Thursday, April 21, 2011

കൈവിരലുകള്‍ എണ്ണി തീര്‍ക്കാം


നിലാവുള്ള രാവില്‍ ആട്ടുകട്ടിലില്‍ കിടന്ന് തന്റെ തൊട്ടുമുന്നില്‍ കണ്ണുചിമ്മിക്കളിക്കുന്ന തൊണ്ടിലെ* വഴിവിളക്കിന്റെ ചിമ്മലുകള്‍ കൈവിരലുകളിലെണ്ണുകയായിരുന്നു അപ്പു.....
പത്തുതവണ എണ്ണിക്കഴിഞ്ഞപ്പോഴേക്കും അവന്‍ അമ്മയോട് വിളിച്ച് പറഞ്ഞു
അമ്മേ എന്റെ കൈ തീര്‍ന്നു.”
ചിരിച്ചുകൊണ്ടോടി വന്ന അമ്മ അവന്റെ തിക്കുകൂട്ടുന്ന മുടിയിഴകള്‍ക്കിടയിലൂടെ തന്റെ കൈവിരലുകളോടിച്ചു.
അവനിലതിക്കിളി ഉളവാക്കി.....
ആ അമ്മ പറഞ്ഞു നിനക്കിനിയുമെണ്ണാന്‍ നിന്റെ കാല്‍ വിരലുകളുണ്ട്.....
അവനതും എണ്ണിത്തീര്‍ത്തു.....
അവനമ്മയോട് പറഞ്ഞു -ഇനി അമ്മയുടെ കൈ......
ചിന്തനം - ഇങ്ങനെ അവനവന്റെ വിരലുകളെണ്ണിത്തീര്‍ത്താല്‍ അമ്മമാരുടെ വിരലുകളെണ്ണാന്‍  കൊതിക്കുന്നവര്‍  ഏറെ   
എന്നാല്‍  അതിനു പോലും സാധിക്കാത്തവര്‍ അതിലേറെ.....

*തോട് =ഇടവഴി 

2 comments:

  1. ചിരുതക്കുട്ടീ, അമ്മമാരില്ലാത്തവരെപ്പറ്റി അല്ലേ..
    ഒരു തിരുത്ത് :തോടല്ല തൊണ്ട്..

    ReplyDelete
  2. ചിന്തനം ചേര്‍ക്കേണ്ടിയിരുന്നില്ല എന്നു തോന്നി..അത് പോസ്റ്റിന്റെ സ്വതന്ത്രമായ ആസ്വാദ്യകതയെ ബാധിക്കുന്നതു പോലെ...
    ചെലപ്പോ,വെറും തോന്നലാകാം.. :)

    ReplyDelete