Skip to main content

Posts

Showing posts from May, 2011

എന്റെ പ്രിയ ചങ്ങാതിമാര്‍ക്കു സ്നേഹപൂര്‍വം ( ജൂണ്‍ ഒന്ന് )

സ്കൂളുകള്‍ മാറി മാറി കളിച്ചപ്പോള്‍ എനിക്ക് കിട്ടിയ  ചില സുഹൃദ്ബന്ധങ്ങള്‍  എന്നെ തന്നെ മാറ്റി മറിച്ചു.നാളെ സ്കൂള്‍ തുറക്കുകയാണ്.എനിക്ക് കിട്ടിയ പോലുള്ള സത്യസന്ധമായ സൗഹൃദം എല്ലവര്‍ക്കും ലഭിക്കട്ടെ.എന്നാല്‍ എനിക്ക് കിട്ടിയത് പോലെ അത് നഷ്ട്ടപ്പെടാതെ ഇരിക്കട്ടെ. എല്ലാവരും അവരുവരുടെ സ്നേഹം പരസ്പരം പങ്കു വെക്കുക എന്ന് മാത്രമേ ചിരുതയ്ക്ക്‌ പറയാനുള്ളൂ. പണ്ടുണ്ടായിരുന്നു ഏതൊക്കെയോ  ജൂണ്‍ ഒന്നുകള്‍ എനിക്ക് ആരൊക്കെയോ ആയിരുന്നു.അതുകൊണ്ടാണ് എനിക്ക് കിട്ടിയ കൂട്ടുകെട്ടുകളെ കുറിച്ച് ഇവിടെ എന്തെങ്കിലും പറയണമെന്ന്  തോന്നുന്നത്...ഇത് കഥയോ കവിതയോ ഒന്നുമല്ല.എന്റെ  ഓര്‍മകളുടെ തുരുമ്പെടുത്ത താഴിനും താക്കോലിനും  എണ്ണയിടുന്നു  അത്ര മാത്രം .... *****************************************************************************
ഒരിക്കലും മറക്കാത്ത കൂട്ടുകാരി  ... നിമിഷ നേരത്തെ പരിചയം  കൊണ്ടവള്‍  മനസ്സിന്റെ ഉള്ളിലെ തെന്നലായി. എനിക്കവളോട് മിണ്ടുവാന്‍ തിടുക്കമാണന്നുമിന്നും. പണ്ട്  ക്ലാസ്സ് കട്ടുചെയ്തു , അവളുമൊത്ത് സ്കൂള് ഞാന്‍ ചുറ്റി നടന്നിരുന്നു. സ്കൂളിന്റെ ഭംഗിയില്ലായ്മയെ  ഭംഗിയായ്‌ മാറ്റിയ  കൂട്ടുകാരി  .  എവിടേക്ക്…

അടുക്കളക്കും പറയാനുണ്ട്‌...

എനിക്കും പ്രതികരിക്കണം... എല്ലാം കേട്ടുകൊണ്ട്... എല്ലാം കണ്ടുകൊണ്ടു.... ഇവയെല്ലാം സഹിച്ചുകൊണ്ട് , ഇനിയെത്രനാള്‍.... തുറന്നു പറയണമെന്നുണ്ട്, പക്ഷെ ആരോട് പറയും . എങ്ങനെ പറയും. ആമുഖം വെച്ചുകെട്ടി  പറഞ്ഞു തുടങ്ങാന്‍ എനിക്കറിയില്ല . ശ്ശൂ എന്നാലറിവിളിക്കുന്ന   കുക്കറിന്റെയും, കരിഞ്ഞ കറികളുടെയും  , പുകയുടെയും  മണം ഏറ്റുവാങ്ങുന്നതല്ലെന്റെ ദുഃഖങ്ങള്‍ . എന്റെ പുതിയ ദുഃഖങ്ങള്‍ നിങ്ങള്‍ക്കറിയാമോ ?
വിശക്കുമ്പോള്‍ പണ്ട് നിങ്ങള്‍ എന്റെ അരികിലേക്ക് ഓടി എത്തുമായിരുന്നു. അമ്മമാരുടെ വിയര്‍പ്പു തുള്ളികള്‍ ഏറ്റുവാങ്ങുകയും, പാത്രം കാഴുകാനൊരിടം തരുകയും,
പാചകത്തിന്റെയും      രുചിഭേദങ്ങളുടെയും
ലോകം നിങ്ങള്‍ക്ക്  മുന്നില്‍ തുറന്നു തരുകയും ചെയ്തിരുന്ന  ഞാന്‍
പണ്ട് വീടുകളില്‍ പ്രധാനിയായിരുന്നു.

ആധുനിക ലോകത്തിന്റെ  നൂഡില്‍സ് രുചിയിലേക്കും,
സ്പൂണ്‍ കയ്യുകളിലേക്കും ,
ഇലക്ട്രിക്‌ അടുപ്പിന്റെ ഷോക്കിംഗ്  ബില്ലിലേക്കും,
നിങ്ങളെന്നെ ഇട്ടുകൊടുത്തു.
അടുക്കുള്ള  അളയില്‍ നിന്നും  ക്ലീന്‍ സ്റ്റൌലേക്ക്‌  നിങ്ങളെന്നെ തരം താഴ്ത്തിയില്ലേ?
മോടി കൂട്ടി കൂട്ടി ബ്രെഡ്‌ പൊരിച്ചു ബട്ടര്‍ തേക്കാനുള്ള സ്ഥലം മാത്രമാക്കി നിങ്ങളെന്നെ മാറ്റിയില്ലേ?


