Monday, June 11, 2012

തുടരുന്നു....


കിളച്ചു പരുവമാക്കി - സ്വസുന്ദര ജീവിതത്തിന്
വിത്ത് വിതച്ചു - പ്രതീക്ഷകളുട പാലം കടക്കാന്‍
ഇടവളമിട്ടു - ആകാംക്ഷയ്ക്കൊത്ത നിലവാരത്തിനായ്
കള പറിച്ചു - ആഗ്രഹങ്ങള്‍ക്ക് താങ്ങാകാന്‍
ഞാറ് നട്ടു - സ്വപ്നങ്ങള്‍ക്ക് ചട്ടക്കൂടേകാന്‍
പരുവമായി- മനസ്സ് തുള്ളിച്ചാടി

ഒടുവിലിതാ വീട് കീശയിലായി. ജീവിതം
കാല്‍ക്കലായി. ഭൂതകാലസ്മൃതികളിലൂറ്റെകൊണ്ട് ഒടുവിലയാളും മനസ്സില്‍ വിളദായിനി കലക്കി ഒരു ഹാപ്പി ജേര്‍ണിയ്ക്ക് പോയി. ആ സ്ഥലം അത്രമാത്രം ഇഷ്ടപ്പെട്ടിട്ടോ എന്തോ പിന്നീട് തിരിച്ചുവരവുണ്ടായിട്ടില്ല.




2 comments:

  1. അതൊരു വണ്‍വേ ട്രാഫിക് ആണ്. ഇങ്ങോട്ടില്ല

    ReplyDelete