ബസ്
യാത്രക്കു ശേഷം,
കയ്യിലുണ്ടായിരുന്ന
ബാക്കി ടിക്കറ്റ് കീറിക്കളയവേ,
അവള്
തന്റെ അരികിലേക്ക് നോക്കി.
ഒരു
സ്ത്രീ
നീല
പഴകിയ സാരി,
തേഞ്ഞ്
പൊട്ടിയ ചെരുപ്പ്,
അലസമായ
മുടി,
വിയര്‍ത്തൊലിച്ച
പൊട്ട്,
നിറം
മങ്ങിയ കമ്മല്‍,
ശോഷിച്ച
ശരീരം,
വിറയാര്‍ന്ന
മുഖം,
"ചൂടുള്ള
വാര്‍ത്ത "
"ചൂടുള്ള
വാര്‍ത്ത "
പീഡനവും
കൊള്ളയും കലാപവും
വില്‍പ്പനച്ചരക്കാകുമ്പോള്‍
അവരുടെ
വിയര്‍ത്തൊലിച്ച
കവിളുകളും
എല്ലുപൊന്തിയ
കൈത്തണ്ടകളും
മിടിക്കാന്‍
ഇഷ്ടപ്പെടാത്ത ഞരമ്പുകളും
ചൂടുള്ള
വാര്‍ത്തകളിലെ നാണയത്തുട്ടുകള്‍ക്കായി
കാത്തിരിക്കുന്നു.
കാരണം,
ഇതാണ്
ജീവിതം
ഈ
വാര്‍ത്ത ആരും കാണുന്നുമില്ല.
വാര്‍ത്തകള്‍ക്കും വേണം ഒരു മദാലസഭാവം. അല്ലെങ്കില്‍ വിറ്റുപോവുകയില്ല
ReplyDeleteഅത് ശരി തന്നെ...
ReplyDelete