Skip to main content

മുട്ടായി മരം


 
മാരിപ്പീടികയിലെ
ഒരെടുപ്പുള്ള പാത്രത്തില്‍
തിങ്ങിഞ്ഞെരുങ്ങിക്കഴിയുകയായിരുന്നു
പത്തിരുപതു മുട്ടായികള്‍...
ഹരിതക്ക് സന്തോഷമായി...
തന്റെ വീട്ടില്‍ കുടുക്ക പൊട്ടിച്ചിരിക്കുന്നു...
ഹരിത പണ്ടേ പറഞ്ഞിരുന്നു
ഈ കുടുക്ക പോട്ടിക്കുമ്പോള്‍ 
ഒരു രൂപ തനിക്കു വേണമെന്ന്
കാരണം  പണ്ട് അവള്‍ അതില്‍ ഒരു രൂപ ഇട്ടിരുന്നു..
അച്ഛന്‍ പറഞ്ഞു കേട്ടിട്ടുണ്ട്
ബാങ്കിലിട്ടാല്‍ പണം പെരുകുമത്രേ
താനിട്ട രൂപ പെരുകിയില്ലെങ്കിലും
അവള്‍ സന്തോഷത്തോടെ  പീടികയില്‍ വന്നു
"ഈ മുട്ടായി വേണം" അവള്‍ ചൂണ്ടിക്കാട്ടി
മാരി ചേട്ടന്‍:"എത്ര വേണം?"
"ഒരെണ്ണം മതി"
അമ്പതു പൈസയുമായി
അവള്‍റോഡിലൂടെ നടന്നു.
ഇത് അച്ഛന്റെ ബാങ്കിലിടണം, അവള്‍ ചിന്തിച്ചു   
അപ്പോള്‍ കയ്യിലിരുന്ന മുട്ടായി പറഞ്ഞു:"എന്നെയും"
ഹരിത ആദ്യം പേടിച്ചെങ്കിലും
അവളതും തന്റെ അച്ഛന്റെ കയ്യില്‍ കൊടുത്തു ബാങ്കിലിടാന്‍
അച്ഛന്‍ ചിരിച്ചു കൊണ്ട് മുട്ടായിയുടെ തൊലിയുരിച്ചു അവളുടെ വായിലേക്കിട്ടു
എന്നിട്ട് പറഞ്ഞു
"ഇനി നിന്റെ വയറ്റില്‍ മുട്ടായി മരം ഉണ്ടായിക്കൊള്ളും.."
ഹരിത ഇപ്പോളും കാത്തിരിക്കുന്നു
ഒരു മുട്ടായി മരം ഉണ്ടാകാന്‍....

Comments

 1. മധുരമുള്ള മുട്ടായി...ആണല്ലോ...ഇത്....

  ReplyDelete
 2. ചിരുതക്കുട്ടിയുടെ എഴുത്തില്‍ ഒന്നാം ക്ലാസുകാരിയുടെ നിഷ്കളങ്കതയും, ചേച്ചിയുടെ പ്രായമുള്ള ഒരാളുടെ പക്വതയും ഉണ്ട്. അസൂയ തോന്നുന്നു.

  ReplyDelete
 3. enikum venam oru muttayi maram....hihihihihi

  ReplyDelete
 4. കമന്റുകള്‍ക്കെല്ലാം നന്ദി ഉണ്ട്.
  മുട്ടായി മരം വേണമെങ്കില്‍ ഹരിതയെപ്പോലെ കാത്തിരിക്കണം....

  ReplyDelete
 5. Thingi njerungi vishamichirikkukayayirikkum alle mole eee mittayi kuttikal....molenkilum athu orthallo....Adappu thurakkumbol unthi thalli first vangikkan nilkumbol aaa...mittayi ariyunnundo athu mattullavarude vaayilekku swayam eduthu chadukayanennu....kochu kuttikale kaiyum kalum kanichu kothipidippichu karayippichu gama kanichu sradhapidichu vangumbol athu ariyunnundavilla alle mole...thanne kasappu cheyyan pokunnathanennu...

  ReplyDelete
 6. അതെ ഒരു മുട്ടായിയും അറിയുന്നുണ്ടാകില്ല തന്റെ തൊലി ഉരിച്ചു കഴിഞ്ഞിടുള്ള കശാപ്പു രംഗങ്ങള്‍ ...

  ReplyDelete
 7. ഇനിയും മധുരമുള്ള മുട്ടായികള്‍ മനസ്സില്‍ ഉണ്ടാവട്ടെ ,.....

  ReplyDelete
 8. :)ശരി ഉണ്ടായില്ലെങ്കില്‍ ഞാന്‍ ഉണ്ടാക്കും...

  ReplyDelete
 9. Hai, Chiruthakutty..... Very fine. You write very well..

