Skip to main content

Posts

Showing posts from June, 2012

നമുക്ക് നഷ്ടമായത്!

മിനുസമാം മണ്ണിന്റെ മാറില്‍ച്ചവിട്ടി, മഷിതീര്‍ന്ന തണ്ടിനെ മാന്തിപ്പറിച്ച്, മണമുള്ള റബറിനാല്‍ മായ്ച്ചു കളഞ്ഞു നീ എന്നിലെ ഇന്നലെ...
വേപ്പിന്റെ കുളിരിനെ വേണ്ടെന്ന വെച്ചിട്ട്, വേലിവളപ്പിലെ ചെമ്പരത്തി വെട്ടി, വേലചെയ്യാതെ വിയര്‍പ്പു വെറുത്തിട്ട്, വന്‍ മതില്‍ കെട്ടി നീ വേര്‍തിരിച്ചില്ലയോ...
പൊതിഞ്ഞുകെട്ടീലയോ വാഴക്കുടയെ നീ, പതുപതുപ്പുള്ളൊരാ പുള്ളിക്കുടയെ മണ്ണിലും വിണ്ണിലും വെയ്ക്കാതെ കാത്തുനീ ഓര്‍മ്മിച്ചിടുന്നില്ലേ...
മിനുസ്സമാം മണ്ണിന്ന് കാല്‍ വഴുതിച്ചതും, മണമുള്ള റബറിന്റെ മനസ്സിലെ മോഹവും,
വന്‍മതില്‍ വളമിട്ട , വേര്‍തിരിവിന്‍ മുഖം... പുത്തന്‍ കുടയിലെ പുതിയതാം പാഴ്ച്ചിന്ത...
എന്റെ ഇന്നലെകളെയും നിന്റെ ഇന്നിനെയും കൊന്നുകളഞ്ഞുവല്ലോ!


തണുത്ത സ്പര്‍ശം

എല്ലാവരെയും സുഖിപ്പിച്ച് നിര്‍ത്താതെ കാറ്റൂതിയ്ക്കൊണ്ട്, രാപകലോളം കറങ്ങിയിട്ടും തലചുറ്റി വീഴാതെ, ഇലക്ട്രോണുകള്‍ മാത്രം തിന്ന്,  മാറാലമുറികളെ തുടരെത്തുടരെ  തകര്‍ത്തെറിഞ്ഞു, ചിറക് മൂന്നുണ്ടായിട്ടും, പുറം ലോകത്തേയ്ക്ക്  പറന്നകലുവാനാകാതെ...
എന്റെ ദൌര്‍ബല്യം ചൂഷണം ചെയ്ത്  വിശ്രമിയ്ക്കാനനുവദിയ്ക്കാത്ത പ്രിയരെ, ചിറകിനാവോളവും  നിങ്ങളുടെ തലയ്ക്കുമുകളിലുണ്ടാകും എന്റെയൊരു തണുത്ത സ്പര്‍ശം!
ചൂരല്‍ക്കഷായം തീര്‍ന്നുകെട്ടോ!

ഇന്നും അവന്‍ തന്നെയായിരിയ്ക്കും ഉസ്കക്കൂളിന്റെ മാവിലെറിഞ്ഞ് സാദിഖിന്റെ തല പൊട്ടിച്ചത് !എന്റെ ജീവിതം കോഞ്ഞാട്ടയാക്കാന്‍ കച്ച കെട്ടി ഇറങ്ങീരിക്ക്യാ...  മനസ്സില്‍ ഓര്‍ത്തപ്പൊഴേയ്ക്കും മേരിട്ടീച്ചറ് മേശയ്ക്കുള്ളില് കയ്യിട്ടു. അകത്തേയ്ക്ക് വലിഞ്ഞതാ എന്നിട്ടും ടീച്ചറിന്റെ കയ്യിലിരുന്നു. ഇങ്ങനെത്തവന്മോരുടെ പാറപോലത്തെ ശരീരവും, കരിങ്കല്ല് പോലത്തെ തുടയിലും വീണ് തലതല്ലിച്ചാകാന്‍ തന്നെയാണ് എന്റെ വിധി.

