Skip to main content

കല്ലുകള്‍ക്കും പറയാനുണ്ട്

മലകള്‍ പൊട്ടിപൊട്ടിയതങ്ങനെ
പാറക്കെട്ടുകളാകുന്നു.
അവയും ചെറുതായ് ചെറുതായങ്ങനെ
പുഴകളിലുരസി  നടക്കുന്നു.
ആണ്ടുകളും,ആണ്ടുകളും,നൂറ്റാണ്ടുകളും,
കഴിയുമ്പോള്‍.
അതിന്റെ വക്കുകളെല്ലാം നന്നായ്
ഒതുങ്ങി സുന്ദരമാകുന്നു
അവ ഉരുളന്‍ കല്ലായി   മാറുന്നു.
അവയും ഒടുവില്‍ പൊടിഞ്ഞു പൊടിഞ്ഞു
കൊച്ചു  മണല്‍രിയാകുന്നു.

മഴയും കള്ളക്കാറ്റുമതിന്നെ
വീട്ടിന്‍ മുറ്റത്താക്കുന്നു
അതിന്നു മുകളില്‍ കാല്‍ വെച്ചങ്ങനെ
മന്ദം മന്ദം നാം നീങ്ങുമ്പോള്‍
അറിയാതവയും ചിന്തിക്കുന്നു
ജീവിതയത്രകള്‍ തീര്‍ന്നെന്നു.

അവയുടെ ചിന്തകളെല്ലാം മാറ്റി
കാറ്റും കോളുമതെത്തുന്നു
മണ്ണും വെള്ളവും ഒന്നായ്‌ ഒഴുകി
തോടും,കടവും,വയലും,കുളവും
താണ്ടി താണ്ടി പോകുന്നു.
ഒടുവില്‍ കായലിലെത്തുന്നു.
അതിനും മുത്തം നല്‍കി തരികള്‍
കടലലകളിലെക്കകലുന്നു...സത്യവാങ്ങ്മൂലം:
ഇത് എഴുതിയതിനു ശേഷം ഞാന്‍ അക്കയെ കാണിച്ചപ്പോള്‍ ,ഒരു കള്ളച്ചിരിയോടെ  പഴയ ഒരു ഇംഗ്ലീഷ് ടെക്സ്റ്റ് എടുത്തു അതിലെ ഒരു പാഠഭാഗം എന്നോട് വായിക്കാന്‍ പറഞ്ഞു. ഞാന്‍ ഞെട്ടിപ്പോയി, ഈ കവിത ഗദ്യരൂപത്തില്‍ ദാ ആ പുസ്തകത്തില്‍..അവസാനം വരെ വായിച്ചപ്പോഴാണറിഞ്ഞതു പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവിന്റെ ഒരച്ഛന്‍ മകള്‍ക്കയച്ച കത്തുകളിലെ ഒരു ഭാഗമാണതെന്ന്...സത്യമായിട്ടും ഇതു കോപ്പിയടിയല്ല..

Comments

 1. നന്നായിരിക്കുന്നു കവിതക്കുട്ടി.'കല്ലിനുമുണ്ടൊരു കഥ പറയാന്‍'എന്നതിന്റെ ഭംഗിയുള്ള കാവ്യാവിഷ്കാരം.template ഉം കല്ല്‌ താനെ ആണെല്ലോ..ഇനിയും ധാരാളം എഴുതുക.

  ReplyDelete
 2. നന്നായി...കാവ്യാവിഷ്കാരം...
  ചേച്ചിയോട് പോവാന്‍ പറ...അസൂയയാ...

  ReplyDelete
 3. ഇതു എവിടയോ കണ്ടുമറന്നതാണല്ലോ എന്ന ചിന്തയിലാണ് വായിച്ചു തീര്‍ത്തത്. സത്യവാങ്ങ്മൂലം കണ്ടപ്പോഴാ ഓര്‍മ വന്നത്. ചിരുതക്കുട്ടിയുടെ ചിന്തകള്‍ മനോഹരം തന്നെ.