ഭുമിടെ അവകാശികള്‍

സുഹറ മുറ്റത്തിരുന്നു എന്തോ കാര്യായിട്ട് ചിന്തിക്കുയാണ്. അപ്പളാണ് ഉമ്മാ  കുറ്റിചൂലുമായി  ഒരു പാറ്റയെ കൊന്നു കളയുന്നത് ഓള്  കണ്ടത്. ഉമ്മാ "ഞാന്‍ ന്റെ കൂട്ടുകാരിയെ തല്ലുന്നതിനേക്കാള്‍ പ്രശ്നം എന്നെക്കാളും മൂത്തോരെ  തല്യാലാന്നാണ് ഉമ്മാ പരഞ്ഞെക്കണതു .ഞമ്മടെ ഒക്കെ പൂര്‍വികര്‍ ആണ് ഈ കൊരങ്ങനും പാറ്റേം  പല്ലിം എല്ലാം.ഉമ്മാ ഇപ്പേ  അതില്‍ ഒരെണ്ണത്തിനെ  തല്ല മാത്രല്ല കൊല്ലേം ചെയ്തു.അതൊക്കെ വലിയ പാപാ.മനുഷ്യന്മാര് മനുഷ്യന്മാരെ കൊന്നലെ ജയിലില്‍ പിടിച്ചു ഇടത്തോല്ലോ  ?
 "ഇതാണോ കാപ്പി കുടി കഴിഞ്ഞു മുറി വൃത്തിയാക്കാന്‍ അന്നോട്‌ പറഞ്ഞിട്ട്,"ജ്ജ്  ആലോശി ചോണ്ടിരുന്നെ?മുറി മുഴുക്കനും ചിലന്തിവലയാ നാളെ, ഇത്തയും  കുട്ടോയോളുംഒക്കെ വരും, ഒരൊക്കെ വരുമ്പോ,ഇതും പറഞ്ഞിട്ടിരുന്നാ മതി.എന്റെ വായിന്നു ഒന്നും കേള്‍ക്കേണ്ടേ  പോയി   വടക്കേലെ മുറി ചെലെന്തി  ചൂലുകൊണ്ട്  നന്നാക്കു.പെണ്ണിന് പണി ചെയ്യാന്‍ കഴിയില്ല .അദ്ദന്നെ ജ്ജിന് ഇനിവെല്ല സംശയോ ഒണ്ടച്ചാല്‍  അപ്പേ   ഉത്തരം പറയാം.ഹല്ലാ പെണ്ണിന്റെ ഒരു ഫിലോസഫി."
"മനുഷ്യന്മാര് മനുഷ്യന്മാരെ കൊന്നാലും,വലിയ ജീവികളെ കൊന്നലുമോക്കെയെ അത് തെറ്റും കൊലപാതകവും ഒക…

ആലിപ്പഴം

പുറത്തു മഴ മണ്ണിനെ കുത്തി നോവിക്കുകയാണ്. ഉമ്മാച്ചു കസേരയിലിരുന്നു തന്റെ കാല്‍ കൊണ്ട്  ആകാശത്ത് നിന്നും ഓടില്‍ തട്ടി വരുന്ന മഴത്തുള്ളിയെ  ആഞ്ഞാഞ്ഞു പിടിച്ചു-പിടിച്ചില്ലെന്ന മട്ടില്‍ കളിക്കുകയായിരുന്നു..പെട്ടന്നാണ് ഒരു കട്ടികൂടിയ  തണുപ്പ് അവന്റെ  നനായാതിരുന്ന മുട്ടുകളില്‍ തട്ടി വീണു പൊട്ടിയത്.അവനു ദേഷ്യമായി.ആരാണ് ഇതിനു ഉത്തരവാദി.അവന്‍ ഓടിലെ ഓട്ടയിലൂടെ മുകളിലേക്ക് നോക്കി.കരിമുകിലമ്മയുടെ    കയ്യിലിരുന്നു ഞെങ്ങിപ്പോട്ടാതെ വഴുതി വീണ ഒരു വികൃതി ആലിപ്പഴമാണ്, മുട്ടിലെ മുറിവുണങ്ങാന്‍ സ്കൂള്‍  ലീവ് എടുത്തിരുന്ന ഉമ്മാച്ചുവിന്റെ  മുട്ടില്‍ വീണത്‌.പക്ഷെ,ആലിപ്പഴം അവന്‍ മുറ്റത്ത്‌ ഏറെ തപ്പിയെങ്കിലും അപ്പോഴേക്കും ആലിപ്പഴതിന്റെ വികൃതി തീര്‍ന്നിരുന്നു.

ഞാന്‍ പിന്നിട്ട സ്കൂള്‍ വഴികള്‍

ഈ ചെറിയ കാലയളവിനുള്ളില്‍  ഞാന്‍ പിന്നിട്ട സ്കൂള്‍ വഴികള്‍                     ****************************************************

പിന്നെ ഇപ്പോള്‍ പഠിച്ചുകൊണ്ടിരിക്കുന്ന സ്കൂളും.വിദ്യാലയങ്ങളെ കുറിച്ചുള്ള എല്ലാ സംശയങ്ങള്‍ക്കും ബന്ധപ്പെടുക...                                                               ചിരുതകുട്ടി

