Skip to main content

Posts

കൂടുമാറ്റം

ചിരുതക്കുട്ടി കവിതാ മനോഹറായി ഇവിടെ ചിന്തകള്‍ പങ്കുവെക്കല്‍ തുടരുന്നു.
Recent posts

വെറും പൊഹ!

കണ്ണാടിയിലെ എന്റെ മുഖം മറ്റുള്ളവര്‍ക്ക് മുന്നില്‍ ഉള്ളു കീറിക്കാട്ടി എന്നോ? ഹാ,എന്തായാലും വേണ്ടുല്ല തികച്ചും അപ്രസക്തം ആയ ഒരു കുറ്റ സമ്മതത്തിനു വഴങ്ങാന്‍ നിബന്ധിച്ചില്ലല്ലൊ! എന്നോര്‍ത്ത് സമാധാനിക്കാം, അവര്‍ക്കായി കൈകൊട്ടം.... ജീവിതം എത്രയോ വിരസം, ഈ കാലയളവ്‌ എത്രയോ നിശ്ച്ചലം, മിണ്ടിയാലും പറഞ്ഞാലും അതങ്ങനെ, വ്യാഘ്യനിക്കുന്നവര്‍ ഇല്ലായിരുന്നെങ്കില്‍ !!! എന്നോര്‍ത്ത് എതിര്‍ത്ത് പോയവരെ നമിക്കാം... ചിലപ്പോള്‍ എതിര്‍ക്കേണ്ടി വരുന്നവര്‍ ഇല്ലായിരുന്നു എങ്കില്‍, ചിലപ്പോള്‍ അനുകൂലിക്കുന്നവര്‍ ഇല്ലായിരുന്നു എങ്കില്‍, ഹാ , എല്ലാം ഒരു തരത്തില്‍ കൊള്ളാകയും കൊള്ളാതിരിക്കുകയും ചെയ്തില്ല എങ്കില്‍!!! ജീവിതം വെറും പൊഹ ആയിപ്പോയേനെ... വെറും പൊഹ...

അലമ്പ് കാണിച്ചത്‌

തണുത്ത ചായയിലെ , മരച്ച മനസ്സുകള്‍ , വിറച്ച കയ്യിലായിട്ടും തുളുമ്പി വീഴാഞ്ഞതു, എന്ത് കൊണ്ടാണ്? അലമ്പ് കാണിച്ചത്‌,  ചായക്കോപ്പയോ, പണ്ടേ വിറങ്ങലിച്ചു , പെട്ടന്ന് വിറ  നിര്‍ത്തിയ കയ്യോ ?

കണക്കു തെറ്റിച്ച മനസ്സേ!

പണ്ട് കൂട്ടിക്കുറച്ച കടലാസ്സു കഷ്ണത്തില്‍ ഹരണ ഫലം തിന്ന ഉത്തരങ്ങള്‍. ശിഷ്ട്ടം  കൂട്ടാന്‍  മറന്നു ഫലത്തെ , ചുവന്ന വര തിന്ന നാളുകള്‍. അര മാര്‍ക്കിനായി ടീച്ചറിന്റെ വാലില്‍ തുങ്ങിയ ദിനങ്ങള്‍!! ഇന്ന് തൊട്ടു കൂട്ടുന്ന ഡിജിറ്റല്‍    മാനങ്ങള്‍ ! ശിഷ്ട്ടവും മിച്ചവും ബാക്കി വെക്കാതെ ഉത്തരം നല്‍കി ചുവന്ന മഷിക്ക് തിന്നാന്‍ തെറ്റ് അവശേഷിപ്പിക്കാതിരിക്കവേ  വിശന്നു മരിക്കുന്നത് മനസ്സോ മനക്കണക്കോ ???

എന്തെ?

അവളുടെ മുറ്റത്തെ നാല് മണി പൂക്കളില്‍, ചിത്രശലഭങ്ങള്‍ എത്താതെയിരിക്കുവാന്‍ , അവയെല്ലാം വേരോടെ പിഴുതു എന്റെ മനസ്സ് മുഴുവനും തേന്‍ നിറച്ചിരുന്നിട്ടും അവരെല്ലാം അങ്ങേപ്പറമ്പില്‍ അലഞ്ഞു തിരിയുന്നത് എന്തിനാണ്????

സ്വപ്നം ഉറക്കമുണര്‍ന്നപ്പോള്‍!