ഇത്തവണ ബഞ്ചിനിട്ടാണ് തലകൊണ്ടത്. ഇടീടെ ആഘാതത്തില്‍ ഒരു ചെറ്യേ കഷ്ണം ഊരിത്തെറിച്ചും പോയി. അപ്പളാ മനസ്സിലായെ ഇന്ന് മാവേക്കള്ളന്‍ ഞാന്‍ ഉദ്ദേശിച്ചവനല്ലെന്ന്. പക്ഷേ മാവേല്‍ക്കള്ളനാരായാലും കിട്ടണത് നമ്മക്ക് തന്നെയാ. എന്റെ നെറുംകും തലേന്നൊരു കഷ്ണം അടര്‍ന്ന് പോയിട്ടും ഏറ് കിട്ടിയവന്‍ സന്തോഷത്തിലായിരുന്നു.
ദൈവമേ ആറ് എ യിലെ പിള്ളേര്‍ക്കെല്ലാം നല്ല ബുദ്ധി കൊട്ക്കണേ പൊട്ടിയ തലയില്‍ തൊട്ടോണ്ട് പറയുന്നതെങ്കിലും കേള്‍ക്കെണെ എന്റെ ദൈവമേ...അല്ലെങ്കില്‍ ആറ് ബി ക്കാര്‍ക്ക് മാങ്ങാമോഹം ഉണ്ടാക്കണെ. ആറ് ബിയിലെ സിന്ധുട്ടീച്ചറിന്റെ ഡ്രോയില് ഇരിയ്ക്കണതിന് ഒരു പൊട്ടലാകട്ടെ പോറലാകട്ടെ ഒന്നുമില്ല. ക്ലാസ്സ് ലീഡറ് ശ്യാമ കൊണ്ടുവന…

ഇല്ല , ഗ്യാരണ്ടി പീരിയഡ് കഴിഞ്ഞിട്ടില്ല !

പനി ഒരുതരത്തില്‍ സുഖമുള്ള ഏര്‍പ്പാടാണ്. വീട്ടുകര്‍ക്കും ആന്റിബോഡിയ്ക്കും മാത്രമാണ് പണിയുള്ളത്. ആന്റിബോഡിയുടെ പരാജയം വീട്ടുകാരെ പരാജയത്തിന്റെ പടുകുഴിയിലാക്കുന്നു. ആന്റിജന്റെ പരാജയമാകട്ടെ വീട്ടുകാരെ സന്തോഷിപ്പിയ്ക്കുകയും ചെയ്യുന്നു. എന്നാല്‍,ആ‌ന്റിജന്റെ ജയവും ആന്റിബോഡിയുടെ പരാജയവും എന്നെ - വീട്ടിലെ കട്ടിലില്‍ കിടത്തുന്നു.
കമ്പിളി കൊണ്ടുള്ള പുതപ്പാല്‍, മണിയെത്ര കഴിഞ്ഞാലും എഴുന്നേല്‍ക്കെണ്ട എന്ന ഉറപ്പ് നല്‍കുന്നു... എന്റെ വിശക്കുന്ന വയറിനേക്കാള്‍ വേഗത്തില്‍ അറിഞ്ഞെല്ലാം ചെയ്യുന്നു... ശകാരങ്ങളുടെ പേമാരി പെയ്യുന്ന ദിനങ്ങള്‍, കൊഞ്ചലിന്റെയും കൊഞ്ചിയ്ക്കലിന്റെയും സൂര്യോദയത്തിന് വഴി മാറുന്നു... സ്വപ്നങ്ങളിലൂടെ ദിക്ക് തെറ്റിയും തെറ്റാതെയും സഞ്ചരിയ്ക്കാന്‍, വീട്ട്കാരുടെ ഗ്യാരണ്ടി പീരിയഡിലേയ്ക്ക്... രോഗശാന്തിയ്ക്കായ് എല്ലാവരും പ്രാര്‍ത്ഥിയ്ക്കുമ്പോഴും, ശ്രുശൂഷയുടെ സുഖം പഠിച്ച്, താമസിച്ചുണരലിന്റെ സുഖം ഞാന്‍ ആസ്വദിയ്ക്കുന്നു...
എന്നാല്‍ ആന്റിജന്‍ കയ്യൊഴിയുമ്പോള്‍ ആന്റിബോഡി വെണ്ണിയ്ക്കൊടിപാറിയ്ക്കുമ്പോള്‍... കട്ടില്‍ പുസ്തക മേശയ്ക്കും, കമ്പിളിയുടെ ചൂട് രാത്രിയുടെ തുളച്ചിറങ്ങും കുളിരിനും, താമസിച്ചുണരല്‍ അലാറത്തിന…

