Skip to main content

Posts

Showing posts from 2010

'വിഞ്ജാനകേന്ദ്രങ്ങള്‍' തടവറകള്‍ ആകുമ്പോള്‍

എന്ത് ചെയ്യണമെന്നറിയാതെ
വരണ്ട ചുണ്ടുകളിലെ   തൊലി
കടിച്ചുപൊളിക്കുകയായിരുന്നുനന്ദന ...
അവളുടെ മുമ്പിലുള്ളത് ഒരായിരം പുസ്തകക്കൂട്ടുകളാണ്
എന്നാല്‍ അവളിലെ ചിത്രകാരി നിറക്കുട്ടുകള്‍ അന്വേഷിച്ചു
പമ്പയാറു കടന്നിരിക്കുന്നു .
നിവര്‍ന്ന പുസ്തകങ്ങള്‍ അവള്‍ക്കു നേരെ
കൊഞ്ചനം കുത്തുമ്പോള്‍
അടഞ്ഞവ    പോയ്മുഖവുമായി പതിയെ ചിരിക്കുകയാണ്
ഒന്ന് തുറക്കാന്‍ അവ തന്റെ മുന്‍പില്‍ അക്ഷമരായി ഇരിക്കുകയാണെന്നവള്‍ക്കറിയാം...
ബോക്സ് തുറന്നു പേന പുറത്തു ചാടിയിരിക്കുന്നു. 
അവളുടെ തുപ്പല് പറ്റിപ്പറ്റി അതിന്റെ ക്യാപ്പിന്റെ നിറം മങ്ങിയിരിക്കുന്നു.
ചാമ്പങ്ങ  മൂക്ക് പോലെ ഇരിക്കുന്ന റബ്ബര്‍ അതിന്റെ പൊടിയില്‍ കിടന്നുരുളുകയാണ്.
തന്റെ സ്കേയ്ല്‍ മാറിപ്പോകാതിരിക്കാന്‍
അവള്‍ അതില്‍ കോറിയിട്ട  'N' എന്ന അടയാളം
മാറ്റത്തിന് വിധേയമായി ഒരു സാത്താന്റെ രൂപം കൈവരിച്ചിരിക്കുന്നു.
പെന്‍സില്‍കട്ടര്‍ ‍ അവിടെ  വായ പൊളിച്ചിരിക്കുകയാണ്.
ഇരയായി അവളുടെ കയ്യില്‍ നിന്നും ഒരു പെന്‍സില്‍ വീഴാന്‍ ആണ്  കട്ടര്‍ ഇത്ര ക്ഷമയോടെ ഇരിക്കുന്നത്.
നല്ല ഷേപ്പ് കിട്ടുവനായി അതിന്റെ വായില്‍ ചെന്ന് തല ഇടുമ്പോള്‍ തന്റെ ജീവിതം തീര്‍ന്നുകൊണ്ടിരിക്കുന്ന കാര…

ക്രിസ്മസ് നവവത്സര ആശംസകള്‍ :)

സംസ്ഥാന സ്കൂള്‍ കായികമേളയില്‍ പങ്കെടുത്തവര്‍ക്കും വിജയിച്ചവര്‍ക്കും അഭിനന്ദനങ്ങള്‍.ഒപ്പം എല്ലാവര്‍ക്കും എന്റെ ക്രിസ്മസ് നവവത്സര ആശംസകളും :)


                                                                         എന്ന്  
                                                                                    സ്വന്തം ചിരുതകുട്ടി

ഭുത വര്‍ത്തമാനങ്ങള്‍

ബ്രഷേബ്രഷേ നിന്നെക്കൊണ്ടു എന്താണ് ഉപയോഗം 
എന്ന് ചോദിക്കുന്നതില്‍ അര്‍ഥമില്ല
എന്നാല്‍ ഞാന്‍ എന്റെ കാര്യം പറയാം
ഞാന്‍ നിന്നെ പണ്ട്  വളരെ സ്നേഹിച്ചിരുന്നു..
ഞാനും അപ്പുപ്പനും
മാരിചേട്ടന്റെ വീട്ടില്‍
പാല്‍ വാങ്ങല്‍ ചെല്ലുമ്പോഴും
അവിടുത്തെ ഇലഞ്ഞി  പുവിന്റെ ഗന്ധം  
ആസ്വദിക്കുമ്പോഴും എല്ലാം...

ഇന്ന് ഞാന്‍ നിന്നെ വെറുക്കുന്നുണ്ട്  സത്യം
രാവിലെ ഉണര്‍ന്നാല്‍ പിന്നെ നീയുമായുള്ള
യുദ്ധത്തില്‍ വിജയിക്കണം
പിന്നെ ഉറക്കം എന്ന വ്യായാമത്തിന്
വിട ചൊല്ലുകയും വേണമല്ലോ..
ഞാന്‍ നീയുമായുള്ള പടവെട്ടാല്‍ ആരംഭിക്കുംബോള്‍ 
അടുക്കളയില്‍ നിന്നും മുത്തശ്ശിയുടെ
ശകാരം  കേള്‍ക്കം
പെണ്ണിന്  വയസ്സ് പതിമുന്നായി.
താമസിച്ചെഴുന്നേറ്റ്  പഠിച്ചു  പോയി
എന്ന് 
പണ്ട് ഞാന്‍ ഇത്  കേട്ട് മടുക്കാറില്ലായിരുന്നു
കാരണം ഇത് ഞാന്‍  
കേള്‍ക്കാറില്ലായിരുന്നു   

