യാത്രകളില്‍
പരിചയപ്പെടുന്നവര്‍,
പരിചയം
പുതുക്കുന്നവര്‍,
കാലം
എക്സ്പയറി ഡേറ്റ് കഴിയ്ക്കുമ്പോള്‍
സൌഹൃദം റിന്യൂ ചെയ്യാനാകാതെ,
വീണ്ടും
പരിചയപ്പെടുന്നവര്‍...
ഒടുവിലിതാ...
ഡബിള്‍ബെള്‍!
വീട്ടിലേയ്ക്കാനയിയ്ക്കുമ്പോള്‍...
കളിയുടെ
രസത്തിലോ,
കണ്ണീരിലോ,
ഉന്മാദത്തിലോ,
സോപ്പുകുമിളകളുണ്ടാക്കിപ്പുറത്തിവിടുന്നവര്‍...
ഏറെ
ദൂരം പോകില്ലെന്നറിഞ്ഞിട്ടും...
ഒന്നുമറിയാതെ
വീണ്ടും വീണ്ടും ...
വലിച്ചെറിഞ്ഞ
മാങ്ങയെ പാടെ മറന്ന പോലെ,
അദൃശ്യമായ്
ജീവിതങ്ങളെ കൂട്ടിയിണക്കുന്ന
കുമിളകളും പൊട്ടിത്തകര്‍ന്നുവെന്നോര്‍ത്ത്,
നാം
പുതിയ കുമിളകള്‍ പണിതുതീര്‍ക്കുന്നു...
മറന്ന
ബന്ധങ്ങള്‍ക്കെല്ലാം
പറയാനുള്ളതും
ഡബിള്‍ബെല്ലിനപ്പുറത്തെ,
ഈ
കുമിളകളെക്കുറിച്ചാണ്!
കൊടുങ്കാറ്റിനെ
എതിരിട്ടും,
മഴയെ
തോല്‍പ്പിച്ചും,
ഇടിയില്‍
ഭയപ്പെടാതെയും,
വെയിലില്‍
വെന്ത് പോകാതെയും,
നിങ്ങളെയന്ന്
കാത്തവനാണെന്നാരോടെങ്കിലും
പറയുമെന്നും
കാത്ത് കൊതിച്ചിരുന്ന കുമിളകള്‍
ഉറങ്ങിയിട്ടുണ്ടാവും...
ഒരു
വിളിയില്‍ ഉണരുവാന്‍ കാത്ത്
കാത്ത്...
ഓര്‍ത്താല്‍ ജീവിതമൊരു ചെറിയ കാര്യം
ReplyDeleteആര്‍ത്തി കാണിച്ചിട്ടെന്തു കാര്യം
ഉയരത്തില്‍
ReplyDeleteപറന്നു പൊങ്ങി
മഴവില്ല് തീര്‍ത്ത
കഥ പറഞ്ഞു തീരും മുമ്പ്
ശ്വാസം തിങ്ങി
എത്ര കുമിളകളാണ്
അകാല ചരമമടഞ്ഞത്...
കുമിള പോലുള്ള ജീവിതത്തില്‍ സങ്കടപ്പെടുവാന്‍ നേരമില്ലാ.
ReplyDeleteസില്സിലാ ഹേ സിലബസല്സിലാ..:-P