങ്ങി..! അത് വേണ്ടെന്നു പറയാന്‍  തുടങ്ങിയ ചില്ലിന്റെ കൊങ്ങക്കവന്‍ പിടിച്ചു... കയ്യില്‍ കയറി കോറിച്ച്  ചോര തൂവി. പുത്തന്‍ ചോരയുടെ നിറവും മണവും പുതനുടുപ്പിനെ വിഷമിപ്പിച്ചതാവില്ല എങ്കിലും പിന്നീട് സംസാരിച്ചത്  പുളിയുടെ കമ്പ് ആയിരുന്നു...  മച്ചിങ്ങ പോലെ വീര്‍ത്ത കവിളും, നായയുടെ രോദനത്തിന്റെ  ശബ്ദവും, ചോണനുണ്ടായ  ഈര്‍ഷ്യയും, ആത്മഹത്യക്കൊരുങ്ങിയ മീനിന്റെ മരണ    വെപ്രാളവും! കൊങ്ങക്ക്‌ പിടിക്കുന്ന വേദന അവന്റെ ഹൃദയത്തിനുണ്ടായി , പിന്നെ തൊണ്ടക്കും... ഒടുവില്‍ കണ്ണും ഒന്ന് ചീറ്റി.... ഒരു സ്വപ്നത്തില്‍ നിന്നുണര്‍ന്ന അവ

എന്റെ മഴ അനുഭവം

അങ്ങനെ ഒരു മഴക്കാലത്ത് മഴ പ്രകൃതിയുടെ വരദാനമാണ് .മഴയത്ത് ഒരു ദിവസം എങ്കില്‍ ഒരു ദിവസം നന്നായി നനയുക എന്നത് എന്റെ ആഗ്രഹമായിരുന്നു .എന്റെ സ്വന്തം നാടായ ഇടുക്കിയില്‍ എന്റെ അഞ്ചാം ക്ലാസ്സ് ജീവിതത്തിനിടയില്‍ ആണ് സംഭവം .പുതിയ സ്‌കൂളില്‍ പോകുവാന്‍ പുത്തനുടുപ്പും കുടയും ബാഗും ആയി ഞാന്‍ റെഡി ആയി നിന്നു. പുത്തന്‍ കുട പുതിയ കൂട്ടില്‍ തന്നെ എടുത്തു വെക്കാന്‍ പല തവണ ഓര്‍ത്തുതാണ് .പക്ഷെ ....എടുക്കാന്‍ മറന്നു. സ്‌കൂളില്‍ പുതിയ കുട്ടികള്‍ക്ക്‌ പ്രവേശനോത്സവം ഉണ്ടായിരുന്നു . . അതി ഗംഭീരമായ ഒന്നു.പാടത്തിന്റെ കരയിലൂടെയാണ് വീടിലെത്തെണ്ടത്. പ്രവേശനോത്സവത്തിനു ശേഷം ഞങ്ങള്‍ പിരിഞ്ഞു . ഇടവപ്പാതിയിലെ മഴ നനയുക, അതും അച്ഛനും അമ്മയും ഒന്നുമറിയാതെ . അത് എന്റെ സ്വപ്നമായിരുന്നു .പെട്ടന്ന് കറുത്ത കാര്‍മേഘങ്ങള്‍ മാനത്ത് നിറഞ്ഞു .ഇടിയും മിന്നലും എത്തി .ചറ പറ എന്ന് മഴ ആരംഭിച്ചു..കു‌ട്ടുകാര്‍ കുട വാഗ്ദാനം ചെയ്തെങ്കിലും ഞാന്‍ അത് തിരസ്കരിച്ചു . മഴ നല്ലത് പോലെ നനഞ്ഞു. ടാറിടാത്ത വഴികളിലെ വെള്ളത്തില്‍ കാല്‍ നനച്ചു .പുത്തന്‍ ഉടുപ്പാകെ നനഞ്ഞു .ചെളി തെറുപ്പിച്ച് ഞാന്‍ മഴയെ സ്വാഗതം ചെയ്തു.. കണ്ടത

എ ടി എം കൌണ്ടറും അതിനു മുന്നില്‍ നില്‍ക്കുന്നവരും

കൈ നിറയെ പണം ഉണ്ട്, പക്ഷേ രാപകലോളം വായും തുറന്നു നില്‍പ്പാണ്. സ്വയം ഒന്നും എടുക്കില്ല! പക്ഷേ! ആര് എത്ര ചോദിച്ചാലും അര്‍ഹത ഉണ്ട് എങ്കില്‍ മനസ്സ് പിളര്‍ന്നു കൊടുക്കും! ഈ ലോകത്ത് ആര്‍ക്കും ഒന്നും സ്വന്തം അല്ലെന്നു ബോധ്യം ഉള്ളത് കൊണ്ട് ആകാം, ഈ തിരിച്ചറിവ് ഉള്‍ക്കൊണ്ടു ദാന ശീലത്തില്‍ ഏര്‍പ്പെടുന്നത്. ചിലപ്പോള്‍ മാത്രം , ചില്ലറക്ക് വന്നവരെ ചില്ലറ കൊടുക്കാതെ പറ്റിച്ചും, ആവശ്യത്തിനു വന്നവരോട് ഇല്ലെന്നു പറഞ്ഞും നില്‍ക്കും! പക്ഷേ,  വേറെ ഒരു കാര്യം, ജീവിതത്തിന്റെ കരിഞ്ഞ പുല്ലിനു വെള്ളം തളിക്കാനോ പച്ചപ്പുലിനു വളം ഇടാനോ ആയി രാത്രികളില്‍ വരുന്നവര്‍ക്ക്ക് മുന്നില്‍ മിണ്ടാതെ നില്‍ക്കും. ഒരു മൂക  സാക്ഷിയായി. എതിര്‍ക്കാന്‍ മനുഷ്യന്‍ അല്ലല്ലോ! ഒടുവില്‍ തിരച്ചിലില്‍, ഈ മിണ്ടാപ്പുച്ച മുഖം നോക്കാതെ, കരിഞ്ഞ പുല്ലിനു വെള്ളം തളിക്കാനും പച്ചപ്പുലിനു വളം ഇടാനും വന്നവരെ ഒരേ ഇടത്തേക്ക്   വിടുന്നു. ദൈവത്തിന്റെ അദൃശ്യമായ കയ്യായി!!!! കാണുമ്പോള്‍ അത് നേരിട്ട് പറയാനും തിരുത്താനും ഉള്‍ക്കൊള്ളാനും ഉള്ള കഴിവ് മനുഷ്യനുണ്ടാകട്ടെ !!!