ഞാന്‍ ഒരു മാവ്

ഞാന്‍ ഒരു മാവ്
വര്‍ഷാ വര്‍ഷം
രുചിയുള്ള
മാമ്പഴം നിങ്ങള്‍ക്കു തന്നവന്‍.
നിങ്ങളത് സന്തോഷത്തോടെ കഴിച്ചിരുന്നു.
നിങ്ങള്‍ എന്റെ മക്കളെ
കറി വെച്ചും ,പഴച്ചാറാക്കിയും
കഴിച്ചിരുന്നു .
എന്റെ തണല്‍ നിങ്ങള്‍ക്കു
തണല്‍ മാത്രമായിരുന്നില്ല .
പഴയ തലമുറക്ക്‌ ഞാന്‍
മാങ്ങകള്‍  നല്‍കിയപ്പോള്‍
എനിക്ക് കിട്ടിയ
പ്രതികരണത്തേക്കാള്‍
മോശമായിരുന്നു
നിങ്ങളുടെത് .
അന്ന് എനിക്ക് ഏറു
ഏറെ കിട്ടിയിരുന്നു
ഇന്ന് താഴെ വീണാല്‍ മാത്രം എടുക്കുന്നവര്‍.
കുട്ടികളില്ല...
കൂട്ടുകാരില്ല...
ഞാന്‍ ഇന്ന്
ഒറ്റക്കാണ്.
കാരണം,
ഇന്നെന്റെ  തൊട്ടടുത്ത്
‌വന്ന ഒരു
ബേക്കറി  തന്നെയാണ്.
എന്റെ കൂട്ടുകാര്‍
ഇന്നവിടെ നിന്നും
നിറവും ,മണവും,ചേര്‍ത്ത
ജുസേ വാങ്ങി കഴിക്കു...
എത്ര നാള്‍ വേണമെങ്കിലും
സൂക്ഷിച്ചു വെക്കാവുന്നവ  ...
അത്  പോലല്ല  എന്റെ യഥാര്‍ത്ഥ മക്കള്‍ .
ഇന്നെനിക്കു കൂട്ട്  പറവകള്‍ മാത്രമാണ്.
പക്ഷെ ഇന്നത്തെ ദിവസം അവരുമില്ല  
അതാ...
പഴുത്ത ഒരു മാമ്പഴം നിലത്തു വീണിരിക്കുന്നു.
നോക്കിയപ്പോഴാണ് ഞാന്‍ ആ കാഴ്ച കണ്ട്തു ...

എനിക്ക് മനസ്സിലായി   പക്ഷികള്‍ വരാത്തതതിനു കാരണം
താഴെയതാ ...
എന്റെ പ്രാണന് വില പറയുന്ന മുന്ന് മനുഷ്യര്‍
നിങ്ങള്‍ പണ്ട് ക…

അമ്മു അമ്മൂമ്മ

ത്രി സന്ധ്യാ നേരത്ത്
അമ്മു ,രാമനാമം ജപിച്ചു കൊണ്ടിരുന്ന
 അമ്മൂമ്മേയോട് ചോദിച്ചു
 അമ്മൂമ്മേ  അമ്മൂമ്മയുടെ   പേര് ,
അമ്മൂമ്മമാര്‍ക്ക് നന്നായി ഇണങ്ങും.

പക്ഷെ എന്റെ പേര്....
"അമ്മു അമ്മൂമ്മ" ഒട്ടും ചേരില്ല.
ഞാന്‍ അമ്മൂമ്മ ആകുമ്പോള്‍......
ശേ..
ഞാന്‍ എന്ത് ചെയ്യും ?
അമ്മു വിഷണ്ണയായി ചോദിച്ചു
അപ്പോള്‍ അടുത്തിരുന്ന അമ്മൂമ്മ പറഞ്ഞു
കാലം മാറുമ്പോള്‍
നാമെല്ലാം മാറും
നമുക്കും  വയസ്സാകും
ഒപ്പം നമ്മുടെ പേരിനും

ഒന്നും മനസ്സിലാകാതെ അമ്മു, അമ്മുമ്മയുടെ നേരെ നെറ്റി ചുളിച്ചപ്പോള്‍..
അമ്മൂമ്മ പറഞ്ഞു
അമ്മു അമ്മൂമ്മ 

എന്റെ പൊന്നുടുപ്പേ

അയ്യപ്പാസില്‍  നിന്നും  നിന്നെ വാങ്ങിയപ്പോള്‍
ഇടാന്‍ എനിക്ക് കൊതിയായിരുന്നു...

നിന്നെയുമിട്ടു തലമുടി ഉയര്‍ത്തിക്കെട്ടി
കണ്ണാടിയില്‍    ഒരു മോടെലിനെ   പോലെ ഞാന്‍ നിന്നിരുന്നു...           

നിന്റെ മേനി അന്ന് എന്നെ ഏറെ ആകര്‍ഷിച്ചിരുന്നു
നിന്നെ തൊടുമ്പോള്‍  എനിക്ക് എന്തോ ഒരനുഭുതി കിട്ടുമായിരുന്നു ...

നിന്നെക്കുറിച്ചു പറയാന്‍ എനിക്ക് നൂറ്‌ നാക്കായിരുന്നു
നിന്നെ നനക്കുവാന്‍  ഞാന്‍ ഇഷ്ട്ടപ്പെട്ടിരുന്നില്ല...