തലയിണ

തലക്കനം താങ്ങിനിര്‍ത്തി, സ്വപ്നങ്ങളുടെ സ്വകാര്യതയില്‍ ഇക്കിളികൂട്ടി, കലഹിപ്പിരിയുമ്പോള്‍ ഒരു കൂട്ടിരിപ്പുകാരിയായ്, സന്തോഷക്കതിരേറ്റുവാങ്ങി, രാത്രിയിലൊറ്റയ്ക്കല്ലെന്നോര്‍മ്മപ്പെടുത്തി, ചിലങ്കയ്ക്കും യക്ഷിയ്ക്കഥയ്ക്കും നേരെ നമ്മെ എറിഞ്ഞു കൊടുക്കാതെ, എറിപ്പാവയായ്, തന്റെ സൊന്ദര്യക്കുറവാല്‍ മോടി കുറയെണ്ടെന്ന് കരുതി ഷീറ്റും പുതപ്പും പുതുക്കോടിയുടുക്കുമ്പോള്‍ ഓണത്തിനു വിഷുവിനും പണിയ്ക്കു നില്‍ക്കണ അമ്മായ്ക്കു കിട്ടണ പോലെ പേരിനൊരു കുപ്പായവുമിട്ട് ചിരിച്ച്, പേടിപ്പിയ്ക്കുന്ന പകല്‍ നേരങ്ങള്‍ക്ക് വിരാമമിട്ടു കൊണ്ട് കിടക്കുമ്പോള്‍ വിയര്‍പ്പും ചൂടും ഏറ്റുവാങ്ങിയിട്ടും , ഉരുകിയൊലിയ്ക്കാത്ത ഉപ്പുകൂനയായ്, നമുക്കായി വായിലും മൂക്കിലും എല്ലാം പഞ്ഞി നിറച്ച്!
               - തലയിണ

അവള്‍

ബസ് യാത്രക്കു ശേഷം, കയ്യിലുണ്ടായിരുന്ന ബാക്കി ടിക്കറ്റ് കീറിക്കളയവേ, അവള്‍ തന്റെ അരികിലേക്ക് നോക്കി.
ഒരു സ്ത്രീ നീല പഴകിയ സാരി, തേഞ്ഞ് പൊട്ടിയ ചെരുപ്പ്, അലസമായ മുടി, വിയര്‍ത്തൊലിച്ച പൊട്ട്, നിറം മങ്ങിയ കമ്മല്‍, ശോഷിച്ച ശരീരം, വിറയാര്‍ന്ന മുഖം,
"ചൂടുള്ള വാര്‍ത്ത " "ചൂടുള്ള വാര്‍ത്ത "

പീഡനവും കൊള്ളയും കലാപവും വില്‍പ്പനച്ചരക്കാകുമ്പോള്‍ അവരുടെ വിയര്‍ത്തൊലിച്ച കവിളുകളും എല്ലുപൊന്തിയ കൈത്തണ്ടകളും മിടിക്കാന്‍ ഇഷ്ടപ്പെടാത്ത ഞരമ്പുകളും ചൂടുള്ള വാര്‍ത്തകളിലെ നാണയത്തുട്ടുകള്‍ക്കായി കാത്തിരിക്കുന്നു.
കാരണം, ഇതാണ് ജീവിതം ഈ വാര്‍ത്ത ആരും കാണുന്നുമില്ല.

തിരികെ വരൂ നീ...

