Skip to main content

Posts

Showing posts from January, 2012

മനക്കോഴി ചിക്കിച്ചികയുമ്പോള്‍

മനക്കോഴി ചിക്കിച്ചികയുമ്പോള്‍ മനമുക്കിലായി   ഫോര്‍മുലകള്‍. ഭൂപടങ്ങള്‍ ചുക്കിലി വല പോലെ അങ്ങും ഇങ്ങും.വര്‍ണ്ണനക ളുടെ തനിയാവര്‍ത്തനങ്ങള്‍ ഊണിലും ഉറക്കത്തിലും.സ്വശരീരത്തിലെ മാംസപേശികളും കാര്‍ന്നു തിന്നുന്ന രോഗങ്ങളും പേനയുടെ തുമ്പത്തുണ്ട് .പ്രകാശത്തിന്റെ ആട്ടക്കഥയുടെ കൂടെ ഉണ്ട് ഗുണനപ്പട്ടിക പോലെ മറ്റൊരു പട്ടിക.അത് പഠിച്ചു പിരിയട് [ഡ് ] തീര്‍ന്ന മട്ടിലെ ഉത്തരക്കടലാസുകള്‍ മറിക്കുമ്പോള്‍ ചായമട്ടുപോലെ തട്ടിയും തടഞ്ഞും പൂര്‍ത്തിയാകാത്ത ഉത്തരങ്ങള്‍.  ഗ്ലാമര്‍ ഉണ്ടായിട്ടും ഗ്രാമറിന്  മുന്‍പില്‍ പതറിയപ്പോള്‍ വിവര സാങ്കേതിക വിദ്യയും കൈവിട്ടു. ഒടുവില്‍ വിജയപതാക കൂട്ടില്‍  പൊട്ടിച്ചിരിക്കുന്നതോ പൊടി പറപ്പിച്ചു ഇരിക്കുന്നതോ?