 വല്ലപ്പോഴും foreign സോപ്പിനാല്‍  നിന്റെ മേനി മൃദുവായി
ഞാന്‍  നനച്ചിരുന്നു...

പുറത്തെ അഴയിലിട്ടാല്‍ നീര്‍  വന്നാലോ
വെയില് കൊണ്ടാല്‍  ചുട്ടു പോള്ളിയാലോ...:)


 നിന്നെ ഞാന്‍  വീട്ടിനുള്ളില്‍ ,
ഫാനിന്നടിയില്‍ ഇട്ടു  കൂളാക്കിയിരുന്നു

കല്യാണങ്ങളില്‍ ഞാന്‍ നിന്നെ ഇട്ടു ചെത്തിയിരുന്നു
നിന്നെ നോക്കിയായിരുന്നു  ഞാന്‍ മറ്റു ആഭരണങ്ങള്‍   വാങ്ങിയിരുന്നത്...

കാലങ്ങള്‍ക്ക് ശേഷം നീ എനിക്ക് ഇറുക്കമായി,തുന്നലുകള്‍ വിട്ടു 
എന്നിട്ടും നിന്നെ ഞാന്‍ ഉപേക്ഷിക്കാന്‍ തയ്യാറായില്ല

നിന്നെ വാങ്ങാന്‍ ആളുകള്‍ വന്നു
പക്ഷേ നിന്നെ ഞാന്‍ നല്‍കിയില്ല

പിന്നെയും കാലങ്ങള്‍ കഴിഞ്ഞു
ഞാന്‍ വളര്‍ന്നു....

അപ്പോള്‍ നിന്നില്…

എന്തിനാണ് സമയം?

അച്ഛാ എനിക്ക് നാളെ  നോകിയയുടെ ഒരു പുതിയ സെറ്റ് വാങ്ങിച്ചു തരണം.
മനസ്സില്‍ മകളോടുള്ള സ്നേഹബിംബങ്ങള്‍ കെട്ടി പൊക്കിക്കൊണ്ടിരുന്ന
ആ അച്ഛന്‍ ആലോചനയില്‍ മുഴുകി ...
ഉടനെ പറ്റില്ലല്ലോ
എന്നായിരുന്നു അച്ഛന്റെ മറുപടി 
പിറ്റേന്നു ,കുളിമുറിയില്‍ കണ്ടത് മകളുടെ കത്തിക്കരിഞ്ഞ മൃതദേഹം ആയിരുന്നു..
ലോകം ഇപ്പോള്‍  വേഗത്തിലാണ്
സമയം ചെയ്യാനുള്ളതാണ് ചിന്തിക്കാനുള്ളതല്ല  .
ഇതാണ് പുത്തന്‍ തലമുറയുടെ പുത്തന്‍ ട്രെന്‍ഡ്


ആദരാഞ്ജലികള്‍ ..

മുട്ടായിമരത്തിലെ മാരിച്ചേട്ടനു  ആദരാഞ്ജലികള്‍
3/11/2010 നു എന്നോടും ഈ  ലോകത്തോടും മാരിച്ചേട്ടന്‍   വിട പറഞ്ഞു.
എന്റെ രചനകളിലെ കഥാപാത്രങ്ങളായി  മാരിച്ചേട്ടന്‍ ഇനിയും ജീവിക്കട്ടെ ...

മണ്ണിര

അമ്മു എല്ലാ ഞായര്‍    ആഴ്ചത്തെയും പോലെ
രാവിലെ തന്നെ
അച്ഛനോടൊപ്പം തോട്ടത്തില്‍ ഇറങ്ങി
അച്ഛനെ സഹായിക്കുന്നതിനിടയില്‍
ഭിത്തിയില്‍ ചാരിവെച്ചിരുന്ന കൊച്ചു
 തൂമ്പ അവളുടെ ശ്രദ്ധയില്‍പ്പെട്ടു..
ഏറെക്കാലമായി താന്‍ സുക്ഷിച്ചു വെച്ചിരുന്ന
അശോകത്തിന്റെ കായ എടുത്തു അവള്‍ ഓടി വന്നു
ഒരു സ്ഥലം കണ്ട്‌ കുഴിച്ചു തുടങ്ങി
പെട്ടന്നവള്‍ മണ്ണ് വെട്ടിയതും അത് കൊണ്ടത്‌
ഒരു പാവം മണ്ണിരയുടെ ദേഹത്തായിരുന്നു
ശ്ശ്ശ്
അമ്മു വാ കൈ കൊണ്ടടച്ചു
അച്ഛാ
അച്ഛന്‍ പറഞ്ഞു സാരമില്ല മോളെ..
അച്ഛനിത്ര കഠിന  ഹൃദയനാണോ?
അമ്മു ചിന്തിച്ചു
പ്രകൃതി അതിനൊരു പ്രതിവിധി കൊടുത്തിട്ടുണ്ട്‌ മോളെ
മുറിയും തോറും പുതിയ മണ്ണിരകള്‍  അവയില്‍ നിന്നും
ജന്മമെടുക്കും
 അമ്മുവിന് സന്തോഷമായി. താനൊരു  മണ്ണിരയെ  കൂടി  ഉണ്ടാക്കിയല്ലോ എന്നോര്‍ത്ത്
:)(:

ഈയല്‍

രാത്രിയുടെ കറുപ്പിനെ അവഗണിച്ചു
അതിന്റെ   ഏകാന്തതയെ പാടെ മറന്നും
മനസ്സിന്റെ എല്ലാ കോണില്‍ നിന്നും
പേടി എന്ന പ്രവണതയെ
മാറ്റി വെക്കുന്ന
ഞാന്‍