ഇന്നലെ മഴ "ചാറ്റില് ണ്ടാര്ന്നു”. അപ്പളാ അറിഞ്ഞേ ഓക്കടെ പാദസരം കളഞ്ഞ് പോയിന്ന് അതിനെ ഓളെ അമ്മ തല്ലീന്നും പൊടിഞ്ഞ ചോര കണ്ട് ചിണ്ങ്ങിപ്പളാ ഇന്നലെ മഴ പെയ്തേന്നുമപ്പളല്ലേ മ്മക്ക് പുടി കിട്ടീദ്! അതിന്റേടയ്ക്ക് മോങ്ങാനിരന്നോന്റെ തലേല് തേങ്ങാക്കൊല വീണ മാതിരി കണ്ണീരോണ്ട് നല്ല കമ്പനി വാച്ചല്ലേ നിന്നോയത്! അതോണ്ട് നേരത്തിനും കാലത്തിനും കാറ്റോടും പറയാനായില്ലന്നത്രേ ഓക്ക്! ഓക്ക് വെളിവില്ലാച്ച്ട്ട് കാലബോധമില്ലാത്ത കാലാവസ്ഥ എന്ന് അഭിപ്രായോം കിട്ടീ കേരളക്കാലത്തിന് കേരളീയരുടെ വക. നിരീക്ഷണകേന്ദ്രത്തിന്റെ പറച്ചിലെല്ലാം തെറ്റിച്ചതിന് ഓക്കിന്നലെ മാരുതി വാദ്ധ്യാരു പെട കിട്ടീന്നൊരു വാര്‍ത്ത കിട്ടി.
ഇത്രേംക്കെ കേട്ട്ട്ടും ഞാന്‍ മഴേടെ സെറ്റ് തന്ന്യാ... എത്ര നാശം വിളികള്‍ കേട്ടിട്ട് അള്ടെ ഹൃദയം കലങ്ങീട്ടണ്ടാവും.അതാവും മേഘത്തെ സമാധാനിപ്പച്ച് വെള്ളത്തുള്ളിയാക്കിത്തന്നെ സംഭരിപ്പിക്കണെ....
കാലവര്‍ഷവും, തുലാവര്‍ഷവും, പഠിച്ച വന്നപ്പഴേയ്ക്കും മഴ വിജ്ഞാന കോശങ്ങളില്‍ കേറിയൊളിച്ചിര്ന്ന് കരയുന്ന് സ്വപ്നത്തിലൂങ്കൂടെ വിചാര്ച്ചില്ലട്ടാ!
മിണ്ടി മിണ്ടി ഒരു സ്മൈലിയിട്ട് ഗൂഡ് നൈറ്റും ടേക്ക് കെയറും പറഞ്ഞ് മടങ്ങാന്ന് തന്ന്യാര്ന്നു …

നഗരം

പച്ചപ്പട്ടുടുത്ത പാടത്തിന്റെ ഭംഗിയേക്കാള്‍ പച്ചപ്പട്ടുകളുടെ കുത്തകവ്യാപാരികള്‍ പടര്‍ന്ന് പന്തലിച്ച് കിടക്കുന്നിടമാണെനിയ്ക്കിഷ്ട്ടം!
വയല്‍ വരമ്പിനെ മുറിച്ചുകൊണ്ടോടുന്ന പട്ട്പാവാടക്കാരികളേ, എനിയ്ക്കിന്ന് സൊന്ദര്യമായ്തത്തോന്നുന്നത് ജീന്‍സും ടോപ്പുമിട്ട് ഭൂമിയേക്കാളുമുയരത്തില്‍ ഊന്നുവടികളെ തള്ളിമാറ്റിയോടുവാന്‍ ശീലിച്ചിവരെയാണ്!
ഗിരിശൃംഗങ്ങളുടെ ഉയരത്തില്‍ നിന്ന് താഴേയ്ക്ക് കൂപ്പുകുത്താന്‍ മട്ടില്‍ നില്‍ക്കുന്ന കൊച്ചുകൂരകള്‍ "തുറന്ന്"നല്‍കുന്ന ഏകാന്തത എനിക്കിഷ്ട്ടമല്ല. സിമന്റ് കൊട്ടാരങ്ങളിലെ ശീതളിമയിലെ ഏകാന്തതയെ ഞാന്‍ പ്രണയിയ്ക്കുന്നു പക്ഷേ!
നാട്ട് വര്‍ത്തമാനങ്ങളില്‍ നിന്നും പുറത്തേയ്ക്ക തെറിയ്ക്കുന്ന "നേരം വാ നേരെ പോ” ശൈലി, ഗൃഹാതുരതയുടെ ശക്തിക്ഷയിച്ച കയ്ക്കുന്ന ഓര്‍മ്മകള്‍... വെറുപ്പാണെനിയ്ക്കിവയെയെല്ലാം. പാതി ചാരിയ ഹൃദയവുമായ് ജീവിയ്ക്കുവാനും ഭാഷയെ ചവച്ചരച്ച് അക്ഷരങ്ങളായ്ത്തുപ്പുവാനും ഞാന്‍ നന്നായി പഠിച്ചു!
കളകളമൊഴുകുന്ന പുഴയില്‍ച്ചാടി നീന്തുവാനും മീനുകളെ പിടിയ്ക്കുവാനും ശ്രമിയ്ക്കുന്നത് വെറും സമയം കൊല്ലിയാണെന്നും ഞാന്‍ പഠിപ്പിയ്ക്കപ്പെട്ടു. പകരം പ്രോജക്റ്റുകളില്‍ പുഴകളെക്കുറിച്ചെഴുതിയു…

