Saturday, May 14, 2011

ആരുടെതായിരിക്കും ആ ശബ്ദം? (ഭാഗം 3)

റിസള്‍ട്ട്‌ അറിഞ്ഞില്ലേ.പിറ്റേന്ന് തന്നെ പെട്രോളിന്റെ വില കൂടിയതും കണ്ടില്ലേ.ആരും പേടിക്കേണ്ട കോണ്‍ഗ്രസിന്റെ സര്‍ക്കാര്‍ എത്രകാലം തുടരും എന്ന് കണ്ടറിയാം.അവരുടെ അടിയും വഴക്കും നമുക്ക് കണ്ട് രസിക്കാം.
അതൊക്കെ പോട്ടെ എന്റെ സംസ്ഥാന ബാലശാസ്ത്ര കോണ്‍ഗ്രസ് അനുഭവങ്ങള്‍ തുടരുന്നു..
 ***********************************************************************************

 9:30 യോട് കൂടി ഞങ്ങള്‍  ആലപ്പുഴയില്‍ എത്തി.പിന്നയൂയം ഒരു ബസ്‌ യാത്രയുണ്ട്.എങ്കിലേ മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തില്‍ എത്തുകയുള്ളൂ.അവിടുത്തെ സ്ഥല നാമങ്ങള്‍ വളരെ വ്യത്യസ്തം ആയിരുന്നു.ബോട്ട്  ജെട്ടി കണ്ടു ഞങ്ങള്‍ സന്തോഷത്തില്‍ ആറാടി.തുടര്‍ന്നുള്ള യാത്രയില്‍ വന്ന സ്ഥലനാമാങ്ങള്‍ക്കായി ഇവിടെ ക്ലിക്കുക . (സ്ഥലനാമങ്ങള്‍ )

ബസ്സില്‍ കണ്ട കാഴ്ചകള്‍ നയനത്തെ മാത്രമല്ല വികാരമുള്ള എന്തിനെയും  വികരാധീനര്‍ ആക്കുന്നതായിരുന്നു.നെല്‍കൃഷി കുറയുന്നു എന്ന് പ്രൊജക്റ്റ്‌ ഇല്‍ എഴുതിയ ഞാന്‍ അത്ഭുതപ്പെട്ടു.ആലപ്പുഴയും കുട്ടനാടും എല്ലാം പാടങ്ങളാല്‍  സം +പുഷ്ട്ടം തന്നെ.

പിന്നെ ആലപ്പുഴയിലെ   മിക്ക കടകളും വീടുകളും  വെള്ളത്തിലാണ്.flex   ബോര്‍ഡുകള്‍ വെളത്തില്‍ താഴ്ത്തിയതോ? താഴ്ന്നതോ?.വെള്ളം നിറഞ്ഞ പാടങ്ങളും ,നിറഞ്ഞ കായലോരങ്ങളും മാത്രമായിരുന്നു അവിടുത്തെ ബസ്‌ കാഴ്ചയില്‍ ഉണ്ടായിരുന്നത്.മറ്റൊരു കാഴ്ചക്കായി കണ്ണ് പലയിടവും തിരഞ്ഞെങ്കിലും ഫലം നിഷ്ഫലം.

അങ്ങനെ ഞങ്ങള്‍ ഇറങ്ങേണ്ടിടത്ത്   എത്തി.ബസ്സില്‍ നിന്നിറങ്ങി കാല്‍ വെച്ചത് വെള്ളത്തില്‍ ആയിരുന്നു.ഭാഗ്യം കാലു താഴെ പോയില്ല.ബസ്‌ യാത്രക്കിടയില്‍ തന്നെ ധാരാളം ഹൌസ് ബോട്ടുകളും ,യമഹ മോട്ടര്‍ ഖടിപ്പിച്ച തോണികളും കണ്ടു.

ബസ്സില്‍ നിന്നിറങ്ങി നടക്കവേ , മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തിലെ ഹാളില്‍ നിന്നും ഒരു പരിചിതമായ ശബ്ദം .
ഞങ്ങള്‍ പരസ്പരം പറഞ്ഞു 
1)ആര്‍ വി ജി മേനോന്‍ 
2 ) അക്ബര്‍ കക്കട്ടില്‍
3 )പാപ്പുട്ടി മാഷ്‌ 
 വഴിയിലെ  സംസ്ഥാന ബാലശാസ്ത്ര കോണ്‍ഗ്രസിന്റെ flex ബോര്‍ഡുകള്‍ മുഴുവന്‍ പരതി.ഞങ്ങള്‍ക്ക്  അദേഹത്തെ കണ്ടെത്താന്‍ കഴിഞ്ഞുകാണുമോ? 
                                                                                              അത് അടുത്ത പോസ്റ്റില്‍...

4 comments:

 1. ങ്ങാഹാ..
  ചിരുതക്കുട്ടി ആള് ഉഷാര്‍ ആണല്ലോ..

  ReplyDelete
 2. അടുത്ത പോസ്റ്റില്‍ കണ്ടെത്താന്‍ കഴിഞ്ഞുകാണുമോ?

  ReplyDelete
 3. അതേയ്,
  കുട്ടനാട്ടിൽ കൃഷി ചെയ്യുന്നത് ജലനിരപ്പിലും താഴെ ആണ്. പാടത്തെ വെള്ളം മോട്ടോർ ഉപയോഗിച്ച് പറ്റിച്ച ശേഷമാണ് കൃഷി. ഓരോ കൃഷി കഴിയുമ്പോളും ആറ്റിൽ നിന്നും തിരിച്ച് പാടത്തേക്ക് വെള്ളം കയറ്റും. അറിയാത്തവർ അതു കണ്ടാൽ കായലാണെന്ന് ധരിക്കും. ചിലപ്പോൾ അത്ഭുതപ്പെടുകയും ചെയ്തേക്കാം, ഈ വെള്ളത്തിന്റെ നടുക്കു കൂടി ഇലക്ട്രിക് പോസ്റ്റ് പോകുന്നത് കണ്ടിട്ട്.

  ReplyDelete
 4. ഞാന്‍ കണ്ടത് എന്നാല്‍ അത്തരം വെള്ളം കയറ്റിയ വയല്‍ ആയിരിക്കും...
  ഇത്രയും വിവരം നല്‍കിയതിനു നന്ദി

  ReplyDelete