പ്രകാശത്തെ അറിയുകയും
അതിനെ സ്നേഹിക്കുകയും
ചെയ്യുന്ന എനിക്ക്
ജീവിതകാലം വെറും
ഒരു രാത്രി മാത്രമാണ് ..
അതിനാല്‍ ഞാന്‍
രാത്രിയെ പാതി വെറുക്കുകയും
പാതി സ്നേഹിക്കുകയും ചെയ്യുന്നു
ഒടുവില്‍ നിമിഷ നേരം കൊണ്ട് 
എന്റെ ചിറകുകള്‍
എന്റെ ശരീരത്തെ വിട്ടകലും.
ചുവരുകള്‍ താങ്ങുന്നത് 
തങ്ങളാണെന്ന്
വീമ്പിളക്കുന്ന ജീവികളില്ലേ
ദിനോസറുകളുടെ കൊച്ചു മക്കള്‍
എന്ന് നിങ്ങള്‍ വിശേഷിപ്പിക്കുന്ന
പല്ലി...
അവരാണ് എന്റെ ആത്മ ശത്രു
കുട്ടുകാരെ
ജീവിതം ഞൊടിയിടയില്‍
മറയുന്നു...

നിങ്ങള്‍ മനുഷ്യര്‍ എന്റെ കുട്ടിക്കാലത്തെ വീടുകളായ
ചിതല്‍ പുറ്റുകള്‍ നശിപ്പിക്കുന്നു...
ചുവരുകളിലെ എന്റെ വീട് കുത്തിയിളക്കുകയും
പെയിന്റ് അടിക്കുകയും ചെയ്യുന്നതെന്തിനാണ്??...
ഞാനും ജീവിച്ചോട്ടെ
നിങ്ങളുടെ വീട്ടില്‍ താമസിക്കുന്ന അതിഥിയെ
ഇറക്കിവിടുന്നത്‌ ശരിയാണോ?

അതിനാല്‍
എന്റെ വംശം നിലനിന്നൂട്ടെ 
ഓര്‍ക്കുക
എന്നെ
എല്ലായ്പ്പോഴും

ആഗ്രഹങ്ങള്‍

ശബ്ദ മുഖരിതമായ ക്ലാസ്
നിശബ്ദമായി
അമ്മുവിന്‍റെ ക്ലാസ്സില്‍ ഇന്ന് വന്നത്
ട്രെയിനിംഗ് ടീച്ചര്‍മാരാണ്
കുട്ടികളെ പരിചയപ്പെടുതുന്നതിന്റെ ഭാഗമായി
അവരുടെ ചോദ്യം ഇതായിരുന്നു..
"ആരാവാനാണ് നിങ്ങള്‍ക്ക്‌ ആഗ്രഹം ?"
പല പല ഉത്തരങ്ങള്‍
ഒടുവില്‍ ആ ചോദ്യം
അമ്മുവിന്‍റെ മുന്‍പില്‍ വന്നു നിന്നു
അവള്‍ മിണ്ടിയില്ല
മുന്‍ ബെഞ്ചില്‍ ഇരുന്ന  കുട്ടികള്‍
തലതിരിച്ചു  അമ്മുവിന്‍റെ
 മുഖത്തേക്ക് തന്നെ നോക്കി
ടീച്ചര്‍മാര്‍ വീണ്ടും വീണ്ടും ചോദിച്ചു
ക്ലാസ് ശബ്ദ  മുഖരിതമായില്ല..
അതിനു മുന്‍പേ അവള്‍ പറഞ്ഞു
ഇല്ലാഞ്ഞിട്ടല്ല
എന്റെ ആഗ്രഹങ്ങള്‍ വാക്കുകളില്‍ ഒതുങ്ങാത്തത് കൊണ്ടാണ്"
അതുകൊണ്ട് മാത്രം

കടം

'നാളെ കിട്ടും'
വീടിന്റെ ഉമ്മറത്ത്‌
അടുപ്പിലെ ഒരു കരിക്കട്ടയുടെ കറുത്ത മഷിയാല്‍
എഴുതിയിരുന്ന ആ അക്ഷരങ്ങള്‍ക്ക് വളരെ  തെളിച്ചം കുറവായിരുന്നു. .
അസ്സെംബ്ലി ക്യൂ  പോലെ ഉമ്മറത്ത്‌ നീണ്ട ക്യൂ .....
'എന്നാണ് എന്റെ കിട്ടുക?'
എല്ലാവരുടെയും  ചോദ്യം  ഇത് തന്നെ
"കണ്ടില്ലേ
നാളെ കിട്ടും"
ആ കൊച്ചു കൂരക്കുള്ളില്‍  നിന്നും ഒരു നേര്‍ത്ത  ഒച്ച
 എന്നും ഇത് തന്നെ നിരവധി തവണ കേള്‍ക്കുന്ന
കടക്കാര്‍ക്ക് യാതൊരു ഭാവഭേദവും  ഉണ്ടായില്ല
പിറ്റേന്നും അവര്‍ വന്നു ..

