Skip to main content

Posts

Showing posts from April, 2011

ജില്ലാബാല ശാസ്ത്ര കോണ്‍ഗ്രസ്‌ അവലോകനം -ചിരുതയുടെ ചിന്തയില്‍

2011 ഏപ്രില്‍ 27,28 തീയതികള്‍ക്കായി ഞാന്‍ കാത്തിരുന്നത് മറ്റൊന്നിനും ആയിരുന്നില്ല .കേരളാശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ജില്ലാ തല  ബാലാ ശാശ്ത്ര കോണ്‍ഗ്രസ്‌ പാപ്പനംകോട് NIIST(National Institute of Interdisciplinary Science and technology) ഇല്‍ വെച്ച് അന്നാണ് നടക്കുക.ബ്ലോഗിങ്ങും കളിക്കലും   ഒക്കെയായി അവധിക്കാലം ചെലവഴിക്കുന്നതിനിടയില്‍ സന്തോഷത്തോടെ ആണ് ഞാനും അക്കയും  ബാലാ ശാസ്ത്ര കോണ്‍ഗ്രസ്‌ നെ സ്വീകരിച്ചത്.
27 നു ഞങ്ങള്‍ പരിപാടി നടക്കുന്ന  സ്ഥലത്തെത്തി. സ്ഥലം പരിചിതമല്ലാത്തതിനാല്‍ ബാലശാശ്ത്ര കോണ്‍ഗ്രസ്‌ ന്റെ ബാനര്‍ ഏറെ  സഹായിച്ചു.വിശാലമായ സ്ഥലം ആണ് NIIST ന്റെതെന്നു ഒറ്റ നോട്ടത്തില്‍ തന്നെ മനസ്സിലായി.തുടര്‍ന്ന് ഞങ്ങള്‍ Registration കൌണ്ടറില്‍ എത്തി.പേരെഴുതിയ ബാഡ്ജും ,ബാഗും,ബുക്കും ഒക്കെ കൈപ്പറ്റി.തുടര്‍ന്ന് അവര്‍ കാണിച്ച വഴിയിലൂടെ ഹാളില്‍  എത്തി.  വളരെ വലിയ ഹാള്‍ നിയെ കുട്ടികള്‍ ഉണ്ടായിരുന്നു.ഇവരില്‍ നിന്നും മികച്ച വിദ്യാര്‍ഥി ആകുവാനുള്ള ആഗ്രഹം അപ്പോഴും കൈവിട്ടില്ല.എങ്കിലും സ്വപ്നം പുറത്തു പറഞ്ഞാല്‍  ഫലം  പോകുമെന്ന വിശ്വാസി ആയതിനാല്‍ ഇക്കാര്യം എല്ലാവരില്‍നിന്നും  മറച്ചു വെച്ചു.നി…

ജിവിതം - എന്ത്,എന്തിനു?

NB-ഇന്നലെ പെരിയാറിന്റെ തീരത്ത് നിന്നും കണ്ടെടുത്ത ഇന്ദു എന്ന പെണ്‍കുട്ടിയെക്കുറിച്ച്  ചിന്തിച്ചു നോക്കൂ ...എന്തിനാണെന്ന് വ്യക്തമല്ലാത്ത ഒരു മരണം .ഈ ഗവേഷണ വിദ്യാര്‍ഥി ഇങ്ങനെ ചെയ്തത് വളരെ മോശം ആയിപ്പോയി.ജിവിതത്തിലെ ചില നിമിഷത്തെ പൊട്ട ചിന്തകള്‍ അവളെ എത്തിച്ചത് പോട്ടക്കയമുള്ള പെരിയാറിലെ ചുഴിയിലേക്ക് ... സ്വര്‍ഗത്തിലെയോ നരകത്തിലെയോ അതിനിടക്കോ നെറ്റ് കിട്ടുമ്പോള്‍ ആ ചേച്ചി  ഇത് വായിക്കട്ടെ.                               ************************************************

ജനിക്കുമ്പോള്‍  മരണത്തലേക്കുള്ള യാത്ര തുടങ്ങുന്നു..
വളരുമ്പോള്‍ പൊയ്മുഖം ഒപ്പം വളരുന്നു... ജീവിക്കുമ്പോള്‍ പഠിക്കുന്നു... ചിന്തിക്കുമ്പോള്‍ ആശയം വിപുലമാകുന്നു... ഓര്‍മകള്‍  മനസ്സില്‍ നിന്നെടുത്തു ഇടക്കൊക്കെ പൊടിതട്ടുമ്പോള്‍ മനസ്സ് വിശാലം ആകുന്നു...  എഴുതുമ്പോള്‍  വികാരം തുറക്കപ്പെടുന്നു... എന്നാല്‍ ,സ്വയം ഹത്യ ചെയ്യുമ്പോള്‍ എന്താണ് ഗുണം?
ഇത്തരം ആത്മഹത്യകള്‍ ചെയ്യുന്നതിന് മുന്‍പ് ഓര്‍ക്കുക  "ഈ ജീവിതം മധുരവും കയ്പ്പും എല്ലാം നിറഞ്ഞതാണ്‌"

മമ്മിക്കുണ്ടോ അമ്മയുടെ സുഖം?

