സ്കൂളുകള്‍ മാറി മാറി കളിച്ചപ്പോള്‍ എനിക്ക് കിട്ടിയ ചില സുഹൃദ്ബന്ധങ്ങള്‍ എന്നെ തന്നെ മാറ്റി മറിച്ചു.നാളെ സ്കൂള്‍ തുറക്കുകയാണ്.എനിക്ക് കിട്ടിയ പോലുള്ള സത്യസന്ധമായ സൗഹൃദം എല്ലവര്‍ക്കും ലഭിക്കട്ടെ.എന്നാല്‍ എനിക്ക് കിട്ടിയത് പോലെ അത് നഷ്ട്ടപ്പെടാതെ ഇരിക്കട്ടെ.
എല്ലാവരും അവരുവരുടെ സ്നേഹം പരസ്പരം പങ്കു വെക്കുക എന്ന് മാത്രമേ ചിരുതയ്ക്ക് പറയാനുള്ളൂ.
പണ്ടുണ്ടായിരുന്നു ഏതൊക്കെയോ ജൂണ്‍ ഒന്നുകള്‍ എനിക്ക് ആരൊക്കെയോ ആയിരുന്നു.അതുകൊണ്ടാണ് എനിക്ക് കിട്ടിയ കൂട്ടുകെട്ടുകളെ കുറിച്ച് ഇവിടെ എന്തെങ്കിലും പറയണമെന്ന് തോന്നുന്നത്...ഇത് കഥയോ കവിതയോ ഒന്നുമല്ല.എന്റെ ഓര്‍മകളുടെ തുരുമ്പെടുത്ത താഴിനും താക്കോലിനും എണ്ണയിടുന്നു അത്ര മാത്രം ....
*****************************************************************************
ഒരിക്കലും മറക്കാത്ത കൂട്ടുകാരി ...
നിമിഷ നേരത്തെ പരിചയം കൊണ്ടവള്‍
മനസ്സിന്റെ ഉള്ളിലെ തെന്നലായി.
എനിക്കവളോട് മിണ്ടുവാന്‍ തിടുക്കമാണന്നുമിന്നും.
പണ്ട് ക്ലാസ്സ് കട്ടുചെയ്തു ,
അവളുമൊത്ത് സ്കൂള്‍ ഞാന്‍ ചുറ്റി നടന്നിരുന്നു.
സ്കൂളിന്റെ ഭംഗിയില്ലായ്മയെ ഭംഗിയായ് മാറ്റിയ കൂട്ടുകാരി .
എവിടേക്ക് പോകുവാനാണെങ്കിലും ഞാന്‍
അവളോടതെല്ലാം പറഞ്ഞിരുന്നു.
കാര്യങ്ങളെല്ലാം പങ്കു വെച്ചവസാനം
കാര്യങ്ങളെല്ലാം തീര്‍ന്നു പോയി.
ഭുതം വര്‍ത്തമാനത്തിനു വഴിമാറിയപ്പോള്‍
ഭാവിയെപ്പറ്റിയും ഞങ്ങള്‍ ചിന്തിച്ചിരുന്നു...
കൊച്ചു നുണക്കഥകള്‍ ഏറെ ഉണ്ടാക്കി പറഞ്ഞു ഞങ്ങള്‍...
ഹോം വര്‍ക്ക് ചെയ്തിട്ടു മിച്ചമായ് കിട്ടുന്ന സമയവും ഞങ്ങള്‍ കളഞ്ഞതില്ല.
എമ്പോസിഷ്യന്‍ എഴുതുവാനല്ല ആ സമയം ഉപയോഗിച്ചത്.
ഓട്ടവും ചാട്ടവും സന്തോഷത്തോടെ നടത്തി ഞങ്ങള്‍.
താമസിച്ചെന്നും ഞാന്‍ ക്ലാസ്സിലെതീടുമ്പോള്
കൊച്ചു ചിരിയുമായി എനിക്കുള്ള സീറ്റവള് തന്നിരുന്നു.
സ്വാര്ഥയാം ഞാനോ,അവളുടെ സൗഹൃദം തിരികെ നല്‍കിയോ അറിയില്ലിന്ന് ?
ഒടുവിലതങ്ങനെ സംഭവിച്ചു ,
അവളെ എനിക്കിന്ന് നഷ്ട്ടമാണ്....
അവളുടെ സൗഹൃദം സ്വപ്നം മാത്രമാണ്.
ഒര്യിരം പ്രശ്നങ്ങള്‍ അവള്ക്കുള്ളപ്പോഴും,
ഒര്യിരം പ്രശ്നങ്ങള്‍ അവള്ക്കുള്ളപ്പോഴും,
എന്റെ പ്രശ്നങ്ങള്‍ സ്വന്തമാക്കി
പ്രശ്നങ്ങള്‍ പകുതിയക്കുവാന് അവള്‍ക്കു സമയം ഏറെ വേണ്ടി വേണ്ടിവന്നിരുന്നില്ല.
എന്നാല്‍ എനിക്കോ???
ഹാ,കഷ്ട്ടം ക്ഷമിക്കു എന്റെ പ്രിയ ചങ്ങാതിമാരെ....
എന്നോട് സദയം...
:)
ReplyDeleteഎന്റെ ചിരുതക്കുട്ടീ..,ഇദിപ്പോ എന്താ പറയ്യാ?
ReplyDelete