അതേയ് ..., ഈ കടമെല്ലാം വാരിക്കുട്ടിയ ആ മനുഷ്യന്‍
ഇന്നലെ തന്നെ  മരിച്ചിരുന്നു..
പിന്നെ ആരുടെതായിരുന്നു ആ ശബ്ദം .??
അവന്റെ ആത്മഹത്യ കുറിപ്പില്‍  നിന്നും കിട്ടി:
"എനിക്കൊന്നും നിങ്ങള്‍ക്കു തരാനില്ല
മിച്ചമുള്ളത് എന്റെ വിലയില്ലാത്ത ശരീരം മാത്രം"

കല്ലുകള്‍ക്കും പറയാനുണ്ട്

മലകള്‍ പൊട്ടിപൊട്ടിയതങ്ങനെ
പാറക്കെട്ടുകളാകുന്നു.
അവയും ചെറുതായ് ചെറുതായങ്ങനെ
പുഴകളിലുരസി  നടക്കുന്നു.
ആണ്ടുകളും,ആണ്ടുകളും,നൂറ്റാണ്ടുകളും,
കഴിയുമ്പോള്‍.
അതിന്റെ വക്കുകളെല്ലാം നന്നായ്
ഒതുങ്ങി സുന്ദരമാകുന്നു
അവ ഉരുളന്‍ കല്ലായി   മാറുന്നു.
അവയും ഒടുവില്‍ പൊടിഞ്ഞു പൊടിഞ്ഞു
കൊച്ചു  മണല്‍രിയാകുന്നു.

മഴയും കള്ളക്കാറ്റുമതിന്നെ
വീട്ടിന്‍ മുറ്റത്താക്കുന്നു
അതിന്നു മുകളില്‍ കാല്‍ വെച്ചങ്ങനെ
മന്ദം മന്ദം നാം നീങ്ങുമ്പോള്‍
അറിയാതവയും ചിന്തിക്കുന്നു
ജീവിതയത്രകള്‍ തീര്‍ന്നെന്നു.

അവയുടെ ചിന്തകളെല്ലാം മാറ്റി
കാറ്റും കോളുമതെത്തുന്നു
മണ്ണും വെള്ളവും ഒന്നായ്‌ ഒഴുകി
തോടും,കടവും,വയലും,കുളവും
താണ്ടി താണ്ടി പോകുന്നു.
ഒടുവില്‍ കായലിലെത്തുന്നു.
അതിനും മുത്തം നല്‍കി തരികള്‍
കടലലകളിലെക്കകലുന്നു...സത്യവാങ്ങ്മൂലം:
ഇത് എഴുതിയതിനു ശേഷം ഞാന്‍ അക്കയെ കാണിച്ചപ്പോള്‍ ,ഒരു കള്ളച്ചിരിയോടെ  പഴയ ഒരു ഇംഗ്ലീഷ് ടെക്സ്റ്റ് എടുത്തു അതിലെ ഒരു പാഠഭാഗം എന്നോട് വായിക്കാന്‍ പറഞ്ഞു. ഞാന്‍ ഞെട്ടിപ്പോയി, ഈ കവിത ഗദ്യരൂപത്തില്‍ ദാ ആ പുസ്തകത്തില്‍..അവസാനം വരെ വായിച്ചപ്പോഴാണറിഞ്ഞതു പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവിന്റെ ഒരച്ഛന്‍ മകള്‍ക്കയച്ച …

ആര്‍ക്കൊക്കെയോ വേണ്ടി അല്ല?

ചിലര്‍ മനസ്സിലാക്കുന്നതി വേണ്ടി ...
ചിലരെക്കുറിച്ച് ...
ചിലര്‍ക്ക് വേണ്ടി...

ഉള്ളത്
ഉള്ളതുപോലെ പറഞ്ഞാല്‍
ഉള്ളിലുള്ളതിനു
ഉള്ളു കിട്ടും

ഇല്ലാത്തതു
വല്ലാതെ വലിച്ചു നീട്ടി പറഞ്ഞാല്‍
പുല്ലിന്റെ വിലപോലും സമുഹത്തില്‍ കിട്ടില്ല

അറിഞ്ഞിട്ടും
പുറത്തു പറയാതിരുന്നാല്‍
അറിവുള്ള
മനസ്സിന് അറിവില്‍ അര്‍മാദിക്കാന്‍
കഴിയില്ല  


                   (മനസ്സ്  തുറക്കുന്ന  തോന്നലുകള്‍ )

നാം ചെയ്യേണ്ടത്

നേരെ ചൊല്ലുക
നേര്‍വഴി 
ചൊല്ലുക
നേരും  നെറിയും
നന്മയുമെല്ലാം
നമ്മുടെ നിറവിന്‌  നിറമേകും മനസ്സില്‍ മുഴുവനും ഉണ്ടാകേണ്ടത്
മാകന്ദതിന്നഴകാണ് 
മൊഴിയില്‍ മിഴിവത് മാത്രം പോര
മനസ്സില്‍ നിന്നും മൊഴിയില്‍ കലരും
സന്തോഷത്തിന്‍
മധുരിമ വേണംസന്താപത്തില്‍ 
സരിഗമ   പാടി
സൗഹൃദ കുസുമമതുണ്ടാക്കേണം

കുട്ടത്തില്‍ ഒരു
 കുസൃതി
പറഞ്ഞു
കുട്ടരെയെല്ലാം
കുടുകുടെയങ്ങ്
ചിരിപ്പിക്കേണം

ജീവിതമെന്നാല്‍
ജനനം
തൊട്ടേ
ആഹ്ല
ദിപ്പാന്‍ മാത്രമതല്ല
സ്നേഹിക്കുക  നാം
സ്നേഹിപ്പിക്കുക
സ്നേഹത്തിന്‍  തൈ
പാകേണം നാം..
പാകേണം 

