Friday, February 19, 2010

അനുഭവങ്ങളുടെ ആദ്യ ദിവസം

മധുര പലഹാര വിതരണത്തിന് ശേഷം മീനാന്റി പോയി .(മീനാന്റിയെ പറ്റി പിന്നീടു എഴുതാം )  പെട്ടന്നാണ് മുന്നു ക്ലാസ്സുകളും നിശബ്ദം  ആയതു .ഓഫീസ് റൂമില്‍ നിന്നും മുന്ന് അധ്യാപികമാര്‍ കുത്തുകല്ല് വഴി ഇറങ്ങി വരുന്നു .
ഷീല ,താര ,ശ്രീകുമാരി  ഇവര്‍ മുവരും ആണ് ഇനി ഈ സ്കൂളിലെ  ഏറ്റവും  മുതിര്‍ന്ന ക്ലാസ്സുകളെ നയിക്കുക .ഞങ്ങളുടെ  ക്ലാസ്സിലേക്ക് ഒരു കറുത്ത മറുകുള്ള  ടീച്ചര്‍ കയറി വന്നു ..അതെ .....ഒരു കൊച്ചു പുഞ്ചിരിയും ആയി ഞങ്ങളുടെ  സ്വന്തം ഷീല ടീച്ചര്‍.

ടീച്ചറിനെ എല്ലാവരും വണങ്ങി .അന്ന് തന്നെ ടീച്ചര്‍ ഞങ്ങളുടെ  ക്ലാസ്സിലെ ഇരുപ്പിന്റെ സ്ഥാനം  നേരെ ആക്കി .അങ്ങനെ വന്നപ്പോഴാണ് ഞാന്‍ പാറുക്കുട്ടിയുടെ പ്രിയ കൂട്ടുകാരി ആയി മാറിയത് .വലത്തേ അരികിലെ സീറ്റ്‌ കിട്ടി ഇല്ലെങ്കിലും അവളെ അടുത്ത് കിട്ടിയതില്‍ ഞാന്‍ അഭിമാനിക്കുക തന്നെ  ചെയ്യുന്നു .അന്ന് ടീച്ചര്‍  എന്നെ  എഴുന്നേല്‍പ്പിച്ചു.എന്നിട്ട് സ്വയം പരിചയപ്പെടുത്താന്‍ പറഞ്ഞു .തലേന്ന്  രാത്രി പറഞ്ഞു പഠിച്ചത് അനുസരിച്ച് ഞാന്‍ എന്റെ പേര്  കവിത എന്ന് ഉറക്കെ പറഞ്ഞു ..
ടീച്ചര്‍ എന്നെ എഴുന്നെല്‍പ്പിക്കുന്നതിനു മുമ്പെ   കുട്ടികള്‍ പുതിയ കുട്ടി വന്നു എന്ന് വിളിച്ചു പറയാന്‍തു ടങ്ങിയിരുന്നു ..
ടീച്ചര്‍ പറഞ്ഞു "കുട്ടികളെ നിങ്ങള്‍ സ്വയം പരിചപ്പെടുത്തി കവിതയ്ക്ക് ഒന്ന്  എഴുതൂ" ..എല്ലാവരും പുത്തന്‍ പേനയും സുഗന്ധം വിട്ടുമാറാത്ത ബൂക്കുകളിലെ പേപ്പര്‍ ഉം എടുത്തു സന്തോഷത്തോടെ എഴുതിത്തുടങ്ങി.... ഞാന്‍ എല്ലാവരുടേയും മുഖലക്ഷണങ്ങള്‍  നോക്കി നിന്ന് ..അങ്ങനെ  നോക്കിയപ്പോഴാണ് ഒരാളെ കണ്ടത് .എന്റെ മുഖം ,എന്റെ കണ്ണ് ,എന്റെ പെരുമാറ്റ രീതി ഞാന്‍ അവളോടെ പേര് ചോദിച്ചു .അവള്‍ എന്നോട് പറഞ്ഞ പേര് എന്താണെന്നോ ??
 
 ലക്ഷ്മി ..എന്ന ലക്ഷ്മി കുട്ടി .
ഞാനും വീട്ടില്‍ ലക്ഷ്മി ആണല്ലോ . ഞങ്ങള്‍ വിശേഷങ്ങള്‍ ഞങ്ങള്‍ പങ്കു  വെച്ചു..
എന്റെ ഇരു വശങ്ങളിലും എന്റെ പ്രിയപ്പെട്ടവരായല്ലോ  ....ഞാന്‍ സന്തോഷത്തോടെ മനസ്സില്‍ ചിരിച്ചു .

ടീച്ചര്‍ എല്ലാവരുടെയും പരിചയപ്പെടുത്തല്‍ ലേഖനം വാങ്ങിച്ചു എനിക്ക് തന്നു . എന്നിട്ട്  പറഞ്ഞു :വായിച്ചിട്ട് നാളെ കൊണ്ടുവരണം . .എല്ലാവരുടെയും ഫോട്ടോ കൂടി ഉണ്ടായിരുന്നു എങ്കില്‍ ഉചിതം ആയേനെ..ഉച്ചക്ക് സ്കൂള്‍ വിട്ടു .ഞാന്‍ പുത്തന്‍ വഴികളിലൂടെ നടന്നു .പണ്ടത്തെ വഴി തന്നെ   .എങ്കിലും പുത്തന്‍ സ്കൂളില്‍ നിന്നും വരുന്ന വഴി പുത്തന്‍ വഴി അല്ലെ ?? ..മനസു മുഴുവന്‍ ആ ലേഖനങ്ങള്‍  ആയിരുന്നു .വീട്ടില്‍ ചെന്നു വായിക്കാനുള്ള ക്ഷമ കിട്ടിയില്ല .മെയിന്‍ റോഡ്‌ കഴിഞ്ഞു .ബാഗ്‌ തുറന്നു ..ലേഖനങ്ങള്‍ ഓരോന്നായി വായിച്ചു ..ആഹ്ലാദം കൊണ്ട് ഞാന്‍ ആകാശത്തില്‍ എത്തി .       വീട്ടില്‍ എത്തിയിട്ടും വായിച്ചത് തന്നെ  തന്നെയും പിന്നെയും വായിച്ചു കൊണ്ടിരുന്നു .മനസ്സില്‍ ഉറക്കാന്‍ വായിക്കുക ആണ് എന്ന വണ്ണം .. പേരുകള്‍  കേട്ടു ഞാന്‍ അന്തം വിട്ടു എന്ന് തന്ന പറയാം ..
... അഭിരാമി ,അഖില , ,

