വിവാദങ്ങള്‍ക്കും
സംവാദങ്ങള്‍ക്കുമായി ചാനലുകള്‍
മുഷിഞ്ഞ് നടന്നപ്പോഴാണ്
വിങ്ങിപ്പൊട്ടാന്‍
നോക്കി നില്ക്കുന്ന ഡാം അവരെ മാടിവിളിച്ചത്.
പൊട്ടിച്ചും
പൊളിച്ചും ഇഴകീറിപ്പരിശോധിച്ചിട്ടും
കിട്ടിയത് സുര്‍ക്കിയും
സിമന്റും മാത്രം.
അതിനിടയില്‍
ചില ജന്മങ്ങളുടെ മൌലികാവകാശം
ചോദ്യം ചെയ്യപ്പെടുകയല്ലേ!..
അത്
മനുഷ്യാവകാശത്തിന്മേലുള്ള
കടന്ന് കയറ്റമല്ലേ!...
ഒടുവില്‍
ചോദ്യങ്ങളുടെ കീറാമുട്ടികള്‍
വീണ് ജലബോംബിന്റെ ഊറ്റം
കെട്ടുപോയതോ അതോ പരിഹാസങ്ങള്‍ക്ക്
പാത്രമായിത്തുടരുന്നതോ.
പൊട്ടും
പൊട്ടില്ലെന്നും പറഞ്ഞ്
നാളിനിയെത്ര പോകും.
ഇനിയും
ക്രിസമസും ഓണവും വിഷുവും
കാണാനുള്ള ഭാഗ്യം
ഡാമിനുണ്ടാകുമെങ്കിലുണ്ടാകട്ടെ.
അതുപോലെ
കുറെ ജന്മങ്ങളുടേയും...
അതല്ലാതെ
നമുക്കെന്താശംസിക്കാനാവും!!!
അവസാനചിരി എപ്പോഴും അയല്‍ക്കാരുടേത് തന്നെ. ഇനിയും 900 വര്‍ഷങ്ങള്‍ ആയുസ്സുണ്ട് കരാറിന്. അതുവരെ അവര്‍ അണുവിട വിട്ടുതരില്ല. ആശംസിക്കാം ദീര്‍ഘായുസ്സ്
ReplyDelete:)
ReplyDelete