കണ്ണ്
കണ്ണീരിന്റെ തറവാടാണ്.
തറവാട്ടില്‍പ്പോയി
തിരികെ വരുമ്പോള്‍
കണ്ണീരും കരയാറുണ്ടത്രേ!
കണ്ണീരും കരയാറുണ്ടത്രേ!
പക്ഷേ,
കണ്ണീരിന്റെ
ഉള്‍ക്കണ്ണീര്‍
കണ്ണ് മാത്രം കാണും.
കണ്ണ് മാത്രം കാണും.
കണ്ണീരിനു
മാത്രം ഗേറ്റ് തുറക്കുന്ന
കണ്ണില്‍,
അന്യര്‍ക്ക്
പ്രവേശനമില്ലെന്നറിയാത്തവര്‍
വരാറുണ്ട്,
വന്നു
കയറമ്പോഴേയ്ക്കും
തറവാട്ടില്‍ക്കയറിയ ശത്രുവിനെയകറ്റാന്‍
സ്വയം കരഞ്ഞു കണ്ണീര് വീണ്ടും...
തറവാട്ടില്‍ക്കയറിയ ശത്രുവിനെയകറ്റാന്‍
സ്വയം കരഞ്ഞു കണ്ണീര് വീണ്ടും...
ഇടയ്ക്ക് കണ് പീലിപ്പടര്‍പ്പിലെ
വിശറിക്കൂട്ടം
തറവാട്ടില്‍ക്കയറാനൊരു
ശ്രമം നടത്താറുണ്ട്.
പക്ഷേ
കണ്ണീരിന് ഒരവസരം നല്‍കാതെ
തോര്‍ത്തുമുണ്ടിന്റെ
അറ്റം
കൊണ്ടത് എടുത്തുമാറ്റാനവള്‍ക്കറിയാം.
കൊണ്ടത് എടുത്തുമാറ്റാനവള്‍ക്കറിയാം.
ഇളം
കാറ്റില്‍ പറന്നലച്ചുവന്ന
ചൊറുപൊടിയ്ക്കാകട്ടെ
ഒരു ചെറിയ അസ്വസ്ഥത മാത്രമെ നല്‍കാനാകൂ...
ഒരു ചെറിയ അസ്വസ്ഥത മാത്രമെ നല്‍കാനാകൂ...
കണ്ണ്
തിരുമ്മിച്ചുമപ്പിച്ചാല്‍
കണ്ണീരിനെ അലാറം വെച്ച് വിളിപ്പിയ്ക്കും പോലെയാണെന്നാണമ്മ
പറയുന്നത്.
അവന്റെ പഠനങ്ങള്‍ തെളിയിക്കുന്നത്
കണ്ണിലെ കണ്ണീര്‍ത്തറവാട്ടില്‍
കണ്ണീരൊളിപ്പിച്ച പുഴ
റഡാര്‍ കണ്ടെത്തിയെന്നാണ്!
കണ്ണിലെ കണ്ണീര്‍ത്തറവാട്ടില്‍
കണ്ണീരൊളിപ്പിച്ച പുഴ
റഡാര്‍ കണ്ടെത്തിയെന്നാണ്!
ഇനി
കണ്ണീര് കെട്ടി
ഫാനും ലൈറ്റും കറക്കാമെന്ന്!
ഫാനും ലൈറ്റും കറക്കാമെന്ന്!
അങ്ങനെ
റഡാറ് പറഞ്ഞ തറവാട് പൊളിച്ച്
പുഴകണ്ടെത്താനുത്തരവായി.
റഡാറ് പറഞ്ഞ തറവാട് പൊളിച്ച്
പുഴകണ്ടെത്താനുത്തരവായി.
ഭൂഗര്‍ഭ
അറയിലെ
ഭൂഗര്ഭപ്പുഴ
തേടിക്കുഴിച്ചയവന്
ഒടുവില്‍
കണ്ണീര്‍ച്ചാലൊഴുകിയ വഴി
കണ്ടു.
കണ്ണീരില്ല
തന്നെ .
തണുത്തിടത്തവന്
കൈ തൊട്ട് നാവില്‍ വെച്ചു.
ഉപ്പിന്റെ
നേരിയ രസമുണ്ട്.
വെള്ളം
ഒഴുകുന്ന ശബ്ദം കേള്‍ക്കുന്നുണ്ട്.
വഴിമാറിയൊഴുകിയ
പുഴ കണ്ടെത്തേണ്ടിയിരിയ്ക്കുന്നു.
ദാഹം
മൂത്തവന്
വെള്ളം കൊണ്ട് വരാന്‍
എല്ലാവരോടും വലിയ ഉച്ചത്തില്‍ കൂകി...
വെള്ളം കൊണ്ട് വരാന്‍
എല്ലാവരോടും വലിയ ഉച്ചത്തില്‍ കൂകി...
പക്ഷേ
ആരും കേട്ടില്ല.
ഒടുവില്‍
റഡാറിനെ നോക്കാതെ
സ്വന്തം
കണ്ണിലെ പുഴവെള്ളം കുടിയ്കക്കാനായവന്
കുഴിച്ചു.
തന്റെ
കണ്ണിലെ അദൃശ്യമായ
കടലിനെയും, പുഴയെയും,
തേടിയവന് കുഴിയ്ക്കല്‍ തുടര്‍ന്നു.
കടലിനെയും, പുഴയെയും,
തേടിയവന് കുഴിയ്ക്കല്‍ തുടര്‍ന്നു.
പക്ഷേ!
പിറ്റേന്ന്
സുരക്ഷാ ഉദ്യോഗസ്ഥര്‍
പുറത്തെത്തിക്കുകയായിരുന്നു...
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍
പറയുന്നു -
ജലം കിട്ടാതെയായിരുന്നത്രേ അവന്റെ മരണം .
ചിരുതക്കുട്ടീ....പറയൂ
ReplyDeleteനല്ല കവിത. കണ്ണീരും കണ്ണും: തറവാടിയും തറവാടും ഉപമ കലക്കി..
ReplyDelete