  ReplyDelete
 4. അതിന്നു മുകളില്‍ കാല്‍ വെച്ചങ്ങനെ
  മന്ദം മന്ദം നാം നീങ്ങുമ്പോള്‍
  അറിയാതവയും ചിന്തിക്കുന്നു
  ജീവിതയത്രകള്‍ തീര്‍ന്നെന്നു ...
  അവയുടെ ചിന്തകളെല്ലാം മാറ്റി
  കാറ്റും കോളുമതെത്തുന്നു
  മണ്ണും വെള്ളവും ഒന്നായ്‌ ഒഴുകി
  തോടും,കടവും,വയലും,കുളവും
  താണ്ടി താണ്ടി പോകുന്നു...
  ഒടുവില്‍ കായലിലെത്തുന്നു ....
  അതിനും മുത്തം നല്‍കി തരികള്‍
  കടലലകളിലെക്കകലുന്നു...


  -വെറും ഒരു കല്ലു പുരാണത്തില്‍ കവിഞ്ഞ് കുറേയേറെയുണ്ട് പറയാനെന്ന്‌ വരികള്‍ വലുതാവുന്നു‍...ചിരുതക്കുട്ടി നന്നായി എഴുതുന്നുണ്ട്, അഭിനന്ദനങ്ങള്‍...
  പിന്നെ, ഈ ജവഹര്‍ലാല്‍ നെഹ്രു അങ്ങനെഴുതിയത് ചിരുതക്കുട്ടി മുമ്പ് വായിച്ചിട്ടില്ലെങ്കില്‍ പിന്നെ എന്താ പ്രശ്നം? ഒരു കാര്യം നമ്മള്‍ കാണാതെ മുമ്പ് സംഭവിച്ചു എന്നത് എങ്ങനെ കോപ്പിയടിയാവും?

  ReplyDelete
 5. ചേച്ചി പെണ്ണ് അങ്ങനെ പലതും പറയും അനിയത്തികുട്ടി കാര്യമാക്കണ്ട ഇനിയും എഴുതു

  ReplyDelete
 6. എന്റെ ചിരുതക്കുട്ടീ..,ജേക്കേ പറഞ്ഞത് തന്നെയാ ആ 'കള്ളച്ചിരി' കൊണ്ട് ഞാനും ഉദ്ദേശിച്ചേ..ചിരുതക്കുട്ടി കോപ്പിയടിക്കില്ലെന്ന് ഈ ചേച്ചിക്കറിഞ്ഞൂടേ?.. ദാ എല്ലാരും എന്നെ തെറ്റിദ്ധരിച്ചൂന്നാ തോന്നണേ...

  ReplyDelete
 7. Netha ‍:ഇത് പരിഭാഷയാണെന്ന് വിചാരിച്ചോ?എന്റെ സ്വന്തം കവിതയാണ് കേട്ടോ..കമന്റിനു നന്ദീ
  വഷളന്‍ ജേക്കെ ★ Wash Allen JK : നന്ദി..നന്ദി..നന്ദി...
  ചാണ്ടിക്കുഞ്ഞ്:ചേച്ചിയോട് അങ്ങനെ പോകാന്‍ പറയാന്‍ പറ്റുമോ?
  ഓലപ്പടക്കം:അതാ എന്റെ സത്യവാങ്ങ്മൂലം ത്തിന്റെ ഗുണം
  കുഞ്ഞൂട്ടന്‍|NiKHiL P :അദ്ദന്നെ...
  ഒഴാക്കന്:എന്റെ പോന്നു ഒഴാക്ക ..എന്ന ചെയ്യാനാ...നന്ദിയുണ്ട് കേട്ടോ കമന്റിനു
  കാവ്യാ:ഹി ഹി

  ReplyDelete
 8. നെഹ്‌റു ആളൊരു കോപ്പി അടിക്കാരന്‍ ആണല്ലേ ..

  ReplyDelete
 9. enthayalum chechiyutey kallachchiri kaaryamaakkanda , JK paranjapoley great minds think alike. vayana eluppamakunna reethiyil template select cheyyan sradhikkumo...........

  ReplyDelete
 10. മേഘമല്‍ഹാര്‍(സുധീര്‍) :എന്നെ അങ്ങനെ അങ്ങ് പൊക്കിയാല്‍.നെഹ്‌റു അപ്പുപ്പന് വിഷമമാകില്ലേ....:
  )Ghost:"കമന്റിനു നന്ദി ..
  കവിതയ്ക്ക് യോഗിച്ച രീതിയില്‍ ടെമ്പ്ലേറ്റ് ഇട്ടതാണ്.ഇപ്പോള്‍ വായിക്കാന്‍ പ്രയാസമുണ്ടോ?