ഞാന്‍ മാത്രം ബാക്കി

കൃഷി ചെയ്യുവാന്‍ സ്ഥലമന്വേഷിച്ചു ഞാന്‍ ... കിട്ടിയില്ലൊരിടവുമെനിക്ക്  ... ഒടുവില്‍ ഞാന്‍ എന്‍ മനതാര്, പാട്ടത്തിനെടുത്തു നിലമൊരുക്കി... 
ഉഴുതു ഞാനവിടം  കൃഷിക്കായൊരുക്കി  ... പ്രതീക്ഷകള്‍ വിതച്ചു ഞാനവിടെ മുഴുവന്‍... മുളപോട്ടിയെന്‍ പ്രതീക്ഷകള്‍  അതിവേഗമശ്വമേഥ സമാനമായ്‌...
സ്വപ്ന ചിറകുകള്‍  നല്‍കി ഞാനവക്കെല്ലാം... ശത്രുക്കളില്‍ നിന്നും രക്ഷിച്ചവയെ സ്നേഹിച്ചു ഞാന്‍ എന്‍ കിടാങ്ങളെപ്പോല്‍...
വിലക്കുകള്‍ വിലങ്ങു തടികളായപ്പോള്‍... അവയെ,കളകളോടൊപ്പം പറിച്ചു കളഞ്ഞു ഞാന്‍ ... ഊന്നു വടി നല്‍കി ഞാനവക്കെല്ലാം... സംരക്ഷണമേകി   പോറ്റി വളര്‍ത്തി...
ഒടുവിലത് കതിരായി ആരെയും മോഹിപ്പിക്കും പരുവമായി നില്‍ക്കെ , അത് സംഭവിച്ചു. എന്നെ ഞെട്ടിച്ചുകൊണ്ട്....
ചിലര്‍ വന്നു,അവരുടെ കാലിന്‍ കീഴില്‍ , ഞെരിഞ്ഞമര്‍ന്നു ഞാനുമെന്‍ മക്കളും. എതിര്‍ക്കാനായില്ല .... കൊണ്ടുപോകരുതെന്നു പറയാനുമായില്ല ....
കൊണ്ടുപോയവര്‍ എന്റെ കിടാങ്ങളെ നിര്‍വികാരമായി  നോക്കി നില്‍ക്കുവാന്‍... ഹൃദയഭേദമീ   കാഴ്ച്ചകാണുവാന്‍ ... "ഞാന്‍ മാത്രം ബാക്കി"


എന്ത് ചെയ്യണം ?

സ്വയം വര്‍ത്തമാനം പറയുവാനും  ഉത്തരം ഉണ്ടാക്കുവാനും അവള്‍ക്കിഷ്ട്ടമാണ്...
സ്വയം വഴക്ക് പറയുവാനും  ഉപദേശിക്കാനും അവള്‍ക്കിഷ്ട്ടമാണ്....
പലരെപ്പറ്റിയും  ചിന്തിക്കുവാനും സ്വയം പേടിക്കുവാനും അവള്‍ക്കിഷ്ട്ടമാണ്...
തന്നെ സ്നേഹിക്കുന്നവര്‍ക്കായി  എന്ത് ചെയ്തു നല്‍കാനും അവക്കിഷ്ട്ടമാണ്...

ഇഷ്ട്ടപ്പെട്ട പുസ്തകങ്ങള്‍ വായിക്കുവാനും  അതിന്റെ വായനക്കുറിപ്പ്‌ എഴുതാതിരിക്കുവാനും  അവള്‍ക്കിഷ്ട്ടമാണ്...
മുഖം വിക്രുതമാക്കുവാനും (മുഖഭാവങ്ങളില്‍ ഭേദമായ മാറ്റങ്ങള്‍ ഉണ്ടാക്കുവാനും) അതിലൂടെ  ആശ്വാസം  കണ്ടെത്തുവാനും അവള്‍ക്കിഷ്ട്ടമാണ്...

സ്വയം ആഹാരമുണ്ടാക്കുവാനും അത് സ്വയം കഴിക്കാനും അവള്‍ക്കിഷ്ട്ടമാണ്... (മറ്റുള്ളവരെ  അത് കഴിപ്പിച്ചു   അവരുടെ ഇഷ്ട്ടമില്ലായ്മ  കാണാന്‍  അവള്‍ക്കിഷ്ട്ടമല്ല .)

കഠിനമായി അധ്വാനിച്ച ശേഷം  അവള്‍ ചോദിക്കാതെ അഭിനന്ദനം തരുന്നവരെ അവള്‍ക്കിഷ്ട്ടമാണ്...
അപ്രതീക്ഷിതമായ  അഭിനന്ദനത്തെക്കാള്‍  പ്രതീക്ഷിച്ച അഭിനന്ദനങ്ങലാണു   അവള്‍ക്കു ഏറെ ഇഷ്ട്ടം...
തന്റെ ആഗ്രഹങ്ങളെ മനസ്സിലാക്കുന്നവരെയും അതിലേക്കുള്ള കാട് പിടിച്ച വഴി വെട്ടിതെളിക്കുന്നവരെയും അവള്‍ക്കിഷ്ട്ടമാണ്...
മുറുകെ കെട്ടിയ മനസ്സിന്റെ കയറ്‌  അല്‍പ്പം അയച്ചു…