അമ്മയുടെ നിര്‍ദ്ദേശ പ്രകാരം അ,ആ ,ഇ ,ഈ എഴുതി   പഠിക്കുകയായിരുന്നു നീരജ... "ഒ  "എത്തിയപ്പോള്‍  അവള്‍ മറന്നു .... "ശ്ശെ ഇതിലും എന്തെളുപ്പം ആയിരുന്നു എ ബി സി ഡി" "അല്ല മോളെ തെറ്റിയേ പഠിക്കൂ " .... അമ്മ ഓടി വന്നു.
"അമ്മെ ഞാന്‍ ഇനി അമ്മയെ  മമ്മി എന്ന് വിളിച്ചോട്ടെ...
നിമ്മി നിമ്മിയുടെ  അമ്മയെ  അങ്ങനാ വിളിക്കുക" ...
"അത് സാരല്യ മോളെ  -നീ അങ്ങനെ വിളിക്കണ്ട"

പിന്നീട് അമ്മ ആരോട് എന്നില്ലാതെ പറഞ്ഞു
"അമ്മ എന്ന വാക്കിന്റെ  തണുപ്പും അമ്മയുടെ സമാശ്വാസത്തിന്റെ    സുഖവും ശകാരത്തിന്റെ കയ്പ്പും -ഒന്നും വാതുറക്കാതെ പറയുന്ന   മമ്മി എന്ന വാക്കിനു കിട്ടില്ല "


ഭൂമിയിലെ യഥാര്‍ഥ സാത്താന്‍

കേരളത്തിന്റെ   ബഹുമാന്യനായ മുഖ്യമന്തി ശ്രി വി എസ് അച്ചുതാനന്ദന്‍ നേതൃത്വം നല്‍കിയ തിരുവനന്തപുരം ജില്ലയിലെ "എന്‍ഡോ സള്‍ഫാന്‍ വിരുദ്ധ ഉപവാസത്തില്‍ "ഞാനും  പങ്കെടുത്തു.അതെ  എന്ടോ  സള്‍ഫാന്‍ നിരോധിക്കൂ ,വരും തലമുറകളെ എങ്കിലും സംരക്ഷിക്കൂ ... *********************************************************

ആരാവണം എന്ന് ഒരാള്‍ ചോദിച്ചാല്‍  എന്തുത്തരം   പറയണം    എന്ന് ഓര്‍ത്തു ഇരിക്കുകയാണ് ഉണ്ണിക്കുട്ടന്‍... ആഗ്രഹങ്ങള്‍ എല്ലാം സാധ്യം ആകുന്ന  ഒരു നാടായി പിന്നീട് അവന്റെ സ്വപ്നം  .... ചിന്തിച്ചു ചിന്തിച്ചു  വര്‍ണ്ണങ്ങളുടെയും വരകളുടെയും  വിചിത്രമായ  ഒരു  ലോകത്തവന്‍ എത്തി ചേര്‍ന്നു... അല്‍പ്പ നേരത്തെ സ്വപ്നത്തിനു ശേഷം അവന്‍ കണ്‍ തുറന്നപ്പോള്‍  ചേച്ചി  ടി വിക്ക് മുന്നിലിരുന്നു  എലിമിനേഷന്‍  റൌണ്ടില്‍ അവുട്ടാകുന്ന  തന്റെ   പ്രിയ മത്സരാര്‍ഥിക്ക് എസ് എം എസ്  അയക്കുകയാണ്... പെട്ടന്നാണ് അമ്മ  രാവിലെ വായിച്ചിട്ട് വെച്ച പത്രം തന്റെ   മുന്‍പില്‍ കിടക്കുന്നത് അവന്‍ ശ്രദ്ധിച്ചത്... അവനതെടുത്തു... ഏറ്റവും  മുന്‍പിലത്തെ പേജില്‍  എന്‍ഡോ സള്‍ഫാന്‍ തിന്നു ബാക്കി വെച്ച ഭക്ഷണമാണ് അവന്‍ കണ്ടത്...   ഉണ്ണി ആ വാര്‍ത്ത‍ അല്‍പ്പം ഗ…

