Monday, May 16, 2011

"ടെന്‍ഷന്‍ മലങ്കരയെ മലമ്പുഴയാക്കിയപ്പോള്‍ " (ഭാഗം 4)

ഞങ്ങള്‍ക്ക്  അദേഹത്തെ കണ്ടെത്താന്‍ കഴിഞ്ഞില്ല .
അങ്ങനെ ഞങ്ങള്‍ പരിപാടി നടക്കുന്ന സ്ഥലത്തെത്തി. ഓലകൊണ്ടുള്ള  പന്തല്‍, ചെറിയ ഹാള്‍,നിറയെ പച്ചപ്പ്‌,ഇവയെല്ലാം ഞങ്ങളെ ആകര്‍ഷിച്ചു.എന്നാല്‍ ചെറിയ ഹാള്‍ നിറയെ ശാസ്ത്ര കുതുകികളായ വിദ്യാര്‍ഥികള്‍ .അവരുടെ മധ്യത്തില്‍ ആരാണെന്നോ?
ഇത്തവണയും എം എല്‍ എ ആയ നമ്മുടെ  ധനമന്ത്രി ശ്രി;തോമസ്‌ ഐസക് ആയിരുന്നു അത്.
ഞങ്ങള്‍ അവിടെ എത്തിയപ്പോള്‍ ക്ലാസ്സ്‌ തീരാറായി . എങ്കിലും ഞങ്ങള്‍ക്കെല്ലാം അദ്ദേഹം അദ്ദേഹത്തിന്റെ ബുക്കുകള്‍  നല്‍കി."കേരളം മണ്ണും, മനുഷ്യനും ".എല്ലാ ബുക്കിലും അദ്ദേഹത്തിന്റെ ഒപ്പും ഉണ്ടായിരുന്നു.

അദ്ദേഹം ക്ലാസ്സില്‍ ചോദിച്ച  ചോദ്യങ്ങള്‍ക്കും ഉത്തരം പറയുവാനോ അദ്ദേഹത്തിന്റെ പ്രശംസക്ക് "പാത്രം" ആകുവാണോ കഴിഞ്ഞില്ലെങ്കിലും ക്ലാസ്സിന്റെ ഭാഗഭാക്കായതില്‍  ഞാന്‍ ഏറെ  സന്തോഷിക്കുന്നു.
തുടര്‍ന്ന് ഞങ്ങള്‍ക്ക് ബാഗും,നോട്ട് പാടും,പേനയും ഗ്രൂപ്പ്‌ ഐഡന്റിറ്റി കാര്‍ഡും നല്‍കി.എന്റെ ഗ്രൂപ്പ്‌ "കാര്‍ത്തിക" ആയിരുന്നു.ഗ്രൂപ്പുകളുടെ  എല്ലാം നാമം അരിയുടെ പേരുകളില്‍  ആയിരുന്നു.
" മാധ്യമപ്രവര്‍ത്തകര്‍ വരുമ്പോള്‍ ‍ഒരിക്കല്‍  അവര്‍ എന്നോടും അഭിപ്രായം ചോദിക്കുമെന്ന സ്വപ്നം യാഥാര്‍ഥ്യം ആക്കാതെ  തന്നെ ആണ് ഈ പരിപാടിയും കടന്നു പോയത്."

ഗ്രൂപ്പുകളില്‍ ഉള്ള എല്ലാ കുട്ടികളും വിധികര്‍ത്താക്കള്‍ കൂടിയാണിവിടെ. 7 ഗ്രൂപ്പുകള്‍ ഉള്ളതില്‍ രണ്ടാമതെതാണ് ഞങ്ങളുടെ .ഞങ്ങളുടെ ഗ്രൂപ്പില്‍ ഇരുപതു പേര്‍ ഉണ്ടായിരുന്നു.ഓരോ കുട്ടിയും ബാക്കി ഉള്ളവര്‍ക്ക് മാര്‍ക്ക് / ഗ്രേഡ് ഇടണം.

എല്ലാവരും പ്രൊജക്റ്റ്‌ കട്ടിയുള്ള പുസ്തക രൂപത്തില്‍ കൊണ്ടുവന്നു .അപ്പോള്‍ ആ    ഈ പാവം ഞാന്‍ ഒരു eureka യുടെ വലുപ്പത്തില്‍ ഉള്ള പ്രൊജക്റ്റ്‌ റിപ്പോട്ട് ചെയ്തു കൊണ്ട്  വന്നത്.എങ്കിലും വലുപ്പത്തില്‍ അല്ലല്ലോ കാര്യം.കാര്യത്തില്‍ അല്ലെ കാര്യം .