ആശംസകളുടെ ഓര്‍മ്മയ്ക്കുമേല്‍ ഒരു പിടി വാടാമലരുകള്‍

മഴക്കാല സന്ധ്യയുടെ അവസാന നിമിഷങ്ങള്‍ പിന്നിലേയ്ക്കോടി മറയുമ്പോള്‍...
ഒരു സംസ്കാര ഭൂമിയുടെ അവസാന ശേഷിപ്പ് മണ്‍മറഞ്ഞേകയാകുമ്പോള്‍...
വര്‍ഷകാലത്തിന്‍ കൊടിതോരണങ്ങളില്ലാതെ മഴത്തുള്ളി യാത്രയ്ക്കൊരുങ്ങി നില്‍ക്കുമ്പോള്‍...
മഞ്ഞുകാലം പങ്കേകി വളര്‍ത്തിയ മഞ്ഞിതാ സൂര്യനാല്‍ തഴുകിമാറ്റുമ്പോള്‍...
ഈ കൊച്ചു ജീവന്റെ ആദ്യവഴിത്തിരിവനേകുന്നു മംഗളാശംസ...

എന്താശംസിക്കും നാം ?

വിവാദങ്ങള്‍ക്കും സംവാദങ്ങള്‍ക്കുമായി ചാനലുകള്‍ മുഷിഞ്ഞ് നടന്നപ്പോഴാണ് വിങ്ങിപ്പൊട്ടാന്‍ നോക്കി നില്‍ക്കുന്ന ഡാം അവരെ  മാടിവിളിച്ചത്. പൊട്ടിച്ചും പൊളിച്ചും ഇഴകീറിപ്പരിശോധിച്ചിട്ടും കിട്ടിയത് സുര്‍ക്കിയും സിമന്റും മാത്രം. അതിനിടയില്‍ ചില ജന്മങ്ങളുടെ മൌലികാവകാശം ചോദ്യം ചെയ്യപ്പെടുകയല്ലേ!.. അത് മനുഷ്യാവകാശത്തിന്മേലുള്ള കടന്ന് കയറ്റമല്ലേ!...
ഒടുവില്‍ ചോദ്യങ്ങളുടെ കീറാമുട്ടികള്‍ വീണ് ജലബോംബിന്റെ ഊറ്റം കെട്ടുപോയതോ അതോ പരിഹാസങ്ങള്‍ക്ക് പാത്രമായിത്തുടരുന്നതോ. പൊട്ടും പൊട്ടില്ലെന്നും പറഞ്ഞ് നാളിനിയെത്ര പോകും. ഇനിയും ക്രിസമസും ഓണവും വിഷുവും കാണാനുള്ള ഭാഗ്യം ഡാമിനുണ്ടാകുമെങ്കിലുണ്ടാകട്ടെ. അതുപോലെ കുറെ ജന്മങ്ങളുടേയും... അതല്ലാതെ നമുക്കെന്താശംസിക്കാനാവും!!!


