Sunday, June 17, 2012

നഗരം


പച്ചപ്പട്ടുടുത്ത പാടത്തിന്റെ ഭംഗിയേക്കാള്‍
പച്ചപ്പട്ടുകളുടെ കുത്തകവ്യാപാരികള്‍
പടര്‍ന്ന് പന്തലിച്ച് കിടക്കുന്നിടമാണെനിയ്ക്കിഷ്ട്ടം!

വയല്‍ വരമ്പിനെ മുറിച്ചുകൊണ്ടോടുന്ന പട്ട്പാവാടക്കാരികളേ,
എനിയ്ക്കിന്ന് സൊന്ദര്യമായ്തത്തോന്നുന്നത്
ജീന്‍സും ടോപ്പുമിട്ട് ഭൂമിയേക്കാളുമുയരത്തില്‍ ഊന്നുവടികളെ തള്ളിമാറ്റിയോടുവാന്‍
ശീലിച്ചിവരെയാണ്!

ഗിരിശൃംഗങ്ങളുടെ ഉയരത്തില്‍ നിന്ന്
താഴേയ്ക്ക് കൂപ്പുകുത്താന്‍ മട്ടില്‍ നില്‍ക്കുന്ന
കൊച്ചുകൂരകള്‍ "തുറന്ന്"നല്‍കുന്ന ഏകാന്തത എനിക്കിഷ്ട്ടമല്ല.
സിമന്റ് കൊട്ടാരങ്ങളിലെ ശീതളിമയിലെ ഏകാന്തതയെ ഞാന്‍ പ്രണയിയ്ക്കുന്നു പക്ഷേ!

നാട്ട് വര്‍ത്തമാനങ്ങളില്‍ നിന്നും പുറത്തേയ്ക്ക തെറിയ്ക്കുന്ന "നേരം വാ നേരെ പോ” ശൈലി,
ഗൃഹാതുരതയുടെ ശക്തിക്ഷയിച്ച കയ്ക്കുന്ന ഓര്‍മ്മകള്‍...
വെറുപ്പാണെനിയ്ക്കിവയെയെല്ലാം.
പാതി ചാരിയ ഹൃദയവുമായ് ജീവിയ്ക്കുവാനും
ഭാഷയെ ചവച്ചരച്ച് അക്ഷരങ്ങളായ്ത്തുപ്പുവാനും ഞാന്‍ നന്നായി പഠിച്ചു!

കളകളമൊഴുകുന്ന പുഴയില്‍ച്ചാടി നീന്തുവാനും
മീനുകളെ പിടിയ്ക്കുവാനും ശ്രമിയ്ക്കുന്നത്
വെറും സമയം കൊല്ലിയാണെന്നും ഞാന്‍ പഠിപ്പിയ്ക്കപ്പെട്ടു.
പകരം പ്രോജക്റ്റുകളില്‍ പുഴകളെക്കുറിച്ചെഴുതിയും
ക്യാമറക്കണ്ണുകളിലൂടെ പാവങ്ങളുടെ
പുറംമോടി വലിച്ചൂരി അത് മഹാശൃംഗലകളിലൂടെ
നാടെങ്ങും പ്രചരിപ്പിയ്ക്കുവാനുമാണെനിക്കിഷ്ട്ടം!

ശൂദ്ധമായ സിമന്റില്‍ വിളയിച്ച കായ്കനികള്‍ക്കുള്ളിലെ
ഉറക്കിക്കിടത്തുന്ന മത്ത് പിടിപ്പിയ്ക്കുന്നതെന്തും
എന്റെ ഭാഗമായ്ക്കഴിഞ്ഞിരിയ്ക്കുന്നു!

ഗ്രാമത്തിന്റെസ്വച്ഛശീതളിമയേക്കാല്‍
നഗരത്തിന്റെ ചൂടും ചൂരുമാണെനിയ്ക്കിഷ്ട്ടം!

ചറപറ വര്‍ത്തമാനംപറയുന്നതിനേക്കാള്‍
ശ്രേഷ്ഠം വായടച്ചിരിയ്ക്കുന്നതാണെന്ന ‍
ധാരണയില്‍ ഞാന്‍ മുങ്ങുകയാണ്...
പക്ഷേ രക്ഷപെടുത്താനുള്ള ശുഭാപ്തി വിശ്വാസം ഞാനെന്നില്‍പ്പോലും കാണുന്നുമില്ല!
പൊയ്മുഖത്തിനുള്ളിലെ കാണാക്കയങ്ങള്‍
കാണാതെപോയ എനിയ്ക്ക്
ഈ ധാരണയിലെ ചുഴിയുടെ ഭാഗഭാക്കാകുവാനാണിഷ്ടം എന്ന് പറയുവാന്‍ ലജ്ജിയ്ക്കേണ്ടതുണ്ടോ!
എന്തിന് ലജ്ജിയ്ക്കണം കാരണം നഗരത്തിന്റേതായ എല്ലാം എന്റേതുകൂടിയല്ലേ. നഗരമരണം പോലും എന്നിലഭിമാനം ഉണ്ടാക്കുകയും ചെയ്യന്നു!