Power point presentation രൂപത്തില്‍ പ്രൊജക്റ്റ്‌ റിപ്പോര്‍ട്ട് അവതരിപ്പിച്ച കുട്ടികളും ഉണ്ടായിരുന്നു.
അവസാനം ആയിരുന്നു ഞാന്‍ പ്രൊജക്റ്റ്‌ അവതരിപ്പിക്കേണ്ടത്. . അതുകൊണ്ട് തന്നെ പ്രധാനപ്പെട്ടവ  മാത്രമേ അവതരിപ്പിക്കാവൂ എന്ന് ജഡ്ജെസ്‌ പറഞ്ഞിരിന്നു.ഞാന്‍  എല്ലാ കാര്യങ്ങളും നന്നായി പറഞ്ഞു .
എങ്കിലും,  ഒരു അബദ്ധം പറ്റി.തൊടുപുഴയിലെ കര്‍ഷകനെക്കുറിച്ചും അവിടുത്തെ ജല സേചനത്തെസംബന്ധിച്ചും   പറഞ്ഞു വന്നപ്പോള്‍ മലങ്കര പ്രൊജക്റ്റ്‌ നു പ്രകാരം പറഞ്ഞത് മലമ്പുഴ  പ്രൊജക്റ്റ്‌ ആയി പോയി.എന്റെ അവതരണം   ലാസ്റ്റത്തെത്          കൂടി ആയതിനാല്‍ ആകര്‍ഷണീയമായ കാര്യങ്ങള്‍ മാത്രമാണ്  ഞാന്‍ അവതരിപ്പിച്ചത് എന്ന് പറഞ്ഞല്ലോ .അതിനാല്‍ എന്റെ കൂട്ടുകാരുടെ സംശയങ്ങളും ആ ആകര്‍ഷണീയതയില്‍  പിടിച്ചു തന്നെയായിരുന്നു.‍.എന്നാല്‍ രാജന്‍ സര്‍ എന്നിലെ"മലമ്പുഴ പ്രശ്നത്തെ"കണ്ടെത്തി.പറഞ്ഞപ്പോള്‍ ഉള്ള ടെന്‍ഷന്‍ ആണ് മലമ്പുഴ എന്നാകാന്‍  കാരണം.എങ്കിലും എന്റെ പ്രസ്താവന ഞാന്‍ തിരുത്തിയില്ല.അന്ന് രാത്രി ഉറങ്ങാന്‍ കിടന്നപ്പോള്‍ ആണ് എന്റെ മണ്ടത്തരം മനസ്സിലായത്‌ എങ്കിലും ഞാന്‍ അത് പുറത്തു ആരോടും പറഞ്ഞില്ല.

എന്റെ ഗ്രൂപ്പിലെ നാല് എ ഗ്രേട്‌ കാരില്‍ ഒരാളായി മാറിയതില്‍  എന്നെ സഹായിച്ച ഏല്ലാവര്‍ക്കും നന്ദി . എ ഗ്രേട്‌  കിട്ടിയതില്‍  അത്ര പറയാന്‍ ഒന്നുമില്ല.ആഗ്രഹവും,പരിശ്രമവും ഉണ്ടെങ്കില്‍ അത് താനേ പോരും.എന്റെ മറുപടികളും അവതരണവും ആണ് കൂടുതല്‍ നന്നായത് എന്നു ജഡ്ജെസ്‌ വിലയിരുത്തലില്‍ പറഞ്ഞു..ഇരുപതു പേര്‍ ഉള്ള ഗ്രൂപ്പില്‍ പന്ത്രണ്ടു പേര്‍ എനിക്ക് എ ഗ്രേട്‌ തന്നു.ഭുരിപക്ഷവും ഈ സമയത്ത് എന്നെ തുണച്ചു .


5 comments:

 1. കൊള്ളാം ഈ ബാലശാസ്ത്ര "കോണ്‍ഗ്രസ്‌" അനുഭവങ്ങള്‍ :-)

  ReplyDelete
 2. തിരക്ക് പിടിച്ചാണല്ലോ എഴുത്ത്. അക്ഷര തെറ്റുകള്‍ തിരുത്തണം..(ആരോടും പറയണ്ട..) പിന്നെ ഈ കാര്‍ത്തിക എന്ന വിത്തിന് എത്ര വിളവു കിട്ടും ? സാധാരണ ആയി ഇത് കൃഷി ചെയ്യുമ്പോ മറ്റുള്ള വിത്തുകളില്‍ നിന്നും എന്തൊക്കെ മേന്മകള്‍ ഉണ്ട്? എന്താണ് ഇതിന്റെ കുറവുകള്‍...? ശാസ്ത്ര കോണ്‍ഗ്രസ്സിലെ അനുഭവങ്ങള്‍ കുറേകൂടി വിശദമാക്കണേ....

  ReplyDelete
 3. കമന്റ്‌ പറഞ്ഞതിന് നന്ദി .
  തെറ്റുകള്‍ തിരുത്തി ഇനി അങ്ങനെ
  ടൈപ്പ് ടൈപ്പ് ചെയ്യാന്‍ ശ്രമിക്കാം.
  കാര്‍ത്തിക എന്നത് മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തില്‍ വികസിപ്പിച്ചെടുത്ത ഒരിനം നെല്ലിനമാണ്.അതിനെ കുറിച്ച് കൂടുതല്‍ അറിയണമെങ്കില്‍ ഞാന്‍ ഒരു നമ്പര്‍ തരാം.:)

  ReplyDelete
 4. ആ നമ്പര്‍ വേണ്ടാ ..ഞാന്‍ ചുമ്മാ ചോദിച്ചതാ...എനിക്ക് നെല്‍കൃഷിയെ കുറിച്ച് കാര്യമായ പിടിപാടൊന്നും ഇല്ല...

  പിന്നെ ഒരു കാര്യം അറിയാം ഒന്നിച്ചു കിടക്കുന്ന പാടങ്ങളില്‍ ഒരിടത്ത് കീടനാശിനി തെളിച്ചാല്‍ ഉള്ള മുഞ്ഞയും ചാഴിയും ഒക്കെ തെളിക്കാത്തവന്റെ കണ്ടത്തിലേക്ക്‌ പോരും..ഈ ഉദാഹരണം പറഞ്ഞല്ലേ മാഷന്മാര്‍ സ്കൂളിലെ പിള്ളാര്‍ പഠിക്കാതെ വരുമ്പോ ' കൈകാര്യം' ചെയ്യുന്നത്

  ReplyDelete