Skip to main content

പോസ്റ്റ്‌ കാര്‍ഡ്‌

രാഹുല്‍ ഒരു പദപ്രശ്നം പോസ്റ്റ്‌ കാര്‍ഡില്‍
അയക്കാനുള്ള    ശ്രമത്തിലാണ്
അവന്റെ മുന്‍പില്‍
തെറ്റിപ്പോയ രണ്ടു കാര്‍ഡുകള്‍ ഉണ്ട്.  
മൂന്നാമത്തേത്   ആണ് അവന്റെ കയ്യില്‍..
കട്ടിയുള്ള പെന്‍സില്‍ വരകളും
മായ്ച്ചപാടുകളും അതില്‍ വ്യക്തമായി കാണാം.
പെന്‍സിലിന്റെ കൂര്‍ത്ത ഭാഗങ്ങള്‍ ഏതാണ്ട്  പരന്നതായിരിക്കുന്നു.
റബ്ബര്‍ മായ്ച്ചു മായ്ച്ചു ഇല്ലാതായിട്ടുണ്ട്.
റബ്ബര്‍ പൊടിയില്‍ അവന്റെ കാലുകള്‍
ഇടയ്ക്കിടെ തട്ടുന്നുണ്ട്.
പെട്ടന്ന് കാര്‍ഡ്‌ കീറി
തൊട്ടു പുറകില്‍ അവന്റെ അച്ഛന്‍ ഉണ്ടായിരുന്നു.
അച്ഛന്‍ പറഞ്ഞു
ഒരു കാര്‍ഡ്‌  കൂടി ഉണ്ട്.
ഇതാര് വരക്കും?
ഞാനോ?
നീയോ?
ഞാനില്ല ഞാന്‍ നിര്‍ത്തി
ഇനി ഞാന്‍ വരക്കത്തെ ഇല്ല..
ഇങ്ങനെ പറഞ്ഞിട്ട്
അകത്തേക്ക് പോകാനൊരുങ്ങിയ
രാഹുലിനെ വിളിച്ചിട്ട് അച്ഛന്‍  പറഞ്ഞു
നീ ദേഷ്യത്തെ താഴെ ഇടൂ...
ക്ഷമയെ മനസ്സിലാക്കൂ....
ശ്രദ്ധയോടെ വരക്കൂ....
പിന്നീടവന്  തെറ്റിയില്ല..
              _
                 _
                    _ 

കാരണം അവന്‍ താഴെയിട്ട ദേഷ്യം
 അപ്പോഴേ പോട്ടിപ്പോയിരുന്നു ..

Comments

 1. mole, pottipoya dheshyathinte chillukal eduthu mattuka, veendum kundani kanikkan vannalo...

  ReplyDelete
 2. ഇത് കഥ അല്ലേ ? ഈ ഗദ്യകവിത എന്താ ? കഥയായാലും കവിതയായാലും നന്നായിട്ടുണ്ട്.

  ReplyDelete
 3. athe nannayittundu......


  iniyum prtheekshikkunnu.....all the best

  ReplyDelete
 4. എല്ലാ കമന്റുകള്‍ക്കും നന്ദി...
  ഇത് എന്റെ ഭാഷയില്‍ ഒരു കഥ+കവിത ആണ് ..


  പിന്നെ...........
  അത്(പൊട്ടിപ്പോയ ചില്ല്) രാഹുലും രാഹുലിന്റെ അച്ഛനും അപ്പോഴേ എടുത്തു തൊടിയില്‍ കൊണ്ട് പോയി കളഞ്ഞു....

  ReplyDelete
 5. നന്നായിട്ടുണ്ട്. ...

  ReplyDelete
 6. എല്ലാവര്‍ക്കും നന്ദി...

  ReplyDelete
 7. dear chiruthakkutty,
  chintakal nannayittundu.iniyum nannayi vayikkanam. ennale ozhukkode bhasha kaikaryam cheyyan kazhiyu.
  snehapoorvam
  seenachechi

  ReplyDelete
 8. ശരി സീന ചേച്ചി..
  ഞാന്‍ ശ്രമിക്കാം ...
  commentinu വളരെ നന്ദി.:)

  ReplyDelete
 9. ദേഷ്യം പൊട്ടിപ്പോകുമ്പോഴാണ്
  ജീവിതത്തിന്റെ പദപ്രശ്നവും
  പൊട്ടാതെ പോകുന്നത്.