ബാലാ ശാസ്ത്ര കോണ്‍ഗ്രസ് - എന്ന ഇരട്ടി മധുരം

ചോറ് കഴിച്ചതിനു  ശേഷം ഞാന്‍ വരവേ,ഒരു ചേട്ടന്‍ "കവിതയല്ലേ? ബ്ലോഗ്‌ കൊള്ളാം...ഇനിയും എഴുതണം...ചിരുതക്കുട്ടി ക്ക് ആശംസകള്‍ "എന്നൊക്കെ പറഞ്ഞു... എന്നാല്‍ ആ ചേട്ടന്റെ   പേര് ചോദിക്കുവാണോ ഓട്ടോ ഗ്രാഫ്   വാങ്ങാനോ  കഴിഞ്ഞില്ല.അപ്പോഴേക്കും മങ്കൊമ്പിലേക്ക്  പോകുവാനുള്ള വണ്ടി വന്നിരുന്നു.അതിനാലാണ് പരിചയപ്പെടാന്‍ കഴിയാതെ പോയത്.എന്നാല്‍ ചേട്ടന്‍ മങ്കൊമ്പില്‍ വരുമെന്ന് എന്നോട് പറഞ്ഞു.അങ്ങനെ ഞങ്ങള്‍ വീണ്ടും മങ്കൊമ്പില്‍ എത്തി. മങ്കൊമ്പിനെകുറിച്ച് ഒരു സ്ലൈഡ് ഷോ ഉണ്ടായിരുന്നു.  ഇന്നലെ നടത്തിയ പ്രൊജക്റ്റ്‌ ഗ്രൂപ്പില്‍ഒരാള്‍  അവതരിപ്പിക്കണം എന്ന് പറഞ്ഞു.ആ അവസരം  എനിക്കല്ലായിരുന്നു. പ്രൊജക്റ്റ്‌ അവതരണത്തിന്  ശേഷം ഞങ്ങള്‍ പാട്ട് പാടി.സര്‍ട്ടിഫിക്കറ്റു വിതരണം ചെയ്തു. രണ്ടു ദിവസം ഇവിടെ വന്നിട്ട് ഈ സ്ടജില്‍ ഒന്ന് കയറാന്‍ പോലും ആയില്ലെങ്കില്‍ .....ലജ്ജാവഹം.... അഭിപ്രായം പറയാന്‍ വിളിച്ചപ്പോള്‍ ഞാന്‍ ഓടി സ്റ്റേജില്‍ കയറി പറഞ്ഞു.പരിപാടിയെക്കുറിച്ച് പറഞ്ഞതിന് ശേഷം പരിഷത് പ്രവര്‍ത്തകരുടെ നല്ല കാര്യങ്ങളെ അഭിനന്ദിക്കുകയും,പോരായ്മകളെ വിമര്‍ശിക്കുകയും ചെയ്തു.

പിന്നെ ഞാന്‍ എന്റെ ബ്ലോഗിനെ കുറിച്ച് പറഞ്ഞു.അങ്ങനെയെ…

ബോട്ട് യാത്ര വിശേഷങ്ങള്‍ (ഭാഗം 6 )

പിറ്റേന്നു രാവിലെ അഞ്ചു മണിക്ക് ഞാന്‍ ഉണര്‍ന്നപ്പോഴേക്കും ബാത്രൂമില്‍ ക്യൂ തിരുവനന്തപുരം വരെ എതിയതൈയ് കണ്ടു അന്ധാളിച്ചു പോയി.കട്ടന്‍ കാപ്പി കുടിച്ചുകൊണ്ടിരുന്നപ്പോഴും "മലമ്പുഴ" എന്ന് പറഞ്ഞു കളിയാക്കാന്‍ കൂട്ടുകാര്‍  ഏറി  വന്നു.മണ്ടത്തരം  പറ്റി  വാല് മുറിഞ്ഞു നിന്ന ഞാന്‍ പശക്കായി ഓടിയില്ല.

രാവിലെ തന്നെ ഞങ്ങള്‍ റെഡിയായി.ഞങ്ങള്‍ ഇന്ന് ബോട്ട് യാത്ര നടത്തും.വേമ്പനാട് കായലിലൂടെ ആണ് യാത്ര. പമ്പ,മണിമല,അച്ചന്‍കോവില്‍,എന്നിവയുടെ സംഗമം   കാണുക എന്നതാണ്  പ്രധാന  യാത്രോദ്ദേശ്യം . മിക്ക കൂട്ടുകാരും ക്യാമറ എടുത്തിരുന്നു.ക്യാമറ എടുത്തു ഫോട്ടോ എടുത്തു കൊണ്ടിരുന്നാല്‍ പ്രകൃതി സൌന്ദര്യം ആസ്വദിക്കാനുള്ള അവസരം നഷ്ട്ടപ്പെടുമെന്നു വിശ്വസിച്ചു /സമാധാനിച്ചു   (ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് മൊബൈല്‍ ഫോട്ടോ എടുക്കുവാനുള്ള ശാസ്ത്ര സാങ്കേതിക   വിദ്യ ഇതുവരെയും കണ്ടെതിയിട്ടില്ലാത്തത് കാരണം) ബോട്ടിന്റെ മുകളില്‍ കയറി.ബാലപ്രതിഭകള്‍ എല്ലാം ബോട്ടില്‍ ഉണ്ടായിരുന്നു.400 പേര്‍ക്ക് കയറാവുന്ന ബോട്ടില്‍ ഞങ്ങള്‍ 200 പേര്‍ കയറി.
യാത്രകളില്‍ പാട്ട് പാടാറുണ്ടായിരുന്ന  ഞാന്‍ മിണ്ടാതിരിക്കണമെന്നു വച്ചപ്പോള്‍ ഒരു  പരിഷത്ത് ചേട്ടന…

ഒന്നാം ദിവസം പൂര്‍ത്തിയാകുന്നു (ഭാഗം 5)