  ReplyDelete
 10. ഇതെനിക്കിഷ്ടായി.
  ചെറുപ്പകാല മുട്ടായി ഭാരനികളുടെ, ഭംഗിയുള്ള ഒരേട്‌.
  നന്നായി ചിരുതക്കുട്ടീ. ഇനിയും ഇതുപോലെയുള്ളത് വരട്ടെ.

  ReplyDelete
 11. കമന്റ് വേരിഫികശന്‍ മാറ്റിയാല്‍ കൂടുതല്‍ ആളുകള്‍ക്ക് പെട്ടെന്ന് കമന്റ് ഇടാന്‍ പറ്റും.

  ReplyDelete
 12. ശരി ..
  പിന്നെ ഇനിയും എത്രയോ മുട്ടയികള്‍ക്ക് നമ്മുടെ വായ ഒരു കശാപ്പുശാലയാകാന്‍ പോണു...commentinu nandi undu...

  ReplyDelete
 13. പാവം മാരിച്ചേട്ടന്‍ മരിച്ചു പോയെന്നല്ലേ പറഞ്ഞത്. അദ്ദേഹത്തെ പറ്റിയുള്ള ഓര്‍മകള്‍ മരിക്കാതിരിക്കട്ടെ.

  ReplyDelete

Post a Comment

Popular posts from this blog

എന്റെ മഴ അനുഭവം

അങ്ങനെഒരുമഴക്കാലത്ത്


മഴ പ്രകൃതിയുടെ വരദാനമാണ് .മഴയത്ത് ഒരു ദിവസം എങ്കില്‍ ഒരു ദിവസം നന്നായി നനയുക എന്നത് എന്റെ ആഗ്രഹമായിരുന്നു .എന്റെ സ്വന്തം നാടായ ഇടുക്കിയില്‍ എന്റെ അഞ്ചാം ക്ലാസ്സ് ജീവിതത്തിനിടയില്‍ ആണ് സംഭവം .പുതിയ സ്‌കൂളില്‍ പോകുവാന്‍ പുത്തനുടുപ്പും കുടയും ബാഗും ആയി ഞാന്‍ റെഡി ആയി നിന്നു. പുത്തന്‍ കുട പുതിയ കൂട്ടില്‍ തന്നെ എടുത്തു വെക്കാന്‍ പല തവണ ഓര്‍ത്തുതാണ് .പക്ഷെ ....എടുക്കാന്‍ മറന്നു.

സ്‌കൂളില്‍ പുതിയ കുട്ടികള്‍ക്ക്‌ പ്രവേശനോത്സവം ഉണ്ടായിരുന്നു . . അതി ഗംഭീരമായ ഒന്നു.പാടത്തിന്റെ കരയിലൂടെയാണ് വീടിലെത്തെണ്ടത്. പ്രവേശനോത്സവത്തിനു ശേഷം ഞങ്ങള്‍ പിരിഞ്ഞു .

ഇടവപ്പാതിയിലെ മഴ നനയുക, അതും അച്ഛനും അമ്മയും ഒന്നുമറിയാതെ . അത് എന്റെ സ്വപ്നമായിരുന്നു .പെട്ടന്ന് കറുത്ത കാര്‍മേഘങ്ങള്‍ മാനത്ത് നിറഞ്ഞു .ഇടിയും മിന്നലും എത്തി .ചറ പറ എന്ന് മഴ ആരംഭിച്ചു..കു‌ട്ടുകാര്‍ കുട വാഗ്ദാനം ചെയ്തെങ്കിലും ഞാന്‍ അത് തിരസ്കരിച്ചു .

മഴ നല്ലത് പോലെ നനഞ്ഞു. ടാറിടാത്ത വഴികളിലെ വെള്ളത്തില്‍ കാല്‍ നനച്ചു .പുത്തന്‍ ഉടുപ്പാകെ നനഞ്ഞു .ചെളി തെറുപ്പിച്ച് ഞാന്‍ മഴയെ സ്വാഗതം ചെയ്തു.. കണ്ടത്തിന്‍ ചെര…

അവധിക്കാലം അത്ഭുത കാലം...(എന്റെ അവധിക്കാല ചിന്തുകള്‍)

ഇതെന്റെ  അവധിക്കാലത്തെ പറ്റിയുള്ള സുദീര്‍ഘമായ ഒരു ഓര്‍മക്കുറിപ്പാണ് ....

21/4/2010
എന്തെങ്കിലും എഴുതണം എന്നോര്‍ത്തപ്പോഴെ
ടെറസ്സിന്റെ മുകളില്‍ ഇരുന്നെഴുതാം എന്ന് മനസ്സ് പറഞ്ഞു.
പതിവുപോലെ ഉപ്പേരി ,പക്കാവട ,കുട ,പായ  ,ജീരകവെള്ളം,തുടങ്ങിയ സാധന സാമഗ്രികളുമായി എണി കയറി ഞാന്‍ മുകളില്‍ എത്തി.എന്റെ കറുത്ത പാന്റില്‍ അപ്പോഴേ വെള്ള പെയിന്റ് സ്ഥാനം പിടിച്ചിരുന്നു.

