തലക്കനം
താങ്ങിനിര്‍ത്തി,
സ്വപ്നങ്ങളുടെ
സ്വകാര്യതയില്‍ ഇക്കിളികൂട്ടി,
കലഹിപ്പിരിയുമ്പോള്‍
ഒരു കൂട്ടിരിപ്പുകാരിയായ്,
സന്തോഷക്കതിരേറ്റുവാങ്ങി,
രാത്രിയിലൊറ്റയ്ക്കല്ലെന്നോര്‍മ്മപ്പെടുത്തി,
ചിലങ്കയ്ക്കും
യക്ഷിയ്ക്കഥയ്ക്കും നേരെ
നമ്മെ എറിഞ്ഞു കൊടുക്കാതെ,
എറിപ്പാവയായ്,
തന്റെ
സൊന്ദര്യക്കുറവാല്‍ മോടി
കുറയെണ്ടെന്ന് കരുതി ഷീറ്റും
പുതപ്പും പുതുക്കോടിയുടുക്കുമ്പോള്‍
ഓണത്തിനു വിഷുവിനും പണിയ്ക്കു
നില്ക്കണ അമ്മായ്ക്കു കിട്ടണ
പോലെ പേരിനൊരു കുപ്പായവുമിട്ട്
ചിരിച്ച്,
പേടിപ്പിയ്ക്കുന്ന
പകല്‍ നേരങ്ങള്‍ക്ക് വിരാമമിട്ടു
കൊണ്ട് കിടക്കുമ്പോള്‍
വിയര്‍പ്പും ചൂടും ഏറ്റുവാങ്ങിയിട്ടും ,
ഉരുകിയൊലിയ്ക്കാത്ത
ഉപ്പുകൂനയായ്,
നമുക്കായി
വായിലും മൂക്കിലും എല്ലാം
പഞ്ഞി നിറച്ച്!
- തലയിണ
ചിരുതക്കുട്ട്യേയ്, നന്നായിട്ട്ണ്ട്..
ReplyDeleteപെരുത്ത നന്ദി :)
Deleteതലയ്ക്കൊരു ഇണ
ReplyDelete