കൈവിരലുകള്‍ എണ്ണി തീര്‍ക്കാം

നിലാവുള്ള രാവില്‍ ആട്ടുകട്ടിലില്‍ കിടന്ന് തന്റെ തൊട്ടുമുന്നില്‍ കണ്ണുചിമ്മിക്കളിക്കുന്ന തൊണ്ടിലെ* വഴിവിളക്കിന്റെ ചിമ്മലുകള്‍ കൈവിരലുകളിലെണ്ണുകയായിരുന്നു അപ്പു..... പത്തുതവണ എണ്ണിക്കഴിഞ്ഞപ്പോഴേക്കും അവന്‍ അമ്മയോട് വിളിച്ച് പറഞ്ഞു “അമ്മേ എന്റെ കൈ തീര്‍ന്നു.” ചിരിച്ചുകൊണ്ടോടി വന്ന അമ്മ അവന്റെ തിക്കുകൂട്ടുന്ന മുടിയിഴകള്‍ക്കിടയിലൂടെ തന്റെ കൈവിരലുകളോടിച്ചു. അവനിലതിക്കിളി ഉളവാക്കി..... ആ അമ്മ പറഞ്ഞു നിനക്കിനിയുമെണ്ണാന്‍ നിന്റെ കാല്‍ വിരലുകളുണ്ട്..... അവനതും എണ്ണിത്തീര്‍ത്തു..... അവനമ്മയോട് പറഞ്ഞു -ഇനി അമ്മയുടെ കൈ...... ചിന്തനം - ഇങ്ങനെ അവനവന്റെ വിരലുകളെണ്ണിത്തീര്‍ത്താല്‍ അമ്മമാരുടെ വിരലുകളെണ്ണാന്‍  കൊതിക്കുന്നവര്‍  ഏറെ    എന്നാല്‍  അതിനു പോലും സാധിക്കാത്തവര്‍ അതിലേറെ.....
*തോട് =ഇടവഴി

പഞ്ചാര കുട്ടനു പഞ്ചാര വേണ്ട

പാല്‍ വെണ്ണ നിറമുള്ള പഞ്ചാര കുപ്പിയില്‍  പതിയെ പതിയെ തന്റെ പിഞ്ചു കൈകള്‍  പൂഴ്ത്തിവെക്കാന്‍ പലതവണ ശ്രമിച്ചു... പക്ഷെ പഞ്ചാര കുട്ടന് പറ്റിയില്ല 
കാലങ്ങള്‍ക്ക് ശേഷം...... പിന്നീടു പുത്തന്‍ സ്പൂണില്‍ നിറയെ പഞ്ചസാര കിട്ടിയാലും മുഖത്ത് പാല്‍ പുഞ്ചിരിയില്ല കാരണം പഞ്ചാര കുട്ടനിത്  വേണ്ടേ വേണ്ട.... അവനിന്നിഷ്ടം പെട്ടിക്കടയില്‍ കാറ്റത്ത്‌ ഊയലാടി കളിക്കുന്ന പാന്‍പരാഗിനെയും  ശംഭുവിനെയും ഒക്കെ ആണ്...
ഒരു വാക്ക് കൂടി ക്ഷമിക്കുക....
ഇനിയവനെ തിരുത്തുവാന്‍ ആര്‍ക്കും കഴിയില്ല - ഈ  വിഷവസ്തുക്കള്‍ക്കല്ലാതെ. നമുക്ക് പ്രാര്‍ഥിക്കാം  "ഇനി പഞ്ചാര കുട്ടന്മാര്‍  ഇങ്ങനെ ആവാതിരിക്കാന്‍ " നമുക്ക് പഠിപ്പിക്കാം പക്വതയുടെ അടയാളമോ അളവുകൊലോ അല്ല ഈ വിഷവസ്തുക്കള്‍ എന്ന്...

കുഞ്ഞവറാന്‍ ഇന്നില്ല...

കരിക്കിനാല്‍ തറവാട്ടിലെ  കോലായിലിരുന്നു  കൊച്ചുവര്‍ത്തമാനം പറയുന്നതിനിടെയാണ്  കേശവന്‍ നായര്‍ പാഞ്ഞു വരുന്ന കുഞ്ഞവറാനെ കാണുക ..
കഞ്ഞിയും കറിയും പോലും ഇല്ലാതെ  കുത്തിയൊലിക്കുന്ന മഴയത്തും  കാഞ്ഞ വെയിലത്തും   കടകളിലും കൂരകളിലും കിടന്നുറങ്ങുന്ന കുഞ്ഞവറാന്‍   കരിപ്പാടം  ഗ്രാമത്തിലെ കള്ളനായി കാലങ്ങളായി വേഷമിടുന്നുണ്ട്. കുഞ്ഞന്റെ പുറകെ കുര്‍ത്ത തൊപ്പിയും കട്ടിയുള്ള വടിയും കുട്ടിയുടുപ്പുമായി  കരിപ്പാടം പോലീസ്  കലിതുള്ളി കൂടെ എപ്പൊഴും ഉണ്ടാകും .
എന്നാല്‍ കുറച്ചു ദിവസമായി കുഞ്ഞവറാന്‍  അപ്രത്യക്ഷനായിട്ടു..  ഗ്രാമത്തിലെ കൊച്ചു കള്ളങ്ങള്‍ ചെയ്തു കാല്‍ വയര്‍ നിറച്ചിരുന്ന കുഞ്ഞന് പകരം ഇന്നു കാടും മലയും  കടപട ഇടിച്ചുനിരത്തി പരസ്യമായി പൊതുമുതല്‍ കക്കുന്ന  ഭുമാഫിയകളും  ആനമുഖിയനുമൊക്കെ കൊണ്ട് കരിപ്പാടത്തിന്റെ മുഖത്ത്  ശരിക്കും കറുത്ത പാടുകള്‍ വീണിരിക്കുന്നു...