എന്റെ ക്ലാസ്സിലെ ലാസ്റ്റ് ബെഞ്ച്

ബ്ലാക്ക് ബോര്‍ഡിലെ മാഞ്ഞ അക്ഷരങ്ങള്‍... ബെഞ്ചിലെ മഷിമങ്ങാത്ത വിരല്‍ഛായങ്ങള്‍ ... ക്ലാസ്സ് റൂമിലെ നനഞ്ഞ തറയിലെ ചുരുണ്ട കടലാസ്സുകഷ്ണങ്ങള്‍... വെട്ടിയപ്പോള്‍ തട്ടിപ്പൊളിഞ്ഞ പെന്‍സില്‍ തൊലികള്‍.. മായ്ക്കാന്‍ വേണ്ടി വരച്ച് വരച്ചിരുന്നപ്പോള്‍ ബുക്ക് ബൈന്റിനുള്ളില്‍ ഒളിച്ചിരുന്ന റബ്ബര്‍ കഷ്ണങ്ങള്‍... തല്ലുകൊണ്ടപ്പോള്‍ കൈവലിച്ചപ്പോള്‍, ബാക്കി തല്ലേറ്റുവാങ്ങിയ ബെഞ്ച്... ഇവരായിരുന്നു അവളുടെ കൂട്ടുകാര്‍!
അതുകൊണ്ടുതന്നെ ലാസ്റ്റ് ബെഞ്ച് അവള്‍ക്ക വല്ലാത്ത സുരക്ഷിതത്വം നല്‍കിക്കൊണ്ടിരുന്നു...


തുടരുന്നു....

കിളച്ചു പരുവമാക്കി - സ്വസുന്ദര ജീവിതത്തിന് വിത്ത് വിതച്ചു - പ്രതീക്ഷകളുട പാലം കടക്കാന്‍ ഇടവളമിട്ടു - ആകാംക്ഷയ്ക്കൊത്ത നിലവാരത്തിനായ് കള പറിച്ചു - ആഗ്രഹങ്ങള്‍ക്ക് താങ്ങാകാന്‍ ഞാറ് നട്ടു - സ്വപ്നങ്ങള്‍ക്ക് ചട്ടക്കൂടേകാന്‍ പരുവമായി- മനസ്സ് തുള്ളിച്ചാടി
ഒടുവിലിതാ വീട് കീശയിലായി. ജീവിതം കാല്‍ക്കലായി. ഭൂതകാലസ്മൃതികളിലൂറ്റെകൊണ്ട് ഒടുവിലയാളും മനസ്സില്‍ വിളദായിനി കലക്കി ഒരു ഹാപ്പി ജേര്‍ണിയ്ക്ക് പോയി. ആ സ്ഥലം അത്രമാത്രം ഇഷ്ടപ്പെട്ടിട്ടോ എന്തോ പിന്നീട് തിരിച്ചുവരവുണ്ടായിട്ടില്ല.
കൊലപാതകം തരം തിരിയ്ക്കാമോ?

പോലീസ് വിലങ്ങുവെച്ച്  കൊണ്ടുപോയി. ഇന്നലെ രാത്രിയായിരുന്നത്രേ സംഭവം. കൊലക്കുറ്റമല്ലേ - സ്വന്തം അതും സന്തം അനിയന്റെ! ചുറ്റും കൂടിയവര്‍ പിറുപിറുത്തു.. അവന്റെ ജീവിതം പോക്കാ.ചുരുങ്ങീതൊരു ജീവപര്യന്തെങ്കിലും കിട്ടും. കുത്തിക്കൊല്ലുക മാത്രല്ല , ശരീരത്തില് മൊഴുക്കെ പൊള്ളിയ പാടുമൊണ്ട്. ചത്തെന്നൊറപ്പാക്കാന്‍ ഇരുമ്പ് വടികൊണ്ട് തലയ്ക്കട്ടടിച്ചെന്നാ കേള്‍ക്കണെ... ഓന്റെ ഒരു ധൈര്യേ! പൂര്‍വ്വ വൈരാഗ്യത്തിന്റെ പേരില് ഇങ്ങനെ കൊല്ലാമോ... കര്‍ത്തയുടെ അഭിപ്രായ പ്രകടനം തൊടര്‍ന്നോണ്ടിരുന്നു.
അപ്പോള്‍ ഓന്റെ വയറ്റീന്നൊരു വിളി - ഭ്രൂണഹത്യ പാപമാണ്, കൊന്നിട്ട് നിര്‍ദയയോടെ പൊള്ളിപ്പുകയിക്കുന്നത് പാപമാണ്, കൊന്നിട്ടൊളിപ്പിയ്ക്കണതും അതിലേറെ പാപമാണ്, അതോടൊപ്പം മനിഷ്യന്മാരെ കൊന്നാലേ പാപമൊള്ളു എന്ന നിയമവും നിയമവിരുദ്ധമാണ്. ഭൂമീടെ അവകാശികളെടെ അവകാശം ചോദ്യംചെയ്യപ്പെട്ടാല്‍ പരാതി നല്‍കാന്‍ കോടതിയേ ഇല്ലാത്തത് ജീവിക്കാനുള്ള അവകാശത്തിന്റെ ധ്വംസനമാണ്.വയറ്റിലിന്നലെ ചൂടുകല്ലേല്‍ കിടന്ന് പൊള്ളി, ദേഹം മുഴുവന്‍ നീറിപ്പുകയേണ്ടി വന്ന പാതി ജീവന്ള്ള കോഴിമുട്ട പറഞ്ഞു അതൊക്കെക്കൂടിയാലെത്ര വര്‍ഷം താന്‍ ജയിലഴിയ്ക്കുള്ളില്‍ക്കിടക്കേണ്ട വരു…