പിന്നീടു ഞങ്ങള്‍ പാടത്തേക്കു ഇറങ്ങി.മങ്കൊമ്പ് പാടത്തേക്കു.അവിടെ  പലരും തെന്നിവീണു.എല്ലാ ഗ്രൂപ്പ്‌ കാര്‍ക്കും ഓരോ വിഷയങ്ങള്‍ ഉണ്ടായിരുന്നു.ഞങ്ങള്‍ക്ക് കിട്ടിയത് പാടത്തെ ശത്രു കീടങ്ങളെയും മിത്ര കീടങ്ങളെയും കണ്ടെത്തുക എന്നതായിരുന്നു.ഞങ്ങള്‍ ഇരുപതു പേര്‍ക്കും  അവിടുത്തെ ശാശ്ത്ര ഗവേഷകരുടെ സഹായം ലഭിച്ചു.അവര്‍ ഞങ്ങള്‍ക്ക് ബാറ്റ് ,ക്ലോറോഫോം,കുപ്പി ഇവ നല്‍കി.ഞങ്ങളും അവരും ചേര്‍ന്ന് പാടത്ത് നിന്നും ചാഴി,മഹാനാറി ,തുമ്പി തുടങ്ങിയവയെ കണ്ട് പിടിച്ചു മയക്കി.അടുത്ത ദിവസം ഈ പ്രവര്‍ത്തനത്തിന്റെ ബാക്കി ചെയ്യാം എന്നവര്‍ നിര്‍ദ്ദേശം നല്‍കി.
ഞങ്ങള്‍ പാടത്ത് നിന്നും രോഗം വന്ന കതിരും,നല്ല കതിരുകളും പറിച്ചു."മലമ്പുഴ ഡാമിലോ ,മലങ്കര ഡാമിലോ നടാനാണോ ഇതെ"ന്ന് ഒരു കൊല്ലം കാരന്‍ എന്നോട് കളിയാക്കി ചോദിച്ചു.
തുടര്‍ന്ന് ഞങ്ങള്‍ക്ക് താമസ സൗകര്യം ഒരുക്കിയിരിക്കുന്ന സ്ഥലത്തേക്ക് പോയി.ഉച്ച ഭക്ഷണത്തിന് ശേഷം ഞങ്ങള്‍ വേണ്ടും ഗവേഷണ കേന്ദ്രത്തില്‍ തിരിച്ചെത്തി.
വൈകീട്ടോടെ ഹരിത വിപ്ലവത്തിന്റെ പിതാവ് സ്വാമിനാഥന്‍ സാറിന്റെ അമ്മയുടെ സഹോദരന്‍ ,കുട്ടനാടന്‍ കാര്‍ഷിക ഗവേഷകര്‍,തുടങ്ങിയവരുമായി അഭിമുഖം നടത്തി.എങ്കിലും മണ്ണില്‍ കൃഷി…

"ടെന്‍ഷന്‍ മലങ്കരയെ മലമ്പുഴയാക്കിയപ്പോള്‍ " (ഭാഗം 4)

ഞങ്ങള്‍ക്ക്  അദേഹത്തെ കണ്ടെത്താന്‍ കഴിഞ്ഞില്ല . അങ്ങനെ ഞങ്ങള്‍ പരിപാടി നടക്കുന്ന സ്ഥലത്തെത്തി. ഓലകൊണ്ടുള്ള  പന്തല്‍, ചെറിയ ഹാള്‍,നിറയെ പച്ചപ്പ്‌,ഇവയെല്ലാം ഞങ്ങളെ ആകര്‍ഷിച്ചു.എന്നാല്‍ ചെറിയ ഹാള്‍ നിറയെ ശാസ്ത്ര കുതുകികളായ വിദ്യാര്‍ഥികള്‍ .അവരുടെ മധ്യത്തില്‍ ആരാണെന്നോ?
ഇത്തവണയും എം എല്‍ എ ആയ നമ്മുടെ  ധനമന്ത്രി ശ്രി;തോമസ്‌ ഐസക് ആയിരുന്നു അത്. ഞങ്ങള്‍ അവിടെ എത്തിയപ്പോള്‍ ക്ലാസ്സ്‌ തീരാറായി . എങ്കിലും ഞങ്ങള്‍ക്കെല്ലാം അദ്ദേഹം അദ്ദേഹത്തിന്റെ ബുക്കുകള്‍  നല്‍കി."കേരളം മണ്ണും, മനുഷ്യനും ".എല്ലാ ബുക്കിലും അദ്ദേഹത്തിന്റെ ഒപ്പും ഉണ്ടായിരുന്നു.
അദ്ദേഹം ക്ലാസ്സില്‍ ചോദിച്ച  ചോദ്യങ്ങള്‍ക്കും ഉത്തരം പറയുവാനോ അദ്ദേഹത്തിന്റെ പ്രശംസക്ക് "പാത്രം" ആകുവാണോ കഴിഞ്ഞില്ലെങ്കിലും ക്ലാസ്സിന്റെ ഭാഗഭാക്കായതില്‍  ഞാന്‍ ഏറെ  സന്തോഷിക്കുന്നു. തുടര്‍ന്ന് ഞങ്ങള്‍ക്ക് ബാഗും,നോട്ട് പാടും,പേനയും ഗ്രൂപ്പ്‌ ഐഡന്റിറ്റി കാര്‍ഡും നല്‍കി.എന്റെ ഗ്രൂപ്പ്‌ "കാര്‍ത്തിക" ആയിരുന്നു.ഗ്രൂപ്പുകളുടെ  എല്ലാം നാമം അരിയുടെ പേരുകളില്‍  ആയിരുന്നു. " മാധ്യമപ്രവര്‍ത്തകര്‍ വരുമ്പോള്‍ ‍ഒരിക്കല്‍  അവര്‍ എന്നോടും അഭ…

ആരുടെതായിരിക്കും ആ ശബ്ദം? (ഭാഗം 3)