  ReplyDelete
 11. ഗല്ലുകളുടെ ഗദന ഗദ ഗോള്ളാം.

  ReplyDelete

Post a Comment

Popular posts from this blog

എന്റെ മഴ അനുഭവം

അങ്ങനെഒരുമഴക്കാലത്ത്


മഴ പ്രകൃതിയുടെ വരദാനമാണ് .മഴയത്ത് ഒരു ദിവസം എങ്കില്‍ ഒരു ദിവസം നന്നായി നനയുക എന്നത് എന്റെ ആഗ്രഹമായിരുന്നു .എന്റെ സ്വന്തം നാടായ ഇടുക്കിയില്‍ എന്റെ അഞ്ചാം ക്ലാസ്സ് ജീവിതത്തിനിടയില്‍ ആണ് സംഭവം .പുതിയ സ്‌കൂളില്‍ പോകുവാന്‍ പുത്തനുടുപ്പും കുടയും ബാഗും ആയി ഞാന്‍ റെഡി ആയി നിന്നു. പുത്തന്‍ കുട പുതിയ കൂട്ടില്‍ തന്നെ എടുത്തു വെക്കാന്‍ പല തവണ ഓര്‍ത്തുതാണ് .പക്ഷെ ....എടുക്കാന്‍ മറന്നു.

സ്‌കൂളില്‍ പുതിയ കുട്ടികള്‍ക്ക്‌ പ്രവേശനോത്സവം ഉണ്ടായിരുന്നു . . അതി ഗംഭീരമായ ഒന്നു.പാടത്തിന്റെ കരയിലൂടെയാണ് വീടിലെത്തെണ്ടത്. പ്രവേശനോത്സവത്തിനു ശേഷം ഞങ്ങള്‍ പിരിഞ്ഞു .

ഇടവപ്പാതിയിലെ മഴ നനയുക, അതും അച്ഛനും അമ്മയും ഒന്നുമറിയാതെ . അത് എന്റെ സ്വപ്നമായിരുന്നു .പെട്ടന്ന് കറുത്ത കാര്‍മേഘങ്ങള്‍ മാനത്ത് നിറഞ്ഞു .ഇടിയും മിന്നലും എത്തി .ചറ പറ എന്ന് മഴ ആരംഭിച്ചു..കു‌ട്ടുകാര്‍ കുട വാഗ്ദാനം ചെയ്തെങ്കിലും ഞാന്‍ അത് തിരസ്കരിച്ചു .

മഴ നല്ലത് പോലെ നനഞ്ഞു. ടാറിടാത്ത വഴികളിലെ വെള്ളത്തില്‍ കാല്‍ നനച്ചു .പുത്തന്‍ ഉടുപ്പാകെ നനഞ്ഞു .ചെളി തെറുപ്പിച്ച് ഞാന്‍ മഴയെ സ്വാഗതം ചെയ്തു.. കണ്ടത്തിന്‍ ചെര…

അവധിക്കാലം അത്ഭുത കാലം...(എന്റെ അവധിക്കാല ചിന്തുകള്‍)

ഇതെന്റെ  അവധിക്കാലത്തെ പറ്റിയുള്ള സുദീര്‍ഘമായ ഒരു ഓര്‍മക്കുറിപ്പാണ് ....

21/4/2010
എന്തെങ്കിലും എഴുതണം എന്നോര്‍ത്തപ്പോഴെ
ടെറസ്സിന്റെ മുകളില്‍ ഇരുന്നെഴുതാം എന്ന് മനസ്സ് പറഞ്ഞു.
പതിവുപോലെ ഉപ്പേരി ,പക്കാവട ,കുട ,പായ  ,ജീരകവെള്ളം,തുടങ്ങിയ സാധന സാമഗ്രികളുമായി എണി കയറി ഞാന്‍ മുകളില്‍ എത്തി.എന്റെ കറുത്ത പാന്റില്‍ അപ്പോഴേ വെള്ള പെയിന്റ് സ്ഥാനം പിടിച്ചിരുന്നു.

