Thursday, November 1, 2012

കണക്കു തെറ്റിച്ച മനസ്സേ!

പണ്ട് കൂട്ടിക്കുറച്ച കടലാസ്സു കഷ്ണത്തില്‍
ഹരണ ഫലം തിന്ന ഉത്തരങ്ങള്‍.
ശിഷ്ട്ടം  കൂട്ടാന്‍  മറന്നു ഫലത്തെ ,
ചുവന്ന വര തിന്ന നാളുകള്‍.
അര മാര്‍ക്കിനായി ടീച്ചറിന്റെ വാലില്‍ തുങ്ങിയ ദിനങ്ങള്‍!!

ഇന്ന് തൊട്ടു കൂട്ടുന്ന ഡിജിറ്റല്‍    മാനങ്ങള്‍ !
ശിഷ്ട്ടവും മിച്ചവും ബാക്കി വെക്കാതെ
ഉത്തരം നല്‍കി
ചുവന്ന മഷിക്ക് തിന്നാന്‍ തെറ്റ് അവശേഷിപ്പിക്കാതിരിക്കവേ 
വിശന്നു മരിക്കുന്നത് മനസ്സോ മനക്കണക്കോ ???


6 comments:

  1. മനക്കണക്ക്

    ReplyDelete
  2. പ്രിയസുഹൃത്തെ, ശരിയാണല്ലോ പലതും മരിച്ചിടുന്നു നമ്മളറിയാതെ. നന്നായി എഴുതി ആശംസകള്‍

    ReplyDelete
  3. സാങ്കേതികതയുടെ വരവ് മനുഷ്യന്റെ അധ്വാന ഭാരം കുറച്ചു.
    അതിനൊപ്പം ചിന്തിച്ച യുക്തിയുക്തമായി പ്രവർത്തിക്കാനുള്ള
    കഴിവും. എങ്കിൽപ്പോലും അതിനെ ഒഴിവാക്കാൻ കഴിയാത്ത
    അവസ്ഥയാണല്ലോ.

    ReplyDelete
  4. ശിഷട്ടം അക്ഷരതെറ്റ് തിരുത്തുമല്ലോ.. കവിത നന്ന്

    ReplyDelete
  5. എല്ലാ കമന്റുകള്‍ക്കും നന്ദി

    ReplyDelete