  പൊട്ടിയ ദേഷ്യവും
  പൊട്ടാത്ത ജീവിതവും
  കാണാത്ത കാഴ്ച്ചകളും കണാൻ
  കണ്ണുകൾ തുറന്നു വച്ച് വീണ്ടും എഴുതുക.
  നന്നായിട്ടുണ്ട്

  ReplyDelete

Post a Comment

Popular posts from this blog

എന്റെ മഴ അനുഭവം

അങ്ങനെഒരുമഴക്കാലത്ത്


മഴ പ്രകൃതിയുടെ വരദാനമാണ് .മഴയത്ത് ഒരു ദിവസം എങ്കില്‍ ഒരു ദിവസം നന്നായി നനയുക എന്നത് എന്റെ ആഗ്രഹമായിരുന്നു .എന്റെ സ്വന്തം നാടായ ഇടുക്കിയില്‍ എന്റെ അഞ്ചാം ക്ലാസ്സ് ജീവിതത്തിനിടയില്‍ ആണ് സംഭവം .പുതിയ സ്‌കൂളില്‍ പോകുവാന്‍ പുത്തനുടുപ്പും കുടയും ബാഗും ആയി ഞാന്‍ റെഡി ആയി നിന്നു. പുത്തന്‍ കുട പുതിയ കൂട്ടില്‍ തന്നെ എടുത്തു വെക്കാന്‍ പല തവണ ഓര്‍ത്തുതാണ് .പക്ഷെ ....എടുക്കാന്‍ മറന്നു.

സ്‌കൂളില്‍ പുതിയ കുട്ടികള്‍ക്ക്‌ പ്രവേശനോത്സവം ഉണ്ടായിരുന്നു . . അതി ഗംഭീരമായ ഒന്നു.പാടത്തിന്റെ കരയിലൂടെയാണ് വീടിലെത്തെണ്ടത്. പ്രവേശനോത്സവത്തിനു ശേഷം ഞങ്ങള്‍ പിരിഞ്ഞു .

ഇടവപ്പാതിയിലെ മഴ നനയുക, അതും അച്ഛനും അമ്മയും ഒന്നുമറിയാതെ . അത് എന്റെ സ്വപ്നമായിരുന്നു .പെട്ടന്ന് കറുത്ത കാര്‍മേഘങ്ങള്‍ മാനത്ത് നിറഞ്ഞു .ഇടിയും മിന്നലും എത്തി .ചറ പറ എന്ന് മഴ ആരംഭിച്ചു..കു‌ട്ടുകാര്‍ കുട വാഗ്ദാനം ചെയ്തെങ്കിലും ഞാന്‍ അത് തിരസ്കരിച്ചു .

മഴ നല്ലത് പോലെ നനഞ്ഞു. ടാറിടാത്ത വഴികളിലെ വെള്ളത്തില്‍ കാല്‍ നനച്ചു .പുത്തന്‍ ഉടുപ്പാകെ നനഞ്ഞു .ചെളി തെറുപ്പിച്ച് ഞാന്‍ മഴയെ സ്വാഗതം ചെയ്തു.. കണ്ടത്തിന്‍ ചെര…

അവധിക്കാലം അത്ഭുത കാലം...(എന്റെ അവധിക്കാല ചിന്തുകള്‍)

ഇതെന്റെ  അവധിക്കാലത്തെ പറ്റിയുള്ള സുദീര്‍ഘമായ ഒരു ഓര്‍മക്കുറിപ്പാണ് ....

21/4/2010
എന്തെങ്കിലും എഴുതണം എന്നോര്‍ത്തപ്പോഴെ
ടെറസ്സിന്റെ മുകളില്‍ ഇരുന്നെഴുതാം എന്ന് മനസ്സ് പറഞ്ഞു.
പതിവുപോലെ ഉപ്പേരി ,പക്കാവട ,കുട ,പായ  ,ജീരകവെള്ളം,തുടങ്ങിയ സാധന സാമഗ്രികളുമായി എണി കയറി ഞാന്‍ മുകളില്‍ എത്തി.എന്റെ കറുത്ത പാന്റില്‍ അപ്പോഴേ വെള്ള പെയിന്റ് സ്ഥാനം പിടിച്ചിരുന്നു.