ഇത് ശരിയല്ല

കോപ്പി അടി ഒരു നല്ല ശീലം ആണോ?
അല്ലെയോ..?
ആണെങ്കിലും അല്ലെങ്കിലും
എനിക്കെന്തു എന്ന് നിങ്ങള്‍ ചിന്തിക്കരുത്?
കാരണം എന്റെ ക്ലാസ്സില്‍ കോപ്പി അടി ഒരു കല
ആയി മാറിക്കൊണ്ടിരിക്കുന്നു 
ഇന്ന് ടീച്ചര്‍മാര്‍ കൂടുതല്‍ മാര്‍ക്ക് കിട്ടിയവരെ അഭിനന്ദിച്ചു?
അതില്‍ ഉള്‍പ്പെട്ടവര്‍ മിക്കവാറും കോപ്പി അടി കൈമുതലായവര്‍...
പാവം എനിക്ക്  കോപ്പി അടിക്കാത്ത കുറ്റത്തിന് നഷ്ട്ടമായത്
ഒരു ട്രോഫി ..
പോട്ടെ..പോയതൊരു ട്രോഫി..
എന്നാല്‍ കിട്ടിയത് എന്റെ മനസ്സമാധാനവും
മനസ്സിനോട് എനിക്കുള്ള  കടപ്പാടും....
ഇന്ന് ജയിച്ചവര്‍ക്ക്ക് കിട്ടിയത് സമ്മാനമല്ല..
അസന്തുഷ്ട്ടതയുടെ സമ്മാനമാണ്...


ഇക്കാര്യം  ആരെങ്കിലും അറിഞ്ഞിരുന്നെങ്കില്‍
അതിനു വേണ്ടി മാത്രം ആണ് ഈ പോസ്റ്റ്

ഭുമിയോടു

നിനക്ക് വേദന  ഇല്ലേ
നിന്നില്‍ ജീവനും സ്പന്ദനങ്ങളും
പ്രവര്‍ത്തനങ്ങളും നടക്കുന്നു...
നിന്നില്‍ മനുഷ്യര്‍ കുത്തുന്നു
തുപ്പുന്നു കുഴിക്കുന്നു മുറിക്കുന്നു
വന്‍ കെട്ടിടങ്ങള്‍ കെട്ടിപ്പൊക്കുന്നു
നിനക്കതു സഹിക്കാന്‍ കഴിയുമോ?
നിനക്കും പ്രതികരിക്കാം
പ്രതികരിച്ചാലെ ഉയര്‍ച്ച കൈവരിക്കാനാകു..
എന്തെ  ഒന്നും മിണ്ടാതിരിക്കുന്നത് ??

ഞാന്‍ ക്ഷമാ ശീലനാണ്
ക്ഷമിക്കാം ഏതു അറ്റം വരെയും .. പക്ഷേ എന്റെ നാശം അവനെയും ബാധിക്കും അതുകൊണ്ട് അതുകൊണ്ട് മാത്രം ഞാന്‍ പ്രതികരിക്കുന്നില്ല :: എങ്കിലും ആരും വിചാരിക്കേണ്ട ഞാന്‍ പ്രതികരിക്കില്ല എന്ന് ഞാന്‍ പ്രതികരിച്ചാല്‍ അത്  ഒരു പക്ഷെ  മനുഷ്യന് താങ്ങാനായി എന്ന് പോലും വരില്ല...

പെണ്ണ് കാണല്‍

മുല്ലപ്പൂവും മഞ്ഞപ്പുടവയും  കൊണ്ട്
തലയും ശരീരവും മുടിയ
പെണ്‍കുട്ടി ചായയും
പലഹാരവും ആയി വരുമ്പോള്‍ ...

ചെറുക്കന്‍ കൂട്ടര്‍ : "കാര്യങ്ങള്‍ പറഞ്ഞത്  പോലെ."

സന്തോഷവും , പുഞ്ചിരിയും
പൊയ്മുഖം ആയി കാട്ടിയിരുന്ന
ചെറുക്കന്‍ കൂട്ടര്‍
പെട്ടന്ന് സീരിയസ് ആയി
"നൂറു പവന്‍ ബെന്‍സ് കാര്‍, ഒക്കെ ?"..

ഒട്ടു നേരത്തെ ചിന്തക്ക് ശേഷം
പെണ്ണിന്റെ അച്ഛന്‍ :"അടുത്ത പത്താം തീയതിക്കകം .."


പിറ്റേന്നു  ആ അച്ഛന്‍ കടയില്‍ പോയി വാങ്ങി  വന്നു ,
 "ഇത് മതിയോ എനിക്കും എന്റെ കുടുംബത്തിനും ...?"

വെള്ളത്തിലാണ് ....

വെള്ളത്തിലാണ് .
അതെ ,എല്ലാവരും വെള്ളത്തിലാണ് ....

കാറ്റും,മഴയും ,ഉരുള്‍പൊട്ടലുമെല്ലാമാണ്
ഒരു സാധാരണക്കാരന്റെ
കുടില്‍ വെള്ളത്തിലാക്കിയത്.

എന്നാല്‍,
ആഡംബര ഭവനങ്ങളില്‍,
സുഖങ്ങള്‍ക്ക് നടുവില്‍ ,
ആനന്ദിച്ചു കഴിയുന്ന
വന്‍ മുതലാളിമാരുടെ
മനസ്സും  ശരീരവും  വെള്ളത്തിലാക്കിയതാരാണ് ?