ജനവിധി..

പലരും എന്റെ അടുത്ത് വന്നു  ചിലര്‍ സന്തോഷത്തോടെ ... സങ്കടത്തോടെ  മറ്റു ചിലര്‍ രൂക്ഷ ഭാവത്തോടെ ... പ്രതികാര തള്ളിച്ചയുമായി കുറെ പേര്‍   എന്നെ വന്നു കുത്തി  ആഞ്ഞാഞ്ഞ്... കന്നിക്കാര്‍ക്ക് ഞാന്‍ ഒരു പുത്തന്‍ അനുഭവം ആയിരുന്നു എന്നിലെഴുതിയ ചില പേരുകളെ  ചിലര്‍ ഗൌനിച്ചതേയില്ല ചില പേരുകളില്‍  ജനങ്ങള്‍ സന്തോഷത്തോടെ കുത്തികൊണ്ടേയിരുന്നു .... ഞാന്‍ അറിയുന്നു ഇത് ജന വിധിയാണ്.. പുത്തന്‍ സര്‍ക്കാരിനായുള്ള    ജനവിധിയാണ് ...
ഇലക്ഷന്‍

ഇപ്പോള്‍ നാട്ടിലാണ് .എലെക്ഷന്‍ ഒക്കെ അല്ലെ.തോടുപുഴയും തിരഞ്ഞെടുപ്പ് ചുടില്‍ തന്നെ..അക്കയും അപ്പുപ്പനും അച്ഛമ്മയും എല്ലാം രാവിലെ പോയി വോട്ട് ചെയ്തു.ഞാന്‍ എല്ലാവരുടെയും കൂടെ പോയി.അവിടെ നിന്ന പോലീസുകാരനോട്‌ വര്‍ത്തമാനം പറഞ്ഞു .ഇത് തന്നെയാണ് കാലങ്ങളായുള്ള പണി.ബൂത്തില്‍ ചെന്നു വായിനോക്കാന്‍ അടുത്ത ലോകസഭ തെരഞ്ഞെടുപ്പിനും നിയമ സഭ തെരഞ്ഞെടുപ്പിനും എന്നെ കിട്ടില്ല...(കാര്യം മനസ്സിലായല്ലോ?)
ഇത്തവണയും എന്തായാലും നമ്മുടെ അച്ചുമാമന്‍ തന്നെ മുഖ്യന്‍.ആ കാര്യം അറിയാന്‍ ഇനിഎന്തിനാ മേയ് വരെ കാത്തിരിക്കുന്നത്.ഞാന്‍ ഒരു കാര്യം ഉറപ്പിച്ചു പറയാം ഒരു എഴുപത്തിയഞ്ച് സീറ്റ്‌ ഉറപ്പാണ്‌ .ഐസക്‌ ചേട്ടന്‍,അച്ചുമാമന്‍,സ്പീക്കര്‍,ഇവരൊക്കെ പെട്ടി പൊട്ടുമ്പോള്‍ ചെലവു ചെയ്യാനുള്ള മിട്ടായി വാങ്ങാന്‍ ഇന്നലെ ത്രിവേണിയില്‍ വന്നിരുന്നു. കോടിയേരി ആളത്ര ശരിയല്ല .പന്ന്യന്‍ ചേട്ടന് വലിയ ഭുരിപക്ഷം കിട്ടും.
തൊടുപുഴയില്‍ പത്തു candidates ഉണ്ട്. .പിന്നെ മാണി ജയിക്കും.മണി സി കാപ്പന്‍ പാവം...
ഇനി ഒരു അഞ്ചു കൊല്ലം കൂടി സഖാക്കള്‍ കേരളം ഭരിച്ചാല്‍ നമ്മുടെ കേരളം ശരിക്കും ഗോഡ്സ് ഓണ്‍ രാജ്യം ആകും..