റിസള്‍ട്ട്‌ അറിഞ്ഞില്ലേ.പിറ്റേന്ന് തന്നെ പെട്രോളിന്റെ വില കൂടിയതും കണ്ടില്ലേ.ആരും പേടിക്കേണ്ട കോണ്‍ഗ്രസിന്റെ സര്‍ക്കാര്‍ എത്രകാലം തുടരും എന്ന് കണ്ടറിയാം.അവരുടെ അടിയും വഴക്കും നമുക്ക് കണ്ട് രസിക്കാം. അതൊക്കെ പോട്ടെ എന്റെ സംസ്ഥാന ബാലശാസ്ത്ര കോണ്‍ഗ്രസ് അനുഭവങ്ങള്‍ തുടരുന്നു..  ***********************************************************************************
 9:30 യോട് കൂടി ഞങ്ങള്‍  ആലപ്പുഴയില്‍ എത്തി.പിന്നയൂയം ഒരു ബസ്‌ യാത്രയുണ്ട്.എങ്കിലേ മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തില്‍ എത്തുകയുള്ളൂ.അവിടുത്തെ സ്ഥല നാമങ്ങള്‍ വളരെ വ്യത്യസ്തം ആയിരുന്നു.ബോട്ട്  ജെട്ടി കണ്ടു ഞങ്ങള്‍ സന്തോഷത്തില്‍ ആറാടി.തുടര്‍ന്നുള്ള യാത്രയില്‍ വന്ന സ്ഥലനാമാങ്ങള്‍ക്കായി ഇവിടെ ക്ലിക്കുക . (സ്ഥലനാമങ്ങള്‍ )
ബസ്സില്‍ കണ്ട കാഴ്ചകള്‍ നയനത്തെ മാത്രമല്ല വികാരമുള്ള എന്തിനെയും  വികരാധീനര്‍ ആക്കുന്നതായിരുന്നു.നെല്‍കൃഷി കുറയുന്നു എന്ന് പ്രൊജക്റ്റ്‌ ഇല്‍ എഴുതിയ ഞാന്‍ അത്ഭുതപ്പെട്ടു.ആലപ്പുഴയും കുട്ടനാടും എല്ലാം പാടങ്ങളാല്‍  സം +പുഷ്ട്ടം തന്നെ.

പിന്നെ ആലപ്പുഴയിലെ   മിക്ക കടകളും വീടുകളും  വെള്ളത്തിലാണ്.flex   ബോര്‍ഡുകള്‍ വെളത്തില്‍ ത…

ആലപ്പുഴയിലേക്ക് (ഉറക്കം തുങ്ങിയുടെ )ഒരു ട്രെയിന്‍ യാത്ര (ഭാഗം 2)

എല്ലാവരും  election  ചൂടില്‍  ആണെന്നറിയാം .ഇത്തവണ ഭരണ തുടര്‍ച്ച ഉണ്ടാവും എന്നാണ് പ്രതിക്ഷ.അങ്ങനെ ഒരു നല്ല കേരളത്തിനായി നമുക്ക് സ്വപ്നം കാണാം. തൃശൂര്‍ പൂരത്തിന്റെ ചൂട് election  ചൂടില്‍ മങ്ങില്ലായിരിക്കാം . ഇതൊക്കെ അതിന്റെ വഴിക്ക് നടക്കട്ടെ.എങ്കിലും എന്റെ ബ്ലോഗില്‍ വരാന്‍ മടിക്കരുത് സംസ്ഥാന ബാലശാസ്ത്ര കോണ്‍ഗ്രസ്‌ അനുഭവങ്ങള്‍ തുടരുന്നു... ********************************************************************************** സന്തോഷം കൊണ്ടാവണം 9-ആം തീയതി രാവിലെ തന്നെ ഞാന്‍ എഴുന്നേറ്റു.  പണ്ട്  ഡയറി എഴുതാന്‍  ടീച്ചര്‍ പറയുമ്പോള്‍ ഞാന്‍ എഴുതുന്ന സ്ഥിരം  ഡയലോഗ് ഇതായിരുന്നു. അതൊക്കെ പോട്ടെ ഞാന്‍ കുളിച്ചു റെഡിയായി .അച്ഛനും അമ്മയും എന്നെ തമ്പാനൂര്‍ റെയില്‍വെ സ്റ്റേഷന്‍ ഇല്‍ കൊണ്ട് വിടാന്‍ വന്നിരുന്നു.അവിടെ ചെന്നപ്പോള്‍ പരിഷത്ത് പ്രവര്‍ത്തകരെ കണ്ടു പിടിക്കാന്‍ ഒട്ടും വിഷമിക്കേണ്ടി വന്നില്ല.ഞാന്‍ ചെന്നപ്പോള്‍ അവിടെ എട്ടു പേര്‍ ഉണ്ടായിരുന്നു.പിന്നീടു 5:55 ആയപ്പോഴേക്കും ബാക്കി രണ്ടു പേര്‍ കൂടി എത്തി. അഞ്ജന ,അപര്‍ണ, വിഘ്നേഷ്‌,അഖില്‍, ഫ്രിന്ടു,നീരജ,രേണു,ജീന ,ശില്പ, പിന്നെ ഞാനും കൂടി ആയപ്പോള്‍ പത്തു പേര്‍ ആയി…

സംസ്ഥാന ബാലശാസ്ത്ര കോണ്‍ഗ്രസ്‌ - തലേദിവസ സങ്കല്പ്പങ്ങള്‍ (ഭാഗം 1)