വേദനകള്‍

മഷി തീര്‍ന്നുകൊണ്ടിരിക്കുന്ന ഒരു പേന...
മുനയോടിഞ്ഞു തീരാന്‍ നിമിഷങ്ങള്‍ മാത്രം
ബാക്കി നില്‍ക്കുന്ന  ഒരു പെന്‍സില്‍...
ഒരു വന്‍ മഴയ്ക്ക്
തുടക്കം കുറിക്കുവാന്‍ കാത്തു നില്‍ക്കുന്ന  മേഘങ്ങള്‍ ...
ഒരു ബിസ്ക്കുറ്റ് മാത്രം
അവശേഷിക്കുന്ന ഒരു ബിസ്ക്കുറ്റ്  കവര്‍...
എപ്പോള്‍ വേണമെങ്കിലും ഫ്യൂസ് ആയിപ്പോകാന്‍
തയ്യാറായി നില്‍ക്കുന്ന ഒരു ബള്‍ബ്‌...
വക്ക് വിട്ടുപോകാന്‍ ഒരു ചുവടു  മാത്രം മതി
എന്ന് വിധി എഴുതുന്ന ഒരു ചെരുപ്പ്...
ആയുസ്സിന്റെ പുസ്തകത്തില്‍  ഒരു ദിവസം മാത്രം
ജീവനുള്ള പത്രം...

ഇവയുടെ വേദനകള്‍ ഒന്നും ഒരു
പുതുനാമ്പിനു  ജന്മം  നല്‍കുന്ന 
ഒരമ്മയുടെ വേദനക്ക് ഒപ്പം എത്തില്ല 


എന്തൊക്കെയാണെങ്കിലും
അവസാന ശ്വാസത്തിലേക്ക്  
അടുത്തുകൊണ്ടിരിക്കുന്ന ഒരു മനുഷ്യനായി 
മാറുവാനായിരിക്കുമല്ലോ
ആത്യന്തികമായി ആ പുതുനാമ്പിന്റെയും നിയോഗം.

വൈറ്റ്നറിനോട് തെറ്റിന് പറയാനുള്ളത്

തെറ്റുകള്‍ സ്വാഭാവികമാണ്
നിന്റെ ജന്മം
എന്റെ കാലനായിട്ടാണ്
എനിക്ക് നിന്നെ ഇഷ്ട്ടമല്ല
ഒരു ചെറിയ തെറ്റ് കണ്ടാല്‍ മതി ഉടനെ നീ വരും
എന്റെ  മുകളില്‍ വെള്ള പെയിന്റ് അടിക്കാനായ് ..
തെറ്റില്‍ നിന്നെ ശരി ഉണ്ടാകൂ...
ദയവു ചെയ്തു നീയും
ശരിയും കൂടി ഒരു ഒതു ഒത്തുതീര്‍പ്പ് ഉണ്ടാക്കിയിട്ട്
പോയാല്‍ മതി..
എന്ന് സ്വന്തം
തെറ്റ്

പോസ്റ്റ്‌ കാര്‍ഡ്‌

രാഹുല്‍ ഒരു പദപ്രശ്നം പോസ്റ്റ്‌ കാര്‍ഡില്‍
അയക്കാനുള്ള    ശ്രമത്തിലാണ്
അവന്റെ മുന്‍പില്‍
തെറ്റിപ്പോയ രണ്ടു കാര്‍ഡുകള്‍ ഉണ്ട്.  
മൂന്നാമത്തേത്   ആണ് അവന്റെ കയ്യില്‍..
കട്ടിയുള്ള പെന്‍സില്‍ വരകളും
മായ്ച്ചപാടുകളും അതില്‍ വ്യക്തമായി കാണാം.
പെന്‍സിലിന്റെ കൂര്‍ത്ത ഭാഗങ്ങള്‍ ഏതാണ്ട്  പരന്നതായിരിക്കുന്നു.
റബ്ബര്‍ മായ്ച്ചു മായ്ച്ചു ഇല്ലാതായിട്ടുണ്ട്.
റബ്ബര്‍ പൊടിയില്‍ അവന്റെ കാലുകള്‍
ഇടയ്ക്കിടെ തട്ടുന്നുണ്ട്.
പെട്ടന്ന് കാര്‍ഡ്‌ കീറി
തൊട്ടു പുറകില്‍ അവന്റെ അച്ഛന്‍ ഉണ്ടായിരുന്നു.
അച്ഛന്‍ പറഞ്ഞു
ഒരു കാര്‍ഡ്‌  കൂടി ഉണ്ട്.
ഇതാര് വരക്കും?
ഞാനോ?
നീയോ?
ഞാനില്ല ഞാന്‍ നിര്‍ത്തി
ഇനി ഞാന്‍ വരക്കത്തെ ഇല്ല..
ഇങ്ങനെ പറഞ്ഞിട്ട്
അകത്തേക്ക് പോകാനൊരുങ്ങിയ
രാഹുലിനെ വിളിച്ചിട്ട് അച്ഛന്‍  പറഞ്ഞു
നീ ദേഷ്യത്തെ താഴെ ഇടൂ...
ക്ഷമയെ മനസ്സിലാക്കൂ....
ശ്രദ്ധയോടെ വരക്കൂ....
പിന്നീടവന്  തെറ്റിയില്ല..
_
                 _
                    _ 

കാരണം അവന്‍ താഴെയിട്ട ദേഷ്യം
 അപ്പോഴേ പോട്ടിപ്പോയിരുന്നു ..

