Tuesday, November 6, 2012

അലമ്പ് കാണിച്ചത്‌

തണുത്ത ചായയിലെ ,
മരച്ച മനസ്സുകള്‍ ,
വിറച്ച കയ്യിലായിട്ടും
തുളുമ്പി വീഴാഞ്ഞതു,
എന്ത് കൊണ്ടാണ്?

അലമ്പ് കാണിച്ചത്‌, 
ചായക്കോപ്പയോ,
പണ്ടേ വിറങ്ങലിച്ചു ,
പെട്ടന്ന് വിറ  നിര്‍ത്തിയ കയ്യോ ?

Thursday, November 1, 2012

കണക്കു തെറ്റിച്ച മനസ്സേ!

പണ്ട് കൂട്ടിക്കുറച്ച കടലാസ്സു കഷ്ണത്തില്‍
ഹരണ ഫലം തിന്ന ഉത്തരങ്ങള്‍.
ശിഷ്ട്ടം  കൂട്ടാന്‍  മറന്നു ഫലത്തെ ,
ചുവന്ന വര തിന്ന നാളുകള്‍.
അര മാര്‍ക്കിനായി ടീച്ചറിന്റെ വാലില്‍ തുങ്ങിയ ദിനങ്ങള്‍!!

ഇന്ന് തൊട്ടു കൂട്ടുന്ന ഡിജിറ്റല്‍    മാനങ്ങള്‍ !
ശിഷ്ട്ടവും മിച്ചവും ബാക്കി വെക്കാതെ
ഉത്തരം നല്‍കി
ചുവന്ന മഷിക്ക് തിന്നാന്‍ തെറ്റ് അവശേഷിപ്പിക്കാതിരിക്കവേ 
വിശന്നു മരിക്കുന്നത് മനസ്സോ മനക്കണക്കോ ???


എന്തെ?

അവളുടെ മുറ്റത്തെ നാല് മണി പൂക്കളില്‍,
ചിത്രശലഭങ്ങള്‍ എത്താതെയിരിക്കുവാന്‍ ,
അവയെല്ലാം വേരോടെ പിഴുതു



എന്റെ മനസ്സ് മുഴുവനും തേന്‍ നിറച്ചിരുന്നിട്ടും
അവരെല്ലാം അങ്ങേപ്പറമ്പില്‍ അലഞ്ഞു തിരിയുന്നത് എന്തിനാണ്????