ബ്ലാക്ക്
ബോര്‍ഡിലെ മാഞ്ഞ അക്ഷരങ്ങള്‍...
ബെഞ്ചിലെ
മഷിമങ്ങാത്ത വിരല്‍ഛായങ്ങള്‍
...
ക്ലാസ്സ്
റൂമിലെ നനഞ്ഞ തറയിലെ ചുരുണ്ട
കടലാസ്സുകഷ്ണങ്ങള്‍...
വെട്ടിയപ്പോള്‍
തട്ടിപ്പൊളിഞ്ഞ പെന്‍സില്‍
തൊലികള്‍..
മായ്ക്കാന്‍
വേണ്ടി വരച്ച് വരച്ചിരുന്നപ്പോള്‍
ബുക്ക്
ബൈന്റിനുള്ളില്‍ ഒളിച്ചിരുന്ന
റബ്ബര്‍ കഷ്ണങ്ങള്‍...
തല്ലുകൊണ്ടപ്പോള്‍
കൈവലിച്ചപ്പോള്‍,
ബാക്കി
തല്ലേറ്റുവാങ്ങിയ ബെഞ്ച്...
ഇവരായിരുന്നു
അവളുടെ കൂട്ടുകാര്‍!
അതുകൊണ്ടുതന്നെ
ലാസ്റ്റ് ബെഞ്ച് അവള്‍ക്ക
വല്ലാത്ത സുരക്ഷിതത്വം
നല്കിക്കൊണ്ടിരുന്നു...
ലാസ്റ്റ് ബെഞ്ച് = തെമ്മാടിബെഞ്ച്
ReplyDeleteഅങ്ങനെ പറയല്ലേ...:)
ReplyDeleteഅജിത്തേട്ടാ അത് പണ്ട്, ഇപ്പോ അദ്ദാണ് ബെഞ്ച്..
ReplyDeleteകുട്ടിക്കവിത ഇഷ്ടായി ചിരുതക്കുട്ടി