സംസ്ഥാന ബാലശാസ്ത്ര  കോണ്‍ഗ്രസ്‌ അനുഭവങ്ങള്‍ (തുടരും) രീതിയില്‍ പോസ്റ്റുവാന്‍ ആണ് ഞാന്‍ ആഗ്രഹിക്കുന്നത്. അതായിരിക്കും വായിക്കുവാനും എളുപ്പം.
അതിനാല്‍ എല്ലാവരും അടുത്ത ദിവസങ്ങളില്‍ ഉറപ്പായും വരുക.തുടര്‍ച്ചയായി വായിക്കുക.
*********************************************************************************
സംസ്ഥാനബാലശാസ്ത്ര  കോണ്‍ഗ്രസ്‌ അനുഭവങ്ങള്‍    
8-5-2011 ഞായര്‍ ആഴ്ച വൈകുന്നെരത്തോട് കൂടി 9,10 തീയതിയികളിലേക്ക്  ഉള്ള അവസാന വട്ട  ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.പ്രൊജക്റ്റ്‌ റിപ്പോര്‍ട്ടും തുണികളും എല്ലാം ബാഗിനുള്ളില്‍ എടുത്തു വെച്ചു.പലതവണ ഞാന്‍ അമ്മയ്ക്കും അച്ഛനും മുന്നില്‍ പ്രൊജക്റ്റ്‌ അവതരിപ്പിച്ചു.അന്നത്തെ  (ജില്ല  ബാലശാസ്ത്ര കോണ്‍ഗ്രസ്‌  )പരിഷത്ത് പ്രവര്‍ത്തകന്‍ പറഞ്ഞതുപോലെ നോക്കി വയിക്കലല്ലല്ലോ അവതരണം.കണ്ണാടിയില്‍ നോക്കി പറഞ്ഞപ്പോള്‍ എനിക്കെന്നിലുള്ള അഭിമാനം 5% കൂടി വര്‍ധിച്ചു 100% ആയി മാറി എന്ന് പറയാം.8-ആം തീയതി 10 മണിയോട്  കൂടി ഉറങ്ങാന്‍ കിടന്നു.മനസ്സ് മുഴുവന്‍ അടുത്ത രണ്ടു ദിവസത്തെ കുറിച്ചുള്ള ചിന്തകള്‍ ആയിരുന്നു.ആ ചിന്തകള്‍ മനസ്സില്‍ കിടന്നു പുകഞ്ഞു പുകഞ്ഞു ഒടുവില്‍ ആരോടെങ്കിലും …

അങ്ങനെ ഞാനും പത്തില്‍ ആയി

ചേച്ചിമാരും ചേട്ടന്മാരും മാത്രം ആണ് എന്നും ഈ പത്തില്‍  ഒക്കെ പഠിക്കുക എന്ന്  ചിന്തിച്ച എനിക്ക് ഒടുവില്‍ മനസ്സില്‍ ആയി ...ഞാനും പത്തില്‍ ആയി എന്ന്...അതുകഴിഞ്ഞല്ലേ രസം... ചോദിക്കുന്നു പലരും ഇന്നെന്നോടിത്
മിണ്ടാതെ വന്നു  പോസ്റ്റ്‌ എത്തിക്കുന്ന പോസ്റ്റ്‌ മാന്‍ ആദ്യമായെന്നോട് വാതുറന്നു.. "കവിത, താന്‍  ഇനി പത്തില്‍ അല്ലെ ?"
പീടികയില്‍ എത്തിയ നേരമോ അവിടെനിന്ന പാര്‍ട്ടി ചേട്ടന്മാര്‍ പരിചയം പുതിക്കിയത്  ഇങ്ങനെ "    കവിതെ ഇനി താന്‍ പത്തില്‍ തന്നെ അല്ലെ?"
വഴിയെ നടക്കവേ ക്ലീന്‍ വെല്ലുകാരും ഇന്നെന്നോടു ചോദിച്ചു "മോളെ താന്‍ പത്തില്‍ ആണോ  ?" 
സൈക്കിള്‍  ചവിട്ടി രസിച്ചു തിമിര്‍ക്കുമ്പോള്‍  കൂട്ടുകാരും ഇന്നെന്നോടു ചോദിച്ചു  "ചേച്ചി ഇത്തവണ പത്താം തരത്തില്‍ അല്ലെ?"
വീടിന്റെ പുറകിലെ അമ്മിണി ചേച്ചി ചോദിച്ചു "ഇത്തവണ താനാണ് പത്തില്‍ അല്ലെ?"
കസിന്റെ വീട്ടില്‍ വിരുന്നിനു പോയപ്പോള്‍ അവിടെയും ചോദ്യ ശരം ഉയര്‍ന്നു "  ബ്ലോഗത്തി ഇക്കൊല്ലം പത്തിലാല്ലേ?"
ഈ ചോദ്യം കേട്ട് മടുത്തു ഞാന്‍ കമ്പുട്ടെറിന്‍   മുന്നിലിരുന്നപ്പോള്‍ ചാറ്റിനിടയില്‍ ബ്ലോഗറും  ചോദിച്ചു "ചിരുത ഇല്ക…