ഒരു നാള്‍ ഇളനീര്‍ ആകുമെന്ന  മോഹത്തോടെ ജനിച്ചു.. അതിന് മുന്നേ ഞെട്ടറ്റു  താഴേക്കു .... വീഴും വഴി അത് ഏറ്റു   വാങ്ങിയ നായക്ക്, കരയനൊരു കാരണം പറഞ്ഞു കിട്ടി! ഇത് കണ്ടു പൊട്ടിച്ചിരിച്ച കുഞ്ഞിന്റെ കാലില്‍ ആവുന്നിടത്തോളം വിഷം കുത്തിവെച്ച ചോണന്‍, വീട് തകര്‍ത്തതിന്റെ പ്രതികാരം തീര്‍ത്തു... കാലിലെ വേദന സഹിക്കവയ്യാതെ ഓടിയ കുഞ്ഞ്... ഓടിയ തിടുക്കത്തില്‍ കൈതട്ടി, പെട്ടിക്കൂട്ടിലെ മീന്‍കൂട്  പൊട്ടി!  വെള്ളത്തുള്ളികളില്‍ ആരും അറിയാതെ കരഞ്ഞ മത്സ്യം ആത്മഹത്യക്കൊരുങ്ങി..! അത് വേണ്ടെന്നു പറയാന്‍  തുടങ്ങിയ ചില്ലിന്റെ കൊങ്ങക്കവന്‍ പിടിച്ചു... കയ്യില്‍ കയറി കോറിച്ച്  ചോര തൂവി. പുത്തന്‍ ചോരയുടെ നിറവും മണവും പുതനുടുപ്പിനെ വിഷമിപ്പിച്ചതാവില്ല എങ്കിലും പിന്നീട് സംസാരിച്ചത്  പുളിയുടെ കമ്പ് ആയിരുന്നു...  മച്ചിങ്ങ പോലെ വീര്‍ത്ത കവിളും, നായയുടെ രോദനത്തിന്റെ  ശബ്ദവും, ചോണനുണ്ടായ  ഈര്‍ഷ്യയും, ആത്മഹത്യക്കൊരുങ്ങിയ മീനിന്റെ മരണ    വെപ്രാളവും! കൊങ്ങക്ക്‌ പിടിക്കുന്ന വേദന അവന്റെ ഹൃദയത്തിനുണ്ടായി , പിന്നെ തൊണ്ടക്കും... ഒടുവില്‍ കണ്ണും ഒന്ന് ചീറ്റി.... ഒരു സ്വപ്നത്തില്‍ നിന്നുണര്‍ന്ന അവ

എ ടി എം കൌണ്ടറും അതിനു മുന്നില്‍ നില്‍ക്കുന്നവരും

കൈ നിറയെ പണം ഉണ്ട്, പക്ഷേ രാപകലോളം വായും തുറന്നു നില്‍പ്പാണ്. സ്വയം ഒന്നും എടുക്കില്ല! പക്ഷേ! ആര് എത്ര ചോദിച്ചാലും അര്‍ഹത ഉണ്ട് എങ്കില്‍ മനസ്സ് പിളര്‍ന്നു കൊടുക്കും! ഈ ലോകത്ത് ആര്‍ക്കും ഒന്നും സ്വന്തം അല്ലെന്നു ബോധ്യം ഉള്ളത് കൊണ്ട് ആകാം, ഈ തിരിച്ചറിവ് ഉള്‍ക്കൊണ്ടു ദാന ശീലത്തില്‍ ഏര്‍പ്പെടുന്നത്. ചിലപ്പോള്‍ മാത്രം , ചില്ലറക്ക് വന്നവരെ ചില്ലറ കൊടുക്കാതെ പറ്റിച്ചും, ആവശ്യത്തിനു വന്നവരോട് ഇല്ലെന്നു പറഞ്ഞും നില്‍ക്കും! പക്ഷേ,  വേറെ ഒരു കാര്യം, ജീവിതത്തിന്റെ കരിഞ്ഞ പുല്ലിനു വെള്ളം തളിക്കാനോ പച്ചപ്പുലിനു വളം ഇടാനോ ആയി രാത്രികളില്‍ വരുന്നവര്‍ക്ക്ക് മുന്നില്‍ മിണ്ടാതെ നില്‍ക്കും. ഒരു മൂക  സാക്ഷിയായി. എതിര്‍ക്കാന്‍ മനുഷ്യന്‍ അല്ലല്ലോ! ഒടുവില്‍ തിരച്ചിലില്‍, ഈ മിണ്ടാപ്പുച്ച മുഖം നോക്കാതെ, കരിഞ്ഞ പുല്ലിനു വെള്ളം തളിക്കാനും പച്ചപ്പുലിനു വളം ഇടാനും വന്നവരെ ഒരേ ഇടത്തേക്ക്   വിടുന്നു. ദൈവത്തിന്റെ അദൃശ്യമായ കയ്യായി!!!! കാണുമ്പോള്‍ അത് നേരിട്ട് പറയാനും തിരുത്താനും ഉള്‍ക്കൊള്ളാനും ഉള്ള കഴിവ് മനുഷ്യനുണ്ടാകട്ടെ !!!