Friday, April 15, 2011

ജനവിധി..

പലരും എന്റെ അടുത്ത് വന്നു 
ചിലര്‍ സന്തോഷത്തോടെ ...
സങ്കടത്തോടെ 
മറ്റു ചിലര്‍ രൂക്ഷ ഭാവത്തോടെ ...
പ്രതികാര തള്ളിച്ചയുമായി കുറെ പേര്‍  
എന്നെ വന്നു കുത്തി 
ആഞ്ഞാഞ്ഞ്...
കന്നിക്കാര്‍ക്ക് ഞാന്‍ ഒരു പുത്തന്‍ അനുഭവം ആയിരുന്നു
എന്നിലെഴുതിയ ചില പേരുകളെ 
ചിലര്‍ ഗൌനിച്ചതേയില്ല
ചില പേരുകളില്‍  ജനങ്ങള്‍ സന്തോഷത്തോടെ കുത്തികൊണ്ടേയിരുന്നു ....
ഞാന്‍ അറിയുന്നു ഇത് ജന വിധിയാണ്..
പുത്തന്‍ സര്‍ക്കാരിനായുള്ള    ജനവിധിയാണ് ...





3 comments:

  1. കലക്കി ചിരുതക്കുട്ടീ.....

    ReplyDelete
  2. നന്നായിട്ടുണ്ട് ചിരുത

    ഞാന്‍ അറിയുന്നു ഇത് ജന വിധിയാണ് . .

    ReplyDelete