Thursday, June 28, 2012

തണുത്ത സ്പര്‍ശം


എല്ലാവരെയും സുഖിപ്പിച്ച്
നിര്‍ത്താതെ കാറ്റൂതിയ്ക്കൊണ്ട്,
രാപകലോളം കറങ്ങിയിട്ടും
തലചുറ്റി വീഴാതെ,
ഇലക്ട്രോണുകള്‍ മാത്രം തിന്ന്, 
മാറാലമുറികളെ തുടരെത്തുടരെ 
തകര്‍ത്തെറിഞ്ഞു,
ചിറക് മൂന്നുണ്ടായിട്ടും,
പുറം ലോകത്തേയ്ക്ക് 
പറന്നകലുവാനാകാതെ...

എന്റെ ദൌര്‍ബല്യം ചൂഷണം ചെയ്ത് 
വിശ്രമിയ്ക്കാനനുവദിയ്ക്കാത്ത പ്രിയരെ,
ചിറകിനാവോളവും 
നിങ്ങളുടെ തലയ്ക്കുമുകളിലുണ്ടാകും
എന്റെയൊരു തണുത്ത സ്പര്‍ശം!



 


4 comments:

  1. ഈ കുട്ടിയ്ക്ക് ഇതെന്തുപറ്റി? ചൂരലിനെക്കൊണ്ട് സംസാരിപ്പിക്കുന്നു, ഫാനിനെക്കൊണ്ട് സംസാരിപ്പിക്കുന്നു, ഇനി നാളെ ലാപ് ടോപിനെക്കൊണ്ട് സംസാരിപ്പിക്കുമോ....??

    ReplyDelete
  2. വ്യത്യസ്തത എന്നും സ്വീകരിക്കപ്പെടും...
    അവയ്ക്കും നാവുണ്ടായിരുന്നെങ്കില്‍ ഇങ്ങനെയൊക്കെ പറഞ്ഞേനേ...!

    ReplyDelete
  3. തലയ്ക്കു മുകളിൽ തണുത്ത സ്പർശം. നന്നായി ഈ വരികളുടെ സ്പർശം.

    ReplyDelete