അവധിക്കാലത്തെ ഓര്‍മകളുടെ അയവിറക്കുകാലം എന്നു വിശേഷിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.ജീവിതം എന്ന അനന്തമായ നീലാകാശത്തെ മനസ്സിലാക്കുവാനും അത് ആസ്വദിക്കുവാനും മനസ്സിനു ലഭിച്ച ഒരു സമ്മാനമാണ് വേനലവധി എന്ന് ഞാന്‍ വിശ്വസിക്കുന്നു.
തുടക്കം
                        മാര്‍ച്ച്‌ മുപ്പതിന് എന്റെ എട്ടാം ക്ലാസ്സിലെ പരീക്ഷ അവസാനിച്ചു .അതെ ,ഇനി ഞാന്‍ എന്റെ ഇക്കൊല്ലത്തെ (പഴകിയ )ലേബര്‍ ഇന്ത്യകള്‍  തപ്പിപ്പിടിച്ചെടുത്തു .സ്വയം വില്‍ക്കപ്പെടാന്‍ ജീവിതം സമര്‍പ്പിച്ച മറ്റൊരു  കൂട്ടം  പുസ്തകക്കെട്ടുകളിലേക്ക് ഇതിനെയും ഇട്ടു..രണ്ടു മാസം പിരിയണം എന്ന സങ്കടത്തോടെയും,രണ്ടു മാസം കാണേണ്ട എന്ന സന്തോഷത്തോടെയും   ഞാന്‍ പുസ്തകങ്ങളെ    കീറച്ചാക്കിന്റെ  ഉള്ളിലേക്ക് ഏത…

സ്വപ്നം ഉറക്കമുണര്‍ന്നപ്പോള്‍!

ഒരു നാള്‍ ഇളനീര്‍ ആകുമെന്ന  മോഹത്തോടെ ജനിച്ചു..
അതിന് മുന്നേ ഞെട്ടറ്റു  താഴേക്കു ....
വീഴും വഴി അത് ഏറ്റു   വാങ്ങിയ നായക്ക്,
കരയനൊരു കാരണം പറഞ്ഞു കിട്ടി!

ഇത് കണ്ടു പൊട്ടിച്ചിരിച്ച കുഞ്ഞിന്റെ കാലില്‍
ആവുന്നിടത്തോളം വിഷം കുത്തിവെച്ച ചോണന്‍,
വീട് തകര്‍ത്തതിന്റെ പ്രതികാരം തീര്‍ത്തു...

കാലിലെ വേദന സഹിക്കവയ്യാതെ ഓടിയ കുഞ്ഞ്...

ഓടിയ തിടുക്കത്തില്‍ കൈതട്ടി,
പെട്ടിക്കൂട്ടിലെ മീന്‍കൂട്  പൊട്ടി!
 വെള്ളത്തുള്ളികളില്‍ ആരും അറിയാതെ കരഞ്ഞ മത്സ്യം
ആത്മഹത്യക്കൊരുങ്ങി..!

അത് വേണ്ടെന്നു പറയാന്‍  തുടങ്ങിയ ചില്ലിന്റെ കൊങ്ങക്കവന്‍ പിടിച്ചു...
കയ്യില്‍ കയറി കോറിച്ച്  ചോര തൂവി.
പുത്തന്‍ ചോരയുടെ നിറവും മണവും
പുതനുടുപ്പിനെ വിഷമിപ്പിച്ചതാവില്ല എങ്കിലും
പിന്നീട് സംസാരിച്ചത്  പുളിയുടെ കമ്പ് ആയിരുന്നു...

 മച്ചിങ്ങ പോലെ വീര്‍ത്ത കവിളും,
നായയുടെ രോദനത്തിന്റെ  ശബ്ദവും,
ചോണനുണ്ടായ  ഈര്‍ഷ്യയും,
ആത്മഹത്യക്കൊരുങ്ങിയ മീനിന്റെ മരണ    വെപ്രാളവും!

കൊങ്ങക്ക്‌ പിടിക്കുന്ന വേദന
അവന്റെ ഹൃദയത്തിനുണ്ടായി ,
പിന്നെ തൊണ്ടക്കും...
ഒടുവില്‍ കണ്ണും ഒന്ന് ചീറ്റി....

ഒരു സ്വപ്നത്തില്‍ നിന്നുണര്‍ന്ന അവന്റെ മേലാകെ ചൂടായിരുന്നു...