മുട്ടായി മരം

മാരിപ്പീടികയിലെ
ഒരെടുപ്പുള്ള പാത്രത്തില്‍
തിങ്ങിഞ്ഞെരുങ്ങിക്കഴിയുകയായിരുന്നു
പത്തിരുപതു മുട്ടായികള്‍...
ഹരിതക്ക് സന്തോഷമായി...
തന്റെ വീട്ടില്‍ കുടുക്ക പൊട്ടിച്ചിരിക്കുന്നു...
ഹരിത പണ്ടേ പറഞ്ഞിരുന്നു
ഈ കുടുക്ക പോട്ടിക്കുമ്പോള്‍ 
ഒരു രൂപ തനിക്കു വേണമെന്ന്
കാരണം  പണ്ട് അവള്‍ അതില്‍ ഒരു രൂപ ഇട്ടിരുന്നു..
അച്ഛന്‍ പറഞ്ഞു കേട്ടിട്ടുണ്ട്
ബാങ്കിലിട്ടാല്‍ പണം പെരുകുമത്രേ
താനിട്ട രൂപ പെരുകിയില്ലെങ്കിലും
അവള്‍ സന്തോഷത്തോടെ  പീടികയില്‍ വന്നു
"ഈ മുട്ടായി വേണം" അവള്‍ ചൂണ്ടിക്കാട്ടി
മാരി ചേട്ടന്‍:"എത്ര വേണം?"
"ഒരെണ്ണം മതി"
അമ്പതു പൈസയുമായി
അവള്‍റോഡിലൂടെ നടന്നു.
ഇത് അച്ഛന്റെ ബാങ്കിലിടണം, അവള്‍ ചിന്തിച്ചു   
അപ്പോള്‍ കയ്യിലിരുന്ന മുട്ടായി പറഞ്ഞു:"എന്നെയും"
ഹരിത ആദ്യം പേടിച്ചെങ്കിലും
അവളതും തന്റെ അച്ഛന്റെ കയ്യില്‍ കൊടുത്തു ബാങ്കിലിടാന്‍
അച്ഛന്‍ ചിരിച്ചു കൊണ്ട് മുട്ടായിയുടെ തൊലിയുരിച്ചു അവളുടെ വായിലേക്കിട്ടു
എന്നിട്ട് പറഞ്ഞു
"ഇനി നിന്റെ വയറ്റില്‍ മുട്ടായി മരം ഉണ്ടായിക്കൊള്ളും.."
ഹരിത ഇപ്പോളും കാത്തിരിക്കുന്നു
ഒരു മുട്ടായി മരം ഉണ്ടാകാന്‍....

അവധിക്കാലം അത്ഭുത കാലം...(എന്റെ അവധിക്കാല ചിന്തുകള്‍)

ഇതെന്റെ  അവധിക്കാലത്തെ പറ്റിയുള്ള സുദീര്‍ഘമായ ഒരു ഓര്‍മക്കുറിപ്പാണ് ....

21/4/2010
എന്തെങ്കിലും എഴുതണം എന്നോര്‍ത്തപ്പോഴെ
ടെറസ്സിന്റെ മുകളില്‍ ഇരുന്നെഴുതാം എന്ന് മനസ്സ് പറഞ്ഞു.
പതിവുപോലെ ഉപ്പേരി ,പക്കാവട ,കുട ,പായ  ,ജീരകവെള്ളം,തുടങ്ങിയ സാധന സാമഗ്രികളുമായി എണി കയറി ഞാന്‍ മുകളില്‍ എത്തി.എന്റെ കറുത്ത പാന്റില്‍ അപ്പോഴേ വെള്ള പെയിന്റ് സ്ഥാനം പിടിച്ചിരുന്നു.

അവധിക്കാലത്തെ ഓര്‍മകളുടെ അയവിറക്കുകാലം എന്നു വിശേഷിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.ജീവിതം എന്ന അനന്തമായ നീലാകാശത്തെ മനസ്സിലാക്കുവാനും അത് ആസ്വദിക്കുവാനും മനസ്സിനു ലഭിച്ച ഒരു സമ്മാനമാണ് വേനലവധി എന്ന് ഞാന്‍ വിശ്വസിക്കുന്നു.
തുടക്കം
                        മാര്‍ച്ച്‌ മുപ്പതിന് എന്റെ എട്ടാം ക്ലാസ്സിലെ പരീക്ഷ അവസാനിച്ചു .അതെ ,ഇനി ഞാന്‍ എന്റെ ഇക്കൊല്ലത്തെ (പഴകിയ )ലേബര്‍ ഇന്ത്യകള്‍  തപ്പിപ്പിടിച്ചെടുത്തു .സ്വയം വില്‍ക്കപ്പെടാന്‍ ജീവിതം സമര്‍പ്പിച്ച മറ്റൊരു  കൂട്ടം  പുസ്തകക്കെട്ടുകളിലേക്ക് ഇതിനെയും ഇട്ടു..രണ്ടു മാസം പിരിയണം എന്ന സങ്കടത്തോടെയും,രണ്ടു മാസം കാണേണ്ട എന്ന സന്തോഷത്തോടെയും   ഞാന്‍ പുസ്തകങ്ങളെ    കീറച്ചാക്കിന്റെ  ഉള്ളിലേക്ക് ഏത…