 ഗാംഭീര്യമുള്ള ഈ പേരുകള്‍ക്ക് പുറമേ ..........
ലക്ഷ്മി ,കൃഷ്ണനുണ്ണി ,അശ്വന്ത് ,അഭിഷേക്  തുടങ്ങിയ ദേവ നാമങ്ങളഉം കൊണ്ട്  സമ്പുഷ്ടം  ആയിരുന്നു  ഞങ്ങള്‍ടെ  ഏഴ് എ 

                                                                                                      (തുടരാന്‍ ആഗ്രഹിക്കുന്നു )

Thursday, February 11, 2010

പുത്തന്‍ ക്ലാസ്സില്‍ .....

ഏഴാം ക്ലാസ്സിന്റെ മൂന്ന് ഡിവിഷനുകള്‍ക്കും  നടുവിലായി കാണപ്പെടുന്ന മനോഹരമായ  ഉദ്യാനം എല്ലാവരെയും എന്നത് പോലെ എന്നെയും ആകര്‍ഷിച്ചു...
അങ്ങനെ പുത്തന്‍ ബാഗും ,പുത്തന്‍  കുടയും  ഒക്കെ ആയി ജന എന്റെ ക്ലാസ്സില്‍ കയറി...
എഴുത്തും വരയും ചിത്രങ്ങളും നിറഞ്ഞ ചുവരുകള്‍..  വ്യത്യസ്ത വര്‍ണങ്ങള്‍ ഉള്ള കട്ടി പേപ്പര്‍ ഉപയോഗിച്ച്  അലങ്കരിചിരിക്കുന്നു..
 ബെഞ്ചില്‍ സീറ്റ്‌ കിട്ടുന്നതിനെ കുറിച്ചായിരുന്നു പിന്നീടു എന്റെ ചിന്ത ..ബോയ്സ് ഒരു നിര മുഴുവനും കയ്യടിക്കിയിരിക്കുന്നു..ഇനി പെണ്‍കുട്ടികളുടെ നിര ..മുന്ന് ബെഞ്ചും മുന്ന് ഡസ്ക് ഉം ..
പുറകില്‍ ആയി ഒരു ഡസ്ക് ഉണ്ട്.. ആരോടും മിണ്ടാതെ പകച്ചു നില്‍ക്കുന്ന ആ ബെഞ്ച്‌ ഓര്‍ക്കുക തന്റെ പഴയ കൂട്ടുകരെ പറ്റിയാവണം എന്നെനിക്കു തോന്നി.
ഞാന്‍ മുന്നാമത്തെ നിരയില്‍ ചെന്നു.അല്‍പ്പം സുന്ദരിയായ ഒരു കുട്ടി അരികില്‍ സ്ഥാനം പിടിച്ചിരിക്കുന്നു..അവള്‍ എന്റെ മുഖത്തേക്ക്  പുതിയ ഒരു തരം വികാരത്തില്‍ നോക്കി ...ഞാന്‍ അവളുടെ അരികില്‍ ചെന്നു.അരികില്‍ തന്നെ സീറ്റ്‌ കിട്ടുമല്ലൊഎന്ന വിശ്വാസത്തില്‍..പെട്ടന്ന് അവള്‍ എഴുന്നേറ്റു  അകത്തേക്കുള്ള വഴി കാട്ടി തന്നു ..മനസ്സില്ല്ല മനസ്സോടെ ഞാന്‍ അകത്തേക്ക് കയറി..മുന്‍പിലുള്ള ഇരുപത്തി നാലു പല്ലും കാട്ടി ചിരിച്ചു..സൈഡ് സീറ്റ്‌ കിട്ടാത്തതിലുള്ള  സങ്കടം  മിഴികളില്‍  ഒളിപ്പിച്ചു..

പെട്ടന്ന്   നീണ്ട കമ്മലും ,കഴുത്ത് മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന  മാലയും, നീണ്ട ഗോപി പൊട്ടും  ഒക്കെ  ചാര്‍ത്തി സര്‍വാഭരണ വിഭുഷിത ആയി കയ്യില്‍  മുഴുവന്‍  എക്ലൈര്‍സും   ആയി  കടന്നു വന്ന രൂപം എന്നെ അത്ഭുതപ്പെടുത്തി .കുട്ടികള്‍ എല്ലാം നിശബ്ദത എന്ന വാക്കിലെ  'നി'  നശിപ്പിച്ചിരിക്കുന്നു ..ആരുടെയോ വായില്‍  നിന്നും കടന്നു വന്ന ആളുടെ  പേര് ഞാന്‍ മനസ്സിലാക്കി..

മീനാ ആന്റി  മീനാന്റി


മീന എന്ന  മീന ..ആന്റി .....
   

                                                                                                 ശേഷം അടുത്ത പോസ്റ്റില്‍