അവധിക്കാലത്തെ ഓര്‍മകളുടെ അയവിറക്കുകാലം എന്നു വിശേഷിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.ജീവിതം എന്ന അനന്തമായ നീലാകാശത്തെ മനസ്സിലാക്കുവാനും അത് ആസ്വദിക്കുവാനും മനസ്സിനു ലഭിച്ച ഒരു സമ്മാനമാണ് വേനലവധി എന്ന് ഞാന്‍ വിശ്വസിക്കുന്നു.
തുടക്കം
                        മാര്‍ച്ച്‌ മുപ്പതിന് എന്റെ എട്ടാം ക്ലാസ്സിലെ പരീക്ഷ അവസാനിച്ചു .അതെ ,ഇനി ഞാന്‍ എന്റെ ഇക്കൊല്ലത്തെ (പഴകിയ )ലേബര്‍ ഇന്ത്യകള്‍  തപ്പിപ്പിടിച്ചെടുത്തു .സ്വയം വില്‍ക്കപ്പെടാന്‍ ജീവിതം സമര്‍പ്പിച്ച മറ്റൊരു  കൂട്ടം  പുസ്തകക്കെട്ടുകളിലേക്ക് ഇതിനെയും ഇട്ടു..രണ്ടു മാസം പിരിയണം എന്ന സങ്കടത്തോടെയും,രണ്ടു മാസം കാണേണ്ട എന്ന സന്തോഷത്തോടെയും   ഞാന്‍ പുസ്തകങ്ങളെ    കീറച്ചാക്കിന്റെ  ഉള്ളിലേക്ക് ഏത…

സ്വപ്നം ഉറക്കമുണര്‍ന്നപ്പോള്‍!

ഒരു നാള്‍ ഇളനീര്‍ ആകുമെന്ന  മോഹത്തോടെ ജനിച്ചു..
അതിന് മുന്നേ ഞെട്ടറ്റു  താഴേക്കു ....
വീഴും വഴി അത് ഏറ്റു   വാങ്ങിയ നായക്ക്,
കരയനൊരു കാരണം പറഞ്ഞു കിട്ടി!

ഇത് കണ്ടു പൊട്ടിച്ചിരിച്ച കുഞ്ഞിന്റെ കാലില്‍
ആവുന്നിടത്തോളം വിഷം കുത്തിവെച്ച ചോണന്‍,
വീട് തകര്‍ത്തതിന്റെ പ്രതികാരം തീര്‍ത്തു...

കാലിലെ വേദന സഹിക്കവയ്യാതെ ഓടിയ കുഞ്ഞ്...

ഓടിയ തിടുക്കത്തില്‍ കൈതട്ടി,
പെട്ടിക്കൂട്ടിലെ മീന്‍കൂട്  പൊട്ടി!
 വെള്ളത്തുള്ളികളില്‍ ആരും അറിയാതെ കരഞ്ഞ മത്സ്യം
ആത്മഹത്യക്കൊരുങ്ങി..!

അത് വേണ്ടെന്നു പറയാന്‍  തുടങ്ങിയ ചില്ലിന്റെ കൊങ്ങക്കവന്‍ പിടിച്ചു...
കയ്യില്‍ കയറി കോറിച്ച്  ചോര തൂവി.
പുത്തന്‍ ചോരയുടെ നിറവും മണവും
പുതനുടുപ്പിനെ വിഷമിപ്പിച്ചതാവില്ല എങ്കിലും
പിന്നീട് സംസാരിച്ചത്  പുളിയുടെ കമ്പ് ആയിരുന്നു...

 മച്ചിങ്ങ പോലെ വീര്‍ത്ത കവിളും,
നായയുടെ രോദനത്തിന്റെ  ശബ്ദവും,
ചോണനുണ്ടായ  ഈര്‍ഷ്യയും,
ആത്മഹത്യക്കൊരുങ്ങിയ മീനിന്റെ മരണ    വെപ്രാളവും!

കൊങ്ങക്ക്‌ പിടിക്കുന്ന വേദന
അവന്റെ ഹൃദയത്തിനുണ്ടായി ,
പിന്നെ തൊണ്ടക്കും...
ഒടുവില്‍ കണ്ണും ഒന്ന് ചീറ്റി....

ഒരു സ്വപ്നത്തില്‍ നിന്നുണര്‍ന്ന അവന്റെ മേലാകെ ചൂടായിരുന്നു...