ഷോപ്പിങ്ങ് മാളുകളില്‍ ചെന്ന്
ആതിഥ്യമര്യാദകളോരോന്നായി വെട്ടിവിഴുങ്ങി
അതിന് വില നലി‍കിയിറങ്ങുന്ന അതിഥിയാവാനാണിന്ന് എനിയ്ക്കിഷ്ട്ടം!

ഭൂഗോളത്തില്‍പ്പാറി നടന്ന്
ഇഷ്ട്ടവും പങ്കുവെയ്ക്കലും സാദ്ധ്യമാക്കി
ഒഴിഞ്ഞുമാറല്‍ ജീവിതശൈലിയെ
ഒന്നാന്തരമായ് വാഴ്ത്തുന്ന
സമൂഹത്തെ സമൂഹമെന്ന് വിളിയ്ക്കാന്‍ ഞാനാശിയ്ക്കുന്നു!

കടമകളിലൊളിഞ്ഞിരിയ്ക്കുന്ന കാടത്തത്തിന്
നിഷ്ക്കളങ്കതയും നന്മകളുമേകി അതിലഭിരമിച്ച്
കഴിയുവാനാണ് എനിയ്ക്കിഷ്ട്ടം!

കയ്യിലെ ചേറും ചെളിയും ഹാന്റ് വാഷുകളാല്‍
ശൂദ്ധീകരിയ്ക്കുമ്പോള്‍
നശിപ്പിയ്ക്കപ്പെടുന്ന അണുക്കള്‍ക്ക് പോലും ഉണ്ടായിരുന്ന നിസ്വാര്‍ത്ഥതയെ
മനസ്സിലാക്കാന്‍ ശ്രമിയ്ക്കാതിരിയ്ക്കുന്നത്
എന്റെ സമൂഹത്തോടുള്ള ബാധ്യതകൊണ്ടു കൂടിയാണ്!

കുന്നുകള്‍ വഴിപാകിയ ഹൈവേകളിലൂടെ
ചീറിപ്പായുമ്പോള്‍
യാചകരെയും ഭിക്ഷക്കാരെയും കാണുമ്പോള്‍
മനസ്സിലെ കള്ളി മുഖത്ത് പുച്ഛത്തിന്റെ പേമാരിപെയ്യിക്കുന്നു!
പണ്ടെന്നോ നാണയത്തുട്ടുകളിട്ടവരുടെ
സന്തോഷത്തിലേറ്റം സന്തോഷിച്ച കാലത്തെ ഹൃദയത്തില്‍
സ്വാര്‍ത്ഥത എന്ന വിഷം
ഓസ്മോസ്സിസ് നടത്തിയിരിയ്ക്കുന്നു.
വറ്റിയ ഹൃദയം
മിടിയ്ക്കുന്നത് ഒരിറ്റു ജലത്തിനാണെങ്കിലും
കയ്യിലെത്തുക വറ്റിവരണ്ട ബ്രഡ്ഡ് കഷ്ണങ്ങളാകുന്നു!
അല്ലെങ്കില്‍ തലയില്‍ കാല്‍ കയറ്റിയ ഷട്ടപ്പുകളും!

വേനലില്‍ സൂര്യന്‍ കരുണ കാട്ടാത്തപ്പോള്‍
മാത്രം ഗ്രാമക്കാരോട് കാട്ടിയ കരുണയില്‍
അഭിമാനം കൊള്ളുന്നു.
എങ്കിലും കുപ്പികളിലെ മിനറല്‍ വാട്ടര്‍ ദാഹമകറ്റുമ്പോള്‍
മതിവരാത്ത ദാഹം തീര്‍ക്കുവാന്‍ കഴിയാതെ ജീവിതം യാത്ര ചൊല്ലുന്നു!

കയ്യിലെ പണത്തില്‍ ജീവിതം "അടിപൊളി സ്റ്റൈല്‍”ആക്കി
ഒടുവില്‍ വന്ന വഴിയെ വന്ന രീതിയില്‍ യാത്രയയപ്പ്!

ശരീരം മണ്ണിലര്‍പ്പിയ്കകുമ്പോള്‍,
മണ്ണ് മണ്ണോട് ചേരുമ്പോള്‍,
ഹൃദയെ വീണ്ടും മിടിയ്ക്കുന്നത് നഗരത്തന് വേണ്ടിത്തന്നെയാണ്!


8 comments:

 1. കൈവിട്ടു പോയോ ചിരുതക്കുട്ട്യേ?
  :-P

  ReplyDelete
 2. എനിക്കും മോഡേണ്‍ ആവണം....!!

  ReplyDelete
  Replies
  1. അദ്ദന്നെയാണിപ്പോ എനിക്കും തോന്നണേ!

   Delete
 3. വായടച്ച ശ്രേഷ്ഠത്തേക്കൾ കല്ലെടുത്തിട്ട കാക്കക്കൂടാണ് ഞങ്ങൾക്കിഷ്ടം .

  ReplyDelete
  Replies
  1. അതെനിക്കും ഇഷ്ട്ടാ !പക്ഷേ!

   Delete