Wednesday, December 28, 2011

കലണ്ടറിന്റെ തിരിഞ്ഞു നോട്ടം ! അഥവാ കലണ്ടറിലേക്കുള്ള തിരഞ്ഞു നോട്ടം!

ആണിയില്‍ ആടി ആടി ഒരു വര്‍ഷം...
പഴമയുടെ പാഴ്പ്പാടുകള്‍ ഉണ്ട് കാണാന്‍...
പാല്‍ കണക്കും   പത്ര  കണക്കും മാത്രമല്ല   
അടിക്കടി നമ്മെ പേടിപ്പിച്ചു
ഹൈ  ജമ്പ് ചാടുന്ന ഗ്യാസിന്റെ ഉയര കണക്കും,
ഒരു മാസികയില്‍ എന്ന പോലെ എല്ലാ മാസവും...

എഴുത്ത് കുത്തിന്റെ     തോന്ന്യാക്ഷരങ്ങള്‍
തെമ്മാടിത്തം കാണിക്കുമ്പോഴും,
ചോന്നക്ഷരങ്ങളെ സ്നേഹിക്കുന്ന ബാല  മനസ്സുകള്‍...  
സൂചി കുത്തി ചിലര്‍ അരികു പിന്നിച്ചപ്പോഴും
മാസം തികയാതെ മാറ്റില്ലെന്ന വാശി തന്നെ...

ഒടുവിലിതാ  നിന്റെ മാറ്റത്തിനുള്ള സമയമായി...
പുത്തന്‍ കവറിനുള്ളിലെ   കലണ്ടര്‍
ആണിയിലേക്ക് ചേക്കേറി ...
ഒപ്പം പഴമയുടെ ചങ്ങായി പുതിയ പുറം ചട്ടയായി...