കേരളത്തിന്റെ ബഹുമാന്യനായ മുഖ്യമന്തി ശ്രി വി എസ് അച്ചുതാനന്ദന് നേതൃത്വം നല്കിയ തിരുവനന്തപുരം ജില്ലയിലെ "എന്‍ഡോ സള്ഫാന് വിരുദ്ധ ഉപവാസത്തില്‍ "ഞാനും പങ്കെടുത്തു.അതെ എന്ടോ സള്ഫാന് നിരോധിക്കൂ ,വരും തലമുറകളെ എങ്കിലും സംരക്ഷിക്കൂ ...
*********************************************************
ആരാവണം എന്ന് ഒരാള്‍ ചോദിച്ചാല്‍
എന്തുത്തരം പറയണം എന്ന് ഓര്‍ത്തു ഇരിക്കുകയാണ് ഉണ്ണിക്കുട്ടന്...
ആഗ്രഹങ്ങള്‍ എല്ലാം സാധ്യം ആകുന്ന
ഒരു നാടായി പിന്നീട് അവന്റെ സ്വപ്നം ....
ചിന്തിച്ചു ചിന്തിച്ചു വര്‍ണ്ണങ്ങളുടെയും വരകളുടെയും വിചിത്രമായ
ഒരു ലോകത്തവന് എത്തി ചേര്‍ന്നു...
അല്‍പ്പ നേരത്തെ സ്വപ്നത്തിനു ശേഷം അവന് കണ് തുറന്നപ്പോള്‍
ചേച്ചി ടി വിക്ക് മുന്നിലിരുന്നു
എലിമിനേഷന് റൌണ്ടില്‍ അവുട്ടാകുന്ന
തന്റെ പ്രിയ മത്സരാര്‍ഥിക്ക് എസ് എം എസ്
അയക്കുകയാണ്...
പെട്ടന്നാണ് അമ്മ രാവിലെ വായിച്ചിട്ട് വെച്ച പത്രം
തന്റെ മുന്പില് കിടക്കുന്നത് അവന് ശ്രദ്ധിച്ചത്...
അവനതെടുത്തു...
ഏറ്റവും മുന്‍പിലത്തെ പേജില്‍
എന്‍ഡോ സള്ഫാന് തിന്നു ബാക്കി വെച്ച ഭക്ഷണമാണ് അവന് കണ്ടത്...
ഉണ്ണി ആ വാര്‍ത്ത അല്‍പ്പം ഗൌരവത്തില്‍ ഉറക്കെ തന്നെ വായിച്ചു...
എന്നാല്‍ ഒരു പ്രതികരണവും ഉണ്ടായില്ല...
എന്‍ഡോ സള്ഫാന് എന്ന കാലനാണ് നരകത്തില്‍ സ്ഥലമില്ലതതിനാല്
ഭുമിയിലെ നഗരത്തില്‍ സ്ഥലം വാങ്ങിയത്.
മാത്രവുമല്ല
ഭുമിയിലെ നഗരത്തില്‍ സ്ഥലം വാങ്ങിയത്.
മാത്രവുമല്ല
ഇരകളെ പാതി കൊന്നവശേഷിപ്പിക്കാന് നരകത്തില്‍ കാലന്മാര്ക്ക് അനുവാദവുമില്ലല്ലോ?
സ്വപ്ന ലോകത്തിരുന്നു സ്വപ്നം കണ്ട തന്നെക്കുറിച്ച് അവനു നാണം തോന്നി
അപ്പോഴും ചേച്ചി തന്റെ പണി തുടര്‍ന്ന് കൊണ്ടിരുന്നു...
ചിരുതയെ പോലുള്ളവരിലാണ് ഇനി പ്രതീക്ഷ ചിന്തിക്കൂ വളരൂ ആശംസകള്‍
ReplyDeleteകൊള്ളാം കേട്ടോ... ഇനിയും ശക്തമായ ആശയങ്ങളും ശക്തമായ പ്രമേയങ്ങളും പ്രതീക്ഷിക്കുന്നു..
ReplyDeleteനന്നായിട്ടുണ്ട് ചിരുതക്കുട്ടീ....
ReplyDeleteഅഭിനന്ദനങ്ങള്‍ ചിരുതക്കുട്ടി . . സാമുഹ്യ വിപത്തുകളോട് ശകതമായ പ്രതികരണങ്ങള്‍ ഉണ്ടാവട്ടെ. .
ReplyDeleteയുറീക്കയില്‍ ആണ് ബ്ലോഗിന്റെ വിലാസം കണ്ടത്..കുറെ കുട്ടി വിചാരങ്ങളുടെ ഡയറി എന്നേ കരുതിയുള്ളൂ...ഇത് ഉഗ്രന്‍ സത്യം പറയണം ശരിക്കും ഒരു സംഭവം തന്നെ ആണല്ലേ..?
ReplyDelete