മഴയുടെ ലീലാവിലാസങ്ങള്‍

പുത്തന്‍ സ്കൂളില്‍ നിന്നും മടങ്ങി വരവേ കരിയില തോട്ടത്തില്‍ ഒളിച്ചിരുന്ന
പിള്ളേരെപിടുത്തക്കാരനെ പോലെ ആകാശ തോപ്പില്‍  ഒളിച്ചിരുന്ന മത്തു പിടിപ്പിക്കുന്ന മഴ പൂത്തിരിയുടെ സന്തോഷത്തോടെ അവളെ നനക്കാനെത്തി.അവളുടെ പുള്ളിക്കുടയെ മഴയുടെ പ്രിയ ചങ്ങാതി  കാറ്റ് ഒടിച്ചു കളഞ്ഞു.കുടക്കമ്പി കരഞ്ഞെങ്കിലും അത് കേക്കാന്‍ അവളോ മഴയോ തയ്യാര്‍ ആയില്ല...
ഉണങ്ങിയ മുറിവിനെ  കുത്തി ഇളക്കുമ്പോള്‍ കിട്ടുന്ന സമാധാനത്തോടെ മഴ മണ്ണിനെ കുത്തിയിളക്കി. പുത്തന്‍ ചെരുപ്പിന്റെ  വള്ളികള്‍ ചളിക്കുണ്ടില്‍ ഒട്ടിപ്പോയി.അവളതിനെ  വലിച്ചൂരി ...
ഇരുമുടിക്കെട്ട് തലയില്‍  ആണെങ്കില്‍ താന്‍ ഇടുപ്പില്‍ തങ്ങി നില്‍ക്കാം എന്ന് വീര വാദം പറഞ്ഞ ബാഗിന് ചാറ്റല്‍ മഴ കൊട്ട് കൊടുത്തു.പുത്തന്‍ ബാഗില്‍ കരിമ്പന്‍ വരുമെന്നറിഞ്ഞിട്ടും അവള്‍ മഴയെ ഓടിച്ചു വിട്ടില്ല...
തന്റെ  പിഞ്ചു  കൈകള്‍ മഴയത്ത് പിടിച്ചു അവള്‍ നിറകുടം തുളുമ്പാതെ കാത്തു.പുത്തന്‍ യുണിഫോം  നനഞ്ഞപ്പോള്‍ അതിന്റെ പശപശപ്പ് അവളെ അസ്വസ്ഥയാക്കി...
അവള്‍ വീട്ടില്‍ എത്തി തല  തോര്‍ത്തി..ദേഹം മുഴുവന്‍ കമ്പിളി പുതച്ചു കട്ടിലില്‍ വെച്ച കട്ടന്‍ കാപ്പി ഊതി ഊതി കുടിക്കവേ  അവള്‍  കമ്പിളിക്കിടയിലൂടെ ഒളി…

ഉത്തരവാദി നിങ്ങളാണോ?

അവള്‍ യൂറിക്ക വായിക്കാന്‍ ആയി റൂമില്‍ പോയി... ഫാനിന്റെയും  ലൈറ്റിന്റെയും    സ്വിച്ച്  ഒന്നിച്ചമര്‍ത്തി  അവള്‍ ബെഡ്   ഇല്‍  പോയി കിടന്നു... യൂറിക്ക നിവര്‍ത്തി... ഫാനിന്റെ ശബ്ദത്തിന്  വിപരീതം ആയി  മറ്റൊരു ശബ്ദം... ഒരു പാവം പല്ലി നിലത്തു വീണിരിക്കുന്നു  ...  അവള്‍ ഏന്തി വലിഞ്ഞു നോക്കി . അയ്യോ,ആ പല്ലിയുടെ നേര്‍ത്ത ശരിരത്തില്‍ രക്തം കട്ട പിടിച്ചത് കാണാം... അന്ത്യ ശ്വാസം കട്ടിലിനടിയില്‍ കിടന്നു വലിക്കാം എന്ന് ഓര്‍ത്തു പല്ലി കട്ടിലിനടിയിലേക്കു പോയി

അവള്‍ രാവിലെ ചെന്ന് നോക്കിയപ്പോള്‍ പല്ലിയെ കണ്ടില്ല... പിന്നീടാണ് മനസ്സിലായത്‌ അതിനെ ഒരു എട്ടുകാലി എടുത്തു കൊണ്ടുപോയി എന്ന്... അവിടെ പാതി അവശിഷ്ട്ടങ്ങള്‍ മാത്രം... അതാ റൂമിന്റെ മുലയില്‍ വലയിലിരുന്നു എട്ടുകാലി കാപ്പി കഴിക്കുന്നു.. അവളതു വീക്ഷിച്ചതിന് ശേഷം ചായ കുടിക്കാന്‍  കുനിഞ്ഞതും..  
പെട്ടന്ന് അവള്‍ ഒരു കാഴ്ച കണ്ടു... എട്ടുകാലിയെ ഓന്തച്ച്ചന്‍  പിടിച്ചു കഴിഞ്ഞിരിക്കുന്നു... ഇന്നലെ മഴ കാണാന്‍ തുറന്നിട്ട ജനലില്‍ കൂടി പറമ്പില്‍ നിന്നും കയറിയതാകാം...
മുന്ന് കൊലപാതകങ്ങള്‍ കണ്ടു അന്ന് കിടക്കാന്‍  തുനിഞ്ഞപ്പോള്‍ ... അതാ ഒരു ശൂ ശു  ശബ്ദം . അത് മറ്റാരും ആയിരുന്നില്…

വേണ്ടത് സഹതാപമല്ല...അംഗീകാരം ആണ്

കുട്ടിത്തം നഷ്ട്ടപ്പെട്ട കുട്ടികള്‍  മഷി ഇല്ലാത്ത പേന പോലെ ആണ്.. ഒന്നും തുറന്നു പറയാത്ത മനുഷ്യര്‍  കാമ്പില്ലാത്ത വിത്ത് പോലെ ആണ്.. മറ്റുള്ളവരെ വേദനിപ്പിക്കുന്നവര്‍  കണ്ണില്‍ വീഴുന്ന കരടു  പോലെ ആണ്... സ്നേഹം ഇല്ലാത്ത മനസ്സ്  ഹൃദയം ഇല്ലാത്ത ശരിരം പോലെ ആണ്...

ഓര്‍ക്കുക ജിവിതം അന്വര്‍ധം  ആക്കുന്നത്  അതിന്റെ കഴിവുകള്‍ ലോകം അംഗീകരിക്കുമ്പോള്‍ ആണ്...