Wednesday, July 14, 2010

പെണ്ണ് കാണല്‍

 മുല്ലപ്പൂവും മഞ്ഞപ്പുടവയും  കൊണ്ട്
തലയും ശരീരവും മുടിയ
പെണ്‍കുട്ടി ചായയും
പലഹാരവും ആയി വരുമ്പോള്‍ ...

ചെറുക്കന്‍ കൂട്ടര്‍ : "കാര്യങ്ങള്‍ പറഞ്ഞത്  പോലെ."

സന്തോഷവും , പുഞ്ചിരിയും
പൊയ്മുഖം ആയി കാട്ടിയിരുന്ന
ചെറുക്കന്‍ കൂട്ടര്‍
പെട്ടന്ന് സീരിയസ് ആയി
"നൂറു പവന്‍ ബെന്‍സ് കാര്‍, ഒക്കെ ?"..

ഒട്ടു നേരത്തെ ചിന്തക്ക് ശേഷം
പെണ്ണിന്റെ അച്ഛന്‍ :"അടുത്ത പത്താം തീയതിക്കകം .."


പിറ്റേന്നു  ആ അച്ഛന്‍ കടയില്‍ പോയി വാങ്ങി  വന്നു ,
 "ഇത് മതിയോ എനിക്കും എന്റെ കുടുംബത്തിനും ...?"

7 comments:

  1. ചിരുതക്കുട്ടീ, ഇത്രയും കൊച്ചിലെ വല്യ ചിന്തകളാണല്ലോ.
    സമൂഹത്തിലെ വിപത്തുകളുടെ നേര്‍ക്കാഴ്ച അസ്സലായി പറഞ്ഞു. ഭാവുകങ്ങള്‍

    ReplyDelete
  2. നന്ദി കെട്ടൊ ....commentinu
    സമൂഹത്തിലെ വിപത്തുകള്‍ക്കെതിരെ എന്തെങ്കിലും ചെയ്യാതിരുന്നാല്‍ എങ്ങനെയാ:?വഷളന്‍ ജേക്കെ ★ Wash Allen JK

    ReplyDelete
  3. നന്നായിട്ടുണ്ട് ചിരുതേ

    ReplyDelete
  4. super chirutha kutty. ethra cheruppathile engane ok chinthikkuvan kuttik kazhiyunnalo.its really good.

    ReplyDelete