അവധിക്കാലത്തെ ഓര്‍മകളുടെ അയവിറക്കുകാലം എന്നു വിശേഷിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.ജീവിതം എന്ന അനന്തമായ നീലാകാശത്തെ മനസ്സിലാക്കുവാനും അത് ആസ്വദിക്കുവാനും മനസ്സിനു ലഭിച്ച ഒരു സമ്മാനമാണ് വേനലവധി എന്ന് ഞാന്‍ വിശ്വസിക്കുന്നു.
തുടക്കം
                        മാര്‍ച്ച്‌ മുപ്പതിന് എന്റെ എട്ടാം ക്ലാസ്സിലെ പരീക്ഷ അവസാനിച്ചു .അതെ ,ഇനി ഞാന്‍ എന്റെ ഇക്കൊല്ലത്തെ (പഴകിയ )ലേബര്‍ ഇന്ത്യകള്‍  തപ്പിപ്പിടിച്ചെടുത്തു .സ്വയം വില്‍ക്കപ്പെടാന്‍ ജീവിതം സമര്‍പ്പിച്ച മറ്റൊരു  കൂട്ടം  പുസ്തകക്കെട്ടുകളിലേക്ക് ഇതിനെയും ഇട്ടു..രണ്ടു മാസം പിരിയണം എന്ന സങ്കടത്തോടെയും,രണ്ടു മാസം കാണേണ്ട എന്ന സന്തോഷത്തോടെയും   ഞാന്‍ പുസ്തകങ്ങളെ    കീറച്ചാക്കിന്റെ  ഉള്ളിലേക്ക് ഏത…

സ്വപ്നം ഉറക്കമുണര്‍ന്നപ്പോള്‍!

ഒരു നാള്‍ ഇളനീര്‍ ആകുമെന്ന  മോഹത്തോടെ ജനിച്ചു..
അതിന് മുന്നേ ഞെട്ടറ്റു  താഴേക്കു ....
വീഴും വഴി അത് ഏറ്റു   വാങ്ങിയ നായക്ക്,
കരയനൊരു കാരണം പറഞ്ഞു കിട്ടി!

ഇത് കണ്ടു പൊട്ടിച്ചിരിച്ച കുഞ്ഞിന്റെ കാലില്‍
ആവുന്നിടത്തോളം വിഷം കുത്തിവെച്ച ചോണന്‍,
വീട് തകര്‍ത്തതിന്റെ പ്രതികാരം തീര്‍ത്തു...

കാലിലെ വേദന സഹിക്കവയ്യാതെ ഓടിയ കുഞ്ഞ്...

ഓടിയ തിടുക്കത്തില്‍ കൈതട്ടി,
പെട്ടിക്കൂട്ടിലെ മീന്‍കൂട്  പൊട്ടി!
 വെള്ളത്തുള്ളികളില്‍ ആരും അറിയാതെ കരഞ്ഞ മത്സ്യം
ആത്മഹത്യക്കൊരുങ്ങി..!

അത് വേണ്ടെന്നു പറയാന്‍  തുടങ്ങിയ ചില്ലിന്റെ കൊങ്ങക്കവന്‍ പിടിച്ചു...
കയ്യില്‍ കയറി കോറിച്ച്  ചോര തൂവി.
പുത്തന്‍ ചോരയുടെ നിറവും മണവും
പുതനുടുപ്പിനെ വിഷമിപ്പിച്ചതാവില്ല എങ്കിലും
പിന്നീട് സംസാരിച്ചത്  പുളിയുടെ കമ്പ് ആയിരുന്നു...

 മച്ചിങ്ങ പോലെ വീര്‍ത്ത കവിളും,
നായയുടെ രോദനത്തിന്റെ  ശബ്ദവും,
ചോണനുണ്ടായ  ഈര്‍ഷ്യയും,
ആത്മഹത്യക്കൊരുങ്ങിയ മീനിന്റെ മരണ    വെപ്രാളവും!

കൊങ്ങക്ക്‌ പിടിക്കുന്ന വേദന
അവന്റെ ഹൃദയത്തിനുണ്ടായി ,
പിന്നെ തൊണ്ടക്കും...
ഒടുവില്‍ കണ്ണും ഒന്ന് ചീറ്റി....

ഒരു സ്വപ്നത്തില്‍ നിന്നുണര്‍ന്ന അവന്റെ മേലാകെ ചൂടായിരുന്നു...