ഒരു തകര്‍ന്ന ഗെറ്റ് ടുഗദറിന്റെ കഥ അഥവാ സൌഹൃദം മറന്ന(?) കൂട്ടുകാരുടെ കഥ

പത്താം ക്ലാസ്സിലെ വെക്കേഷന് ചെയ്യാം എന്ന കരുതി വെച്ചവയുടെ കൂട്ടത്തിലാദ്യ സഥാനം ശ്രീ ശാരദാ ദേവി ശിശുവിഹാര്‍ യു പി എസ് (എസ്.എസ്.ഡി.ശിശുവിഹാര്‍) യിലെ ഗെറ്റ് ടുഗദറിനായിരുന്നു. ഗൃഹാതുരത ചിക്കിച്ചികയുമ്പോഴൊക്കെ മനസ്സ് ചെന്നെത്തുന്നത് സ്ക്കൂളിന്റെ  പടിവാതിലില്‍ തന്നെയായിരുന്നു. ഏപ്രില്‍ അവസാനത്തോടെ ഈ ആഗ്രഹം ശക്തമായിടത്താണ് കഥ ആരംഭിയ്ക്കുന്നത്.
പത്തിലെ പുസ്തകങ്ങളും ബുക്കുകളും വലിയ ബാഗിലാക്കി തട്ടിനുമുകളിലേയ്ക്ക്  വെച്ചുവെങ്കിലും കാലമിത്രയുമായിട്ടും മനസ്സിലെയും ഷെല്‍ഫിലെയും അപഡേറ്റുകളിലൊന്നാം സ്ഥാനം ഓട്ടോഗ്രാഫുകള്‍ക്കു തന്നെയായിരുന്നു. മറ്റെല്ലാ സ്ക്കൂളുകളും സമ്മാനിച്ച വേദനയ്ക്ക് പരിഹാരമെന്നോണം മനസ്സിലെ മുറിവുണക്കുന്നതും എസ്.എസ് ഡി യിലെ ഓട്ടോഗ്രാഫ് ബുക്ക തന്നെയായിരുന്നു. ആ ബുക്കുകളിലെ പേജുകളോരോന്നും എന്നോടെന്നും സൌഹൃദം വെച്ചു പുലര്‍ത്തി. കാലം ഭ്രമണം ചെയ്യുമ്പോള്‍ കാലഹരണപ്പെടുന്ന നമ്പറുകളായിട്ടും ഞാനോര്‍മ്മപുതുക്കിയത് സ്ക്കൂളിന്റെ പുതുമ നഷ്ടപ്പെടാത്ത  ഓര്‍മ്മകളിലൂടെയായിരുന്നു.

സ്ക്കൂളെനിയ്ക്കു സമ്മാനിച്ച വിലമതിയ്ക്കാനാകാത്ത ജീവിതസമ്പത്തുകള്‍ (സ്ക്കൂള്‍ പത്രം, സ്ക്കൂള്‍ റേഡിയോ, സ്പന്ദനം ശബ്ദമാസിക…